1 usd = 69.93 inr 1 gbp = 89.50 inr 1 eur = 79.82 inr 1 aed = 19.04 inr 1 sar = 18.64 inr 1 kwd = 230.44 inr

Aug / 2018
14
Tuesday

ബ്രോയിലർ കോഴിയിലൂടെയും ബീഫിലൂടെയും വൈറസ് പടരും..! വവ്വാലുകൾ വന്നിരിക്കുന്ന വാഴയിലയിൽ ചോറുണ്ണരുത്...! പ്രവാസികളാരും നാട്ടിലേക്ക് പോകരുത്, തിരിച്ച് പോരാൻ കഴിയില്ലെന്നും വ്യാജസന്ദേശങ്ങൾ പറപറക്കുന്നു; ഭീതിപ്പെടുത്തുന്ന 'നിപോ വൈറസ്' അതിവേഗം പരക്കുന്നത് വാട്‌സ് ആപ്പിലൂടെ! സൈബർ പ്രചരണങ്ങൾ കേട്ട് ആശുപത്രികളിൽ തിരക്കേറുന്നു

May 22, 2018 | 09:55 AM IST | Permalink



ബ്രോയിലർ കോഴിയിലൂടെയും ബീഫിലൂടെയും വൈറസ് പടരും..! വവ്വാലുകൾ വന്നിരിക്കുന്ന വാഴയിലയിൽ ചോറുണ്ണരുത്...! പ്രവാസികളാരും നാട്ടിലേക്ക് പോകരുത്, തിരിച്ച് പോരാൻ കഴിയില്ലെന്നും വ്യാജസന്ദേശങ്ങൾ പറപറക്കുന്നു; ഭീതിപ്പെടുത്തുന്ന 'നിപോ വൈറസ്' അതിവേഗം പരക്കുന്നത് വാട്‌സ് ആപ്പിലൂടെ! സൈബർ പ്രചരണങ്ങൾ കേട്ട് ആശുപത്രികളിൽ തിരക്കേറുന്നു

ജാസിം മൊയ്‌ദീൻ

കോഴിക്കോട്: സംസ്ഥാനത്തെയാകെ ഭീതിയിലാക്കിയ നിപ്പ വൈറസ് പരക്കുന്നത് വെള്ളത്തിലൂടെയും, വായുവിലൂടെയും, രോഗം വന്നയാളുടെ സ്രവങ്ങളിലൂടെയുമൊക്കെയാണെന്ന് ശാസത്രലോകം പറയുമ്പോഴും അതിനേക്കാളുമൊക്കെയേറെ ഇത് ഭീതി പടർത്തുന്നത് വാട്സ് ആപ്പിലൂടെയാണ്. അപകടകരമായ രീതിയിലാണ് വാട്സ് ആപ്പിലൂടെ വ്യാജ സന്ദേശങ്ങളും ഭീതിപ്പെടുത്തുന്ന വാർത്തകളും പ്രചരിപ്പിക്കുന്നത്. ജനങ്ങളെ ഭയാശങ്കയുടെ മുൾമുനയിൽ നിർത്തുകയെന്നല്ലാതെ മറ്റൊരും ഗുണവും ഇതുകൊണ്ട് ലഭിക്കുന്നില്ല. ഏറ്റവും പുതിയതായി ഇപ്പോൾ പ്രചരിക്കുന്നത് ബ്രോയിലർ കോഴികളിലൂടെയും നിപ്പാ വൈറസ് പരക്കുന്നുണ്ടെന്നാണ്.

ചുരുങ്ങിയ ദിവസം കൊണ്ട് മരുന്നുകൾ കുത്തിവെച്ചുണ്ടാക്കുന്ന ഇത്തരം കോഴികളിൽ നിപ്പാ വൈറസ് അടങ്ങിയിട്ടുണ്ടെന്നും അതിനാൽ കുറച്ച് കാലത്തേക്ക് ബീഫും ചിക്കനും കഴിക്കുന്നത് നിർത്തുന്നതായിരിക്കും നല്ലതെന്നാണ് സന്ദേശങ്ങൾ പ്രചരിക്കുന്നത്. കേട്ടപാതി കേൾക്കാത്ത പാതി പ്രവാസികളടക്കമുള്ളവർ വീട്ടിലേക്ക് വിളിച്ചു പറയുകയും ചെയ്തു കുറച്ച് ദിവസത്തേക്ക് ചിക്കനും ബീഫുമൊന്നും കഴിക്കേണ്ട എന്ന്. റംസാൻ വ്രതത്തിന്റെ സമയത്ത് ഏറ്റവുമധികം ഉപോയഗിക്കുന്ന രണ്ട് ഭക്ഷണ വിഭവങ്ങൾക്കും അങ്ങനെയൊരു തീരുമാനമായിരിക്കുകയാണ്. മറ്റൊരു പ്രചരണം വാഴ ഇലകൊണ്ട് ഉണ്ടാക്കുന്ന അടയടക്കമുള്ള വിഭവങ്ങൾ ഉപയോഗിക്കാതിരിക്കുക എന്നതാണ്.

വാഴയിലയിൽ വവ്വാലുകൾ വന്നിരിക്കറുണ്ടെന്നും അവയുടെ വിസർജ്യത്തിന്റെ അവശിഷ്ടങ്ങൾ ഇലകളിലുണ്ടാകുമെന്നും അതിനാൽ അത്തരം ഇലകളിൽ പൊതിഞ്ഞ ഭക്ഷണം ആരും കഴിക്കരുത് മാത്രമല്ല ഹോട്ടലുകളിൽ നിന്ന് ഊൺ പ്ലേറ്റിലോ, പേപ്പർ വാഴയിലയിലോ തന്നെ വേണമെന്ന് പറയുകയും വേണമെന്നാണ് മറ്റൊരു വാട്സ് ആപ്പ് ഉപദേശം. മറ്റൊന്ന് വവ്വാലുകൾ മനുഷ്യ ജീവന് ആപത്ത് അവയെ കൂട്ടത്തോടെ കൊന്നോടുക്കാനൊക്കയാണ് ആഹ്വാനം.

ചങ്ങരോത്തെ കിണറ്റിൽ നിന്ന് വവ്വാലുകളെ കണ്ടെത്തിയിട്ടുണ്ട് എന്നുള്ളതുകൊണ്ടാണ് ഇത്തരത്തിൽ ആഹ്വാനം നടക്കുന്നത്. വാട്സ് ആപ്പിലേ ആഹ്വാനം കേട്ട് വവ്വാലുകളെ കൊല്ലാൻ പോയാൽ നേരത്തെ വാട്സ് ആപ്പിലെ ആഹ്വാന പ്രകാരം ഹർത്താൽ നടത്തിയ അവസ്ഥയിലാകും. വൈൽഡ് ലൈഫ് പ്രൊട്ടക്ഷൻ ആക്ട് 1972 പ്രകാരം അകത്ത് കിടക്കേണ്ടി വരും. പശുവിന്റെയും ആടിന്റെയും പാൽ കുടിക്കുന്നതിന് വരെ വാട്സ്ആപ്പ് നിരോധനമേർപ്പെടുത്തിയിരിക്കുകയാണ് നിപ്പാ വൈറസിന്റെ പേരിൽ. കേരളത്തിൽ ഇത്തരത്തിൽ പശുവിന്റെയോ ആടിന്റെയോ പാൽ കുടക്കുന്നതിനോ, ബ്രോയിലർ ചിക്കൻ കഴിക്കുന്നതിനോ നിപ്പാ വൈറസിനെ ഭയപ്പെടേണ്ടെന്ന് ആരോഗ്യ വകുപ്പും, മൃഗസംരക്ഷണ വകുപ്പും ആവർത്തിച്ച് ഉറപ്പ് പറയുമ്പോഴും നാട്ടുകാർക്ക് വിശ്വാസം വാട്സ്ആപ്പിനെയാണ്.

ഇത്തരത്തിൽ പുരകത്തുമ്പോൾ വാഴവെട്ടുന്ന വാട്സ്ആപ്പ് അമ്മാവന്മാരെ അടക്കി നിർത്തിയാൽ തന്നെ പകുതിയാളുകളുടെ ഭീതിയും മാറിക്കിട്ടും. ഇത്തരം വ്യാജ പ്രചരണങ്ങളിൽ വിശ്വസിച്ച് മലബാറിലെ ആശുപത്രികളിൽ സൂചികുത്താനിടമില്ലാത്ത തരത്തിൽ തിരക്കാണ്. പലരും നിരവധി സംശയങ്ങളുമായാണ് വരുന്നത്. സാറെ വാട്സ്ആപ്പിൽ കണ്ടു പശുവിന്റെ പാൽ ഉപയോഗിക്കരുതെന്ന് ഞങ്ങളിന്നലെ വൈകിട്ട് ചായയിൽ പശുവിന്റെ പാല് ഉപയോഗിച്ചിരുന്ന അതുകൊണ്ട് വല്ല കുഴപ്പവുമുണ്ടാകുമോ എന്നൊക്കെ ചോദിച്ച് ആശുപത്രിയിലെത്തുന്നവരുമുണ്ട്. അവരുടെ സംശയങ്ങളും ഭീതിയുമൊക്കെ ഇത്തരമൊരു സാഹചര്യത്തിൽ സ്വാഭാവികമാണ് എന്നാൽ അതിലേക്ക് ഇവരെ തള്ളിവിടുന്ന വാട്സ്ആപ്പ് വൈറസുകളേയാണ് നിലക്ക് നിർത്തേണ്ടത്.

രണ്ട് ദിവസത്തേക്ക് വാട്സ്ആപ്പ് അൺഇൻസ്റ്റാൾ ചെയ്താൽ നിപ്പാവൈറസ് കൊണ്ടുള്ള അനാവശ്യ ഭയം പകുതിയും കുറഞ്ഞ് കിട്ടും. ഭയമല്ല മുൻകരുതലാണ് ആവശ്യമുള്ളതെന്ന് ആരോഗ്യവകുപ്പും ബന്ധപ്പെട്ടവരും ആവർത്തിച്ച് പറയുമ്പോഴും ആളുകളെ ഭീതിപ്പെടുത്തുന്നതിന് മാത്രമാണ് ഇത്തരം വാട്സ്ആപ്പ് സന്ദേശങ്ങൾ പ്രചരിക്കുന്നത്. ഇതിനിടെ പെരിന്തൽമണ്ണ എംഇഎസ് മെഡിക്കൽ കോളേജിലും നിപ്പാവൈറസ് ബാധമൂലം ഒരാൾ മരണപ്പെട്ടെന്ന വാർത്തയും പ്രചരിച്ചിരുന്നു.

പ്രവാസികളാരും നാട്ടിലേക്ക് പോകരുതെന്നും തിരിച്ച് പോരാൻ കഴിയില്ലെന്നുമാണ് ഇത്തരത്തിൽ പ്രചരിക്കുന്ന മറ്റൊരു സന്ദേശം. കേരളത്തിൽ നിന്ന് പുറത്തേക്ക് പോകാൻ വരുംദിവസങ്ങളിൽ യാത്രാ വിലക്കേർപ്പെുത്താൻ സാഹചര്യമുണ്ടെന്നും അതിനാൽ റംസാനിന് നാട്ടിൽപോവാൻ ഉദ്ദേശിച്ചവരൊക്കെ ഇവിടുന്ന് പെരുന്നാളാഘോഷിച്ചോളും എന്നാണ് വാട്സ്ആപ്പ് അമ്മവാൻ പറയുന്നത്.

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
രാവിലെ മുതൽ ജോലിക്കുണ്ടായിരുന്ന ജീവനക്കാരും ക്ഷീണിച്ച് തളർന്ന് വിശ്രമിക്കാൻ പോയപ്പോൾ ദുരിതാശ്വാസ ക്യാമ്പിലേക്കുള്ള അരിയുടെ ലോഡെത്തി; ആരെയും ബുദ്ധിമുട്ടിക്കാൻ നിൽക്കാതെ അരിച്ചാക്കുകൾ തോളിലേറ്റി എം ജി രാജമാണിക്യവും സബ് കലക്ടർ എൻഎസ്‌കെ ഉമേഷും! ഹാറ്റ്‌സ് ഓഫ് യു ഐഎഎസ് ബ്രോസ് എന്നു പറഞ്ഞ് ബിഗ് സല്യൂട്ട് നൽകി സോഷ്യൽ മീഡിയ
രണ്ടുദിവസമായി ഇരുവരും ജോലിക്ക് വരാതിരുന്നതോടെ സംശയമായി; അന്വേഷിച്ചപ്പോൾ ഫ്‌ളാറ്റിൽ വിഷം കഴിച്ചുമരിച്ച നിലയിൽ ബന്ധുക്കളായ ഡോക്ടർമാർ; ഇരുവരും ജോലി ചെയ്തിരുന്നത് ബഹ്‌റൈനിലെ ബിഡിഎഫ് ആശുപത്രിയിൽ അനസ്‌തെറ്റിസ്റ്റുകളായി; പത്തനാപുരം സ്വദേശി ഡോ.ഇബ്രാഹിം റാവുത്തറിന്റെയും ബന്ധു ഡോ.ഷംലീനയുടെയും ദുരൂഹ മരണത്തിൽ ഞെട്ടൽ മാറാതെ പ്രവാസി മലയാളികൾ
മലയാള താരങ്ങളെ നാണിപ്പിച്ച് കൊണ്ട് തമിഴ്-തെലുങ്ക് നടന്മാരുടെ സഹായ ഹസ്തം നീളുന്നു; പ്രഭാസ് കൊടുത്തത് ഒരു കോടി; അല്ലു അർജ്ജുൻ നൽകിയത് 25 ലക്ഷം; മമ്മൂട്ടിയും മോഹൻലാലും നൽകിയിട്ടും പ്രമുഖർ പലരും എന്തേ ഇനിയും വാ തുറക്കാത്തതെന്ന് ചോദിച്ച് ആരാധകർ; ദുൽഖർ പത്ത് ലക്ഷത്തിൽ ഒതുക്കിയതിനെതിരേയും വിമർശനം; നടനും ജനപ്രതിനിധിയും ആയിട്ടും മുകേഷും ഇന്നസെന്റും ഗണേശും വല്ലതും കൊടുക്കുമോ എന്ന് ചോദിച്ച് വിമർശകർ
പുഴ കടക്കുന്നതിനിടയിൽ അണക്കെട്ടിൽ നിന്നെത്തിയ വെള്ളത്തിൽ കുടുങ്ങിയ ആന പാറക്കെട്ടിൽ കയറി അഭയം കണ്ടെത്തി; കാത്ത് നിന്ന് മടുത്തപ്പോൾ വീണ്ടും ഇറങ്ങിയപ്പോൾ ഒഴുക്കിൽപ്പെട്ടു; കഷ്ടപ്പെട്ട് പാറയിൽ തിരിച്ച് കയറിയതോടെ ഷട്ടർ അടച്ച് വെള്ളം തടഞ്ഞ് വഴിയൊരുക്കി വനപാലകർ; ഒരു ആനയുടെ ജീവൻ കാക്കാൻ അതിരപ്പിള്ളിക്കാർ കാട്ടിയ ശുഷ്‌കാന്തിക്ക് ലോകം എങ്ങും കൈയടി
രാവിലെ വീട്ടിൽ നിന്നിറങ്ങിയെങ്കിലും സ്‌കൂളിൽ എത്തിയില്ല; പതിവ് സമയമായിട്ടും മടങ്ങിയെത്താതിരുന്നതോടെ പരിഭ്രാന്തരായി രക്ഷിതാക്കൾ; നേരം ഇരുട്ടിയതോടെ വിരണ്ടുപോയ കുട്ടികൾ ഒളിച്ചിരുന്നത് പാരിഷ് ഹാളിന്റെ പിന്നിൽ; പത്തനംതിട്ടയിൽ ഒരേ ക്ലാസിൽ പഠിക്കുന്ന രണ്ട് സ്‌കൂൾ വിദ്യാർത്ഥിനികളെ കാണാതായപ്പോൾ പൊലീസ് കണ്ടെത്തിയത് ഇങ്ങനെ
ബംഗാൾ കണ്ട ഏറ്റവും വലിയ കമ്മ്യൂണിസ്റ്റുകാരിൽ ഒരാളുടെ മൃതദേഹത്തിൽ ചെങ്കൊടി പുതപ്പിക്കാൻ പോലും സാധിക്കാതെ സിപിഎം; പാർട്ടി ഓഫീസിൽ എത്തിച്ച് പൊതുദർശനത്തിന് അവസരം നിഷേധിച്ചതും വീട്ടുകാർ; ജീവിതം മുഴുവൻ കമ്മ്യൂണിസ്റ്റ് ആയിരുന്നിട്ടും സോംനാഥ് ചാറ്റർജി വിടപറഞ്ഞത് കമ്മ്യൂണിസ്റ്റ് അഭിവാദ്യങ്ങളില്ലാതെ
സുഭാഷിന്റെ തല തകർന്നത് കണ്ട് എനിക്ക് ഉറങ്ങാൻ കഴിഞ്ഞില്ല; ഒരു ദിവസം മുമ്പ് ഈ ഉത്തരവ് ഇറക്കിയിരുന്നുവെങ്കിൽ മൂന്ന് ജീവനുകൾ രക്ഷിക്കാൻ കഴിയുമായിരുന്നല്ലോ എന്ന് തോന്നുന്നു; ഏത് വലിയവൻ എതിർത്താലും ഓവർ ഡ്യൂട്ടിയുടെ പേരിൽ ഒരു ജീവനും പൊലിയാൻ അനുവദിക്കില്ല; ചിങ്ങം ഒന്നിന് തുടങ്ങി സെപ്റ്റംബർ ഒന്ന് പൂർത്തിയാക്കുന്ന പോലെ ഡബിൾ ഡ്യൂട്ടി ഷിഫ്റ്റ് പരിപാടി നിർത്തും; ഏഴ് മണിക്കൂറിൽ കൂടുതൽ രാത്രി ഓടുന്ന ബസുകൾക്ക് ഇനി കണ്ടക്ടർ കം ഡ്രൈവർ; തച്ചങ്കരി മറുനാടനോട് മനസു തുറക്കുന്നു
കാന്താരിമുളക് കടിച്ചും കണ്ണിൽ വിക്‌സ് പുരട്ടിയും അവർ തുടർച്ചയായി എടുക്കുന്നത് നാല് ഡ്യൂട്ടി വരെ; പിന്നെ ഒരാഴ്ച സ്വകാര്യ വാഹനം ഓടിക്കലും ടാക്‌സി കച്ചവടക്കാരും; കെ എസ് ആർ ടി സിയിലെ ഡബിൾ ഡ്യൂട്ടി വഴി പൊലിഞ്ഞത് അനേകം ജീവനുകൾ; വിശ്രമമില്ലാത്ത പണി അവസാനിപ്പിക്കാൻ ഉത്തരവിറക്കിയിട്ടും രക്ഷയില്ല; ജീവനക്കാരുടേയും യാത്രക്കാരുടേയും ജീവൻ കാക്കാൻ ഇനി വിട്ടുവീഴ്ചയ്ക്കില്ലെന്ന് തീർത്ത് പറഞ്ഞ് തച്ചങ്കരി; ഒരു ഡിപ്പോയിൽ ഇറങ്ങി വേറൊരു ബസിൽ മടങ്ങുന്ന തരത്തിൽ ദീർഘദൂര റൂട്ടുകളിൽ ഡ്യൂട്ടി
ചണ്ഡീഗഡിലേക്ക് ബിഷപ്പ് മുങ്ങിയെങ്കിലും ചോദ്യം ചെയ്യാതെ പോകില്ലെന്ന് വാശി പിടിച്ച് കേരള പൊലീസ്; പഞ്ചാബ് പൊലീസ് മുൻകൈയെടുത്തതോടെ രാത്രി 7.30 യോടെ ബിഷപ്പ് ഹൗസിലേക്ക് മടക്കം; ബിഷപ്പ് എത്തും മുമ്പേ ചോദ്യം ചെയ്യൽ ആരംഭിച്ചെന്ന പൊലീസിന്റെ കള്ളി പൊളിച്ച് മാധ്യമപ്രവർത്തകർ; ദൃശ്യങ്ങൾ പകർത്തുന്നതിനിടെ ചാനൽ ക്യാമറാമാന്മാർക്ക് നേരേ വിശ്വാസികളുടെ കയ്യേറ്റം; ജലന്ധറിൽ അരങ്ങേറിയത് നാടകീയ രംഗങ്ങൾ; നിസ്സഹകരിച്ച് രക്ഷപ്പെടാൻ നോക്കിയെങ്കിലും ഫ്രാങ്കോ മുളയ്ക്കൽ ഊരാക്കുടുക്കിൽ തന്നെ
പ്രസംഗിച്ചു കൊണ്ടിരുന്ന മോഹൻലാലിനെ 'വെടി വെക്കാൻ' നടൻ അലൻസിയറിന്റെ ശ്രമം; ഈർഷ്യ മറച്ചുവെക്കാതെ മോഹൻലാൽ പ്രസംഗം തുടർന്നപ്പോൾ മുഖ്യമന്ത്രിയുടെ ശ്രദ്ധ ക്ഷണിച്ചു സ്‌റ്റേജിലിരുന്ന മന്ത്രി എ കെ ബാലൻ; ഗൗരവം ചോർത്താൻ മുഖ്യമന്ത്രി ചിരിച്ചെങ്കിലും ആർക്കും തമാശ തോന്നിയില്ല; വിരലുകൾ തോക്കുപോലെ ആ്ക്കിയുള്ള വെടിക്ക് ശേഷം സ്‌റ്റേജിലെത്തിയ നടനെ തടഞ്ഞു പൊലീസും സുരക്ഷാ ഉദ്യോഗസ്ഥരും: ചലച്ചിത്ര അവാർഡ്ദാന ചടങ്ങിൽ ഇന്നലെ നടന്നത് നാടകീയ രംഗങ്ങൾ
ഗണേശിന്റെ 'ഇടവേളക്കളി' വേണ്ടെന്ന് തറപ്പിച്ച് പറഞ്ഞ് മോഹൻലാൽ; പത്തനാപുരത്തെ എതിരാളിയെ ഒപ്പം നിർത്തി ശുദ്ധീകരണം; ഇനി ജഗദീഷിന് കൂടുതൽ റോൾ; ഡബ്ല്യൂസിസിയെ തകർക്കാൻ വനിതാ സെൽ ഉണ്ടാക്കുന്നത് മഞ്ജു വാര്യരുടെ മനസ്സറിഞ്ഞ്; പൃഥ്വിരാജിനെ ഒപ്പം നിർത്താൻ ഭേദഗതികൾ; ചട്ടങ്ങൾ മാറ്റി ദിലീപിനെ സംഘടനയ്ക്ക് പുറത്ത് നിർത്തും; താരസംഘടനയിൽ ഒടുവിൽ ലാൽ പിടിമുറുക്കുമ്പോൾ
മോഹൻലാലിനെ 'വെടി വെക്കാൻ' ശ്രമിച്ച നടൻ അലൻസിയറിനെ എഎംഎംഎയിൽ നിന്നും പുറത്താക്കിയേക്കും; താരസംഘടനയുടെ അധ്യക്ഷനെ പൊതുവേദിയിൽ പരസ്യമായി അധിക്ഷേപിച്ചത് വെച്ചു പൊറുപ്പിക്കില്ലെന്ന് ഭാരവാഹികൾ; കാരണം കാണിക്കൽ നോട്ടീസ് നൽകി നടപടി സ്വീകരിക്കാൻ നീക്കം; സ്റ്റേജിലേക്ക് കൈചൂണ്ടിയതാണെന്നും മോഹൻലാലിനെതിരെ 'കൈതോക്ക്' പ്രയോഗിച്ചിട്ടില്ലെന്നും വിശദീകരിച്ച് അലൻസിയറും
മലദൈവങ്ങളെ പ്രീതിപ്പെടുത്താൻ ചുടുരക്തം കൊണ്ട് അച്ഛൻ ഗുരുതി കൊടുക്കുന്നത് കണ്ട് വളർന്ന ബാല്യം; അതീന്ദ്രീയനാകാൻ നഗ്‌നനായി വനത്തിൽ തപസ്സനുഷ്ഠിച്ച യൗവ്വനം; പത്താം ക്ലാസ്സിൽ തോറ്റപ്പോൾ ശ്രദ്ധ കേന്ദ്രീകരിച്ചത് അത്ഭുത സിദ്ധികൾ സ്വന്തമാക്കാൻ; പൂജകളിൽ സാമ്പത്തിക മോഹം കണ്ടപ്പോൾ ഗുരുവിന്റെ കൊലപാതകിയായി; കമ്പകക്കാനത്തെ വില്ലൻ കൊരങ്ങാട്ടി നൂറാംകര കോളനിയിലെ 'മഹർഷി'യുടെ മകൻ; സുന്ദരനായ അനീഷിനെ ദുർമന്ത്രവാദിയാക്കിയ കഥ
അനുജന് വേണ്ടി വിവാഹമുറപ്പിച്ചപ്പോൾ പ്രായപൂർത്തിയാകാത്തതിനാൽ ചടങ്ങ് മാറ്റി വച്ചു; വീട്ടിലെ പ്രശ്‌നങ്ങൾ മൂലം ഭാവി വരന്റെ വീട്ടിൽ മാതാവിനൊപ്പം പെൺകുട്ടി താമസമാക്കിയപ്പോൾ ചേട്ടൻ കാമുകനായി; പിന്നെ ഭാവി വരനും സഹോദരനും മാറി മാറി പീഡിപ്പിച്ചു; യുവതിക്കായി സഹോദരങ്ങൾ തമ്മിൽ അടിയും തുടങ്ങി: ഒടുവിൽ അമ്മ പരാതിയുമായി പൊലീസിൽ; സഹോദരങ്ങൾ പീഡനക്കേസിൽ പിടിയിലായി
ആളില്ലാവീട്ടിൽ ഒളിച്ചിരിക്കുന്നുവെന്ന് സംശയിച്ച് പൊലീസ് എത്തിയത് ഓട്ടോയിൽ; ശുചിമുറിയുടെ അടഞ്ഞുകിടന്ന വാതിൽ തള്ളി തുറന്നുനോക്കിയപ്പോൾ തുണിക്കെട്ടുപോലെ എന്തോ നിലത്തുകിടക്കുന്നു; പ്രതിയെ തങ്ങൾ കൈകാര്യം ചെയ്തിട്ട് കൊണ്ടുപോയാൽ മതിയെന്ന് പറഞ്ഞ് എസ്‌ഐയെ തള്ളിമാറ്റി നാട്ടുകാർ; കമ്പകക്കാനം കൊലക്കേസ് പ്രതി അനീഷിനെ ആൾക്കൂട്ട ആക്രമണത്തിൽ നിന്ന് രക്ഷിച്ചത് സാഹസികമായി
ചേലാകർമത്തെ തുടർന്ന് പഴുപ്പുകയറി 23 ദിവസം പ്രായമുള്ള കുഞ്ഞിന്റെ ജനനേന്ദ്രിയം പ്രവർത്തന രഹിതമായി; കുട്ടിയുടെ അവസ്ഥ മോശമായപ്പോഴും വേദന സാരമില്ലാ...പാൽ മാത്രം കൊടുത്താൽ മതിയെന്ന് ഡോക്ടർ; പരാതിപ്പെട്ടപ്പോൾ ദുർബല വകുപ്പു ചുമത്തി ഡോക്ടറെ രക്ഷിക്കാൻ ആശുപത്രി ശ്രമം; ചേലാകർമ്മത്തിലെ പിഴവിൽ ജീവിതം ദുരിതത്തിലായ കുടുംബം നീതിതേടി മനുഷ്യാവകാശ കമ്മീഷനു മുന്നിൽ
ഇടയനോടൊപ്പം ഒരു ദിവസം എന്ന പേരിൽ പ്രാർത്ഥന നടത്തിയും മെത്രാൻ കന്യാസ്ത്രീകളെ പീഡിപ്പിച്ചു; ഒരു ദിവസം എന്ന് പറഞ്ഞാൽ രാത്രിയും ഉൾപ്പെടുമെന്ന് പറഞ്ഞ് അരമനയിലേക്ക് അർദ്ധരാത്രിയും കന്യാസ്ത്രീകളെ വിളിപ്പിച്ചു; പ്രലോഭനങ്ങളിൽ വീഴാത്ത ജലന്ധർ മഠത്തിലെ കന്യാസ്ത്രീകളും പീഡകനെതിരെ മൊഴി കൊടുത്തതോടെ നാണക്കേട് കൊണ്ട് തല താഴുന്നുന്നത് സംരക്ഷിക്കാൻ ശ്രമിച്ച കത്തോലിക്കാ സഭ; കുമ്പസാര രഹസ്യത്തിന് പിന്നാലെ പ്രാർത്ഥനാലയവും ലൈംഗിക ചൂഷണത്തിന് ഉപയോഗിക്കുമ്പോൾ ആശങ്കയോടെ വിശ്വാസികൾ
ആന്റണി പെരുമ്പാവൂർ വേശ്യാലയം നടത്തുന്നത് മോഹൻലാലിന്റെ അറിവോടെയെന്ന വ്യാജ പ്രചരണത്തിലൂടെ ശ്രദ്ധ പിടിച്ചു പറ്റി; പെങ്ങന്മാർക്കെതിരെ കുരച്ചാൽ എസ് എഫ് ഐയെ തകർക്കുമെന്ന് വീമ്പു പറഞ്ഞ് താരമായി; പച്ചത്തെറിയുമായി പരിവാറുകാരെ ആക്രമിച്ചു പുരോഗമന വേഷം കെട്ടി; സൈബർ ഗുണ്ടായിസത്തിന്റെ ഉസ്താദായ കോട്ടയത്തെ വ്യാജ മാധ്യമ പ്രവർത്തകയുടെ ശിങ്കിടിയായി തിളങ്ങി; മയക്കുമരുന്ന് കൈവശം വച്ചതിന് പൊലീസ് പൊക്കിയ 'ആക്കിലപ്പറമ്പൻ' സോഷ്യൽ മീഡിയയിലെ വൈറലുകളുടെ സൃഷ്ടാവ്
ഇടുക്കിയിൽ അഞ്ച് ഷട്ടറുകളും തുറന്നിട്ടും വെള്ളം കുതിച്ചുയരുന്നു; തുറന്നു വിടുന്ന വെള്ളത്തിന്റെ ഒഴുക്ക് കൂട്ടിയാലും ഒരു മാറ്റവും ഉണ്ടാകുകയില്ല; ജലനിരപ്പ് പരമാവധിയിലെത്തിയതോടെ എന്ത് ചെയ്യണമെന്ന് അറിയാതെ അധികൃതർ; ചെറുതോണിയടക്കം ഒട്ടേറെ സ്ഥലങ്ങൾ വെള്ളത്തിലായി; മുല്ലപ്പരിയാറിൽ എന്ത് സംഭവിക്കുന്നുവെന്ന് ആർക്കും ഒരു നിശ്ചയവുമില്ല; ഒഴിവാക്കുന്നതിന്റെ പരമാവധി പുറത്ത് വിടുന്നതോടെ സമ്പൂർണ്ണമായി മുങ്ങുമെന്ന് ഭയന്ന് ആലുവയും കാലടിയും
പ്രസംഗിച്ചു കൊണ്ടിരുന്ന മോഹൻലാലിനെ 'വെടി വെക്കാൻ' നടൻ അലൻസിയറിന്റെ ശ്രമം; ഈർഷ്യ മറച്ചുവെക്കാതെ മോഹൻലാൽ പ്രസംഗം തുടർന്നപ്പോൾ മുഖ്യമന്ത്രിയുടെ ശ്രദ്ധ ക്ഷണിച്ചു സ്‌റ്റേജിലിരുന്ന മന്ത്രി എ കെ ബാലൻ; ഗൗരവം ചോർത്താൻ മുഖ്യമന്ത്രി ചിരിച്ചെങ്കിലും ആർക്കും തമാശ തോന്നിയില്ല; വിരലുകൾ തോക്കുപോലെ ആ്ക്കിയുള്ള വെടിക്ക് ശേഷം സ്‌റ്റേജിലെത്തിയ നടനെ തടഞ്ഞു പൊലീസും സുരക്ഷാ ഉദ്യോഗസ്ഥരും: ചലച്ചിത്ര അവാർഡ്ദാന ചടങ്ങിൽ ഇന്നലെ നടന്നത് നാടകീയ രംഗങ്ങൾ
ഒരുമിച്ച് ഒൻപത് വർഷം ജീവിച്ചെന്ന് പറഞ്ഞ് ഗോപീസുന്ദർ പോസ്റ്റ് ചെയ്തത് കാമുകിയും ഗായികയുമായ അഭയ ഹിരൺമയിക്കൊപ്പം ഉള്ള ഫോട്ടോ! കണ്ടോ ഇയാൾ നാട്ടുകാരെ തെറ്റിധരിപ്പിക്കുന്നതെന്ന് ചോദിച്ച് ഭാര്യ പ്രിയയുടെ പോസ്റ്റ് പിന്നാലെ! മലയാളത്തിലെ ഹിറ്റ് സംഗീത സംവിധായകന്റെ യഥാർത്ഥ ജീവിത പങ്കാളി ആരെന്ന് തർക്കിച്ച് സോഷ്യൽ മീഡിയ
ജെസ്‌ന കേരളത്തിന് പുറത്ത് ജീവിച്ചിരിക്കുന്നു; മുക്കൂട്ടുതറയിൽ നിന്നുള്ള തിരോധാനം ആസൂത്രിതം; കണ്ടെന്ന കഥകൾ അന്വേഷണം വഴി തെറ്റിക്കാനുള്ള നീക്കത്തിന്റെ ഭാഗം; മടിവാളയിലെ ആശ്രയഭവനിൽ കണ്ടുവെന്ന പ്രചാരണത്തിന് പിന്നിൽ ഒന്നാന്തരം തിരക്കഥ; മറുനാടൻ മുൻപ് സൂചിപ്പിച്ച വഴിയിലൂടെ പൊലീസിന്റെ അന്വേഷണ സംഘം നീങ്ങുമ്പോൾ പുറത്തു വരുന്ന സൂചനകളെല്ലാം ഇനി ജെസ്‌നയിലേക്ക് അധികദൂരമില്ലെന്ന് തന്നെ
സിനിമ മോഹം തലയ്ക്ക് പിടിച്ച ശ്രീകുമാർ മേനോൻ മാസം ഒരുകോടി രൂപ വരുമാനം ഉണ്ടായിരുന്ന സ്വന്തം സ്ഥാപനത്തെ കൈവിട്ടു; കല്യാണുമായി തെറ്റിയതോടെ വരുമാനം നിലച്ച ശ്രീകുമാറിന്റെ പുഷ് കടം കയറി പാപ്പർ ഹർജിയിൽ വരെ എത്തി; ശമ്പളം പോലും ലഭിക്കാതായതോടെ ജീവനക്കാരെല്ലാം സ്ഥലം വിട്ടു; രണ്ടാമൂഴം ഉറപ്പില്ലാതിരിക്കെ ഒടിയൻ കൂടി പൊളിഞ്ഞാൽ എന്താകുമെന്ന് അറിയാതെ ദിലീപ്-മഞ്ജു തർക്കത്തിലൂടെ ശ്രദ്ധ നേടിയ സംവിധായകൻ
ചൂടുണ്ടെന്ന് അറിയാതെയാ അമ്മ ഗ്യാസിന് മുകളിൽ വച്ച ചട്ടുകം കാലിൽ വച്ചത്; കാലു വേദനിച്ചപ്പോ അമ്മ തേൻ പുരട്ടി തന്നിട്ട് ആരോടും പറയല്ലേ എന്ന് പറഞ്ഞു; അടിക്കുകയും പിച്ചുകയും ചെയ്യുമെങ്കിലും അമ്മയോടെനിക്ക് ദേഷ്യമൊന്നുമില്ല; കിടക്കയിൽ മൂത്രമൊഴിച്ചതിന് രണ്ടാനമ്മ ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ച രണ്ടാം ക്ലാസ്സുകാരിയുടെ മൊഴിയിൽ പൊലീസും കരഞ്ഞു
അരുൺ ഗോപിയും ടോമിച്ചൻ മുളകുപാടവും ചേർന്ന് മലയാളികളെ മുഴുവൻ ഒറ്റ ദിവസം കൊണ്ട് വിഡ്ഢികളാക്കിയോ? പ്രണവ് മോഹൻലാൽ സിനിമയുടെ പ്രമോഷനായി ഒരുക്കിയ നാടകം ആയിരുന്നു ഹനയുടെ മീൻ വില്പനയെന്ന് ആരോപിച്ച് തെളിവുകൾ നിരത്തി അനേകം പേർ; സിനിമക്കാർ കുഴിച്ച കുഴിയിൽ മാതൃഭൂമി ലേഖകൻ ഒറ്റയ്ക്ക് വീഴുകയും പിന്നാലെ മനോരമ മുതൽ മറുനാടൻ വരെ സർവ്വ മാധ്യമങ്ങളും ഒരുമിച്ച് വീഴുകയും ചെയ്തെന്ന് വാദിച്ച്‌ സോഷ്യൽ മീഡിയ
ഗണേശിന്റെ 'ഇടവേളക്കളി' വേണ്ടെന്ന് തറപ്പിച്ച് പറഞ്ഞ് മോഹൻലാൽ; പത്തനാപുരത്തെ എതിരാളിയെ ഒപ്പം നിർത്തി ശുദ്ധീകരണം; ഇനി ജഗദീഷിന് കൂടുതൽ റോൾ; ഡബ്ല്യൂസിസിയെ തകർക്കാൻ വനിതാ സെൽ ഉണ്ടാക്കുന്നത് മഞ്ജു വാര്യരുടെ മനസ്സറിഞ്ഞ്; പൃഥ്വിരാജിനെ ഒപ്പം നിർത്താൻ ഭേദഗതികൾ; ചട്ടങ്ങൾ മാറ്റി ദിലീപിനെ സംഘടനയ്ക്ക് പുറത്ത് നിർത്തും; താരസംഘടനയിൽ ഒടുവിൽ ലാൽ പിടിമുറുക്കുമ്പോൾ
മോഹൻലാലിനെ 'വെടി വെക്കാൻ' ശ്രമിച്ച നടൻ അലൻസിയറിനെ എഎംഎംഎയിൽ നിന്നും പുറത്താക്കിയേക്കും; താരസംഘടനയുടെ അധ്യക്ഷനെ പൊതുവേദിയിൽ പരസ്യമായി അധിക്ഷേപിച്ചത് വെച്ചു പൊറുപ്പിക്കില്ലെന്ന് ഭാരവാഹികൾ; കാരണം കാണിക്കൽ നോട്ടീസ് നൽകി നടപടി സ്വീകരിക്കാൻ നീക്കം; സ്റ്റേജിലേക്ക് കൈചൂണ്ടിയതാണെന്നും മോഹൻലാലിനെതിരെ 'കൈതോക്ക്' പ്രയോഗിച്ചിട്ടില്ലെന്നും വിശദീകരിച്ച് അലൻസിയറും