Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

2002ൽ സ്റ്റുഡന്റ് വിസയിൽ യുകെയിൽ എത്തി; മാക് ഡൊണാൾഡ്സിലും നഴ്സിങ് ഹോമിലും പണിയെടുത്ത് തുടക്കം; സെയിൽസ്മാനായിരിക്കവെ സ്വന്തം ചായക്കച്ചവടം തുടങ്ങി; ഫ്രഞ്ച്കാരിയെ കല്യാണം കഴിച്ച് കോടീശ്വരനായി മാറിയ മലയാളിയുടെ കഥ പറഞ്ഞ് ഡെയിലി മെയിൽ

2002ൽ സ്റ്റുഡന്റ് വിസയിൽ യുകെയിൽ എത്തി; മാക് ഡൊണാൾഡ്സിലും നഴ്സിങ് ഹോമിലും പണിയെടുത്ത് തുടക്കം; സെയിൽസ്മാനായിരിക്കവെ സ്വന്തം ചായക്കച്ചവടം തുടങ്ങി; ഫ്രഞ്ച്കാരിയെ കല്യാണം കഴിച്ച് കോടീശ്വരനായി മാറിയ മലയാളിയുടെ കഥ പറഞ്ഞ് ഡെയിലി മെയിൽ

മറുനാടൻ മലയാളി ബ്യൂറോ

ലണ്ടൻ: വെറും 600 പൗണ്ടുമായി കേരളത്തിൽ നിന്നും യുകെയിലെത്തി കോടീശ്വരനായ മലയാളി രൂപേഷ് തോമസ് എന്ന 39 കാരന്റെ വിജയചരിത്രത്തെക്കുറിച്ച് വിശദമായ വാർത്ത കൊടുത്ത് ബ്രിട്ടീഷ് പത്രമായ ഡെയിലി മെയിൽ രംഗത്തെത്തി.2002ൽ സ്റ്റുഡന്റ് വിസയിൽ യുകെയിൽ എത്തുകയായിരുന്നുു രൂപേഷ്. തുടർന്ന് മാക് ഡൊണാൾഡ്സിലും നഴ്സിങ് ഹോമിലും പണിയെടുത്ത് യുകെ ജീവിത്തതിന് അദ്ദേഹം തുടക്കമിട്ടു. സെയിൽസ്മാനായിരിക്കവെ സ്വന്തം ചായക്കച്ചവടം തുടങ്ങുകയും ചെയ്തു.തുടർന്ന് ഫ്രഞ്ച്കാരിയായ അലക്സാണ്ട്രയെ കല്യാണം കഴിച്ച് കോടീശ്വരനായി മാറിയ മലയാളിയുടെ കഥ സചിത്രവിവരണത്തോടെയാണ് ഡെയിലി മെയിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

യുകെയിലെത്തി വെറും 15 വർഷങ്ങൾ കൊണ്ട് കോടീശ്വരനായ രൂപേഷിനെ യഥാർത്ഥ ജീവിതത്തിലെ സ്ലം ഡോഗ് മില്യണയർ എന്നാണ് ഡെയിലി മെയിൽ വിശേഷിപ്പിച്ചിരിക്കുന്നത്. ചായ് ടീ ബിസിനസ് ആരംഭിച്ച് കൊണ്ടാണ് ഇദ്ദേഹം യുകെയിലെത്തി രക്ഷപ്പെട്ടിരിക്കുന്നത്. നിലവിൽ സൗത്ത് വെസ്റ്റ് ലണ്ടനിലെ വിംബിൾഡണിൽ ഒരു മില്യൺ പൗണ്ടിന്റെ പ്രോപ്പർട്ടിയാണ് ഇദ്ദേഹത്തിന് സ്വന്തമായിട്ടുള്ളത്.ഇതിന് പുറമെ സൗത്ത് ലണ്ടനിലെ ക്രോയ്ഡോണിൽ മൂന്നര ലക്ഷം പൗണ്ട് വില വരുന്ന രണ്ടാമതൊരു വീടും രൂപേഷിനുണ്ട്. ഇദ്ദേഹം യുകെയിൽ ആരംഭിച്ച ചായ് ടീ ബിസിനസായ ടുക് ടുക് ചായ്ക്ക് നിലവിൽ രണ്ട്മില്യൺ പൗണ്ടിന്റെ ആസ്തിയുണ്ട്.

20008ൽ പുറത്തിറങ്ങിയ സ്ലംഡോഗ് മില്യണയർ എന്ന ചിത്രത്തിൽ ബ്രിട്ടീഷ് അഭിനേതാവായ ദേവ് പട്ടേൽ ജമാൽ മാലിക് എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചിരുന്നത്. ഒരു ടിവി ഗെയിം ഷോയിൽ വിജയിച്ചാണ് ചേരിയിൽ കഴിഞ്ഞിരുന്ന അദ്ദേഹം മില്യണയറായി മാറിയിരുന്നത്. ഏതാണ്ട് ഇതേ രീതിയിലാണ് രൂപേഷും കോടീശ്വരനായി മാറിയിരിക്കുന്നത്. എന്നാൽ ഭാഗ്യം കൊണ്ടല്ല തന്റെ കഠിനാധ്വാനം കൊണ്ടാണ് രൂപേഷ് മില്യണയറായിരിക്കുന്നതെന്ന വ്യത്യാസമുണ്ട്. കേരളത്തിൽ ജനിച്ച് വളർന്ന കാലത്ത് തന്നെ യുകെയിൽ എത്തണമെന്നത് രൂപേഷിന്റെ സ്വപ്നമായിരുന്നു. അതിന് വേണ്ടിയുള്ള പ്രവർത്തനങ്ങളും ശ്രമങ്ങളുമാണ് അദ്ദേഹത്തിന്റെ ജീവിതം മാറ്റി മറിച്ചിരിക്കുന്നത്.

തന്റെ അച്ഛൻ ജോലിക്കായി പോകുമ്പോൾ വീട്ടിലുള്ള ലണ്ടൻ നഗരത്തിന്റെ ചിത്രത്തിലേക്ക് താൻ എപ്പോഴും നോക്കിയിരിക്കാറുണ്ടായിരുന്നുവെന്നാണ് രൂപേഷ് പറയുന്നത്.ഇവിടെ എങ്ങനെയെങ്കിലും എത്താനും മികച്ച ജീവിതം കെട്ടിപ്പടുക്കാനും അന്നേ ആഗ്രഹിച്ചിരുന്നുവെന്നും രൂപേഷ് പറയുന്നു.തുടർന്ന് 23 വയസായപ്പോൾ രൂപേഷ് തന്റെ യമഹ മോട്ടോർ സൈക്കിൾ 300 പൗണ്ടിന് വിൽക്കുകയും കുറച്ച് പണം കൂടി തന്റെ പിതാവിൽ നിന്നും കടം വാങ്ങുകയും ചെയ്ത് 2002ൽ ലണ്ടനിലേക്ക് വിമാനം കയറുകയായിരുന്നു.ഈസ്റ്റ്ലണ്ടനിലെ സ്ട്രാറ്റ്ഫോർഡിലെത്തിയ അദ്ദേഹം മാക് ഡൊണാൾഡിൽ ജോലിക്ക് കയറുകയും ചെയ്തു.

അന്ന് ഒരു മണിക്കൂറിന് വെറും നാല് പൗണ്ട് മാത്രമായിരുന്നു തന്റെ ശമ്പളമെന്നും രൂപേഷ് ഓർക്കുന്നു.തുടർന്ന് ഏതാനും ആഴ്ചകൾക്കകം ഒരു കെയററെന്ന രണ്ടാമത്തെ ജോലിയും രൂപേഷ്നനേടി. പിന്നീട് 2003ൽ ഡോർ ടു ഡോർ സെയിൽസ്മാനായി.അധികം വൈകാതെ കമ്പനിയിലെ മികച്ച സെല്ലറായി അദ്ദേഹം മാറുകയായിരുന്നു. തുടർന്ന് ടീംലീഡറായി പ്രമോഷൻ ലഭിച്ചു.ആ ജോലിക്കിടെ അലക്സാണ്ട്രയെന്ന ഫ്രഞ്ചുകാരിയെ കണ്ട് അടുക്കുകയും 2007ൽ വിവാഹം ചെയ്യുകയും ചെയ്തു. 2009ൽ അവർ വിംബിൾടൺ ടെന്നീസ് ഗ്രൗണ്ടിനടുത്ത് ഒരു മിഡ് ടെറസ് വീട് വാങ്ങുകയും ചെയ്തു.

ഭാര്യക്ക് ഇന്ത്യൻ ചായയിലുള്ള ഇഷ്ടമായിരുന്നു രൂപേഷ് സ്വന്തം ചായ് ടീ ബിസിനസ് ആരംഭിക്കുന്നതിന് വഴിയൊരുക്കിയത്.2015ൽ ഒന്നരലക്ഷം പൗണ്ട് മുടക്കിയായിരുന്നു രൂപേഷ് ബിസിനസ് തുടങ്ങിയത്.തുടർന്ന് പടിപടിയായുള്ള വളർച്ച മാത്രമാണ് ഇദ്ദേഹത്തിനുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP