Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇന്ത്യയിൽ നിന്നും ഫിലിപ്പീൻസിൽ നിന്നും 5500 നഴ്‌സുമാരെ റിക്രൂട്ട് ചെയ്യുമെന്ന് ബ്രിട്ടീഷ് ആരോഗ്യ മന്ത്രി പറഞ്ഞത് മലയാളി സ്ഥാപനം കൂടി ഉൾപ്പെട്ട പ്രോജക്ട്; കൊച്ചിയിൽ അഭിമുഖത്തിൽ പങ്കെടുത്തവരുടെ വിസ പ്രോസ്സസിങ് നടക്കുന്നു; അടുത്ത ഇന്റർവ്യൂ ഡിസംബർ എഴിന് ദുബായിൽ

ഇന്ത്യയിൽ നിന്നും ഫിലിപ്പീൻസിൽ നിന്നും 5500 നഴ്‌സുമാരെ റിക്രൂട്ട് ചെയ്യുമെന്ന് ബ്രിട്ടീഷ് ആരോഗ്യ മന്ത്രി പറഞ്ഞത് മലയാളി സ്ഥാപനം കൂടി ഉൾപ്പെട്ട പ്രോജക്ട്; കൊച്ചിയിൽ അഭിമുഖത്തിൽ പങ്കെടുത്തവരുടെ വിസ പ്രോസ്സസിങ് നടക്കുന്നു; അടുത്ത ഇന്റർവ്യൂ ഡിസംബർ എഴിന് ദുബായിൽ

മറുനാടൻ മലയാളി ബ്യൂറോ

ലണ്ടൻ: യുകെയിലേക്കു നൂറു കണക്കിന് നഴ്സുമാരെ ഉടൻ റിക്രൂട്ട് ചെയ്യുമെന്ന വാർത്ത കഴിഞ്ഞ കുറെ ആഴ്ചകളായി പ്രചാരത്തിൽ ഉണ്ട്. അതിൽ 5500 പേരെ നിയമിക്കാൻ ലണ്ടനിലെ മലയാളി സ്ഥാപനമായ വോസ്റ്റെക്കിന് കരാർ ലഭിച്ചെന്നും ബ്രിട്ടീഷ് മലയാളി അടക്കമുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതു വ്യക്തമാക്കി മലയാളി നഴ്സുമാർ അവസരം നഷ്ടമാക്കരുത് എന്നു പറഞ്ഞു സീറോ മലബാർ സഭ ഗ്രേറ്റ് ബ്രിട്ടൺ രൂപത അദ്ധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ വിശ്വാസികൾക്ക് കത്ത് അയക്കുകയും ചെയ്തു. എന്നാൽ ചിലരെങ്കിലും സംശയം പ്രകടിപ്പിക്കുകയും നുണ പ്രചാരണം നടത്തി രംഗത്തെത്തുകയും ചെയ്തിരുന്നു.

അത്തരക്കാരുടെ എല്ലാ സംശയങ്ങളും തിരുത്തി കൊണ്ട് ബ്രിട്ടീഷ് ആരോഗ്യ മന്ത്രി ജെറമി ഹണ്ട് തന്നെ പദ്ധതിയുടെ വിശദാംശങ്ങൾ പുറത്തു വിട്ടു.

കഴിഞ്ഞ ദിവസത്തെ ഡെയ്ലി ടെലിഗ്രാഫ് പത്രത്തിൽ ഇതു സംബന്ധിച്ചു വന്ന വാർത്തയാണ് ഈ പാരഗ്രാഫിന് ശേഷമുള്ള ലിങ്കിൽ കൊടുത്തിരിക്കുന്നത്. ജെറമി ഹണ്ട് പറഞ്ഞ ആ 5500 പേരുടെ നിയമ പദ്ധതിയുടെ ഭാഗമാണ് വോസ്റ്റെക്കും. ഇതിന്റെ ഭാഗമായുള്ള ആദ്യ ഘട്ട ഇന്റർവ്യൂ വോസ്റ്റെക്കിന്റെ നേതൃത്വത്തിൽ രണ്ടു മാസം മുൻപ് കൊച്ചിയിൽ വച്ചു നടന്നിരുന്നു. അടുത്ത ഇന്റർവ്യൂ ഡിസംബർ ഏഴിന് ദുബായിൽ ആണ് നടക്കുന്നത്.

വരുന്ന മൂന്നു വർഷം കൊണ്ട് 5500 നഴ്സുമാരെ നിയമിക്കാൻ ഹയർ എഡ്യുക്കേഷൻ ഇംഗ്ലണ്ടും എൻഎച്ച്എസും ചേർന്നു നടത്തുന്ന പദ്ധതിയുടെ ഭാഗമാണ് ഈ റിക്രൂട്ട്മെന്റ് കാമ്പെയിൻ. ഇതു കൂടാതെ മറ്റ് പല എൻഎച്ച്എസ് ട്രസ്റ്റുകളുമായും യുകെയിലേക്ക് നിയമിക്കാനുള്ള ലൈസൻസ് വോസ്റ്റെക്ക് നേടി എടുത്തിട്ടുണ്ട്. ''ഐഇഎൽറ്റിഎസ് നാലു വിഷയത്തിലും ഏഴുള്ളവരെ ഉറപ്പായും ഏതെങ്കിലും ഒരു ട്രസ്റ്റിൽ നിയമിക്കും. ഏഴില്ലെങ്കിലും എൻഎച്ച്എസ് സംഘത്തിന്റെ അഭിമുഖത്തിൽ മികച്ച പ്രകടനം നടത്തുന്നവർക്ക് കൂടുതൽ പരിശീലനം നൽകി ഏഴു എടുപ്പിച്ചോ അല്ലെങ്കിൽ പുതിയ ഭാഷ ഇളവ് നിയമത്തിന്റെ പരിധിയിൽ വരുമെങ്കിൽ അതിന്റെ ഭാഗമായോ നിയമിക്കാൻ ആണ് ശ്രമിക്കുന്നത്'' ഇതു സംബന്ധിച്ച് വോസ്റ്റെക്ക് പ്രതിനിധി ബ്രിട്ടീഷ് മലയാളിയോട് ഇങ്ങനെയാണ് പറഞ്ഞത്.

ഈ പദ്ധതി പ്രകരാം നാലു നഴ്സുമാരാണ് ഇതുവരെ യുകെയിൽ എത്തിയത്. അതിൽ മൂന്നു പേരെയും നിയമിച്ചത് വോസ്റ്റെക്ക് ആണ്. കൊച്ചിയിലും മറ്റുമായി രണ്ടു മാസം മുൻപ് നടന്ന ഇന്റർവ്യൂവിൽ പങ്കെടുത്ത 200 പേരെ തിരഞ്ഞെടുത്തിട്ടുണ്ട്. അവരുടെ വിസാ പ്രോസ്സസിങ് അടക്കമുള്ള കാര്യങ്ങൾ നടക്കുകയാണ്. വരുന്ന മൂന്നു മാസത്തിനകം അവർ യുകെയിൽ എത്തി എൻഎച്ച്എസ് ട്രസ്റ്റുകളിൽ ജോലി തുടങ്ങും. മാർച്ചിന് മുൻപ് 500 പേരെ നിയമിക്കാനുള്ള തീവ്ര പദ്ധതിയുടെ ഭാഗമാണിത്.

500 നഴ്സുമാരെ ഈ പദ്ധതിയുടെ ഭാഗമായി മാർച്ചിന് മുൻപ് നിയമിച്ചേ മതിയാവൂ എന്ന അവസ്ഥയിലാണ്. അതുകൊണ്ട് തന്നെ എൻഎച്ച്എസ് പ്രതിനിധികൾക്കൊപ്പം വോസസ്റ്റെക്ക് തന്നെ വിവിധ രാജ്യങ്ങളിൽ വരുന്ന മാസങ്ങളിൽ അഭിമുഖങ്ങൾ നടത്തുന്നുണ്ട്. ഡിസംബർ ഏഴിന് ദുബായിൽ നടക്കുന്ന അഭിമുഖത്തിലൂടെ പരമാവധി പേരെ തെരഞ്ഞെടുക്കാൻ ആണ് പദ്ധതി. എൻഎച്ച്എസ് പ്രതിനിധികൾ തന്നെ ആവും അഭിമുഖം നടത്തുന്നത്.

ഒഇടി ബി ഗ്രേഡ് പാസ്സായവർക്കും ആറു മാസത്തെ ഇടവേളകളിൽ രണ്ടു പരീക്ഷയിൽ ഐഇഎൽറ്റിഎസ് നാലു മൊഡ്യൂളിലും 7 വീതം നേടിയവർക്കുമാണ് നിയമനം ഉറപ്പുള്ളത്. ദുബായിലെ മറ്റ് ഗൾഫ് രാജ്യങ്ങളിൽ ജോലി ചെയ്യുന്നവർക്ക് അഭിമുഖത്തിൽ പങ്കെടുക്കാം. ഏതെങ്കിലും രണ്ടു വിഷയത്തിൽ 6. 5 ആണ് ഗ്രേഡ് എങ്കിലും അഭിമുഖത്തിൽ പങ്കെടുക്കാവുന്നതാണ്. എന്നാൽ അവരുടെ നിയമനം വ്യവസ്ഥകൾക്ക് വിധേയമാകും. ഐഇഎൽറ്റിഎസ് 7 എടുക്കുകയോ അല്ലെങ്കിൽ പുതിയ ഭാഷ ഇളവിന്റെ ആനുകൂല്യം ഉണ്ടാവുകയോ ചെയ്താലേ നിയമനം നടക്കൂ. ഇങ്ങനെ പങ്കെടുക്കുന്നവരിൽ തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ഐഇഎൽറ്റിഎസ് പാസ്സാകാനുള്ള പ്രത്യേക പരിശീലനം വോസ്റ്റെക്ക് തന്നെ നൽകുന്നതാണ്.

നിങ്ങൾ യോഗ്യരാണോ എന്നിറിയാൻ ചുവടെ കൊടുത്തിരിക്കുന്ന ഈമെയിൽ അഡ്രസ്സിൽ നിങ്ങളുടെ വിവരങ്ങൾ സഹിതം അയക്കുക. ഇന്റർവ്യൂവിൽ പങ്കെടുക്കാൻ യോഗ്യത ഉണ്ടെങ്കിൽ നിങ്ങൾക്ക് ക്ഷണം ലഭിക്കുന്നതാണ്. [email protected]

Stories you may Like

More News in this category+

MNM Recommends +

Go to TOP