Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

9 മാസത്തെ അവരുടെ മാനസിക പീഡനം സഹിക്കാനാവാതെയാണ് ഞാൻ മരിക്കാൻ ശ്രമിച്ചത്; അവിടെ നിന്നും രക്ഷപെട്ടപ്പോൾ ഫേസ്‌ബുക് വഴിയും അല്ലാതെയും അപമാനിച്ചു; ഇപ്പോൾ വാമൂടി കെട്ടി കൊല്ലാൻ നോക്കി; ഇനി എനിക്ക് ഉറക്കെ മിണ്ടണം; നിങ്ങൾക്ക് എതിരെ ഞാൻ കൊടി പിടിക്കാത്ത എന്റെ കഴിവ് കേടായി കാണരുത്: സനീഷിനും ലല്ലുവിനും രാജീവിനും എതിരെ സംസാരിക്കാൻ ന്യൂസ് 18 കേരളയിലെ 'ഇര'യ്ക്ക് അവസരം നിഷേധിച്ചത് ആര്? മാധ്യമ പ്രവർത്തകയുടെ പോസ്റ്റ് ഏറ്റെടുത്ത് സോഷ്യൽ മീഡിയ

9 മാസത്തെ അവരുടെ മാനസിക പീഡനം സഹിക്കാനാവാതെയാണ് ഞാൻ മരിക്കാൻ ശ്രമിച്ചത്; അവിടെ നിന്നും രക്ഷപെട്ടപ്പോൾ ഫേസ്‌ബുക് വഴിയും അല്ലാതെയും അപമാനിച്ചു; ഇപ്പോൾ വാമൂടി കെട്ടി കൊല്ലാൻ നോക്കി; ഇനി എനിക്ക് ഉറക്കെ മിണ്ടണം; നിങ്ങൾക്ക് എതിരെ ഞാൻ കൊടി പിടിക്കാത്ത എന്റെ കഴിവ് കേടായി കാണരുത്: സനീഷിനും ലല്ലുവിനും രാജീവിനും എതിരെ സംസാരിക്കാൻ ന്യൂസ് 18 കേരളയിലെ 'ഇര'യ്ക്ക് അവസരം നിഷേധിച്ചത് ആര്? മാധ്യമ പ്രവർത്തകയുടെ പോസ്റ്റ് ഏറ്റെടുത്ത് സോഷ്യൽ മീഡിയ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: തൊഴിൽ പീഡനത്തിലും ദളിത് പീഡനത്തിലും തുടങ്ങി ആത്മഹത്യാശ്രമത്തിൽ എത്തി നിൽക്കുന്ന അംബാനിയുടെ മലയാളം ചാനലായ ന്യൂസ് 18 കേരളയിൽ വിവാദങ്ങൾ ഒഴിയുന്നില്ല. തൊഴിൽ പീഡനത്തിലും ജാതീയമായ അവഗണനയിലും മനംനൊന്ത് ആത്മഹത്യാശ്രമം നടത്തിയ ദളിത് മാധ്യമ പ്രവർത്തകയുടെ പുതിയ വെളിപ്പെടുത്തൽ എഡിറ്റർ രാജീവ് ദേവരാജിന്റെയും സംഘത്തേയും വീണ്ടും പ്രതിക്കൂട്ടിൽ നിർത്തുന്നതാണ്. ചാനൽ തലപ്പത്തുള്ളവർക്കെതിരെ അതീവഗുരുതരമായ ആരോപണങ്ങളാണ് ഈ മാധ്യമപ്രവർത്തക ഫേസ്‌ബുക്ക് പോസ്റ്റിലൂടെ ഉന്നയിച്ചിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ വിപ്ലവം മുഴക്കുന്ന ചാനൽ തലപ്പത്തുള്ളവരുടെ തനിസ്വരൂപം തുറന്നു കാട്ടുന്നതാണ് പെൺകുട്ടിയുടെ തുറന്നു പറച്ചിൽ.

ഞാൻ ന്യൂസ് 18 കേരളയിലെ ദളിത് മാധ്യമപ്രവർത്തക.... മാസ് കമ്മ്യൂണിക്കേഷൻ ജേർണലിസം പഠിച്ചിറങ്ങി.. പദവിയും പ്രശസ്തിയും ആഗ്രഹിച്ചല്ല ...... സെമിനാറിൽ പങ്കെടുക്കാൻ ആഗ്രഹിച്ചത്... അവർ തിരഞ്ഞെടുത്ത വിഷയം ഒന്നുമാത്രമാണ്... ന്യൂസ് റൂമിലെ ജാതീയത.. അതായിരുന്നു വിഷയം.... എനിക്കും എന്തേലും മറ്റുള്ളവർക്ക് പറഞ്ഞു നൽകാൻ സാധിക്കും എന്നൊരു തോന്നൽ...ഞാൻ വന്ന വഴി അതിനു ഞാൻ കൊടുത്ത ബഹുമാനം അത് ആർക്കെങ്കിലും പ്രയോജനമാവട്ടെ എന്നു കരുതി... -ഇങ്ങനെയാണ് ദളിത് പീഡനത്തിന് ഇരായായ മാധ്യമ പ്രവർത്തകയുടെ ഫെയ്‌സ് ബുക്ക് പോസ്റ്റ് തുടങ്ങുന്നത്. പക്ഷെ എന്താണ് ന്യൂസ് റൂമിലെ ജാതീയത എന്നത് എന്റെ സഹപ്രവർത്തകർ ഇന്നലെ എനിക്ക് അനുഭവത്തിലൂടെ കാട്ടിത്തന്നു... ഞാൻ പങ്കെടുക്കുന്നു എന്ന കാരണത്താൽ പ്രോഗ്രാം കാൻസൽ ചെയ്യാൻ കോളേജിനോട് ആവശ്യപ്പെട്ടു.... കോളേജ് അധികൃതർ പരിപാടി ക്യാൻസൽ ചെയ്തു... എന്നാൽ അതേ പ്രോഗ്രാം സംഘാടകർ വേദി മാറ്റി നടത്തി..... എനിക്ക് ഇതിൽ നിന്നും ഒരു കാര്യം മനസിലായി..... എന്നെ ഇന്നും അവർ തീണ്ടാപ്പാട് അകലെ നിർത്താൻ ശ്രമിക്കുന്നു... -ഇങ്ങനെയാണ് മാധ്യമ പ്രവർത്തകയുടെ ഫെയ്‌സ് ബുക്ക് പോസ്റ്റ്.

കഴിഞ്ഞ 9 മാസത്തെ അവരുടെ മാനസിക പീഡനം സഹിക്കാനാവാതെയാണ് ഞാൻ മരിക്കാൻ ശ്രമിച്ചത്....... അവിടെ നിന്നും രക്ഷപെട്ടപ്പോൾ ഫേസ്‌ബുക് വഴിയും അല്ലാതെയും എന്നെ പലവിധത്തിൽ അപമാനിച്ചു.... അന്നും ഞാൻ മൗനം പാലിച്ചു. പക്ഷെ ഇപ്പോൾ എന്റെ എല്ലാ മൗനവും അവർ ഇന്നലെ വീണ്ടും വാമൂടി കെട്ടി കൊല്ലാൻ നോക്കി.. ഇനി എനിക്ക് ഉറക്കെ മിണ്ടണം.... സഹപ്രവകരോട് ഒന്നുമാത്രം പറയാനുണ്ട് നിങ്ങൾക്ക് എതിരെ ഞാൻ കൊടിപിടിക്കാത്ത എന്റെ കഴിവ് കേടായി കാണരുത്. എനിക്ക് ബഹളം വെച്ച് ആളുകളെ കൂട്ടാൻ താല്പര്യം ഇല്ലാത്തതു കൊണ്ടാണ്. നെറ്റ വർക്ക് ഓഫ് വിമൻ ഇന് മീഡിയ പ്രവർത്തകർ പല ദളിത് സങ്കടനകൾ,വ്യക്തികൾ എനിക്ക് ഒപ്പം നിലനിന്നപ്പോഴും നിരുൽഹപ്പെടുത്തി അവരെ മടക്കി അയച്ചു.... ചാനലിൽ തീണ്ടാപ്പാട് അകലെ എന്നെ നിർത്തിയവർ ഇന്ന് പൊതുസമൂഹത്തിലും തീണ്ടാപ്പാട് അകലെ നിർത്തുന്നു....... -യുവതി ഫെയ്‌സ് ബുക്കിൽ കുറിക്കുന്നു.

ഇതോടെ ന്യൂസ് 18 കേരളയിലെ പീഡന വിഷയം വീണ്ടും ചർച്ചയാവുകയാണ്. മേൽപ്പറഞ്ഞ സെമിനാറിൽ നിന്ന് യുവതിയെ അകറ്റാൻ കരുക്കൾ നീക്കിയത് ചാനലിലെ ഒരു ബ്യൂറോ ചീഫാണെന്നും മറുനാടന് സൂചന ലഭിച്ചു. എൻഡിഎഫ് ബന്ധങ്ങൾ പല ഘട്ടത്തിൽ ആരോപിക്കപ്പെട്ട മാധ്യമ പ്രവർത്തകനാണ് ഇതിനുള്ള ചരടു വലികൾ നടത്തിയത്. ന്യൂസ് 18 കേരളയിലെ രാജീവ് ദേവരാജ്, ലല്ലു ശശിധരൻ പിള്ള, ഇ സനീഷ് എന്നിവർക്കെതിരെ സെമിനാറിൽ യുവതി പരസ്യ നിലപാട് എടുക്കുമെന്ന ഭയമായിരുന്നു ഇതിന് കാരണം. എന്നാൽ മാധ്യമ ലോകത്തുള്ളവർ തന്നെ തുറന്നു പറച്ചിലിനെതിരെ രംഗത്തു വരുന്നതിനെ വളരെ ഗൗരവത്തോടെയാണ് പൊതു സമൂഹം കാണുന്നത്. ദളിത് പീഡനക്കേസിൽപ്പെട്ടവരെല്ലാം ഇപ്പോഴും ജോലിക്ക് പോകുന്നു. പീഡന ഇരയെ ഓഫീസിൽ നിന്ന് മാറ്റി നിർത്തുന്നു. പീഡകർക്ക് മുഖ്യമന്ത്രിയുമായി വേദി പങ്കിടാൻ പോലും അവതരമൊരുക്കുന്ന തരത്തിൽ അംബാനിയുടെ ചാനൽ ഇടപെടൽ നടത്തുകയും ചെയ്യുന്നു.

ഇതിനെതിരെ മുതിർന്ന മാധ്യമ പ്രവർത്തകർ പോലും പ്രതിഷേധിച്ചിരുന്നു. ഇത്തരത്തിൽ പ്രതികരണം നടത്തിയ മുതിർന്ന മാധ്യമ പ്രവർത്തകനായ ബിആർപി ഭാസ്‌കറിനെ പോലും അതിരൂക്ഷമായി കളിയാക്കുകയും പരിഹസിക്കുകയുമാണ് ന്യൂസ് 18 കേരളയിലെ മാധ്യമ പ്രവർത്തകർ ചെയ്തത്. യുവതി പോതു വേദിയിൽ സത്യം പറയുന്നതിനെ ന്യൂസ് 18 കേരളയിലെ പ്രമുഖർ ഭയക്കുന്നുവെന്നതിന്റെ വ്യക്തമായ സൂചനയാണ് മാധ്യമ പ്രവർത്തകയുടെ ഫെയ്‌സ് ബുക്ക് പോസ്റ്റ്. ഈ കേസിൽ യുവതിയെ സ്വാധീനിക്കാൻ പലതരത്തിലുള്ള ശ്രമങ്ങൾ നടന്നിരുന്നു. എന്നാൽ ഒന്നിനും യുവതി വഴങ്ങിയില്ല. എല്ലാ സമ്മർദ്ദങ്ങളും പൊളിഞ്ഞതോടെയാണ് പൊതു വേദിയിൽ നിന്ന് പോലും യുവതിയെ അകറ്റി നിർത്താനുള്ള ശ്രമം നടക്കുന്നത്. ആരോപണ വിധേയരെല്ലാം ഇടത് പക്ഷ ബന്ധമുള്ളവരാണ്. അതുകൊണ്ട് തന്നെ ചില ഇടത് ബുദ്ധി കേന്ദ്രങ്ങളും കോളേജിലെ സെമിനാർ മാറ്റിവയ്ക്കാൻ ശ്രമിച്ചതായി സൂചനയുണ്ട്. സിപിഎമ്മിന്റെ യുവ എംഎൽഎയ്‌ക്കെതിരെ ഇതു സംബന്ധിച്ച ആരോപണം ഉയർന്നിരുന്നു.

കടുത്ത മാനസിക പീഡനത്തിന് ഒടുവിലാണ് മാധ്യമ പ്രവർത്തക ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇത് അറിഞ്ഞ് ഓടിയെത്തിയ സഹപ്രവർത്തകരാണ് യുവതിയെ ആശുപത്രിയിൽ എത്തിച്ചത്. അവിടെ എത്തിയ ചാനലിലെ മുതിർന്ന ജീവനക്കാർ ഭക്ഷ്യവിഷബാധയെന്നാണ് ഡോക്ടറോട് പറഞ്ഞത്. അത്തരത്തിൽ കേസ് ഒഴിവാക്കാൻ തെറ്റിധരിപ്പിക്കൽ ശ്രമം പോലും നടന്നു. ആശുപത്രിയിലെ ചെലവെല്ലാം ചാനൽ കൊടുത്തുവെങ്കിലും ആരോഗ്യം വീണ്ടെടുത്ത മാധ്യമ പ്രവർത്തകയെ ജോലിയിൽ പ്രവേശിപ്പിക്കാൻ അനുവദിച്ചില്ല. പ്രശ്‌നമെല്ലാം തീർന്ന ശേഷം ജോലിക്ക് വന്നാൽ മതിയെന്ന കത്താണ് കൊടുത്തത്. ശമ്പളം നൽകാമെന്നും പറഞ്ഞു. എന്നാൽ യുവതി പരാതിയിൽ ഉന്നയിച്ചവർക്ക് പട്ടു മെത്തയൊരുക്കി സ്വീകരണവും നൽകി. കേരളാ റെയ്‌സിങ് എന്ന പരിപാടിയൊരുക്കി മുഖ്യമന്ത്രിയെ സ്വാധീനിക്കാനും അവസരമൊരുക്കി. അംബാനിയുടെ മാനേജ്‌മെന്റ് നൽകുന്ന ഈ ധൈര്യത്തിൽ നിന്നാണ് ഈ യുവതിയെ പൊതു വേദിയിൽ നിന്ന് പോലും അകറ്റി നിർത്താനുള്ള നീക്കം ഉണ്ടായതെന്നതാണ് വസ്തുത.

ന്യൂസ് 18 കേരളയിലെ മാധ്യമ പ്രവർത്തകയുടെ ആത്മഹത്യാ ശ്രമത്തെ ഒതുക്കി തീർക്കാൻ ശ്രമിച്ചവരാണ് സനീഷ് ഇളയിടത്തും കൂട്ടരും. എല്ലാം സംഘപരിവാർ അജണ്ടയാണെന്ന് പോലും സുഹൃത്തുക്കളെ കൊണ്ട് പോസ്റ്റിടിപ്പിച്ചു. മറുനാടൻ മലയാളിയുടെ വ്യാജ പ്രചരണമാണെന്ന ആക്ഷേപം ഉന്നയിച്ചും രക്ഷപ്പെടാൻ ശ്രമിച്ചു. ഒടുവിൽ യുവതിയുടെ പരാതി സഹിതം മറുനാടൻ വാർത്ത കൊടുത്തു. ഇതിനിടെ ദളിത് ആക്ടിവിസ്റ്റ് ധന്യ രാമന്റെ തുറന്നു പറച്ചിലുകളും ന്യൂസ് 18 കേരളയിലെ സനീഷ് അടക്കമുള്ള മാധ്യമ പ്രവർത്തകരുടെ മുഖം വികൃതമാക്കി. അറസ്റ്റ് ഭയന്ന് രാജീവ് ദേവരാജും ലല്ലു ശശിധരൻ പിള്ളയും സനീഷും ഒളിവിൽ പോയി. ബർണ്ണൻ കോളേജിലെ സഹപാഠിയായ എംഎൽഎയുടെ ചടുലമായ നീക്കവും പെൺകുട്ടിയെ സ്വാധീനിക്കാൻ പോന്നതായിരുന്നില്ല.

ഒടുവിൽ സോഷ്യൽ മീഡിയയിലെ ഇടത് പുലികൾ പ്രോസിക്യൂഷൻ സഹായത്തിനായി കേണു. ഹൈക്കോടതിയിൽ എഫ് ഐ ആർ റദ്ദാക്കാൻ ഹർജി നൽകി. ഈ ഹർജിക്ക് പ്രോസിക്യൂഷന്റെ മറുപടി മൗനമായിരുന്നു. അതുകൊണ്ട് മാത്രം ദളിത് പീഡനക്കേസിന് സ്റ്റേ ഹൈക്കോടതി അനുവദിച്ചു. ഉന്നത ഇടപെടലായിരുന്നു ഇതിനും കാരണം. ഇതേ ശക്തികൾ തന്നെയാണ് മാധ്യമ പ്രവർത്തകയെ കോളേജിലെ സെമിനാറിൽ നിന്നും അകറ്റിയതും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP