Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വിവരം അന്വേഷിച്ച് ചെല്ലാൻ ബന്ധുക്കൾക്ക് പോലും ഭയം; അയൽപക്ക കേരളം കൂടൊഴിഞ്ഞു; നിപ്പ തട്ടിയെടുത്ത വീടുകളിൽ കണ്ണീരൊലിപ്പിച്ചു കഴിയാൻ അമ്മമാർ മാത്രം; സിന്ധുവിനും മക്കൾക്കും ഊരുവിലക്ക് കൽപ്പിച്ച് സർക്കാർ പോലും; മരണം തട്ടിയെടുത്തതിന്റെ വേദന മായും മുമ്പ് ഒറ്റപ്പെടുത്തലിന്റെ തുരുത്തിൽ തകർന്നു നിപ്പ ബാധിത കുടുംബങ്ങൾ

വിവരം അന്വേഷിച്ച് ചെല്ലാൻ ബന്ധുക്കൾക്ക് പോലും ഭയം; അയൽപക്ക കേരളം കൂടൊഴിഞ്ഞു; നിപ്പ തട്ടിയെടുത്ത വീടുകളിൽ കണ്ണീരൊലിപ്പിച്ചു കഴിയാൻ അമ്മമാർ മാത്രം; സിന്ധുവിനും മക്കൾക്കും ഊരുവിലക്ക് കൽപ്പിച്ച് സർക്കാർ പോലും; മരണം തട്ടിയെടുത്തതിന്റെ വേദന മായും മുമ്പ് ഒറ്റപ്പെടുത്തലിന്റെ തുരുത്തിൽ തകർന്നു നിപ്പ ബാധിത കുടുംബങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: നിപ്പ ബാധിച്ചു പ്രിയപ്പെട്ടവർ പോയതിന്റെ വേദനക്കൊപ്പം സാമൂഹികമായ കടുത്ത ഒറ്റപ്പെടലും നേരിടികയാണ് കുടുംബങ്ങൾ. അയൽപക്കക്കാരും ബന്ധുക്കളും തിരിഞ്ഞു നോക്കാനില്ലാതെ തീർത്തും സാമൂഹികമായി ഒറ്റപ്പെട്ട അവസ്ഥയിലാണ്. ആരും തിരിഞ്ഞു നോക്കാതെ ജീവിക്കുന്ന ഇവർക്ക് അയിത്തം കൽപ്പിച്ചിരിക്കയാണ് നാട്ടുകാരും. മരണത്തിന്റെ തണുപ്പിൽ വിറങ്ങലിച്ചു നിൽക്കുമ്പോഴും എല്ലാ വീടുകളിലും അമ്മമാർ ഇനിയെന്ത് എന്ന ചോദ്യത്തിന് ഉത്തരം കാത്തിരിക്കയാണ്.

നിപ്പ വൈറസ് ബാധ മൂലം മരണം സംഭവിച്ച വീടുകളെല്ലാം ഒറ്റപ്പെട്ട നിലയിലാണ്. ചുരുക്കം ചില ബന്ധുക്കൾ മാത്രം ആശ്വാസവുമായെത്തുന്നു. അമ്മയുറങ്ങാത്ത നാടായി കോഴിക്കോടിന്റെ മലയോരമേഖല. പേരാമ്പ്ര ചങ്ങരോത്ത് സൂപ്പിക്കട വളച്ചുകെട്ടി വീട്ടിൽ ഇനി മറിയത്തിനു കൂട്ട് ഇളയമകൻ മുത്തലിബ് മാത്രം. മൂന്ന് പേരാണ് നിപ്പ മൂലം ഈ വീട്ടിൽ നിന്നും വിടപറഞ്ഞു പോയത്. ഇതോടെ വീട്ടിൽ ഉമ്മ മാത്രമാണുള്ളത്.

നിപ്പ വൈറസ് ഓരോരുത്തരെയായി കൊണ്ടുപോയതോടെ ഇളയമകൻ മാത്രം ബാക്കിയായിട്ടുമുണ്ട്. ഇന്നലെ രാവിലെയാണു ഭർത്താവ് മൂസ യാത്രയായത്. മൂത്തമകനായ സാബിത്ത് മെയ്‌ അഞ്ചിനു മരിച്ചതോടെയാണു നിപ്പയുടെ വേട്ട തുടങ്ങിയത്. മെയ്‌ 18നു രണ്ടാമത്തെ മകൻ സാലിഹും വിട പറഞ്ഞു. ഏതു സമയത്തും സഹായവുമായെത്തിയിരുന്ന സഹോദരഭാര്യയും നിപ്പ ബാധിച്ചു മരിച്ചു. മറിയത്തിന്റെ നാലുമക്കളിൽ മൂന്നാമനായ സലീം അഞ്ചുവർഷം മുൻപാണു വാഹനാപകടത്തിൽ മരിച്ചത്.

ഏറെക്കാലം ഒരുമിച്ചുജീവിച്ച പ്രിയ ഭർത്താവിനെ അവസാനമായി ഒരുനോക്കു കാണാനാവാതെ ഖബറടക്കിയതിന്റെ നോവിൽ വിലപിക്കുക മൂസയുടെ ഭാര്യ മറിയം. ആറ്റുനോറ്റുവളർത്തിയ രണ്ടു മക്കളുടെ ജീവൻ ദിവസങ്ങളുടെ വ്യത്യാസത്തിൽ പൊലിഞ്ഞതിന്റെ നൊമ്പരംപേറി നിൽക്കുമ്പോഴാണ് ഈ ഉമ്മയുടെ അവസാന പ്രതീക്ഷയും തകർത്തെറിഞ്ഞ് മൂസയുടെ മരണവാർത്തയും വന്നെത്തിയത്. ഇനിയിവർ ജീവിക്കുക ഇളയമകൻ മുത്തലിബിനു വേണ്ടിയായിരിക്കും. ആ ഉമ്മയും മകനും ഇനി പരസ്പരം തണലാവും. ബേബി ആശുപത്രിയിൽ മരിച്ച് കോഴിക്കോട് കണ്ണംപറമ്പ് ഖബർസ്ഥാനിൽ അതിസുരക്ഷാ സംവിധാനങ്ങളോടെ മറവുചെയ്യേണ്ടിവന്നതിനാലാണ് മറിയത്തിന് മൂസയുടെ മൃതദേഹംപോലും കാണാനാവാതിരുന്നത്.

കൂരാച്ചുണ്ട് വട്ടച്ചിറ സ്വദേശി മാടമ്പള്ളി മീത്തൽ രാജൻ യാത്രയായതു സിന്ധുവിനെയും രണ്ടു പെൺകുഞ്ഞുങ്ങളെയും തനിച്ചാക്കിയാണ്. സമൂഹികമായി വലിയ ഒറ്റപ്പെടലാണ് സിന്ധു നേരിടുന്നത്. ചോർന്നൊലിച്ച കൂരയ്ക്കു കീഴിൽ രാജന്റെ അമ്മ നാരായണിയുടെയും മക്കളായ സാന്ദ്രയുടെയും സ്വാതിയുടെയും ഏക ആശ്രയം ഇനി സിന്ധു മാത്രം. ചെമ്പനോട പുതുശേരി നാണു മരിച്ചതോടെ കൂലിപ്പണിയെടുത്താണു രാധ ലിനിയെയും മറ്റു രണ്ടു പെൺമക്കളെയും വളർത്തിയത്.

നഴ്‌സായ ലിനിയായിരുന്നു അടുത്തകാലത്തു രാധയ്ക്കു കൂട്ട്. പേരാമ്പ്ര ആശുപത്രിയിൽ ജോലിയായതോടെ ഇടയ്ക്കു ഭർത്താവിന്റെ വീട്ടിൽ പോയി വരുന്നതൊഴിച്ചാൽ ബാക്കി സമയം ലിനി രാധയ്‌ക്കൊപ്പമായിരുന്നു. അനേകം സാമ്പത്തിക ബാധ്യതകൾ ബാക്കിനിൽക്കേയാണു ലിനി യാത്രയായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP