Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ദുരിതാശ്വാസ ക്യാമ്പുകളിൽ നിന്ന് തിരിച്ചെത്തുമ്പോൾ സാധനങ്ങൾ നഷ്ടപ്പെട്ടതിൽ ആശങ്ക വേണ്ട; പാഠപുസ്തകങ്ങളും യൂണിഫോമും സർട്ടിഫിക്കറ്റും പുതിയത് വിതരണം ചെയ്യും; പുതിയ പാഠപുസ്തകങ്ങൾ അച്ചടിക്കാൻ നിർദ്ദേശിച്ച് വിദ്യാഭ്യാസ മന്ത്രി; നഷ്ടപ്പെട്ട സർട്ടിഫിക്കറ്റുകൾ ഏതൊക്കെയെന്ന് സ്‌കൂളുകളിൽ അറിയിച്ചാൽ ഉടൻ പരിഹാരം

ദുരിതാശ്വാസ ക്യാമ്പുകളിൽ നിന്ന് തിരിച്ചെത്തുമ്പോൾ സാധനങ്ങൾ നഷ്ടപ്പെട്ടതിൽ ആശങ്ക വേണ്ട; പാഠപുസ്തകങ്ങളും യൂണിഫോമും സർട്ടിഫിക്കറ്റും പുതിയത് വിതരണം ചെയ്യും; പുതിയ പാഠപുസ്തകങ്ങൾ അച്ചടിക്കാൻ നിർദ്ദേശിച്ച് വിദ്യാഭ്യാസ മന്ത്രി; നഷ്ടപ്പെട്ട സർട്ടിഫിക്കറ്റുകൾ ഏതൊക്കെയെന്ന് സ്‌കൂളുകളിൽ അറിയിച്ചാൽ ഉടൻ പരിഹാരം

തിരുവനന്തപുരം: സമാനതകളില്ലാത്ത പ്രളയക്കെടുതി നേരിട്ട കേരളം പതിയെ കരകയറുകയാണ്. ദുരിതാശ്വാസ ക്യാമ്പുകളിൽ നിന്ന് വീടുകളിലേക്കും ആളുകൾ മടങ്ങി തുടങ്ങി. വെള്ളം വീടുകളിലേക്ക് ഇരച്ച് കയറിയപ്പോൾ ഉള്ളതെല്ലാം വിട്ടെറിഞ്ഞ് പോയവർ തിരിച്ചെത്തുമ്പോൾ നഷ്ടപ്പെട്ടതിന്റെ കണക്കുകളും വളരെ വലുതാണ്. മഴക്കെടുതികളിൽ നിരവധി വിദ്യാർത്ഥികൾക്കാണ് പാഠപുസ്തകങ്ങളും സർട്ടിഫിക്കേറ്റുകളും യൂണിറഫോമുമൊല്ലാം നഷ്ടമായത്. അവർക്ക് ആശ്വാസമേകുന്ന നടപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് സംസ്ഥാന വിദ്യാഭ്യാസ മന്ത്രി സിഎന്ഡ രവീന്ദ്രനാഥ്.

മഴക്കെടുതിയിൽ നഷ്ടപ്പെട്ട പുസ്തകങ്ങളും സർട്ടിഫിക്കറ്റുകളും സ്‌കൂളുകൾ വഴി നൽകുമെന്ന് വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ് പ്രഖ്യാപിച്ചിരിക്കുകയാണ്. നഷ്ടപ്പെട്ടവ എന്തൊക്കെയാണന്ന് അതാതു സ്‌കൂളിൽ അറിയിക്കണം. പുതിയ പാഠ പുസ്തകങ്ങൾ അച്ചടിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ഇതിന്റെ വിതരണം വേഗത്തിലാക്കാനും നടപടി സ്വീകരിക്കാൻ നിർദ്ദേശമുണ്ട്.

ഈ മാസം 31-ാം തീയതി മുതൽ പാഠപുസ്തകം നഷ്ടടപ്പെട്ട കുട്ടികൾ അവർക്ക് നഷ്ടപ്പെട്ട പുസ്തകങ്ങളുടെ എണ്ണം സ്‌കൂളുകളിൽ രജിസ്റ്റർ ചെയ്യണം. ഏതൊക്കെ പുസ്തകങ്ങളാണ് നഷ്ടപ്പെട്ടതെന്നും സ്‌കൂളുകളിൽ അറിയിപ്പ് നൽകണം. യൂണിഫോമും ഇത്തരത്തിൽ വിതരണം ചെയ്യും. സർട്ടിഫിക്കറ്റുകൾ നഷ്ടപ്പെട്ടവർ സെപ്റ്റംബർ മൂന്നാം തീയതിക്ക് മുമ്പ് ഏതൊക്കെ സർട്ടിഫിക്കറ്റുകൾ നഷ്ടപ്പെട്ടെന്ന് അറിയിക്കണം. എത്രയും വേഗം അവ നൽകാനുള്ള നടപടിയുണ്ടാക്കണം എന്നാണ് നിർദ്ദേശം.

സ്‌കൂളുമായി ബന്ധപ്പെട്ട എല്ലാ രേഖകളും സ്‌കൂൾ വഴി നൽകും. അവ അതത് സ്‌കൂളുകളിൽ അറിയിക്കണമെന്നും മന്ത്രി പറഞ്ഞു. പ്രളയം മൂലം കേന്ദ്ര പരീക്ഷകൾ എഴുതാൻ കഴിയാത്തവർക്ക് പരീക്ഷയെഴുതാനുള്ള എല്ലാ വഴികളും സർക്കാർ നോക്കുമെന്നു വിദ്യഭ്യാസ മന്ത്രി പറഞ്ഞു. ഇതിനായുള്ള നടപടികൾ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP