Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

കള്ളന്മാരുടെ പറുദീസയായി മാറുകയാണോ ബ്രിട്ടൻ? ഇന്ത്യയിലെ ബാങ്കുകളിൽനിന്നും കോടികൾ അടിച്ചുമാറ്റിയ നീരവ് മോദിയും അഭയം തേടി ലണ്ടനിലെത്തി; ഇന്ത്യയിൽ തുടർന്നാൽ കൊന്നുകളയുമെന്ന് പറഞ്ഞ് അഭയാർഥി വിസയ്ക്ക് അപേക്ഷിച്ച് കോടീശ്വരൻ

കള്ളന്മാരുടെ പറുദീസയായി മാറുകയാണോ ബ്രിട്ടൻ? ഇന്ത്യയിലെ ബാങ്കുകളിൽനിന്നും കോടികൾ അടിച്ചുമാറ്റിയ നീരവ് മോദിയും അഭയം തേടി ലണ്ടനിലെത്തി; ഇന്ത്യയിൽ തുടർന്നാൽ കൊന്നുകളയുമെന്ന് പറഞ്ഞ് അഭയാർഥി വിസയ്ക്ക് അപേക്ഷിച്ച് കോടീശ്വരൻ

മറുനാടൻ മലയാളി ബ്യൂറോ

ലണ്ടൻ: ഇന്ത്യയിലെ ബാങ്കുകളെ പതിനായിരം കോടിയോളം രൂപ പറ്റിച്ച് മുങ്ങിയ മദ്യരാജാവ് വിജയ് മല്യയ്ക്ക് അഭയം നൽകിയ ബ്രിട്ടൻ മറ്റൊരു തട്ടിപ്പുകാരനായ നീരവ് മോദിക്കും അഭയമേകുമോ? ഐ.പി.എൽ. ഒത്തുകളിയിലൂടെ ശതകോടികൾ വെട്ടിച്ച ലളിത് മോദിയും നിലവിൽ ബ്രിട്ടനിലാണുള്ളത്. ഇന്ത്യയിൽ തട്ടിപ്പ് നടത്തി മുങ്ങുന്ന വെട്ടിപ്പുവീരന്മാർക്ക് സുഖസുന്ദരമായി ജീവിക്കാനുള്ള പറുദീസയായി ബ്രിട്ടൻ മാറിയിരിക്കുകയാണോ എന്നാണ് നീരവ് മോദി സംഭവത്തോടെ ഉയർന്നുവരുന്ന ചോദ്യം.

മല്യയെ ഇന്ത്യയിലെത്തിച്ച് നിയമത്തിനുമുന്നിൽ കൊണ്ടുവരാനുള്ള ശ്രമത്തിലാണ് സിബിഐയും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും. എന്നാൽ, മല്യയെ ഇന്ത്യക്ക് വിട്ടുകൊടുക്കുന്ന കാര്യത്തിൽ ഇനിയും ബ്രിട്ടീഷ് സർക്കാരും കോടതിയും തീരുമാനമെടുത്തിട്ടില്ല. പഞ്ചാബ് നാഷണൽ ബാങ്കിൽനിന്നടക്കം ആയിരക്കണക്കിന് കോടി രൂപയുടെ തട്ടിപ്പ് നടത്തിയ വജ്രവ്യാപാരി നീരവ് മോദിക്കും സമാനമായ സൗകര്യം ബ്രിട്ടൻ ചെയ്തുകൊടുക്കുമോ എന്നാണ് അറിയാനുള്ളത്.

200 കോടി ഡോളറിന്റെ തട്ടിപ്പുകേസിലെ മുഖ്യപ്രതിയായ നീരവ് മോദി യുകെയിലേക്ക് കടന്നതായാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇന്ത്യയിൽ ജീവിച്ചാൽ കൊന്നുകളയുമെന്ന് പേടിയുണ്ടെന്നും ബ്രി്ട്ടൻ രാഷ്ട്രീയാഭയം തരണമെന്നുമാണ് നീരവ് മോദിയുടെ ആവശ്യം. നീരവ് അഭയം തേടിയിട്ടുണ്ടെന്ന കാര്യം ബ്രിട്ടീഷ് അധികൃതർ രഹസ്യമായി സമ്മതിക്കുന്നുണ്ടെങ്കിലും ഹോം ഓഫീസ് അതിന്റെ വവിവരങ്ങൾ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.

ഇന്ത്യയിലെ രണ്ടാമത്തെ വലിയ ബാങ്കായ പഞ്ചാബ് നാഷണൽ ബാങ്കിൽനിന്നും 220 കോടി ഡോളറോളം വായ്പയെടുത്ത് നീരവ് നോദിയും അമ്മാവൻ മെഹുൽ ചോക്‌സിയും തട്ടിപ്പുനടത്തിയെന്നാണ് കേസ്. പിഎൻബിയിലെ ഉന്നതർകൂടി ഉൾപ്പെട്ട ഈ തട്ടിപ്പ് പുറത്തുവന്നതുമുതൽ നീരവ് മോദി ഒളിവിലാണ്. ബ്രി്ട്ടനിൽ രാഷ്ട്രീയാഭയം തേടാനുള്ള നീരവ് മോദിയുടെ ശ്രമങ്ങൾക്ക് തടയിടാനാണ് ഇന്ത്യൻ ധനകാര്യ ഏജൻസികളുടെ ശ്രമം. നാടുകടത്തൽ ഉത്തരവ് ലഭിക്കുന്നതിന് കാലതാമസമെടുക്കുമെന്നതിനാലാണിത്.

നീരവ് മോദി, മെഹുൽ ചോക്‌സി, പിഎൻബി മുൻ മേധാവി ഉഷ അനന്തസുബ്രഹ്മണ്യൻ, ബാങ്കിന്റെ രണ്ട് എക്‌സിക്യുട്ടീവ് ഡയറക്ടർമാർ, നീരവ് മോദിയുടെ മൂന്ന് കമ്പനി മേധാവികൾ എന്നിവരുൾപ്പെടെ 25 പേർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. റിസർവ് ബാങ്കിനെ തെറ്റിദ്ധരരിപ്പിച്ച് പിഎൻബിയിലെ ഉന്നതരാണ് ഈ വായ്പാതട്ടിപ്പിന് കളമൊരുക്കിയതെന്ന കഴിഞ്ഞമാസം പൊലീസ് സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP