Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

അവർ ഭിക്ഷാടകരല്ല അമേരിക്കൻ ഗ്രീൻകാർഡും ഉന്നത വിദ്യാഭ്യാസവും കോടികളുടെ സ്വത്തുമുള്ള അതി സമ്പന്നർ; ഭിക്ഷാടകർക്കൊപ്പം തെരുവിൽ അലിഞ്ഞ സ്ത്രീകളെ കുറിച്ചുള്ള വിവരം അറിഞ്ഞ പൊലീസും ഞെട്ടി

അവർ ഭിക്ഷാടകരല്ല അമേരിക്കൻ ഗ്രീൻകാർഡും ഉന്നത വിദ്യാഭ്യാസവും കോടികളുടെ സ്വത്തുമുള്ള അതി സമ്പന്നർ; ഭിക്ഷാടകർക്കൊപ്പം തെരുവിൽ അലിഞ്ഞ സ്ത്രീകളെ കുറിച്ചുള്ള വിവരം അറിഞ്ഞ പൊലീസും ഞെട്ടി

മറുനാടൻ മലയാളി ഡസ്‌ക്

ഹെദരാബാദ്: യാചകരെ നഗരത്തിൽ നിന്നും നിരോധിച്ചപ്പോൾ പൊലീസും വിചാരിച്ചില്ല ഇങ്ങനെയും ചിലർ ഇക്കൂട്ടത്തിൽ ഉണ്ടാകുമെന്ന്. ഹൈദരാബാദ് നഗരത്തിലെ യാചകരെ പുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റിയപ്പോൾ അവരിൽ രണ്ട് സ്ത്രീകളുടെ കഥയറിഞ്ഞ പൊലീസും അക്ഷരാർത്ഥത്തിൽ ഞെട്ടി. കോടികളുടെ സ്വത്തും ഉന്നത വിദ്യാഭ്യാസവും അമേരിക്കൻ ഗ്രീൻകാർഡും എന്നു വേണ്ട പത്തു തലമുറയ്ക്ക് കഴിയാനുള്ള സ്വത്തും ഉള്ളവർ.

അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപിന്റെ മകൾ ഇവാൻക ട്രംപിന്റെ സന്ദർശനത്തിനു മുന്നോടിയായി ഭിക്ഷാടകരെ പുനരധിവസിപ്പിക്കാൻ പുറപ്പെട്ടപ്പോഴാണു പൊലീസ് ഈ പാവപ്പെട്ട കോടിശ്വരേയും പൊക്കിയത്. ഇരുവരും പ്രവാസികളാണ്. ഒരാൾ ലണ്ടനിൽ നിന്നും ഭർത്താവിനൊപ്പം നാട്ടിൽ എത്തി താമസം തുടങ്ങിയ ആൾ. മറ്റൊരാൾ അമേരിക്കൻ ഗ്രീൻകാർഡിനുടമ. ഇതിനുപുറമെ, നഗരത്തിൽ സമ്പന്നർ വസിക്കുന്നിടത്ത് അപ്പാർട്ടുമെന്റുകളും മറ്റു വസ്തുവകകളുമേറെ. ഫർസാന(50), റാബിയ ബസീറ(44) എന്നീ സ്ത്രീകളാണ് സർവ്വ സുഖവും ത്യജിച്ച് തെരുവിൽ അലഞ്ഞത്.

മുസ്ലിം തീർത്ഥാടനകേന്ദ്രമായ ലങ്കാർ ഹൗസിൽ നിന്ന് ചെർലാപള്ളി ജയിലിലെ ആനന്ദാശ്രമത്തിൽ എത്തിച്ച 133 സ്ത്രീകളിൽ ഇവരുമുണ്ടായിരുന്നു. നിർത്താതെ ഇംഗ്ലീഷിൽ ഇവർ ജീവനക്കാരോട് തട്ടിക്കയറിയതോടെയാണ് പൊലീസ് ഇവരെ ശ്രദ്ധിക്കുന്നത്. വേഷത്തിൽ ഭിക്ഷക്കാരെ പോലെ തോന്നിച്ചെങ്കിലും പെരുമാറ്റത്തിലും സംസാരത്തിലും ഉണ്ടായിരുന്ന കുലീനത്തമാണ് ഇവരെ കുറിച്ച് കൂടുതൽ അറിയാൻ പൊലീസിനെ പ്രേരിപ്പിച്ചത്.

ജയിലിനോടു ചേർന്നുള്ള കേന്ദ്രത്തിൽ രണ്ടുപേർ നിർത്താതെ ഇംഗ്ലീഷിൽ ജീവനക്കാരോടു തട്ടിക്കയറുന്നത് പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടു. ഇവരുടെ പെരുമാറ്റത്തിലും സംസാരത്തിലും പ്രത്യേകതയുമുണ്ടായിരുന്നു. തുടർന്നു വിവരം ആരാഞ്ഞ പൊലീസിന്റെ കണ്ണുതള്ളി. ഫർസാന എം.ബി.എ. ബിരുദധാരിയാണ്. ഇവരുടെ മകൻ അമേരിക്കയിൽ വാസ്തുശിൽപ്പിയാണ്.

ലണ്ടനിൽ അക്കൗണ്ടന്റായിരുന്നു ഫർസാന. ഭർത്താവിനൊപ്പം ഏതാനും വർഷം മുമ്പാണു നാട്ടിൽ തിരിച്ചെത്തിയത്. അടുത്തകാലത്തു ഭർത്താവ് മരിച്ചതോടെ മാനസികാസ്വാസ്ഥ്യമുണ്ടായ ഫർസാന അമീർപേട്ടിലുള്ള ലക്ഷ്വറി അപാർട്ട്മെന്റ് ഉപേക്ഷിച്ച് തെരുവിലേക്ക് ഇറങ്ങുകയായിരുന്നു. ആൾെദെവത്തിന്റെ വാക്കുകേട്ടാണു പള്ളിഅങ്കണത്തിൽ ഭിക്ഷ യാചിക്കാനെത്തിയത്. കഴിഞ്ഞദിവസം അമേരിക്കയിൽ നിന്നും നാട്ടിലെത്തിയ ഫർസാനയുടെ മകൻ അമ്മയെ അന്വേഷിച്ച് അലഞ്ഞിരുന്നു. ഇതിനിടെയാണ് അധികൃതർ സന്തോഷവാർത്ത മകനെ അറിയിച്ചത്. ഇയാൾ അമ്മയെ വീട്ടിലേക്ക് കൊണ്ടുപോയി.

റാബിയ ബസീറ(44)യുടെ കഥയും ഇങ്ങനെയൊക്കെ തന്നെയാണ്.. അമേരിക്കൻ ഗ്രീൻകാർഡുള്ള ഇവർക്കു െഹെദരാബാദിൽ ഇട്ടുമൂടാൻ മാത്രം സ്വത്തുണ്ട്. റാബിയയുടെ സ്വത്തിനായി സഹോദരങ്ങൾ കടിപിടികൂടി. ഏറെക്കുറെ അവർ സ്വത്ത് തട്ടിയെടുത്തതോടെ മനസമാധാനം തകർന്നു.

അതിനാൽ ചിലരുടെ ഉപദേശം കേട്ടു മനോസുഖം വീണ്ടെടുക്കാൻ പള്ളിയിൽ ഭിക്ഷാടനത്തിനു തീരുമാനിക്കുകയായിരുന്നു. ഒരുദിവസം പുനരധിവാസകേന്ദ്രത്തിൽ തങ്ങിയ റാബിയയെയും ബന്ധുക്കൾ തിരിച്ചുകൊണ്ടു പോയി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP