Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കണ്ടാൽ പുലിയെന്ന് പറയാവുന്ന പൂച്ച, മൂന്നടിയോളം നീളത്തിൽ വാലുള്ള വേട്ടപ്പട്ടി, പാദം വട്ടംചുറ്റിച്ച് ആൾക്കാരെ ഞെട്ടിക്കുന്ന മാക്‌സ് വെൽ; ഒരു ബർഗർ ഒറ്റയടിക്ക് വിഴുങ്ങാൻ പാകത്തിൽ വായതുറന്ന് ജർമ്മൻകാരൻ...; കാണുന്നവരുടെ കണ്ണുതള്ളിപ്പോകുന്ന 4000 അത്ഭുതങ്ങളുമായി പുറത്തിറങ്ങുന്ന പുതിയ ഗിന്നസ് ബുക്കിന്റെ വിശേഷങ്ങൾ ഇങ്ങനെ

കണ്ടാൽ പുലിയെന്ന് പറയാവുന്ന പൂച്ച, മൂന്നടിയോളം നീളത്തിൽ വാലുള്ള വേട്ടപ്പട്ടി, പാദം വട്ടംചുറ്റിച്ച് ആൾക്കാരെ ഞെട്ടിക്കുന്ന മാക്‌സ് വെൽ; ഒരു ബർഗർ ഒറ്റയടിക്ക് വിഴുങ്ങാൻ പാകത്തിൽ വായതുറന്ന് ജർമ്മൻകാരൻ...; കാണുന്നവരുടെ കണ്ണുതള്ളിപ്പോകുന്ന 4000 അത്ഭുതങ്ങളുമായി പുറത്തിറങ്ങുന്ന പുതിയ ഗിന്നസ് ബുക്കിന്റെ വിശേഷങ്ങൾ ഇങ്ങനെ

മറുനാടൻ ഡെസ്‌ക്‌

ലോകത്തിലെ ഏറ്റവും വലുപ്പമേറിയ ഓമനമൃഗമായ ഇംഗ്ലണ്ടിലെ പൂച്ച, കാൽപാദങ്ങൾ അസാധാരണമാംവിധം വട്ടംചുറ്റിക്കാൻ കഴിയുന്ന മാക്‌സ് വെൽ,ഏറ്റവും നീളംകൂടിയ വാലുള്ള ബെൽജിയത്തിലെ ശ്വാനവീരൻ, കത്തുന്ന ശരീരവുമായി ഓസ്‌ട്രേലിയക്കാരൻ ജോസഫ് ടോട്‌ലിങ്....

ഇത്തരത്തിൽ അത്ഭുതകരവും അസാധാരണവും ഞെട്ടിപ്പിക്കുന്നതുമായ നാലായിരത്തോളം പുതിയ സംഭവങ്ങൾ 2017ലെ ഗിന്നസബുക്കിൽ ഇടംപിടിക്കാൻ ഒരുങ്ങുന്നു.

ഇന്നിങ്ങുന്ന ഗിന്നസ് വേൾഡ് റെക്കോഡ്‌സ് 2017ലെ വിവരങ്ങൾ എഡിറ്റർ ഇൻ ചീഫ് ക്രെയ്ഗ് ഗ്‌ളെൻഡെയാണ് പുറത്തുവിട്ടത്. നിരവധി ഇന്ത്യക്കാരും പുതിയ ഗിന്നസ് ബുക്കിൽ ഇടംകണ്ടെത്തിയിട്ടുണ്ടെന്ന സൂചനകളാണ് പുറത്തുവരുന്നത്. 

എല്ലാ മേഖലകളിലേയും പ്രകടനങ്ങൾ ഇക്കുറി പരിഗണിച്ചിട്ടുണ്ട്. ബഹിരാകാശ യാത്രമുതൽ മൃഗലോകത്തെ അത്ഭുതങ്ങൾവരെ ഇടംപിടിച്ച ഗിന്നസ് ബുക്ക് ഇന്ന് 20 പൗണ്ട് വിലയിട്ടാണ് വിൽപനയ്‌ക്കെത്തുന്നത്.

ഏറ്റവും ഉയരംകുറഞ്ഞ നായകനെന്ന വിശേഷണത്തോടെ നമ്മുടെ സ്വന്തം ഗിന്നസ് പക്രു ഉൾപ്പെടെ ഇടംപിടിച്ചിട്ടുള്ള ഗിന്നസ് ബുക്കിൽ ഇക്കുറി എത്ര ഇന്ത്യക്കാർ കയറിപ്പറ്റിയിട്ടുണ്ടെന്ന് താമസിയാതെ അറിയാനാകും.

ബ്രിട്ടനിലെ യോർക് ഷെയറിൽ നിന്നുള്ള ലൂഡോയാണ് ഓമനമൃഗങ്ങളുടെ കൂട്ടത്തിൽവച്ച് ഏറ്റവും നീളമുള്ള പൂച്ചയായി തിരഞ്ഞെടുക്കപ്പെട്ടത്. മൂന്നടി 10.6 ഇഞ്ചാണ് ലൂഡോയുടെ നീളം. ഇംഗഌണ്ടിലെ വെസ്റ്റ് യോർക് ഷെയറിലുള്ള കെൽസെ ഗില്ലിന്റെ ഓമനമൃഗമാണ് ലൂഡോ. ലൂഡോ വളരെ ശാന്തനാണെന്നും എന്നാൽ സന്ദർശകർ പലരും ഇവന്റെ വലുപ്പം കണ്ട് ഭയപ്പെടാറുണ്ടെന്നുമാണ് കെൽസെ പറയുന്നത്.

നോർത്ത് വെയിൽസുകാരനായ കാസ്പയെന്ന ലാമ മൃഗം മൂന്നടി പത്തിഞ്ച് ഉയരത്തിലുൾ ഹർഡിൽസ് ചാടിക്കടന്ന് ഗിന്നസ് ബുക്കിൽ ഇടംപിടിച്ചിട്ടുണ്ട്. നോർത്ത് വെയിൽസിലെ പോർത്മ ഡോഗ് സെന്ററിലുള്ള സ്യൂ വില്യംസിന്റെ ഉടമസ്ഥതയിലുള്ള ലാമയാണിത്.

നോർത്ത് ലണ്ടനിലെ എൻഫീൽഡ് സ്വദേശിയായ മാക്‌സ് വെൽ ഡെ തന്റെ അസാധാരണ കഴിവുമായാണ് ഗിന്നസ് ബുക്കിൽ കയറിപ്പറ്റുന്നത്. കാൽപാദങ്ങൾ 157 ഡിഗ്രി വരെ ചുറ്റിക്കാനുള്ള കഴിവാണ് മാക്‌സ് വെല്ലിനെ ലോക റെക്കോഡിന് ഉടമയാക്കിയത്. ചെറുപ്രായത്തിൽതന്നെ താൻ ഇത്തരത്തിൽ ചുറ്റിച്ചു തുടങ്ങിയെന്നും ഇപ്പോൾ ഏതാണ്ട് പിന്നോട്ട് തിരിക്കാവുന്ന രീതിയിൽ പാദംവയ്ക്കാനാകുമെന്നുമാണ് മാക്‌സ് വെൽ പറയുന്നത്.

ബെൽജിയത്തിലെ കിയോണെന്ന നായയാണ് ഏറ്റവും നീളമുള്ള വാലിന്റെ ഉടമ. 30.2 ഇഞ്ചാണിവന്റെ വാലിന്റെ നീളം. ബെൽജിയത്തിലെ വെസ്റ്റർലോയിലെ നാല്പത്താറുകാരിയായ ഇൽസെ ലൂട്‌സിന്റെ ഓമനയാണ് കിയോൺ. ഐറിഷ് വേട്ടനായ ഇനത്തിൽപ്പെട്ട ഇവൻ കുഞ്ഞുങ്ങൾക്കൊപ്പംപോലും കളിക്കുന്നത്ര ശാന്തനാണെന്ന് ഉടമ പറയുന്നു.

ശരീരത്തിൽ തീപിടിപ്പിച്ച് കുതിരയെക്കൊണ്ട് വലിപ്പിച്ചാണ് ഓസ്ട്രിയക്കാരനായ ജോസെഫ് ടോഡ്‌ലിങ് ഗിന്നസ് ബുക്കിൽ കയറിപ്പറ്റുന്നത്. ശരീരം മുഴുവൻ തീപടർത്തി കുതിരയെക്കൊണ്ട് വലിപ്പിച്ച് 1640 അടി പിന്നിട്ടാണ് ജോസെഫ് പുതിയ റെക്കോഡിട്ടത്. നിരവധി അടുക്കുകളുള്ള വസ്ത്രവും അതിനു താഴെ കൂളിങ് ജെല്ലുമെല്ലാം ഉപയോഗിച്ചായിരുന്നു സിനിമകളിൽ സ്റ്റണ്ട് മാൻ ആയ ജോസെഫിന്റെ പ്രകടനം. ഓക്‌സിജൻ ഇല്ലാതെ ശരീരം കത്തിച്ച് അഞ്ചുമിനിറ്റ് 41 സെക്കന്റ് നേരം പിടിച്ചുനിന്ന് ഈ പേരിലുള്ള റെക്കോഡ് നേരത്തേ തന്നെ ജോസഫിന്റെ പേരിലുണ്ട്.

ഏറ്റവും വലിയ തീറ്റക്കാർ നിരവധി പേരുണ്ടാകും. പക്ഷേ, ഏറ്റവും വലിയ വായയുടെഉടമയായി ഇക്കുറി ഗിന്നസ് ബുക്കിൽ കയറിപ്പറ്റുന്നത് ഒരു ജർമ്മൻകാരനാണ്. വെൻഡ്‌ലിൻജനിലുള്ള 47കാരൻ ബെർൺഡ് ഷ്മിത്താണ് 3.46 ഇഞ്ച് വ്യാസത്തിൽ വായ തുറന്ന് പുതിയ റെക്കോഡിട്ടത്. ഒരു ബർഗറിനെ ഒറ്റയടിക്ക് അകത്താക്കാൻ പാകത്തിൽ വായതുറക്കുന്ന ഇയാൾ ഏറെ പരിശീലനത്തിനു ശേഷമാണ് റെക്കോഡിലേക്ക് എത്തിയത്. മേൽത്താടിക്കകത്തും കീഴ്‌ത്താടിക്കകത്തും ലോഹദണ്ഡുകൾ വച്ചായിരുന്നു പരിശീലനം.

ഐസ്‌ക്രീം നിറയ്ക്കുന്ന കോണിൽ എത്ര ഐസ്‌ക്രീം സ്‌കൂപ്പുകൾ വയ്ക്കാനാകും. ഒന്നെന്നോ രണ്ടെന്നോ ആയിരിക്കും പലരുടേയും മറുപടി. എന്നാൽ 121 സ്‌കൂപ്പുകൾ ഒരു കോണിൽ നിറച്ചാണ് ഇറ്റലിക്കാരനായ ദിമിത്രി പൻസീറയെന്ന അമ്പത്തിനാലുകാരൻ റെക്കോഡിട്ടത്. വർഷങ്ങളായി ജർമ്മനിയിൽ ഐസ്‌ക്രീം ഷോപ്പ് നടത്തുന്ന ദിമിത്രിക്ക് ഇത് കുട്ടിക്കളി മാത്രം. അടുത്തകാലത്ത് ഇറ്റലിയിൽ വെനീസിൽ നടന്ന ഐസ്‌ക്രീം ഫെസ്റ്റിവലിലായിരുന്നു ദിമിത്രിയുടെ പ്രകടനം. മുമ്പ് 109 ഐസ്‌ക്രീം സ്‌കൂപ്പുകൾ ഒരു കോണിൽ നിറച്ച് ദിമിത്രി മറ്റൊരു റെക്കോഡും സ്ഥാപിച്ചിരുന്നു.

നിലത്തുവീഴാതെ കാലുകൊണ്ട് തുടർച്ചായി എത്രതവണ കാലുകൊണ്ട് ഒരു മതിലിലേക്ക് പന്തടിക്കാനാകും? 28 റീബൗണ്ടുകൾ വരെ ചെയ്ത് ഫുട്ബോൾ താരമായ ലങ്കാഷയറിലെ ജോൺ ഫാൺവർത്ത് ഇക്കുറി ഗിന്നസ് ബുക്കിൽ ഇടംപിടിച്ചു. ഏറ്റവുമധികം നേരം ബാൾ നിയന്ത്രിക്കാനുള്ള കഴിവിന്റെ പേരിലും ജോൺ മുമ്പ് റെക്കോഡിട്ടിട്ടുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP