Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പെണ്ണായിപ്പിറന്നുകൊണ്ട് ജനിച്ചപ്പോഴേ മാതാപിതാക്കൾ വെയ്സ്റ്റ് ബിന്നിൽ എറിഞ്ഞു; കരച്ചിൽ കേട്ട് വഴിപോക്കൻ രക്ഷിച്ചപ്പോൾ ചപ്പുചവറുകൾക്കിടയിൽ ഉറുമ്പരിച്ച നിലയിൽ; ഭോപ്പാലിലെ നവജാത ശിശുവുന്റെ ചിത്രങ്ങൾ ഷെയർ ചെയത് ലോകം

പെണ്ണായിപ്പിറന്നുകൊണ്ട് ജനിച്ചപ്പോഴേ മാതാപിതാക്കൾ വെയ്സ്റ്റ് ബിന്നിൽ എറിഞ്ഞു; കരച്ചിൽ കേട്ട് വഴിപോക്കൻ രക്ഷിച്ചപ്പോൾ ചപ്പുചവറുകൾക്കിടയിൽ ഉറുമ്പരിച്ച നിലയിൽ; ഭോപ്പാലിലെ നവജാത ശിശുവുന്റെ ചിത്രങ്ങൾ ഷെയർ ചെയത് ലോകം

മറുനാടൻ ഡെസ്‌ക്

ഭോപ്പാൽ: പെൺകുഞ്ഞുങ്ങൾ പിറക്കുന്നത് ഭാഗ്യദോഷമായി കാണുന്ന ചിലർ ഇപ്പോഴും നമ്മുടെ രാജ്യത്തുണ്ട്. കാലമെത്രമാറിയാലും പെൺകുഞ്ഞുങ്ങളോടുള്ള ഇവരുടെ മനസ്ഥിതിയിൽ മാറ്റമൊന്നും വരികയുമില്ല.

ലോകത്തിന് മുന്നിൽ രാജ്യത്തെ അപമാനിച്ചുകൊണ്ട് ഭോപ്പാലിൽ മാതാപിതാക്കൾ പെൺകുഞ്ഞിനെ പിറന്നയുടൻ ചവറ്റുകൂനയിലുപേക്ഷിച്ചു. കരച്ചിൽ കേട്ടെത്തിയ വഴിപോക്കൻ നോക്കുമ്പോൾ, ചപ്പുചവറുകൾക്കിടയിൽ ഉറുമ്പരിച്ച നിലയിലായിരുന്നു ചോരക്കുഞ്ഞ്. ലോകമാധ്യമങ്ങളിൽ ഇന്ത്യയെ നാണംകെടുത്തുകയാണ് ഇപ്പോൾ ഈ ചിത്രങ്ങൾ.

വേണ്ടത്ര ആരോഗ്യമില്ലാത്ത നിലയിലുള്ള കുഞ്ഞിനെയാണ് ഒരു പ്ലാസ്റ്റിക് കവറിലാക്കി ചവറ്റുകൂനയിൽ ഉപേക്ഷിച്ചത്. പെൺകുട്ടിയായതിനാൽ ഉപേക്ഷിക്കപ്പെട്ടതാകാമെന്നാണ് പൊലീസിന്റെ ആദ്യനിഗമനം. അവിഹിതഗർഭത്തിലുണ്ടായ കുട്ടിയാകാനുള്ള സാധ്യതയുമുണ്ട്. ശനിയാഴ്ച പുലർച്ചെ തന്റെ ചായക്കട തുറക്കാനായി പോകുമ്പോഴാണ് ധീരജ് റാത്തോഡ് കുട്ടിയുടെ കരച്ചിൽ കേട്ടത്. ചുവപ്പുനിറമുള്ള പ്ലാസ്റ്റിക് കവറിൽനിന്ന് കുട്ടിയുടെ തല പുറത്തേയ്ക്ക് കാണാമായിരുന്നു. നടുക്കുന്ന കാഴ്ചയായിരുന്നു അതെന്ന് ധീരജ് പറഞ്ഞു.

രണ്ട് സുഹൃത്തുക്കളെ സഹായത്തിനായി വിളിച്ച റാത്തോഡ്, കുഞ്ഞിന്റെ ദേഹത്ത് കടിച്ചുപിടിച്ചിരുന്ന ഉറുമ്പുകളെയെല്ലാം നീക്കി. തുണിയിൽ പൊതിഞ്ഞശേഷം അടുത്തുള്ള ആശുപത്രിയിലെത്തിച്ചു. തൂക്കക്കുറവുള്ള കുട്ടിയുടെ ആരോഗ്യനില മോശമാണെന്ന് ആശുപത്രി വൃത്തങ്ങൾ പറഞ്ഞു. ശരീരത്തിലാകെ മുറിവുകളുമുണ്ട്. കുഞ്ഞിന് മർദനമേറ്റതായും സംശയിക്കുന്നതായി ഡോക്ടർമാർ സൂചിപ്പിച്ചു. കുട്ടിയുടെ മാതാപിതാക്കൾക്കായി പൊലീസ് തിരച്ചിൽ തുടങ്ങിയിട്ടുണ്ട്.

പെൺകുഞ്ഞുങ്ങളോടുള്ള വിദ്വേഷം ഇന്ത്യയിൽ പലഭാഗത്തും രൂക്ഷമാണ്. ചില സംസ്ഥാനങ്ങളിൽ 1000 പുരുഷന്മാർക്ക് 800 സ്ത്രീകളെന്ന നിലയിലാണ് ജനനനിരക്ക്. സ്ത്രീധനച്ചെലവും വിവാഹശേഷം മറ്റൊരു കുടുംബത്തിലേക്ക് പോകുമെന്നതുമൊക്കെ പെൺകുഞ്ഞുങ്ങളോടുള്ള എതിർപ്പിന് കാരണമായി മാറുന്നു. ആൺകുട്ടികളാകട്ടെ, പിന്തുടർച്ചാവകാശികളെന്ന നിലയ്ക്ക് പരിഗണിക്കപ്പെടുന്നു. നിരന്തര ബോധവത്കരണവും മറ്റും നടത്തിയിട്ടും ഈ വിവേചനം ഇന്നും തുടരുന്നുവെന്നതിന് തെളിവാണ് ഭോപ്പാലിലെ ഈ സംഭവം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP