Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഉയർന്ന് നിൽക്കുന്ന ഉണ്ടക്കണ്ണുകളും പതിഞ്ഞ് താഴ്ന്ന തലയുമായി ബീഹാറി ഗ്രാമത്തിൽ കുഞ്ഞ് പിറന്നു; അന്യഗ്രഹ ജീവിയെന്ന് നാട്ടുകാർ; ഹനുമാന്റെ അവതാരമെന്ന് കരുതുന്നവരും ഏറെ; മുല കൊടുക്കാൻ പോലും മടിച്ച് അമ്മ

ഉയർന്ന് നിൽക്കുന്ന ഉണ്ടക്കണ്ണുകളും പതിഞ്ഞ് താഴ്ന്ന തലയുമായി ബീഹാറി ഗ്രാമത്തിൽ കുഞ്ഞ് പിറന്നു; അന്യഗ്രഹ ജീവിയെന്ന് നാട്ടുകാർ; ഹനുമാന്റെ അവതാരമെന്ന് കരുതുന്നവരും ഏറെ; മുല കൊടുക്കാൻ പോലും മടിച്ച് അമ്മ

വൈരൂപ്യത്തോടെ ബീഹാറി ഗ്രാമത്തിൽ പിറന്ന കുഞ്ഞ് തീർത്തും ഒറ്റപ്പെട്ട അവസ്ഥയിലായെന്ന് റിപ്പോർട്ട്. ഉയർന്ന് നിൽക്കുന്ന ഉണ്ടക്കണ്ണുകളും പതിഞ്ഞ് താഴ്ന്ന തലയുമായി തികച്ചും വിചിത്ര ജീവിയെ പോലെയാണീ കുഞ്ഞ് പിറന്നിരിക്കുന്നത്. ഇത് അന്യഗ്രഹ ജീവിയെന്നാണ് നാട്ടുകാർ അഭിപ്രായപ്പെടുന്നത്. എന്നാൽ ഇത് ഹനുമാന്റെ അവതാരമെന്ന് കരുതുന്നവരും ഏറെയാണ്.എന്തായാലു കുട്ടിയുടെ ഭീകരരൂപം കണ്ട് പെറ്റമ്മ മുല കൊടുക്കാൻ പോലും മടിച്ച് നിൽക്കുകയാണ്. തിങ്കളാഴ്ചയാണ് 35കാരിയായ ഖാലിദ ബീഗം ഈ കുഞ്ഞിന് ജന്മമേകിയിരിക്കുന്നത്. തന്റെ കുഞ്ഞിന്റെ അപൂർവ രൂപം കണ്ട് അവർ ഞെട്ടിത്തരിച്ചുവെന്നാണ് റിപ്പോർട്ട്.

ഹാർലെക്യുൻ ഇച്ച്തൈയോസിസ് എന്നറിയപ്പെടുന്ന അപൂർവമായ ജനിതക അവസ്ഥയാണിത്. ഇത്തരത്തിൽ പിറക്കുന്നവർക്ക് കട്ടികൂടിയ തൊലിയും പൊരുത്തമില്ലാത്ത അസാധാരണമായ അവയവങ്ങളുമാണ് ഉണ്ടാവുക. എന്നാൽ ഈ കുട്ടിക്ക് അനെൻസെഫലി എന്ന അവസ്ഥ കൂടിയുണ്ടെന്നാണ് സൂചന. ഈ അവസ്ഥയിൽ പിറക്കുന്ന കുട്ടികൾക്ക് തലയോടിന്റെയെും മസ്തിഷ്‌കത്തിന്റെയും മേൽഭാഗമുണ്ടാവില്ലെന്നാണ് സെന്റേർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ പറയുന്നത്. ഇത്തരം കുട്ടികൾക്ക് മസ്തിഷ്‌കത്തിന്റെ മുൻഭാഗത്തിന്റെയും സെറിബ്രത്തിന്റെയും ചില ഭാഗങ്ങളുണ്ടാവില്ലെന്നാണ് റിപ്പോർട്ട്.

ബാക്കിയുള്ള ഭാഗങ്ങളാകട്ടെ എല്ലോ അല്ലെങ്കിൽ തോലോ കൊണ്ട് മറയ്ക്കപ്പെട്ടിട്ടുമുണ്ടാവില്ല. 10,000 ജനനങ്ങളിൽ മൂന്ന് പേർക്ക് മാത്രമാണ് അനെൻസെഫലി എന്ന അവസ്ഥ ബാധിക്കുന്നത്. എന്നാൽ വർഷം തോറും അഞ്ച് കുട്ടികൾ മാത്രമാണ് യുകെയിൽ ഹാർലെക്യുൻ ഇച്ച്തൈയോസിസ് എന്ന അവസ്ഥ ബാധിച്ച് പിറക്കുന്നതെന്നും വെളിപ്പെട്ടിട്ടുണ്ട്. നാല് കുട്ടികളുടെ അമ്മയായ ഖാലിദ ഈ കുട്ടി പിറന്ന പാടെ അതിനെ തന്റ കൺമുന്നിൽ നിന്നും മാറ്റാൻ മിഡ് വൈഫുമാരോട് ആവശ്യപ്പെട്ടിരുന്നുവത്രെ. കുട്ടിയുടെ നിരവധി ശരീര ഭാഗങ്ങൾ വേണ്ട വിധത്തിൽ വികസിച്ചിരുന്നില്ലെന്നും അത് കണ്ട് താൻ പരിഭ്രമിച്ച് പോയെന്നും ഈ അമ്മ വെളിപ്പെടുത്തുന്നു.

അന്യഗ്രജീവിയെ പോലുള്ള കുട്ടിക്ക് താൻ ജന്മമേകിയെന്ന് വിശ്വസിക്കാനാവുന്നില്ലെന്നും ഇവർ പറയുന്നു. എന്നാൽ നിരവധി മണിക്കൂറുകൾക്ക് ശേഷം മാത്രമാണ് ഇവർക്ക് കുഞ്ഞുമായി പൊരുത്തപ്പെടാനായത്. അപൂർവ കുഞ്ഞിനെ കാണാൻ ഗ്രാമീണർ ഈ വീട്ടിലേക്ക് ഒഴുകുകയാണ്. മാതാപിതാക്കളുടെ ജീനുകൾ വഴിയാണ് കുട്ടികൾക്ക് ഹാർലെക്യുൻ ഇച്ച്തൈയോസിസ് എന്ന അവസ്ഥയുണ്ടാകുന്നത്. ഇത് കാരണം തൊലിയിൽ പലയിടങ്ങളിലും ആഴത്തിലുള്ള കീറലുകൾ ഉണ്ടാകും. ഇവർക്കുണ്ടാകുന്ന കട്ടി കൂടിയ തൊലി നീക്കം ചെയ്യേണ്ടി വരും. ആശ്വാസത്തിനായി ദിവസത്തിൽ പലതവണം ഓയിന്റ്മെന്റ് പുരട്ടേണ്ടിയും വരും. നല്ല രീതിയിലിലുള്ള സ്‌കിൻ ട്രീറ്റ്മെന്റ് ലഭിച്ചാൽ മാത്രമേ ഭേദപ്പെടാൻ സാധ്യതയുള്ളൂ. ഇതിനായി റെറ്റിനോയ്ഡ് മരുന്നുകൾക്ക് വിധേയരാവേണ്ടി വരും. കൂടാതെ ഫിസിയോ തെറാപ്പിയും കൗൺസലിംഗും ആവശ്യമായി വരും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP