Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

രാജീവ് ദേവരാജും ലല്ലുവും അടങ്ങിയ മാധ്യമ പ്രവർത്തകരെ രക്ഷിക്കാൻ പൊലീസ് കോടതിയെ പോലും തെറ്റിദ്ധരിപ്പിച്ചു; ഒരു മാസത്തെ സ്റ്റേ അനുവദിച്ചത് പ്രതികൾക്കെതിരെ ദളിത് പീഡനം ചാർജ്ജ് ചെയ്‌തെന്ന കാര്യം പൊലീസും പ്രോസിക്യൂട്ടറും മറച്ചു വെച്ചപ്പോൾ; ദളിത് പീഡനം ചാർജ്ജ് ചെയ്തില്ല എന്ന് വാദിക്കുന്നവർ ഈ എഫ്‌ഐആർ കാണുക

രാജീവ് ദേവരാജും ലല്ലുവും അടങ്ങിയ മാധ്യമ പ്രവർത്തകരെ രക്ഷിക്കാൻ പൊലീസ് കോടതിയെ പോലും തെറ്റിദ്ധരിപ്പിച്ചു; ഒരു മാസത്തെ സ്റ്റേ അനുവദിച്ചത് പ്രതികൾക്കെതിരെ ദളിത് പീഡനം ചാർജ്ജ് ചെയ്‌തെന്ന കാര്യം പൊലീസും പ്രോസിക്യൂട്ടറും മറച്ചു വെച്ചപ്പോൾ; ദളിത് പീഡനം ചാർജ്ജ് ചെയ്തില്ല എന്ന് വാദിക്കുന്നവർ ഈ എഫ്‌ഐആർ കാണുക

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസിന്റെ ഉടമസ്ഥതയിലുള്ള ന്യൂസ് 18 ചാനലിലെ മാധ്യമ പ്രവർത്തക ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ മുതിർന്ന നാലു മാധ്യമപ്രവർത്തകർക്കെതിരെ ഒരു മാസത്തേയ്ക്ക് യാതൊരു നിയമനടപടികളും കൈക്കൊള്ളരുതെന്ന് ഹൈക്കോടതി ഉത്തരവ് സമ്പാദിച്ചതിന് പിന്നിൽ നടന്നത് കള്ളക്കളികളെന്ന് വ്യക്തമാകുന്നു. രാജീവ് ദേവരാജും ലല്ലു ശശിധരൻ പിള്ളയും അടങ്ങുന്ന മാധ്യമപ്രവർത്തകരെ സഹായിക്കാൻ വേണ്ടി പൊലീസും സർക്കാർ അഭിഭാഷകനും ഒത്തുകളിച്ചു എന്നതാണ് പുറത്തുവരുന്ന വിവരം. ആത്മഹത്യ നടക്കാതെ എങ്ങനെ ആത്മഹത്യാ വകുപ്പുകൾ ചുമത്തുമെന്ന കാര്യം ചോദിച്ചാണ് മാധ്യമപ്രവർത്തകർക്കെതിരായ കേസ് ഹൈക്കോടതി ഒരു മാസത്തേക്ക് മരവിപ്പിച്ചത്. ഇങ്ങനെ വിധി സമ്പാദിക്കാൻ വേണ്ടി കോടതിയെ പോലും തെറ്റിദ്ധരിപ്പിച്ചു എന്നാണ് വ്യക്തമാകുന്നത്.

ദൡത് പീഡന നിരോധന വകുപ്പുകൾ എഫ്‌ഐആറിൽ ഉണ്ടെന്ന വിവരം സർക്കാർ അഭിഭാഷകൻ കോടതിയെ അറിയിക്കുകയോ ഈ വിഷയത്തിൽ കാര്യമായ ഇടപെടൽ നടത്തുകയോ ചെയ്തിരുന്നില്ല. നാല് മാധ്യമപ്രവർത്തകരും താൽക്കാലികമായെങ്കിലും സേഫായത്. പൊലീസ് ചേർത്ത എഫ് ഐ ആറിലെ ദളിത് പീഡന വകുപ്പ് കോടതിയിൽ നിന്ന് പ്രതിഭാഗവും സർക്കാർ വക്കീലും മറച്ചു വെക്കുകയാണ് ഉണ്ടായത്. പ്രതിസ്ഥാനത്തുള്ള ന്യൂസ് 18 എഡിറ്റർ രാജീവ് ദേവരാജ്, ബി ദിലീപ് കുമാർ, ലല്ലു ശശിധരൻ പിള്ള, സി എൻ പ്രകാശ് എന്നിവർക്കെതിരെ കഴക്കൂട്ടം പൊലീസ് ഇട്ട എഫ് ഐ ആറിൽ ദലിത് പീഡന നിരോധന നിയമപ്രകാരമുള്ള സെക്ഷൻ 3 ലെ 2 മുതൽ 5 വരെയുള്ള വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരുന്നത്. ഈ വകുപ്പുകൾ ചുമത്തിയെന്ന കാര്യം കോടതിയിൽ സർക്കാർ വക്കീൽ ചൂണ്ടിക്കാട്ടാതെ ഒത്തുകളിച്ചു. ഇതിൽ സർക്കാറിന്റെ കൂടെ ഇടപെടൽ ഉണ്ടെന്നാണ് അറിയുന്നത്.

ദളിത് പീഡനം പ്രതികൾക്കെതിരെ ഇല്ലെന്ന വിധത്തിലുള്ള പ്രചരണവും സൈബർ ലോകത്ത് ശക്തമായിരുന്നു. വാർത്ത പുറത്തുവിട്ട മറുനാടൻ അടക്കമുള്ള മാധ്യമങ്ങളെ കുറ്റപ്പെടുത്തിക്കൊണ്ടായിരുന്നു പ്രതിസ്ഥാനത്തുള്ളവരുടെ സുഹൃത്തുക്കൾ രംഗത്തുണ്ടായിരുന്നത്. ഇത്തരക്കാരുടെ വാദങ്ങൾ പൊളിക്കുന്നതാണ് പുറത്തുവന്ന എഫ്‌ഐആർ. ആത്മഹത്യാ പ്രേരണാ കുറ്റത്തിനുള്ള 306 സംഘം ചേർന്നുള്ള ആക്രമണത്തിനെതിരായ 34 എന്നീ വകുപ്പുകളുമാണ് പ്രതികൾക്കെതിരെ പൊലീസ് ചുമത്തിയിരുന്നത്. കഴക്കൂട്ടം സി ഐ എസ് അജയകുമാർ ഒപ്പുവച്ച ക്രൈം നമ്പർ 1176/2017 എന്ന എഫ് ഐ ആറിലാണ് വകുപ്പുകൾ വ്യക്തമാക്കിയരിക്കുന്നത്. എന്നാൽ 306 ഉം 34 ഉം മാത്രമാണ് ഹൈക്കോടതിയിലെത്തിയത്. ഇത് പ്രതികൾക്ക് അനുകൂലമായി മാറുകയും ചെയ്തു.

അതേസമയം ഈ കേസ് കൈകാര്യം ചെയ്യുന്ന വഞ്ചിയൂരിലെ ജുഡിഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ സമർപ്പിച്ച എഫ്‌ഐആറിൽ എസ് സി എസ് റ്റി വകുപ്പുകൾ അടക്കം പ്രതികൾക്ക് മേൽ ചാർത്തിയിരുന്നു. എന്നാൽ, ഈ ഫയൽ കേസ് പരിഗണിച്ച ഹൈക്കോടതിയിൽ എത്തിയില്ല. ഇക്കഴിഞ്ഞ 13ാം തീയ്യതി കോടതിയിൽ നൽകിയ എഫ്‌ഐആറിന്റെ പകർപ്പാണ് വാർത്തക്കൊപ്പമുള്ളത്. ഈ എഫ്‌ഐആർ കേസിൽ ഡിഫൻസിനായി പ്രൊസിക്യൂഷനും ഉപയോഗിച്ചില്ലെന്നാണ് വ്യക്തമാകുന്നത്. സർക്കാർ അഭിഭാഷകന്റെ ഒത്തുകളിക്ക് പിന്നിൽ മാധ്യമപ്രവർകരുടെ സമ്മർദ്ദനമാണെന്നും ആരോപണം ഇതിനോടകം ഉയർന്നിട്ടുണ്ട്.

ആത്മഹത്യാ ശ്രമം നടത്തിയ ആളുടെ ജീവൻ നിലനിൽക്കുന്നില്ലെങ്കിൽ മാത്രമാണ് 306 ചുമത്താനാവുക എന്നാണ് എന്ന് പ്രതികൾക്ക് വേണ്ടി ഹാജരായ അഡ്വ. ഉദയഭാനു വാദിച്ചത്. തങ്ങളുടെ മുന്നിൽ 306 ഉം 34 ഉം വകുപ്പുകൾ മാത്രമുള്ള എഫ്‌ഐആർ മാത്രമാണ് ഉണ്ടായിരുന്നതെന്നാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയത്. ദളിത് പീഡനം അടക്കമുള്ള വകുപ്പുകൾ ഉണ്ടെന്ന കാര്യം മനപ്പൂർവ്വം മറച്ചു പിടിച്ചു. ഇങ്ങനെ കോടതിയെ അടിമുടി തെറ്റിദ്ധരിപ്പിക്കുയാണ് പൊലീസും മാധ്യമപ്രവർത്തകരും ചേർന്ന് ചെയ്തത്.

കേസിൽ ആദ്യത്തെ എഫ് ഐ ആർ വഞ്ചിയൂർ പൊലീസാണ് തയ്യാറാക്കിയത്. 1193/2017 ആണ് ആദ്യത്തെ എഫ് ഐ ആറിന്റെ നമ്പർ. ആശുപത്രിയിൽ നിന്നും വിട്ട ശേഷം മാധ്യമപ്രവർത്തക നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ രണ്ടാമത്തെ എഫ്‌ഐആർ തയ്യാറാക്കുകയും ചെയ്തു. കഴക്കൂട്ടം പൊലീസാണ് ഈ എഫ്‌ഐആർ തയ്യാറാക്കിയത്. ഇതിൽ രണ്ടാമത്തെ എഫ് ഐ ആറിലാണ് ദളിത് പീഡന വകുപ്പുകൾ ചേർത്തിട്ടുള്ളത്. രണ്ടിൽ ഏത് എഫ് ഐ ആറാണ് കോടതിയിൽ സമർപ്പിക്കപ്പെട്ടതെന്ന് വ്യക്തതയില്ല.

കേസിൽ വാദം കേട്ട കോടതി കൂടുതൽ വിശദീകരണം ആവശ്യപ്പെട്ട് പൊലീസിന് കോടതി നോട്ടീസ് നൽകിയിട്ടുണ്ട്. ഒരു മാസത്തിനുശേഷം വീണ്ടും ഹർജി പരിഗണിക്കുമെന്ന് ജസ്റ്റിസ് സുധീന്ദ്രകുമാർ അധ്യക്ഷനായ ബെഞ്ച് അറിയിച്ചു. എഡിറ്റർ രാജീവ് ദേവരാജ്, സീനിയർ അസോസിയേറ്റ് എഡിറ്റർ ബി ദിലീപ് കുമാർ, സീനിയർ ന്യൂസ് എഡിറ്റർ ലല്ലു ശശിധരൻ പിള്ള, സിഎൻ പ്രകാശ് എന്നിവർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. വഞ്ചിയൂർ പൊലീസ് രജിസ്റ്റർ ചെയ്ത കേസ് അന്വേഷണത്തിനായി തുമ്പ പൊലീസിന് കൈമാറിയിരിക്കുകയാണ്. അന്വേഷണ ചുമതല കഴക്കൂട്ടം സിഐക്കാണ്.

ജോലി മികവില്ലെന്ന കാരണം ചൂണ്ടിക്കാട്ടി ഏതാനും മാധ്യമ പ്രവർത്തകരോട് പ്രവർത്തനം മെച്ചപ്പെടുത്താൻ ചാനൽ അധികൃതർ നിർദേശിച്ചിരുന്നു. ഇതിന് തൊട്ടടുത്ത ദിവസമാണ് വനിതാ മാധ്യമ പ്രവർത്തക ആത്മഹത്യയ്ക്ക് ശ്രമിച്ചത്. അവശനിലയിലായ മാധ്യമ പ്രവർത്തക തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP