Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നഴ്‌സുമാർക്ക് കയ്യബദ്ധം പറ്റിയപ്പോൾ കുഞ്ഞുങ്ങൾ മാറി പോയി; മക്കൾ മാറി പോയത് അച്ഛനമ്മമാർ മനസ്സിലക്കിയത് രണ്ടര വർഷത്തിന് ശേഷം: രക്ത ബന്ധത്തേക്കാൾ സ്‌നേഹ ബന്ധത്തിന് വില കൊടുത്തപ്പോൾ ആറ്റു നോറ്റ് വളർത്തിയ കുഞ്ഞു മക്കളെ വിട്ടു കൊടുക്കാൻ അച്ഛനമ്മമാരും തയ്യാറായില്ല: ജാതി മത വ്യത്യാസമില്ലാതെ ഈ മക്കൾ ഇനി വളർത്തച്ഛനമ്മമാർക്കൊപ്പം തന്നെ കഴിയും

നഴ്‌സുമാർക്ക് കയ്യബദ്ധം പറ്റിയപ്പോൾ കുഞ്ഞുങ്ങൾ മാറി പോയി; മക്കൾ മാറി പോയത് അച്ഛനമ്മമാർ മനസ്സിലക്കിയത് രണ്ടര വർഷത്തിന് ശേഷം: രക്ത ബന്ധത്തേക്കാൾ സ്‌നേഹ ബന്ധത്തിന് വില കൊടുത്തപ്പോൾ ആറ്റു നോറ്റ് വളർത്തിയ കുഞ്ഞു മക്കളെ വിട്ടു കൊടുക്കാൻ അച്ഛനമ്മമാരും തയ്യാറായില്ല: ജാതി മത വ്യത്യാസമില്ലാതെ ഈ മക്കൾ ഇനി വളർത്തച്ഛനമ്മമാർക്കൊപ്പം തന്നെ കഴിയും

മറുനാടൻ ഡസ്‌ക്

ഗുവാഹട്ടി: പ്രസവശേഷം മാറിപ്പോയ കുഞ്ഞുങ്ങളെ ഡിഎൻഎ ടെസ്റ്റ് വഴി തിരിച്ചറിഞ്ഞിട്ടും സ്വീകരിക്കാൻ ഈ മാതാപിതാക്കൾ തയ്യാറല്ല. തങ്ങളുടെ സ്വന്തം കുഞ്ഞിനെ ഏറ്റെടുക്കുമ്പോൾ ഇത്രയും നാളും പാലൂട്ടി മുഴുവൻ സ്‌നേഹവും നൽകി വളർത്തിയ കുഞ്ഞ് നഷ്ടമാകും എന്നതാണ് ഈ അച്ഛനമ്മമാരെ സ്വന്തം കുഞ്ഞിനെ ഏറ്റെടുക്കുന്നതിൽ നിന്നും പിന്തിരിപ്പിച്ചിരിക്കുന്നത്. അതിനാൽ കുഞ്ഞിനെ സ്വീകരിക്കേണ്ടെന്നാണ് ഇരു കൂട്ടരുടെയും തീരുമാനം.

മുസ്ലിം വിഭാഗത്തിൽ നിന്നുള്ള സഹാബുദ്ദീൻ അഹമ്മദ്-സൽമാ ദമ്പതികളുടെയും ആസ്സാമിൽ നിന്നുള്ള അനിൽ-സെവാലി ബോറോ ദമ്പതികളുടെയും കുഞ്ഞാണ് പ്രസവ ശേഷം മാറിപ്പോയത്. എന്നാൽ ഇരു കൂട്ടരും തങ്ങളുടെ കയ്യിലിരിക്കുന്ന കുഞ്ഞിനെ തന്നെ വളർത്താൻ തീരുമാനം എടുക്കുകയായിരുന്നു. ഇത്രയും കാലം സ്‌നേഹിച്ച് വളർത്തിയ അച്ഛനമ്മമാരെ വിട്ടു പോകാൻ ഈ കുട്ടികളും തയ്യാറല്ല.

2015 മാർച്ച് 11നായിരുന്നു ദാരംഗിലെ മംഗൾദായി സിവിൽ ആശുപത്രിയിൽ സെവാലിയും സൽമയും രണ്ട് ആൺകുട്ടികൾക്ക് ജന്മം നൽകിയത്. പ്രസവ ശേഷം ഇരുവരുടെയും കുഞ്ഞുങ്ങളെ നഴ്‌സുമാർ അബദ്ധത്തിൽ മാറ്റിക്കിടത്തുകയായിരുന്നു. ഇങ്ങനെയാണ് ഇരുവർക്കും കുഞ്ഞുങ്ങളെ മാറിപ്പോയത്. ആശുപത്രി വിട്ട് ദിവസങ്ങൾക്ക് ശേഷം ഇരുകൂട്ടരുടെയും മനസ്സിൽ സംശയം തോന്നി.

ആശുപത്രിയിൽ നിന്നും വന്ന് ഒരാഴ്ച കഴിഞ്ഞപ്പോൾ കുഞ്ഞിന്റെ മുഖത്തിന് ആകെ മാറ്റം വന്നതായി സൽമയ്ക്ക് തോന്നി. കുഞ്ഞു കണ്ണുകൾ ഉൾപ്പെടെ സവിശേഷതകൾക്കെല്ലാം മാറ്റം. ഇതേ സംശയം തന്നെ മറുവശത്ത് അനിലിനും സെവാലിക്കും തോന്നി. അതേസമയം തന്റെ തന്നെ കുട്ടിയെ കിട്ടണമെന്ന ആവശ്യവുമായി സഹാബുദ്ദീൻ ആശുപത്രിയെ സമീപിച്ചപ്പോൾ പരാതി ആശുപത്രി തള്ളുകയായിരുന്നു. 

തുടർന്ന് അന്ന് ആശുപത്രിയിൽ പ്രസവം നടന്ന ദമ്പതികളുടെ വിവരത്തിന് വിവരാവകാശരേഖ സമർപ്പിക്കുകയും അത് കിട്ടിയതിൽ ഒരു ബോറോ വനിത ഉണ്ടായിരുന്നതായി കണ്ടെത്തിയതിനെ തുടർന്ന് അനിൽ-സെവാലി ദമ്പതികൾക്ക് കത്തയയ്ക്കുകയും ചെയ്തു. തുടർന്ന അനിൽ ഇരുവരേയും വീട്ടിലേക്ക് ക്ഷണിച്ചു.

കുട്ടികളെ കണ്ടപ്പോൾ തന്നെ ഓരോ മാതാപിതാക്കളും സ്വന്തം കുട്ടികളെ തിരിച്ചറിഞ്ഞു. എന്നാൽ സത്യം മനസ്സിലാക്കാനോ കുഞ്ഞിനെ തിരിച്ചുകൊടുക്കാനോ ബോറോയുടെ മാതാവ് സമ്മതിച്ചില്ല. തുടർന്ന് ഇയാൾ എസ്‌പിയെ സമീപിക്കുകയും സംഭവത്തിൽ 2015 ഡിസംബറിന് കേസെടുക്കുകയും ചെയ്തു. ഇതേ തുടർന്ന് 2016 ഏപ്രിൽമാസം ഡിഎൻഎ ടെസ്റ്റ് നടത്തുകയും നവംബറിൽ ഫലം പുറത്തു വരികയും ചെയ്തു.

എന്നാൽ കുഞ്ഞുങ്ങളെ വിട്ടു കൊടുക്കാൻ മാത്രം ഇരുകൂട്ടരും ഒരുക്കമല്ല. ഇത്രയും നാളുകൊണ്ട് ഇരു കൂട്ടർക്കും തങ്ങൾ വളർത്തിയ കുഞ്ഞിനോടുള്ള വൈകാരിക ബന്ധം വളരെ വലുതാണ്. കിട്ടിയത് വേറെ കുട്ടിയാണെങ്കിലും താൻ മുലപ്പാൽ കൊടുത്താണ് രാകേഷിനെ വളർത്തിയതെന്നും അവനില്ലാതെ തനിക്ക് ജീവിക്കാൻ കഴിയില്ലെന്നും സെവാലി വ്യക്തമാക്കി.

കുഞ്ഞുങ്ങളെ പരസ്പരം മാറ്റി അവരുടെ പ്രതികരണം നോക്കിയെങ്കിലും വളർത്തിയ മാതാവിനെ വിടാൻ രണ്ടു കുട്ടികളും കൂട്ടാക്കിയില്ല. ഇതോടെ സ്വന്തം മക്കളെ വേണ്ടെന്ന് ഇരു കൂട്ടരും തീരുമാനിക്കുക ആയിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP