Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ധരിക്കുന്ന വസ്ത്രവും ഷൂസും കഴിക്കുന്ന മദ്യവും പോലും നിങ്ങളുടെ രക്ഷപ്പെടൽ സാധ്യതകളിൽ നിർണായകം; നിങ്ങളുടെ വിമാനം അപകടത്തിൽപ്പെട്ടാൽ രക്ഷപ്പെടാനുള്ള എളുപ്പവഴികൾ എന്തൊക്കെ?

ധരിക്കുന്ന വസ്ത്രവും ഷൂസും കഴിക്കുന്ന മദ്യവും പോലും നിങ്ങളുടെ രക്ഷപ്പെടൽ സാധ്യതകളിൽ നിർണായകം; നിങ്ങളുടെ വിമാനം അപകടത്തിൽപ്പെട്ടാൽ രക്ഷപ്പെടാനുള്ള എളുപ്പവഴികൾ എന്തൊക്കെ?

ലണ്ടൻ: വിമാനാപകടങ്ങൾ വളരെ അപൂർവമായി മാത്രം സംഭവിക്കുന്ന കാര്യമാണ്. എന്നാൽ, മിക്കവാറും ദുരന്തങ്ങളിൽ യാത്രക്കാർ മുഴുവൻ അതിനിരയാവുകയും ചെയ്യാറുണ്ട്. ഓരോ പതിനൊന്ന് ലക്ഷ്ം വിമാനയാത്രകളിൽ ഒന്ന് അപകടത്തിൽപ്പെടുന്നുവെന്നാണ് ഏകദേശ കണക്ക്. വ്യോമയാന ചരിത്രത്തിൽ ഏറ്റവും സുരക്ഷിതമായി കടന്നുപോയ വർഷമാണ് 2017. അക്കൊല്ലം ഒരു വിമാനദുരന്തം പോലും ഉണ്ടായില്ല എന്നതാണ് അതിന് കാരണം.

ഇക്കൊല്ലമാദ്യം മെക്‌സിക്കോയിൽ ഒരു വിമാനാപകടം ഉണ്ടായെങ്കിലും ആരും കൊല്ലപ്പെട്ടിരുന്നില്ല. എല്ലാ യാത്രക്കാരും അത്ഭുതകരമായി രക്ഷപ്പെട്ട അപകടം, യാത്രക്കാർക്ക് എങ്ങനെ രക്ഷപ്പെടാമെന്ന സാധ്യതകളും തുറന്നിടുന്നു. നിങ്ങളുടെ വിമാനം അപകടത്തിൽപ്പെട്ടാൽ, നിങ്ങളുടെ രക്ഷപ്പെടൽ സാധ്യതകളെ സ്വാധീനിക്കുന്ന ഘടകങ്ങളേറെയുണ്ട്. ധരിച്ചിരിക്കുന്ന വസ്ത്രവും ഷൂസും ഉള്ളിലാക്കിയ മദ്യവുമൊക്കെ അതിനെ സ്വാധീനിക്കാം.

വിമാനത്തിലൊക്കെ പോകുമ്പോൾ അൽപം പത്രാസോടെ വസ്ത്രം ധരിച്ചുപോകാമെന്ന് കരുതുന്നുവരുണ്ട്. ചിലരാകട്ടെ, വളരെ ക്വാഷ്വലായ വസ്ത്രങ്ങളാകും ഉപയോഗിക്കുക. ശരിക്കും കൈയും കാലും മൂടുന്ന തരത്തിലുള്ള വസ്ത്രം ധരിക്കുന്നതാണ് ഉചിതം. മുറിവുകളും പൊള്ളലുകളും കഴിയുന്നത്ര ശരീരത്തെ ബാധിക്കാതെ നോക്കാൻ ഇത്തരം വസ്ത്രങ്ങൾക്കാവും. കാലിന് പാകമായ ചെരുപ്പുകളാണ് മറ്റൊന്ന്. അടിയന്തര സാഹചര്യത്തിൽ വിമാനത്തിൽനിന്ന് രക്ഷപ്പെടാൻ ശ്രമിക്കുമ്പോൾ ചെരുപ്പ് ശരിയല്ലെങ്കിൽ നമ്മുടെ ചലനങ്ങളെ അത് ബാധിക്കും.

വിമാനത്തിൽ സൗജന്യമായി കിട്ടുമെന്നതുകൊണ്ട് കൂടുതൽ മദ്യം അകത്താക്കുന്നത് ശരിയല്ല. അടിയന്തര സാഹചര്യങ്ങളിൽ വളരെ വേഗത്തിൽ തീരുമാനമെടുക്കുകയും അതനുസരിച്ച് പ്രവർത്തിക്കുകയും വേണ്ടിവരും. മദ്യപിച്ച് പൂസ്സായിരുന്നാൽ ഇതിന് സാധിക്കില്ല. നമ്മുടെ ചുറ്റുപാടുകളിൽ നടക്കുന്നതിനെക്കുറിച്ച് വ്യക്തമായ ബോധമുണ്ടാകുന്ന രീതിയിൽ മാത്രമേ മദ്യപിക്കാൻ പാടുള്ളൂ. കിട്ടിയ മദ്യം വെള്ളം ചേർക്കാതെ കുടിക്കുന്നതും ശരിയല്ല. നല്ലവണ്ണം വെള്ളം ചേർത്തുതന്നെ കഴിക്കുക.

വിമാനം പുറപ്പെടുന്നതിന് മുമ്പ് എയർഹോസ്റ്റസ്സുമാർ നൽകുന്ന സുരക്ഷാ മുന്നറിയുപ്പുകൾ പലരും അവഗണിക്കുകയാണ് പതിവ്. എന്നാൽ, വിമാനത്തിലെ എമർജൻസി എക്‌സിറ്റുകളും വാതിലുകളും എവിടെയെന്ന് മനസ്സിലാക്കിയിരിക്കുന്നത് അത്യാവശ്യമാണ്. അടിയന്തര ഘട്ടങ്ങളിൽ അത്തരം ആശയക്കുഴപ്പമുണ്ടാക്കുന്ന സമയനഷ്ടം മതി നിങ്ങളുടെ ജീവൻ അപകടത്തിലാക്കാൻ.

നിങ്ങളുണ്ടാക്കുന്ന താമസം മറ്റുള്ളവരുടെ രക്ഷപ്പെടൽ സാധ്യതകൾകൂടി ഇല്ലാതാക്കും. വാതിലുകളുടെ അരികിലേക്ക് എത്ര സീറ്റുകളുണ്ടെന്ന് മുൻകൂട്ടി എണ്ണിവെക്കുന്നതും ഉപകാരമാകും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP