Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

3000 വീട്ടുകാർക്ക് താമസിക്കാം; ഹോട്ടലുകളും ഓഫീസുകളും വേറെ; ഭരിക്കാൻ സർക്കാരില്ല; ക്രിപ്‌റ്റോ കറൻസിയിൽ ഇടപാടുകൾ; നാലുകൊല്ലം കൂടി കഴിഞ്ഞാൽ ലോകത്തെ ആദ്യത്തെ ഒഴുകിനടക്കുന്ന രാജ്യം താഹിതിക്ക് സമീപം കടലിൽ രൂപംകൊള്ളും

3000 വീട്ടുകാർക്ക് താമസിക്കാം; ഹോട്ടലുകളും ഓഫീസുകളും വേറെ; ഭരിക്കാൻ സർക്കാരില്ല; ക്രിപ്‌റ്റോ കറൻസിയിൽ ഇടപാടുകൾ; നാലുകൊല്ലം കൂടി കഴിഞ്ഞാൽ ലോകത്തെ ആദ്യത്തെ ഒഴുകിനടക്കുന്ന രാജ്യം താഹിതിക്ക് സമീപം കടലിൽ രൂപംകൊള്ളും

മറുനാടൻ മലയാളി ബ്യൂറോ

ർക്കാരുകളുടെയോ മറ്റ് അധികാരികളുടെയോ ഇടപെടലുകളോ നിയമങ്ങളോ ഒന്നും ബാധകമല്ലാത്ത രാജ്യം. പസഫിക് സമുദ്രത്തിൽ ഒഴുകിപ്പരന്നുള്ള ജീവിതം. കൈയിൽ പണവും കരുതേണ്ടതില്ല. ഇടപാടുകളെല്ലാം ക്രിപ്‌റ്റോ കറൻസിയിൽ. ഈ സുന്ദരസുരഭിലമായ ജീവിതത്തിന് നാലുവർഷം കൂടി കാത്തിരുന്നാൽ മതി. പസഫിക് സമുദ്രത്തിൽ താഹിതിക്ക് സമീപം ലോകത്തെ ആദ്യ ഒഴുകുന്ന രാജ്യം 2022-ൽ പൂർത്തിയാകും.

300 കുടുംബങ്ങൾക്കാണ് ഈ കടലിലെ രാജ്യത്ത് താമസിക്കാനാവുക. ഇതിനുപുറമേ, ഹോട്ടലുകളും ഓഫീസുകളും മറ്റു സൗകര്യങ്ങളുമൊക്കെയുണ്ടാകും. വെയ്‌റോൺ എന്ന ക്രിപ്‌റ്റോ കറൻസിയിലൂടെയാണ് ഇടപാടുകൾ. പോളിനേഷ്യ സർക്കാരിന്റെ സഹായത്തോടെ 3.7 കോടി ഡോളർ ചെലവിട്ട് പേപാൽ സ്ഥാപകൻ പീറ്റർ തീലാണ് പദ്ധതിക്ക് പിന്നിൽ. വേറെയും ഒട്ടേറെ നിക്ഷേപകരും സ്ഥാപനങ്ങളും പദ്ധതിയുമായി സഹകരിക്കുന്നുണ്ട്.

പവിഴപ്പുറ്റുകൾക്ക് മേലെയാണ് ഈ ഒഴുകും രാജ്യം സ്ഥാപിക്കുന്നതെന്ന് വാർവിക്ക സർവകലാശാലയിലെ ഗവേഷകനും പദ്ധതിയുടെ ആസൂത്രകരിലൊരാളുമായ മെസ ഗാർഷ്യ പറഞ്ഞു. സമുദ്രത്തിലെ വെള്ളം കൂടുതന്നതനുസരിച്ച് അടിയിലെ തിട്ടകൾ അപ്രത്യക്ഷമാകും. അപ്പോൾ, കപ്പൽപോലെ രാജ്യം വെള്ളത്തിൽ പൊങ്ങിനിൽക്കും. വെള്ളം ഇറങ്ങുന്നതനുസരിച്ച് തിട്ടകൾ തിരിച്ചുവരികയും ചെയ്യും. കാലാവസ്ഥാ വ്യതിയാനം മൂലം നാശത്തിലേക്ക് പോകുന്ന ചെറു ദ്വീപുകളിലെ അന്തേവാസികളെ പാർപ്പിക്കാനും ഭാവിയിൽ ഇത്തരം ഒഴുകു രാജ്യങ്ങളുണ്ടാക്കുമെന്ന് മെസ ഗാർഷ്യ പറയുന്നു.

സീസ്റ്റീഡിങ് ഇൻസ്റ്റിറ്റ്യൂട്ടിന്റെയും ബ്ലൂ ഫ്രോണ്ടിയേഴ്‌സിന്റെയും സഹകരണത്തോടെയാണ് തീൽ ഈ പദ്ധതി നടട്പിലാക്കുന്നത്. കാലാവസ്ഥാ വ്യതിയാനത്തിനും ആഗോള താപനത്തിനും അനുസൃതമായ രീതിയിലാണ് ഇതിന്റെ നിർമ്മിതി. വീടുകൾക്ക് മുകളിലായാണ് പച്ചക്കറിയുൾപ്പെടെയുള്ള കൃഷി നടത്തുക. മുളകളും കയറും തടിയും പുനരുപയോഗിക്കാവുന്ന വസ്തുക്കളും പ്ലാസ്റ്റിക്കുമുപയോഗിച്ചാണ് വീടുകളടക്കമുള്ളവ നിർമ്മിക്കുന്നത്.

ജനങ്ങളെ രാഷ്ട്രീയക്കാരിൽനിന്ന് രക്ഷിക്കുകയെന്ന ഉദ്ദേശ്യം കൂടി ഈ നിയമരഹിത രാജ്യത്തിനുണ്ടെന്ന് സീസ്റ്റീഡിങ് ഇൻസ്റ്റിറ്റ്യൂട്ട് വ്യക്തമാക്കുന്നു. സമുദ്രനിരപ്പ് ക്രമാതീതമായി ഉയരുന്നതിനാൽ, ഫ്രഞ്ച് പോളിനേഷ്യയിലെ ദ്വീപുകളിൽപലതും അപകടാവസ്ഥയിലാണ്. തെക്കൻ പസഫിക് സമുദ്രത്തിൽ 118 ദ്വീപുകൾ ചേർന്നതാണ് ഫ്രഞ്ച് പോളിനേഷ്യ. ഇവിടുത്തെ ദ്വീപുവാസികൾക്കായി ഇത്തരം ഒഴുകുന്ന ആവാസ കേന്ദ്രങ്ങളുണ്ടാക്കുകയെന്ന ലക്ഷ്യവും പദ്ധതിക്ക് പിന്നിലുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP