Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

അന്വേഷണത്തെ സ്വാധീനിക്കാൻ ശ്രമിച്ചാൽ അവരുടെ പേരും റിപ്പോർട്ടിൽ വേണമെന്ന് മുഖ്യമന്ത്രി; സംഘത്തെ നിയോഗിക്കാൻ മടിച്ച് ഡിജിപിയും; കസ്റ്റഡിയിൽ ഗരുഡൻ തൂക്കവും ഈർക്കിൽ പ്രയോഗവും നടത്തിവരെ രക്ഷപ്പെടുത്താൻ അസോസിയേഷനുകൾ; അമ്മയെ കൊന്ന കേസിലെ പ്രതിയുടെ ലോക്കപ്പ് മർദ്ദനത്തിൽ അന്വേഷണം അട്ടിമറിക്കാൻ നീക്കം

അന്വേഷണത്തെ സ്വാധീനിക്കാൻ ശ്രമിച്ചാൽ അവരുടെ പേരും റിപ്പോർട്ടിൽ വേണമെന്ന് മുഖ്യമന്ത്രി; സംഘത്തെ നിയോഗിക്കാൻ മടിച്ച് ഡിജിപിയും; കസ്റ്റഡിയിൽ ഗരുഡൻ തൂക്കവും ഈർക്കിൽ പ്രയോഗവും നടത്തിവരെ രക്ഷപ്പെടുത്താൻ അസോസിയേഷനുകൾ; അമ്മയെ കൊന്ന കേസിലെ പ്രതിയുടെ ലോക്കപ്പ് മർദ്ദനത്തിൽ അന്വേഷണം അട്ടിമറിക്കാൻ നീക്കം

പ്രവീൺ സുകുമാരൻ

തിരുവനന്തപുരം: പേരൂർക്കടയിൽ വീട്ടമ്മയെ കൊലപ്പെടുത്തിയശേഷം മൃതദേഹം കത്തിച്ചു കളഞ്ഞ കേസിൽ പ്രതിയായ മകൻ അക്ഷയിന് പൊലീസ് കസ്റ്റ്ഡിയിൽ ഏൽക്കേണ്ടി വന്ന ക്രൂര പീഡനം സംബന്ധിച്ച് ജയിൽ ഡി ജിപി റിപ്പോർട്ടു നല്കിയ വിവരം മറുനാടൻ മലയാളി പുറത്തു വിട്ടതിനെ തുടർന്ന് അന്നു തന്നെ ആഭ്യന്തര വകുപ്പ് അഢീഷണൽ ചീഫ് സെക്രട്ടറി സുബ്രതാബിശ്വാസ് ഉന്നത തല അന്വേഷണത്തിന് നിർദ്ദേശം നൽകിയിരുന്നു. ഡിജിപി ലോക്നാഥ് ബെഹ്റയുടെ മേൽനോട്ടത്തിൽ അന്വേഷണം ഉടൻ തുടങ്ങാനും ഉത്തരവ് നൽകിയിരുന്നു. ഒപ്പം അന്വേഷണത്തെ സ്വാധീനിക്കാൻശ്രമിക്കുന്നവരുടെ പേരു വിവരങ്ങൾ കൂടി റിപ്പോർട്ടിൽ ഉൾപ്പെടുത്താനും ആഭ്യന്തര വകുപ്പ് നിർദ്ദേശിച്ചു.

ഇതിൻ പ്രകാരം പൊലീസ് ആസ്ഥാനത്തെ എ ഐ ജി വി. ശ്രീധരന്റെ നേതൃത്വത്തിൽ പ്രത്യേകസംഘത്തെ നിയോഗിക്കാനും ഡിജിപി തീരുമാനം എടുത്തു. എന്നാൽ ജനുവരി 19ന് കിട്ടിയ നിർദ്ദേശത്തിൽ ആറു ദിവസം കഴിഞ്ഞിട്ടും അന്വേഷണ സംഘത്തെ തീരുമാനിച്ച് ഇതുവരെ ഉത്തരവ് ഇറങ്ങിയിട്ടില്ല. അതു കൊണ്ട് തന്നെ അന്വേഷണവും തുടങ്ങിയില്ല. എ ഐ ജിക്കും അന്വേഷണ സംഘത്തിലേക്ക് പരിഗണിക്കാൻ സാധ്യതയുള്ളവർക്കും ഇപ്പോഴും കേസിനെ കുറിച്ച് ഒരു ധാരണയുമില്ല. അന്വേഷണവുമായി ബന്ധപ്പെട്ട് വാർത്തകൾ വന്നപ്പോൾ തന്നെ പ്രതികൂട്ടിൽ നിൽക്കുന്നവർ പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ വഴിയും പൊലീസ് അസോസിയേഷൻ വഴിയും സമ്മർദ്ദം ശക്തമാക്കി. രാഷ്ട്രീയതലത്തിലും വിഷയത്തിൽ സമ്മർദ്ദം ഉണ്ടെന്നാണ് സൂചന.

പൊലീസ് ഓഫീസർമാരുടെ മനോവീര്യം ചോരാൻ ഇപ്പോഴത്തെ അന്വേഷണം വഴിവെയ്ക്കുമെന്നും അതു കൊണ്ട് തന്നെ നീക്കം തടയണമെന്നുമാണ് പൊലീസിലെ പ്രബലവിഭാഗത്തതിന്റെ ആവിശ്യം. പൊലീസ് ആസ്ഥാനത്ത് ഇവർ ചെലുത്തിയ സമ്മർദ്ദമാകാം ഉത്തരവ് വൈകുന്നതിന് പിന്നിലെന്ന് കരുതുന്നു. എന്നാൽ സ്റ്റേഷനുകളിൽ മൂന്നാം മുറ അനുവദിക്കില്ലന്ന് തന്നെയാണ ്മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിലപാട്. പേർക്കൂട് സിഐ സ്റ്റുവർട്ട് കീലർ, എസ് ഐ വി എം ശ്രീകുമാർ, ഷാഡോ പൊലീസിലെ ചില പൊലീസുകാർ ഇവരാണ് കസ്റ്റഡി മർദ്ദനത്തിൽ പ്രതികൂട്ടിൽ നിൽക്കുന്നത്.. പൊലീസ് ചോദ്യം ചെയ്യാൻ കസ്റ്റ്ഡിയലെടുത്ത ശേഷം കുറ്റസമ്മതം നടത്തിയ അക്ഷയിനെ ഇരുട്ടു മുറിയിൽ പാർപ്പിച്ച് ക്രൂരമായി പീഡിപ്പിച്ചുവെന്നാണ് പരാതി.

ഡിസംബർ 26ന് വൈകുന്നേരം 4മണിക്ക് ഗരുഡൻ തൂക്കം നടത്തിയ അക്ഷയിനെ താഴെ ഇറക്കിയത് അടുത്ത ദിവസം രാവിലെ എഴു മണിക്ക്.അതായത് 16 മണിക്കൂർ തലകീഴായി കെട്ടി തൂക്കി പീഡിപ്പിച്ചു. കൈകാലുകൾ തല്ലി ചതച്ചു, ജനനേന്ദ്രിയത്തിൽ ഈർക്കിൽ പ്രയോഗവും നടത്തി, ശരീരമാസകലം ചതവും മുറിവുമായപ്പോൾ അത് പുറത്തറിയാതിരിക്കാൻ പെയിൻ കില്ലറായ സ്്രേപ ഉപയോഗിച്ചു. നടക്കാൻ പോലും കഴിയാതെ വേച്ചു വേച്ചാണ് അക്ഷയിനെ തിരുവനന്തപുരം ജില്ലാ ജയിലിൽ എത്തിച്ചത്. ഡിസംബർ മുപ്പതിന് ജയിലിൽ എത്തിച്ച അക്ഷയിനെ ഈ മാസം രണ്ടു മുതൽ ആറു വരെ പേരൂർക്കട പൊലീസ് കസ്റ്റഡിയിൽ വാങ്ങി. എഴാം തിയ്യതി ജില്ലാ ജയിലിൽ തടവുകാരുടെ പരാതി കേൾക്കാൻ എത്തിയ ജയിൽ മേധാവി ആർ ശ്രീലേഖ സെല്ലിന്റെ മൂലയിൽ അവശ നിലയിൽ അക്ഷയിനെ കാണുകയും വിവരം തിരക്കുകയും ചെയ്തു.ജയിൽ സൂപ്രണ്ട് സത്യരാജിൽ നിന്നും അക്ഷയിന്റെ കേസിന്റെ വിവരങ്ങൾ ആരായുകയും ചെയ്തു. യൂവാവിന് മർദ്ദനമേറ്റെന്ന് ബോധ്യപ്പെട്ട ജയിൽ ഡിജിപി ജയിലുകളിൽ ഇപ്പോഴും നടയടി ഉണ്ടോ എന്ന് ചോദിച്ച് സൂപ്രണ്ടിനോടു ക്ഷുഭിതയായി. തന്റെ രണ്ടു സർക്കുലറുകൾ കണ്ടിട്ടില്ലേ എന്നും ജയിൽ ഡിജിപി ചോദിച്ചു.

എന്നാൽ ജില്ലാ ജയിലിൽ നടയടി ഇല്ലന്നും പൊലീസ് കസ്റ്റ്ഡിയിൽ വെച്ച് മർദ്ദനമേറ്റാതാവാമെന്നും സൂപ്രണ്ട് ജയിൽ ഡിജിപിയെ ബോധിപ്പിച്ചു. തൂടർന്ന് നടക്കാൻ പോലും പാടു പെടുന്ന അക്ഷയിന്റെ അടുത്ത് എത്തിയ ഡിജിപി ആർ ശ്രീലേഖ ജയിലിൽ ആരൊക്കെയാണ് മർദ്ദിച്ചതെന്ന് അക്ഷയിനോടു ചോദിച്ചു. ജയിലിൽ ആരും മർദ്ദിച്ചില്ലന്നും പേരൂർക്കട പൊലീസാണ് മർദ്ദിച്ചതെന്നും ശരീരത്തിലെ ചതവുകളും മുറിവും കാണിച്ച് യൂവാവ് പറഞ്ഞു.കസ്റ്റഡിയിൽ ക്രൂര പീഡനമായിരുന്നുവെന്നും ഗരുഡൻ തൂക്കം നടത്തിയെന്നും ജയിൽ അധികൃതരോടു പറഞ്ഞ അക്ഷയ് തനിക്ക് പരാതി നൽകണണമെന്നും ആവിശ്യപ്പെട്ടു.

ജയിലിൽ എത്തിയപ്പോൾ ഈ വിവരം പുറത്തു പറയാത്തത് ഇവിടെ നിന്നും പീഡനം ഉണ്ടാകുമെന്ന് ഭയന്നാണന്നും അക്ഷയ് പറഞ്ഞു. ഉടൻ തന്നെ അക്ഷയിന് ഡിജിപി വൈദ്യസഹായം ഉറപ്പു വരുത്തി. പരാതിയുടെ അടിസ്ഥാനത്തിൽ ജയിൽ ഡോക്ടർ യുവാവിനെ ദേഹ പരിശോധനക്ക് വിധേയനാക്കി. ഡോക്ടറുടെ റിപ്പോർട്ടും അക്ഷയിന്റെ ശരീരത്തിലെ മുറിവിന്റെ ചിത്രങ്ങളും സഹിതം ജയിൽ വകുപ്പ് സംഭവം ആഭ്യന്തര വകുപ്പിനെ അറിയിക്കുകയായിരുന്നു.

ക്രിസ്മസ് പിറ്റേ ദിവസം വീട്ടിൽ കത്തികരിഞ്ഞ നിലയിൽ ശരീരം കണ്ടെത്തിയ സംഭവം കൊലപാതകമാണെന്നും മകൻ തന്നെയാണ് കൃത്യം നടത്തിയതെന്ന് നേരത്തെ തന്നെ തെളിഞ്ഞിരുന്നു.സംഭവം നടന്ന് ഒരുമാസം പിന്നിടുമ്പോൾ ദിവ്യയുടെ ആത്മഹത്യാ കുറിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് ബന്ധുക്കൾ. തനിക്ക് അസുഖമാണെന്നും മറ്റുള്ളവർക്ക് ഒരു ഭാരമായി ജീവിക്കാൻ ആഗ്രഹമില്ലാത്തതുകൊണ്ട ജീവിതം അവസാനിപ്പിക്കുന്നുവെന്നുമാണ് കുറിപ്പിൽ പറയുന്നത്. എന്നാൽ ആത്മഹത്യ കുറിപ്പ് പൊലീസ് തള്ളിക്കളയുകയാണ്.

കിടപ്പുമുറിയിലെ അലമാരയിൽ നിന്നാണ് ആത്മഹത്യാക്കുറിപ്പ് കിട്ടിയതെന്നാണു ബന്ധുക്കൾ പൊലീസിനോടു പറഞ്ഞത്. പക്ഷേ സംഭവം നടന്ന് ഒരു മാസം തികയാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ ആത്മഹത്യാക്കുറിപ്പുമായി എത്തിയത് കേസ് വഴി തിരിച്ചുവിടാനുള്ള തന്ത്രമാണെന്നു പേരൂർക്കട പൊലീസ് പറഞ്ഞു. ക്രിസ്മസ് ദിവസമായിരുന്നു അമ്പലമുക്ക് മണ്ണടി ലെയിൻ ദ്വാരക വീട്ടിൽ അശോകന്റെ ഭാര്യ ദീപ (50)യെ വീട്ടുവളപ്പിൽ കത്തിക്കരിഞ്ഞ നിലയിൽ കാണപ്പെട്ടത്. ദീപയുടെ മകൻ അക്ഷയ് (22) പൊലീസ് റിമാൻഡിലാണ്. ദീപയെ അക്ഷയ് ശ്വാസം മുട്ടിച്ചു കൊന്ന ശേഷം കത്തിച്ചുവെന്നാണു കേസ്.

എന്റെ മരണത്തിൽ മറ്റാർക്കും പങ്കില്ല. അസുഖം നിമിത്തം ഞാൻ ആത്മഹത്യ ചെയ്യുന്നു. ഈ കത്ത് ഞാൻ എന്റെ സ്വന്തം കൈപ്പടയിൽ എഴുതിയതാണ്. ഇതാണ് ബന്ധുക്കൾ പൊലീസിൽ ഹാജരാക്കിയ കുറിപ്പിലെ ഉള്ളടക്കം.എന്നാൽ കുടുംബം ഇത്തരമൊരു കത്ത് മുൻപൊന്നും ഹാജരാക്കാതെ ഇപ്പോൾ ഹാജരാക്കിയത് പ്രതിയെ രക്ഷിക്കുക എന്ന ഉദ്ദേശത്തിലും കേസിന്റെ ദിശ മാറ്റി വിടാനും മാത്രമാണ്. എന്നാൽ പ്രതി കുറ്റം സമ്മതിച്ച സാഹചര്യത്തിൽ കത്ത് ഇനി നിലനിൽക്കില്ലെന്നാണ് നിയമവിദഗ്ധരും പറയുന്നത്. ഇതിനൊപ്പമാണ് ലോക്കപ്പ് മർദ്ദനവും ചർച്ചയാകുന്നത്.

ഇത്തരമൊരു കത്ത് ഹാജരാക്കിയ സാഹചര്യം പൊലീസിന് വ്യക്തമായി മനസ്സിലായിട്ടുണ്ട്. ഇത് ഉൾപ്പടെ കുറ്റപത്രത്തിൽ രേഖപ്പെടുത്തിയേക്കും. എന്നാൽ കുടുംബത്തിലെ ഇരട്ട ദുരന്തമായിരുന്നു അമ്മയുടെ കൊലപാതകവും മകൻ തന്നെ പ്രതിയായതും, ഇതിൽ നിന്നും രക്ഷപ്പെടാൻ വേണ്ടി ബന്ധുക്കൾ തന്നെ ചെയ്തതായി മാത്രം കാണാനെ പൊലീസും ഉദ്ദേശിക്കുന്നുള്ളു. അമ്മയെ എപ്രകാരമാണ് കൊന്നതെന്ന് അക്ഷയ് തന്നെ പൊലീസിനോട് വിശദീകരിച്ചത്. അപ്പോഴൊന്നും പുറത്ത് വരാത്ത ആത്മഹത്യ കുറിപ്പ് ഇപ്പോൾ പുറത്ത് വന്നത് നേരത്തെ അക്ഷയ്ക്ക് കസ്റ്റഡിയിൽ മർദ്ദനമേറ്റുവെന്നും പൊലീസിനെതിരെ നടപടിയുണ്ടായേക്കുമെന്നും വാർത്തകൾ വന്നതിന് ശേഷമാണ്.

പൊലീസ് അക്ഷയ് അശോകിനെ എണീറ്റ് നിൽക്കാൻ പോലും പറ്റാത്ത രീതിയിൽ മർദ്ദിച്ച് കുറ്റം സമ്മതിപ്പിച്ചുവെന്ന് വരുത്തി തീർക്കാനാണ് ഇപ്പോൾ ഇങ്ങനെ ഒരു കുറിപ്പുമായി രംഗത്ത് വന്നത്. എന്നാൽ പൊലീസ് മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കിയപ്പോൾ മർദ്ദനത്തിന്റെ കാര്യം പുറത്ത് പറയാതിരുന്നിട്ട് ഇപ്പോൾ ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നത് കേസിന്റെ ദിശമാറ്റി വിടാൻ വേണ്ടി മാത്രമാണെന്ന് പൊലീസും വിലയിരുത്തുന്നുണ്ട്.എന്തായാലും പോസ്റ്റ്മാർട്ടം റിപ്പോർട്ടിലും അതുപോലെ തന്നെ കുറ്റം ഏറ്റ് അക്ഷയ് നൽകിയ മൊഴിയും പൊലീസിന്റെ പക്കലുണ്ട്.

ആത്മഹത്യ അല്ലെന്നും സംഭവം കൊലപാതകമാണെന്നും ആദ്യ ഘട്ടത്തിൽ ലഭിച്ച ശാസ്ത്രീയ തെളിവുകളിൽ നിന്ന് തന്നെ പൊലീസ് ഉറപ്പിച്ചിരുന്നു. അടുത്തടുത്ത വീടുകളുള്ള പ്രദേശത്ത് തീ കൊളുത്തി ആത്മഹത്യ ചെയ്താൽ നിലവിളി ശബ്ദമെങ്കിലും കേൾക്കും. എന്നാൽ കൊന്ന ശേഷമാണ് ശവശരീരം കത്തിച്ചതെന്ന് റിപ്പോർട്ടിൽ വ്യക്തമായിരുന്നു.അക്ഷയ്യുടെ അച്ഛനും അമ്മയും തമ്മിൽ പിണക്കത്തിലായിരുന്നത്‌കൊണ്ടും അവശേഷിക്കുന്ന മകനെ എങ്കിലും രക്ഷിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് പൊലീസ് കത്ത് കണക്കാക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP