Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മെട്രോയിലേക്ക് ഒഴുകുന്നത് പൊതുമരാമത്ത് ഫണ്ടോ? പിഡബ്ല്യൂഡിയിലെ തുക വകമാറ്റുമ്പോൾ ലാഭമുണ്ടാക്കുന്നത് ആര്? എല്ലാത്തിനും പിന്നിൽ മന്ത്രി ഇബ്രാഹിംകുഞ്ഞെന്ന കുറ്റപ്പെടുത്തലുമായി കരാറുകാർ

മെട്രോയിലേക്ക് ഒഴുകുന്നത് പൊതുമരാമത്ത് ഫണ്ടോ? പിഡബ്ല്യൂഡിയിലെ തുക വകമാറ്റുമ്പോൾ ലാഭമുണ്ടാക്കുന്നത് ആര്? എല്ലാത്തിനും പിന്നിൽ മന്ത്രി ഇബ്രാഹിംകുഞ്ഞെന്ന കുറ്റപ്പെടുത്തലുമായി കരാറുകാർ

ആലപ്പുഴ : പൊതുമരാമത്തു മന്ത്രി ഇബ്രാഹിം കുഞ്ഞിന്റെ കുരുക്ക് ഊരാക്കുടുക്കാക്കാൻ കരാറുകാരും രംഗത്ത്. പൊതുമരാമത്ത് മന്ത്രി 300 കോടിയുടെ അഴിമതി നടത്തിയെന്ന തെളിവുമായി മുൻ മന്ത്രിയും എം എൽ എയുമായ കെ ബി ഗണേശ് കുമാർ ലോകായുക്തയെ സമീപിച്ച് തെളിവുകൾ സമർപ്പിച്ച സാഹചര്യത്തിലാണ് അനധികൃത ഇടപെടലിലൂടെ പണം വകമാറ്റി ചെലവിട്ടതിന്റെ തെളിവുകളുമായി കരാറുകാരും രംഗത്തെത്തിയത്.

കേരള ഗവ. കോൺട്രാക്ടേഴ്‌സ് അസോസിയേഷനാണ് പൊതുമരാമത്ത് വകുപ്പിനെതിരെ ഗുരുതരമായ ആരോപണവുമായി രംഗത്തെത്തിയത്. സർക്കാർ വിവരാവകാശ പ്രകാരം കരാറുകാർക്ക് നൽകിയ രേഖയിൽ 2013-14 വർഷത്തെ ബജറ്റ് വകകൊള്ളിച്ച 728.2696 കോടിയിൽ 287.75 കോടി മാത്രമാണ് നൽകിയത്. 14-15 വർഷത്തെ ബജറ്റ് പ്രോവിഷൻ 1130.61 ആയിരുന്നെങ്കിലും 253 കോടിമാത്രമാണ് വിതരണം ചെയ്തത്. ഈ തുകയും വകമാറ്റി ചെലവിട്ടതായാണ് രേഖകളിൽ വ്യക്തമാക്കിയിട്ടുള്ളത്. ജലവിഭവ വകുപ്പിലും കനത്ത അഴിമതിയാണ് നടന്നിട്ടുള്ളത്. നോൺ പഌനിൽപ്പെടുത്തി 13-14 വർഷത്തിൽ ചെലവിട്ട 13942.70 ഉം പ്ലാൻ പദ്ധതിയിൽ ചെലവിട്ട 17355.74 കോടിയും വകുപ്പ് വകമാറ്റി.

ഇതിൽ കരാറുകാർക്ക് ലഭിച്ചത് വെറും 429 കോടി മാത്രമാണ്. 2015- ൽ ചെലവിട്ട നോൺ പഌൻ പദ്ധതിയിൽ ഉൾപ്പെട്ട 5805.16 കോടിയും പ്ലാൻ പദ്ധതിയിൽപ്പെട്ട 10268.91 കോടിയിൽ 162 കോടിയും മാത്രമാണ് നൽകിയിട്ടുള്ളത്. കൂടാതെ ധനമന്ത്രിയും പണം നൽകാതിരിക്കാൻ തിരിമറി നടത്തിയെന്നും കരാറുകാർ പറയുന്നു. നബാർഡ് പദ്ധതികൾ,ഡിപ്പോസിറ്റ് പണികൾ എന്നിവയുടെ കുടിശിക ബില്ലുകൾ 31 ന് മുമ്പ് തീർപ്പാക്കാമെന്ന് അറിയിച്ചിരുന്നുവെങ്കിലും ധനവകുപ്പിന്റെ സോഫ്റ്റ് വെയറായ 'എമിലി' യിൽ ഉൾപ്പെടുത്താതെ മാറ്റിവെക്കുകയായിരുന്നു.

കാരാറുകാർക്ക് 3000 കോടി രൂപ കുടിശിക നിൽക്കുമ്പോഴാണ് കൊച്ചി മെട്രോയ്ക്ക് പണം കൃത്യമായി നൽകിയത്. ഏകദേശം 1000 കോടി രൂപയാണ് ഇത്തരത്തിൽ വകമാറ്റിയിട്ടുള്ളതായി വിവരാവകാശ രേഖകൾ വെളിപ്പെടുത്തുന്നത്. ഈ പണം പൊതുമരാമത്ത് വകുപ്പിന്റെതാണെന്നാണ് കരാറുകാർ അവകാശപ്പെടുന്നത്. മാത്രമല്ല കെ എസ് ടി പി , കൺസ്ട്രക്ഷൻ കോർപ്പറേഷൻ തുടങ്ങിയ സ്ഥാപനങ്ങൾക്കും വകുപ്പ് പണം വകമാറ്റി നൽകിയിട്ടുണ്ട്. ഇത്തരത്തിൽ പണം വകമാറ്റിയത് വകുപ്പ് മന്ത്രിയുടെയും സെക്രട്ടറിയുടെയും ഇടപെടൽ മൂലമാണെന്നാണ് കരാറുകാർ ഉറപ്പിച്ചു പറയുന്നത്. ഇതിന്റെയും തെളിവ് ഹാജരാക്കുന്നുണ്ട്.

ഈ സാഹചര്യത്തിൽ തിരുവനന്തപുരത്തെ പൊതുമരാമത്ത് വകുപ്പ് ആസ്ഥാനത്തിന് മുന്നിൽ നിരാഹാരം അനുഷ്ഠിക്കുന്ന കരാറുകാർ അന്തിമസമരത്തിലേക്ക് നീങ്ങുന്നതായാണ് സൂചന. വരും ദിനങ്ങളിൽ അഴിമതിയുടെ കൂടുതൽ വിവരങ്ങൾ പുറത്തുവരും. ഗണേശ് കുമാർ ലോകായുക്തയ്ക്ക് മുന്നിൽ സമർപ്പിച്ച അഴിമതികഥകൾ കരാറുകാരും ഗൗരവത്തോടെയാണ് കാണുന്നത്. അതിലെല്ലാം വസ്തുതകൾ ഉണ്ടെന്നും പറയുന്നു. കൺസൾട്ടൻസിക്കാർ മുതൽ എല്ലാം ബിനാമികളാണ്. കൈക്കൂലി ഒഴുക്കിയാൽ കുടിശിഖ കിട്ടും.

മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞിന്റെ നേതൃത്വത്തിൽ കൊടിയ അഴിമതിയാണ് നടക്കുന്നതെന്നാണ് കെ.ബി. ഗണേശ് കുമാർ എംഎ‍ൽഎ ആരോപിച്ചിരിക്കുന്നത്. മന്ത്രിയുടെയും പേഴ്‌സണൽ സ്റ്റാഫിന്റെയും ആദായനികുതി വിവരങ്ങൾ ഉൾപ്പെടെ പരിശോധിച്ചാൽ കോടികളുടെ അഴിമതി വെളിവാകുമെന്നും ഗണേശ്കുമാർ പറഞ്ഞു. പൊതുമരാമത്തിലെ കരാർ ഇടപാടുകൾ, പ്രോജക്ട് കൺസൾട്ടൻസി വഴി സർക്കാരിനുണ്ടായ സാമ്പത്തിക നഷ്ടം എന്നിവ സംബന്ധിച്ച രേഖകളാണ് കോടതിയിൽ ഹാജരാക്കിയത്. വയനാട് സി.വി.ജി റോഡിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് 10 കോടിയുടെ അഴിമതി നടന്നെന്നാണ് ഗണേശിന്റെ വെളിപ്പെടുത്തൽ.

ഈ സാഹചര്യത്തിലാണ് സർക്കാരിനെ പ്രതിരോധത്തിലാകാൻ കരാറുകാരും അഴിമതി ആരോപണവുമായി രംഗത്ത് വരുന്നത്. വരും ദിനങ്ങളിൽ കൂടുതൽ വെളിപ്പെടുത്തലുകൾ ഉണ്ടാകുമെന്നാണ് സൂചന.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP