Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പരീക്ഷയിൽ തോൽപ്പിക്കുക; ഇന്റേണൽ മാർക്ക് കുറക്കുക; ഒടുവിൽ പീഡനം സഹിക്കാനാവാതെ ഒരു വിദ്യാർത്ഥി ആത്മഹത്യക്ക് ശ്രമിച്ചു; കണ്ണൂർ ധർമ്മശാലയിലെ നാഷണൽ ഇൻസ്റ്റിട്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജിയിൽ അദ്ധ്യാപക പീഡനം തുടർക്കഥ

പരീക്ഷയിൽ തോൽപ്പിക്കുക; ഇന്റേണൽ മാർക്ക് കുറക്കുക; ഒടുവിൽ പീഡനം സഹിക്കാനാവാതെ ഒരു വിദ്യാർത്ഥി ആത്മഹത്യക്ക് ശ്രമിച്ചു; കണ്ണൂർ ധർമ്മശാലയിലെ നാഷണൽ ഇൻസ്റ്റിട്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജിയിൽ അദ്ധ്യാപക പീഡനം തുടർക്കഥ

രഞ്ജിത് ബാബു

കണ്ണൂർ: കണ്ണൂർ ധർമ്മശാലയിലെ നാഷണൽ ഇൻസ്റ്റിട്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജിയിൽ അദ്ധ്യാപകരുടെ മാനസിക പീഡനം മൂലം പഠനം അസഹ്യമെന്ന് വിദ്യാർത്ഥികൾ. മാധ്യമങ്ങൾ വഴി പുറം ലോകത്ത് വിവരമറിഞ്ഞതോടെ, അദ്ധ്യാപകർ കഠിനമായ മാനസിക സമ്മർദ്ദമാണ് ചെലുത്തുന്നതെന്ന് വിദ്യാർത്ഥികളും രക്ഷിതാക്കളും ആരോപിക്കുന്നു. കഴിഞ്ഞ ദിവസം ഒരു വിദ്യാർത്ഥിനി ആത്മഹത്യക്ക് ശ്രമിച്ചതോടെയാണ് കണ്ണൂരിലെ ഈ മികവിന്റെ ഉപരിപഠന കേന്ദ്രത്തിലെ യഥാർഥ അവസഥ ബാഹ്യലോകമറിഞ്ഞത്. ഇവിടുത്തെ അദ്ധ്യാപകരിൽ ഭൂരിഭാഗവും വിദ്യാർത്ഥികളെ അകാരണമായി ദ്രോഹിക്കുന്നുവെന്നാണ് ആരോപണം. പരീക്ഷയിൽ തോൽപ്പിക്കുക, ഇന്റേണൽ മാർക്ക് കുറക്കുക തുടങ്ങിയ പീഡനമാണ് വിദ്യാർത്ഥികളിൽ അടിച്ചേൽപ്പിക്കുന്നത്.

അതുകൊണ്ടു തന്നെ ഭാവിയിലുണ്ടാകുന്ന പരാജയം കാരണം അടങ്ങിയൊതുങ്ങി കഴിയേണ്ട അവസ്ഥയിലാണ് വിദ്യാർത്ഥികൾ. വിദ്യാർത്ഥികളുടെ അഭിരുചിക്കനുസരിച്ചുള്ള ഡിസൈനുകൾക്കും പ്രോജക്ടുകൾക്കും അംഗീകാരം നൽകാതെ പീഡിപ്പിക്കുകയാണ് അദ്ധ്യാപകരുടെ പതിവ് ശൈലി. പ്രോജക്ടുകൾ ആദ്യം നിർദ്ദേശിച്ച എണ്ണം നൽകിയാലും സമർപ്പണ സമയത്ത് മാറ്റം വരുത്തിയും ക്ലാസിൽ കയറ്റാതെ ഹാജർ കുറച്ചും പീഡിപ്പിക്കുകയാണ് പതിവ്. ഒടുവിൽ പരീക്ഷ അനുവദിക്കാതിരിക്കുകയും ചെയ്യും. പേര് വെളിപ്പെടുത്താൻ ഭയപ്പെടുന്ന ഒരു വിദ്യാർത്ഥിയുടെ രക്ഷിതാവ് പറഞ്ഞത് ഇങ്ങിനെ. തന്റെ മകനെ താൻ ആശ്വസിപ്പിച്ച് കൂടെ നിർത്തിയതുകൊണ്ട് മാത്രമാണ് അവൻ ഇപ്പോൾ നഷ്ടപ്പെടാതിരുന്നത്.

സ്ഥാപനത്തിലെ പെൺകുട്ടികൾക്ക് നേരെയുണ്ടായ മാനസിക പീഡനത്തിനെതിരെ പ്രതികരിച്ചതിന്റെ പേരിൽ ചില വിദ്യാർത്ഥികളെ തെരഞ്ഞ് പിടിച്ച് പ്രതികാര നടപടിക്ക് വിധേയമാക്കിയിരുന്നു. കഠിന പീഡനം സഹിക്ക വയ്യാഞ്ഞ് തമിഴ്‌നാട് സ്വദേശിയായ ഒരു വിദ്യാർത്ഥി മാധ്യമങ്ങൾക്ക് വിവരം നൽകിയിരുന്നു. ഒടുവിൽ അദ്ധ്യാപകരുടെ ക്രൂരതയിൽ മനം നൊന്ത് പഠനം നിർത്തി വിദ്യാർത്ഥി നാട്ടിലേക്ക് തിരിച്ച സംഭവവും ഇവിടെയുണ്ടായി. നിഫ്റ്റ് ഡയരക്ടർ ജനറലിന് പരാതികൾ നൽകിയെങ്കിലും നടപടിയൊന്നുമുണ്ടാകുന്നില്ല. ഒരു വിദ്യാർത്ഥിനിയുടെ ആത്മഹത്യാ ശ്രമവുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായ അദ്ധ്യാപകൻ മാത്രമല്ല ഇപ്പോൾ ടെക്‌സറ്റയിൽ വിഭാഗത്തിലെ മുഴുവൻ അദ്ധ്യാപകരും വിദ്യാർത്ഥികൾക്ക് നേരെയുള്ള മാനസിക പീഡനത്തിന് ഉത്തരവാദികളാണെന്നും അവർക്കെതിരെ നടപടി വേണമെന്നും രക്ഷിതാക്കൾ ആവശ്യപ്പെടുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP