Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ചോദ്യങ്ങൾക്ക് ഉത്തരമില്ലാതായതോടെ ഫേസ്‌ബുക്ക് കമന്റ് ബോക്‌സ് ഡിസേബിൾ ചെയ്ത് സനീഷ്; ആത്മഹത്യ പ്രേരണക്ക് പുറമേ ദളിത് പീഡനത്തിനും കേസ് രജിസ്റ്റർ ചെയ്തതോടെ ന്യൂസ് 18 ചാനലിലെ മാധ്യമ പ്രവർത്തകരെ അറസ്റ്റു ചെയ്യേണ്ടി വരുമെന്ന് പൊലീസ്; പരാതി പിൻവലിപ്പിക്കാൻ വാഗ്ദാനങ്ങളുമായി ചാനൽ മുതലാളിമാരും സ്ഥലത്തെത്തി സമ്മർദ്ദം ശക്തമാക്കി തുടങ്ങി

ചോദ്യങ്ങൾക്ക് ഉത്തരമില്ലാതായതോടെ ഫേസ്‌ബുക്ക് കമന്റ് ബോക്‌സ് ഡിസേബിൾ ചെയ്ത് സനീഷ്; ആത്മഹത്യ പ്രേരണക്ക് പുറമേ ദളിത് പീഡനത്തിനും കേസ് രജിസ്റ്റർ ചെയ്തതോടെ ന്യൂസ് 18 ചാനലിലെ മാധ്യമ പ്രവർത്തകരെ അറസ്റ്റു ചെയ്യേണ്ടി വരുമെന്ന് പൊലീസ്; പരാതി പിൻവലിപ്പിക്കാൻ വാഗ്ദാനങ്ങളുമായി ചാനൽ മുതലാളിമാരും സ്ഥലത്തെത്തി സമ്മർദ്ദം ശക്തമാക്കി തുടങ്ങി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ന്യൂസ് 18 ചാനലിലെ പ്രതിസന്ധിയുടെ ആഴം കൂട്ടി മാധ്യമ പ്രവർത്തകരും അറസ്റ്റിലായേക്കും. തൊഴിൽ സ്ഥലത്തെ മാനസിക പീഡനത്തെ തുടർന്ന് ആത്മഹത്യക്ക് ശ്രമിച്ച മാധ്യമപ്രവർത്തകയുടെ മൊഴി പൊലീസ് വീണ്ടും രേഖപ്പെടുത്തിയതോടെയാണ് ആരോപണ വിധേയരായ മാധ്യമപ്രവർത്തകർരെ അറസ്റ്റു ചെയ്യാൻ പൊലീസ് ഒരുങ്ങുന്നത്. തൊഴിൽ പീഡനത്തോടൊപ്പം ദളിത് പീഡനവും നടന്നതായി മാധ്യമപ്രവർത്തക മൊഴി നൽകിയിട്ടുണ്ട്.

ആദ്യ മൊഴിയിൽ നൽകിയ വിവരത്തിൽ അവർ ഉറച്ചുനിന്നതോടെ ന്യൂസ് 18 കേരളയിൽ കാര്യങ്ങൾ കൂടതൽ പരുങ്ങലിലായി. കേസ് അന്വേഷണത്തിന് നേതൃത്വം നൽകുന്ന സൈബർ സിറ്റി പൊലീസ് അസി. കമ്മിഷണറുടെ നിർദ്ദേശാനുസരണം കഴക്കൂട്ടം സി.ഐയാണ് ഇന്നലെ വീണ്ടും മൊഴി രേഖപ്പെടുത്തിയത്. ഐ.സി.യുവിലായിരുന്ന യുവതി വാർഡിലേക്കു മാറിയശേഷമാണു വീണ്ടും മൊഴി രേഖപ്പെടുത്തിയത്. അതേസമയം യുവതിയെ സ്വാധീനിച്ച് കേസ് ഒതുക്കി തീർക്കാനുള്ള ശ്രമങ്ങളും ഒരു വശത്ത് ശക്തമായി അരങ്ങേറുന്നുണ്ട്. ഡൽഹിയിൽ നിന്നും എത്തിയ മാനേജ്‌മെന്റ് പ്രതിനിധികൾ ആശുപത്രിയിലെത്തി യുവതിയെ കണ്ടിരുന്നു. ഇത് കേസ് ഒത്തു തീർക്കൽ ശ്രമത്തിന്റെ ഭാഗമാണെന്ന് ആരോപണവും മറുവശത്ത് ശക്തമാണ്.

അതിനിടെ ന്യൂസ് 18 യിൽ ജീവനക്കാരുടെ പ്രതിഷേധം കൂടുതൽ ശക്തമായി. യുവജനസംഘടനകളും ചാനലിനെതിരേ രംഗെത്തത്തിയതോടെ ഓഫീസിനു മാനേജ്മെന്റ് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടു. ഇന്നലെ തലസ്ഥാനത്തെത്തിയ റിലയൻസിലെ ഉന്നത ഉദ്യോഗസ്ഥർ സ്ഥിതിഗതി നിരീക്ഷിച്ചു വരികെയാണ്. വാർത്ത അവതാരകാരനായ സനീഷ് ഇളയിടത്തിനെതിരേ ആത്മഹത്യാശ്രമം നടത്തിയ മാധ്യമപ്രവർത്തക പരാതി നൽകിയിരുന്നു എന്നു വ്യക്തമാക്കുന്ന രേഖ പുറത്തുവന്നതോടെ കാര്യങ്ങൾ കൂടുതൽ സങ്കീർണമായിട്ടുണ്ട്.

ചാനലിലെ ജോലിക്കിടെ അകാരണമായി സനീഷ് നിരന്തരം അസഭ്യം വിളിക്കുകയും ടാർഗെറ്റ് ചെയ്തു അപമാനിക്കുകയും ചെയ്യുന്നത് പതിവായിരുന്നു. ഇതു സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലേക്കു വളർന്നതുകൊണ്ടാണു നടപടി ആവശ്യപ്പെട്ടു പരാതി നൽകുന്നതെന്നും മാധ്യമ പ്രവർത്തക വ്യക്തമാക്കുന്നുണ്ട്. രണ്ടു മാസം മുമ്പ് ലേഖിക ചാനൽ തലവൻ രാജീവ് ദേവരാജിനു നൽകിയ പരാതിയുടെ കോപ്പിയാണു പുറത്തുവന്നിരിക്കുന്നത്.

ആത്മഹത്യാ ശ്രമത്തിനുശേഷം പൊലീസിനു നൽകിയ പരാതിയിൽ സനീഷിന്റെ പേരുണ്ടായിരുന്നില്ല. വാർത്താ വിഭാഗം മേധാവിക്ക് എതിരേയാണു പെൺകുട്ടി മൊഴി നൽകിയതും പൊലീസ് കേസെടുത്തതും. എന്നാൽ ജാതി പറഞ്ഞു സനീഷ് സ്ത്രീത്വത്തെ അപമാനിച്ചു എന്ന പരാതി വീണ്ടും ഉയരുകയും ഇന്നലെ പെൺകുട്ടി ഇതുമായി ബന്ധപ്പെട്ട് കഴക്കൂട്ടം സി.ഐയ്ക്ക് മൊഴി നൽകുകയും ചെയ്തതോടെയാണു സനീഷിനെതിരെ പൊലീസിന് കേസ് രജിസ്റ്റർ ചെയ്യാൻ തീരുമാനിച്ചത്.

പി.സി.ആറിന്റെ ചുമതല ഉണ്ടായിരുന്ന തന്നെ വാർത്താ അവതാരകനായ സനീഷ് പരാതിൽ എഴുതാൻ പോലും അറയ്ക്കുന്ന തരത്തിൽ അസഭ്യം വിളിച്ചെന്നാണ് യുവതി പറയുന്നത്. ഇതേത്തുടർന്നു ചാനലിന്റെ സെൻട്രൽ ഡെസ്‌ക്ക് പ്രവർത്തിക്കുന്ന ഹൈദരാബാദിലുള്ള എച്ച്.ആർ. മേധാവിക്കും മാധ്യമപ്രവർത്തക പരാതി നൽകിയിരുന്നു. സനീഷിനെതിരേ പെൺകുട്ടി മെഴി ഇന്നലെ വീണ്ടും മൊഴി നൽകിയ സാഹചര്യത്തിൽ ഇത് പ്രത്യേക കേസായി രജിസ്റ്റർ ചെയ്യും. യുവതിയുടെ മൊഴി സൂക്ഷ്മമായി വിശകലനം ചെയ്തശേഷമാകും തുടർനടപടിയെന്നു പൊലീസ് വ്യക്തമാക്കി.

അതിനിടെ ആരോപണ വിധേയനായ മാധ്യമപ്രവർത്തകർക്കെതിരെ സോഷ്യൽ മീഡിയയൽ ഒരു വിഭാഗം പിന്തുണച്ചു കൊണ്ട് രംഗത്തെത്തിയിരുന്നു. എന്നാൽ, പിന്നീട് സനീഷിനെതിരെയും മൊഴി നൽകിയതോടെ കാര്യങ്ങൾ ഈ വെള്ളപൂശൽ ശ്രമവും പാളി. ഇതിനിടെ ചോദ്യങ്ങൾക്ക് ഉത്തരമില്ലാതായി മാറിയതോടെ ഫേസ്‌ബുക്ക് കമന്റ് ബോക്‌സ് ഡിസേബിൾ ചെയ്ത് സനീഷ്. ലല്ലുവാകട്ടെ ഇപ്പോഴത്തെ വിവാദത്തെ കുറിച്ച് ഒന്നും പ്രതികാരിക്കാതിരിക്കയാണ്. രാജീവ് ദേവരാജിന്റെ അവസ്ഥയും ഏതാണ്ട് ഇതു തന്നെയാണ്.

ചാനലിൽ തനിക്ക് നേരിടേണ്ടി വന്ന മാനസിക പീഡനങ്ങളെ കുറിച്ചു പെൺകുട്ടി ഹൈദ്രാബാദിലുള്ള എച്ച്.ആർ മേധാവിക്കും വിശദീകരണം നൽകിയിട്ടുണ്ട്. തനിക്ക് ഒരിക്കലും താങ്ങാനാകാത്ത മാനസിക സമ്മർദ്ദമാണ് സനീഷിന്റെ ഭാഗത്ത് നിന്ന് നിരന്തരം ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്നാണ് പെൺകുട്ടി പറഞ്ഞിരിക്കുന്നത്. ലല്ലുശശിധരപിള്ളയ്ക്ക് തന്നെ കാണുമ്പോൾ എന്തുകൊണ്ടാണ് ചൊറിച്ചിൽ ഉണ്ടാകുന്നതെന്ന് അറിയില്ലെന്നും ഇവർ പറയുന്നു. പുറത്തു പറയാൻ പോലും കഴിയാത്ത തരത്തിലുള്ള അസഭ്യവർഷമാണ് സനീഷ് നടത്തിയത്. എന്നാൽ താൻ അന്നു നിരപരാധി ആയിരുന്നെന്നാണ് ഇവർ വിശദീകരിച്ചിരിക്കുന്നത്. ഇതിനിടെഇ സനീഷ് സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിൽ തന്നോടു പെരുമാറിയെന്ന് കഴക്കൂട്ടം സി.ഐയ്ക്ക് ഇന്നു നൽകിയ മൊഴിയിലും ഇവർ വ്യക്താമാക്കിയിട്ടുണ്ട്.

ഇടതു ചിന്തകനായി സോഷ്യൽ മീഡിയ കൊണ്ടാടുന്ന ചിത്രം വിചിത്രം ഫെയിം ലല്ലു ശശിധരൻ പിള്ള അടക്കമുള്ളവർ പെൺകുട്ടിയെ അധിക്ഷേപിക്കുക പതിവായിരുന്നു എന്നും ഇപ്പോൾ വ്യക്തമാവുന്നുണ്ട്. ഒരു മുന്പരിചയവും ഇല്ലാതിരിയുന്നിട്ടും ഇതുവരെ ഒരുമിച്ചു പ്രവർത്തിച്ചിട്ടില്ലാതിരുന്നിട്ടും പരാതിക്കു ശേഷം ലല്ലു നിരന്തമായി ചൊരിയുമായിരുന്നു എന്നാണ് പെൺകുട്ടിയുടെ മൊഴി. ഇക്കാര്യം ദളിത് ആക്ടിവിസറ്റായ ധന്യ രാമനും തന്റെ പോസ്റ്റിൽ എടുത്തു പറയുന്നുണ്ട്.

ഇതിനിടെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി ജയരാജനെ കണ്ട് സ്വാധീനം ചെലുത്താനുള്ള ശ്രമങ്ങളും തലസ്ഥാനത്തെ ഇടതു ബുദ്ധിജീവികളായ മാധ്യമ പ്രവർത്തകരുടെ ഭാഗത്തുനിന്ന് ഉണ്ടായിരുന്നു. എന്നാൽ സ്ത്രീ പീഡനവും ആത്മഹത്യാശ്രമവും ആയതിനാൽ വിഷയത്തിൽ ഇടപെടേണ്ടതില്ലെന്ന നിലപാടാണ് മുഖ്യമന്ത്രിയുടെ ഓഫീസ് സ്വീകരിച്ചിരിക്കുന്നത്. ഇതിനിടെ ആരേയും അറസ്റ്റ് ചെയ്യിക്കാതിരിക്കാനുള്ള നീക്കം പൊലീസ് തലത്തിലും സജീവമാണ്. പ്രതികളെല്ലാം ഇടതു സൈബർ ഗുണ്ടകളാണെന്ന ന്യായം നിരത്തിയാണ് ചില സി.പി.എം നേതാക്കൾ ചരടുവലി നടത്തുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP