Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പുതിയ പാക്കിസ്ഥാൻ എന്ന സ്വപ്നവുമായി ഇമ്രാൻ ഖാൻ ജനങ്ങൾക്കിടയിലേക്ക്; ബുള്ളറ്റ് പ്രൂഫ് കാറുകളും സുരക്ഷയും ഇല്ലാതാക്കാനുള്ള തീരുമാനം പാക്ക് പ്രധാനമന്ത്രിയുടെ ജീവന് ഭീഷണിയായേക്കും; ആർക്കും സുരക്ഷയില്ലാത്ത രാജ്യത്തെ നന്നാക്കാൻ മുൻ ക്രിക്കറ്റ് താരം എടുക്കുന്നത് അതിര് കവിഞ്ഞ റിസ്‌ക്

പുതിയ പാക്കിസ്ഥാൻ എന്ന സ്വപ്നവുമായി ഇമ്രാൻ ഖാൻ ജനങ്ങൾക്കിടയിലേക്ക്; ബുള്ളറ്റ് പ്രൂഫ് കാറുകളും സുരക്ഷയും ഇല്ലാതാക്കാനുള്ള തീരുമാനം പാക്ക് പ്രധാനമന്ത്രിയുടെ ജീവന് ഭീഷണിയായേക്കും; ആർക്കും സുരക്ഷയില്ലാത്ത രാജ്യത്തെ നന്നാക്കാൻ മുൻ ക്രിക്കറ്റ് താരം എടുക്കുന്നത് അതിര് കവിഞ്ഞ റിസ്‌ക്

മറുനാടൻ ഡെസ്‌ക്‌

ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ പുതിയ പ്രധാനമന്ത്രിയായി അധികാരമേറ്റെടുത്ത മുൻ ക്രിക്കറ്റ് താരം ഇംറാൻ ഖാൻ രാജ്യത്തെ അടിമുടി പരിഷ്‌കരിച്ച് പുതിയൊരു പാക്കിസ്ഥാൻ എന്ന സ്വപ്നത്തിന് രൂപം നൽകാനുള്ള ശ്രമമാരംഭിച്ചുവെന്ന് ഏറ്റവും പുതിയ റിപ്പോർട്ട്. ഇതിനായി തികച്ചും സാഹസികമായ നടപടിക്രമങ്ങൾക്കാണ് അദ്ദേഹം തുടക്കം കുറിച്ചിരിക്കുന്നത്. വിപ്ലവകരമായ തന്റെ ചുവട് വയ്പുകളുടെ ഭാഗമായി ബുള്ളറ്റ് പ്രൂഫ് കാറുകളും സുരക്ഷയും ഇല്ലാതാക്കാനുള്ള കടുത്ത തീരുമാനവും അദ്ദേഹം എടുത്തിട്ടുണ്ട്. എന്നാൽ ഈ നടപടി അദ്ദേഹത്തിന്റെ ജീവന് ഭീഷണിയാകുമെന്ന ആശങ്കയും വർധിച്ചിട്ടുണ്ട്. ആർക്കും സുരക്ഷയില്ലാത്ത രാജ്യത്തെ നന്നാക്കാൻ മുൻ ക്രിക്കറ്റ് താരം എടുക്കുന്നത് അതിര് കവിഞ്ഞ റിസ്‌കാണെന്നും മുന്നറിയിപ്പുണ്ട്.

പുതിയ നീക്കത്തിന്റെ ഭാഗമായി 500ഓളം ജീവനക്കാരെയാണ് ഖാൻ വെട്ടിക്കുറച്ചിരിക്കുന്നത്.ഇതിന് പുറമെ സമ്പന്നർ അധികമായി നികുതി നൽകണമെന്ന നിബന്ധനയും ഖാൻ നടപ്പിലാക്കുന്നുണ്ട്. രാജ്യത്തോട് ചെയ്ത ആദ്യത്തെ പ്രസംഗത്തിൽ പുതിയ പാക്കിസ്ഥാൻ എന്ന തന്റെ കാഴ്ചപ്പാട് ഖാൻ വിശദീകരിച്ചിരുന്നു.ഇസ്ലാമിക് വെൽഫയർ സിസ്റ്റം നടപ്പിലാക്കിക്കൊണ്ട് ദാരിദ്ര്യവും കടബാധ്യകളും ഇല്ലാതാക്കാനും രാജ്യത്തെ അനാവശ്യ ധൂർത്തുകൾ ഒഴിവാക്കിക്കൊണ്ട് കടത്തിൽ നിന്നും പാക്കിസ്ഥാനെ മോചിപ്പിക്കാനുമാണ് താൻ ശ്രമിക്കുന്നതെന്നും ഖാൻ പ്രസംഗത്തിലൂടെ വെളിപ്പെടുത്തിയിട്ടുണ്ട്.

കടമെടുത്തും മറ്റ് രാജ്യങ്ങളിൽ നിന്നും സഹായം സ്വീകരിച്ചും ജീവിക്കുന്ന ഒരു ശീലത്തിന് നാം അടിപ്പെട്ടിരിക്കുന്നുവെന്നും അത് മാറ്റിയാൽ മാത്രമേ രാജ്യത്തിന് പുരോഗതിയുണ്ടാവുകയുള്ളുവെന്നുമാണ് ഖാൻ ജനത്തോട് ആഹ്വാനം ചെയ്തിരിക്കുന്നത്. ഒരു രാജ്യത്തിനും ഇത്തരത്തിൽ അഭിവൃദ്ധി പ്രാപിക്കാനാവില്ലെന്നും അതിനായി ഓരോ രാജ്യവും സ്വന്തം കാലിൽ നിൽക്കേണ്ടതുണ്ടെന്നും ഖാൻ നിർദേശിക്കുന്നു.65 കാരനും മുൻ ക്രിക്കറ്റ് ഇതിഹാസവുമായ ഖാൻ ഇക്കഴിഞ്ഞ ശനിയാഴ്ചയായിരുന്നു പാക്ക് പ്രധാനമന്ത്രിയായി അധികാരമേറ്റത്.

ഈ അടുത്ത വർഷങ്ങളിൽ അഴിമതിക്കെതിരെ ഖാൻ ആരംഭിച്ച പോരാട്ടത്തെ തുടർന്ന് അദ്ദേഹത്തിന്റെ ജനകീയത വർധിച്ച് വന്ന് കൊണ്ടിരിക്കുകയാണ്. ഇദ്ദേഹത്തിന്റെ ഈ മനോഭാവത്തിന് രാജ്യത്തെ യുവ വോട്ടർമാർ, മിഡിൽ ക്ലാസുകാർ തുടങ്ങിയവരിൽ നിന്നും വമ്പിച്ച പിന്തുണയാണ് ലഭിക്കുന്നത്.എന്നാൽ അഭ്യന്തര തലത്തിലും വൈദേശിക തലത്തിലും ഖാൻ നിരവധി പ്രശ്നങ്ങളെ നേരിടുന്നുണ്ട്.

പാക്കിസ്ഥാന്റെ ഏറെക്കാലത്തെ പങ്കാളിയായ അമേരിക്കയുമായുള്ള ബന്ധങ്ങൾ വഷളാക്കാൻ ഖാൻ നടത്തുന്ന ശ്രമങ്ങൾ അദ്ദേഹത്തെ വിമർശനവിധേയനാക്കുന്നുണ്ട്. ഖാൻ നടത്തുന്ന കറൻസി അഴിച്ച് പണിയുടെ ഫലമായി പാക്കിസ്ഥാൻ പ്രതിസന്ധിയിലാവുകയും വീണ്ടും ഐഎംഎഫിന്റെ സഹായത്താൽ കരകയറേണ്ടി വരുമെന്നുമുള്ള മുന്നറിയിപ്പും ശക്തമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP