Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നീരവ് മോദി പ്രധാനമന്ത്രിക്കൊപ്പം വേദി പങ്കിട്ട ചിത്രം പുറത്തുവിട്ട് യെച്ചൂരി; 11,360 കോടി രൂപ വിവിധ അക്കൗണ്ടുകളിലേക്ക് തട്ടിപ്പിലൂടെ സ്വന്തമാക്കിയ ശേഷം മുങ്ങിയത് ദാവേസിലേക്ക്; മോദിക്കൊപ്പം നിന്ന് പടമെടുത്ത് ഷൈൻ ചെയ്തു; റാഫേലിന് ശേഷം മോദിക്കെതിരായ ആരോപണം കടുപ്പിക്കാൻ കോൺഗ്രസും; തട്ടിപ്പ് നടന്നത് കോൺഗ്രസിന്റെ ഭരണ കാലത്തെന്ന് പറഞ്ഞ് തിരിച്ചടിച്ച് ബിജെപിയും

നീരവ് മോദി പ്രധാനമന്ത്രിക്കൊപ്പം വേദി പങ്കിട്ട ചിത്രം പുറത്തുവിട്ട് യെച്ചൂരി; 11,360 കോടി രൂപ വിവിധ അക്കൗണ്ടുകളിലേക്ക് തട്ടിപ്പിലൂടെ സ്വന്തമാക്കിയ ശേഷം മുങ്ങിയത് ദാവേസിലേക്ക്; മോദിക്കൊപ്പം നിന്ന് പടമെടുത്ത് ഷൈൻ ചെയ്തു; റാഫേലിന് ശേഷം മോദിക്കെതിരായ ആരോപണം കടുപ്പിക്കാൻ കോൺഗ്രസും; തട്ടിപ്പ് നടന്നത് കോൺഗ്രസിന്റെ ഭരണ കാലത്തെന്ന് പറഞ്ഞ് തിരിച്ചടിച്ച് ബിജെപിയും

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: പൊതുമേഖലാ ബാങ്കായ പഞ്ചാബ് നാഷണൽ ബാങ്കിന്റെ മുംബൈ ശാഖയിൽ നടന്ന കോടികളുടെ തട്ടിപ്പ് കേസിലെ പ്രതി നീരവ് മോദിയെ രക്ഷപ്പെടാൻ സഹായിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന ആരോപണം ഉയർത്തി സിപിഎം അഖിലേന്ത്യാ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. നീരവ് മോദിക്കെതിരെ 288 കോടിയുടെ തട്ടിപ്പ് ആരോപണം ഉയർന്ന ശേഷം സ്വിറ്റ്‌സർലണ്ടിലെ ദാവോസിൽ നടന്ന സാമ്പത്തിക ഉച്ചകോടിയിൽ പ്രധാനമന്ത്രിക്കൊപ്പം ഇയാൾ വേദി പങ്കിട്ടെന്ന് യെച്ചൂരി ട്വിറ്ററിലൂടെ ആരോപിച്ചു. ഇതേക്കുറിച്ച് കേന്ദ്രം വിശദീകരിക്കണമെന്നും യെച്ചൂരി ട്വീറ്റ് ചെയ്തു.

പ്രധാനമന്ത്രിക്കൊപ്പം നീരവ് മോദി വേദി പങ്കിടുന്ന ചിത്രവും യെച്ചൂരി ട്വിറ്ററിലൂടെ പുറത്തുവിട്ടു. തട്ടിപ്പ് വിവരം പുറത്ത് വരുന്നതിന് മുമ്പ് നീരവ് മോദി സ്വിറ്റ്‌സർലാന്റിലേക്ക് കടന്നിരുന്നു. 11,360 കോടി രൂപയുടെ തട്ടിപ്പാണ് ബാങ്കിൽ നടന്നത്. വിവിധ അക്കൗണ്ടുകളിലേക്ക് തട്ടിപ്പിലൂടെ മാറ്റിയ പണം വിദേശത്ത് നിന്ന് പിൻവലിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്. അതേസമയം റാഫേൽ ഇടപാടിന് ശേഷം മോദിക്കെതിരെ ഉന്നയിക്കാൻ പറ്റിയ ആയുധമായി കോൺഗ്രസും ഈ വിഷയം എടുത്തിട്ടുണ്ട്. പ്രധാനമന്ത്രിക്കൊപ്പമുള്ള ഫോട്ടോ മോദി ബന്ധത്തിന് തെളിവാണെന്ന് പറഞ്ഞ് ആയുധമാക്കാനാണ് കോൺഗ്രസ് ഒരുങ്ങുന്നത്.

വിഷയത്തിൽ നരേന്ദ്ര മോദിക്കെതിരെ ഒളിയമ്പുമായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. 'ഇന്ത്യയെ കൊള്ളയടിക്കാൻ നീരവ് മോദി മാതൃക; എന്നാണ് രാഹുൽ ട്വീറ്റ് ചെയ്തിരിക്കുന്നത്. നീരവ് മോദി മാതൃകയായി രാഹുൽ വിശേഷിപ്പിക്കുന്നത് ഇങ്ങനെ-പ്രധാനമന്ത്രി 'മോദിയെ കെട്ടിപ്പിടിക്കുക, ദാവോസിൽ മോദിയോടൊപ്പം കാണപ്പെടുക, ആ സ്വാധീനം ഉപയോഗപ്പെടുത്തി 12,000 കോടി അടിച്ചുമാറ്റുക, ഗവൺമെന്റ് കണ്ടില്ലെന്ന് നടിക്കുക, മല്യയെ പോലെ രാജ്യം വിടുക-രാഹുലിന്റെ ട്വീറ്റ് ഇങ്ങനെയാണ്.

അതേസമയം തട്ടിപ്പ് നടന്നത് ബിജെപിയുടെ കാലത്തല്ല, മറിച്ച കോൺഗ്രസിന്റെ കാലത്താണെന്ന ആരോപണവുമായി ബിജെപിയും രംഗത്തുണ്ട്. എന്നാൽ, ഈ വിഷയത്തിൽ എളുപ്പത്തിൽ കൈകഴുകാൻ മോദിക്കാവില്ല. പ്രത്യേകിച്ചും വിജയ് മല്യയുടെതിന് സമാനമായ വിധത്തിലുള്ള തട്ടിപ്പാണ് നടന്നതെന്ന സാഹചര്യത്തിൽ.

അതേസമയം നീരവ് പഞ്ചാബ് നാഷനൽ ബാങ്കിനെ സമീപിച്ച് വിദേശ വ്യാപാരത്തിനുള്ള 'ലെറ്റർ ഓഫ് ക്രെഡിറ്റ്' (ബാങ്ക് ഗാരന്റി) ആവശ്യപ്പെടുകയും ഇതിനുള്ള തുക നീരവ് ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിക്കുകയുമായിരുന്നു. എന്നാൽ, ഈ തുക ബാങ്കിന്റെ വരവ് പുസ്തകത്തിൽ ചേർക്കാതെ തന്നെ ബാങ്ക് ഗാരന്റി നൽകിയാണ് തട്ടിപ്പ് അരങ്ങേറിയത്.

പി.എൻ.ബിയുടെ ലെറ്റർ ഓഫ് ക്രെഡിറ്റ് കാണിച്ച് നീരവ് ചില ഇന്ത്യൻ ബാങ്കുകളുടെ വിദേശ ശാഖകളെ സമീപിച്ച് വ്യാപാരത്തിന് വായ്പ സംഘടിപ്പിക്കുകയായിരുന്നു. 2010ലാണ് ഈ തട്ടിപ്പ് നടന്നത്. അടുത്തയിടെ നീരവിന്റെ കമ്പനി വീണ്ടും ബാങ്ക് ഗാരന്റിക്കായി പി.എൻ.ബിയെ സമീപിച്ചതോടെയാണ് ആദ്യ തട്ടിപ്പ് പുറത്തായത്. കുറച്ചുകാലം മുമ്പ് കേരളം ആസ്ഥാനമായുള്ള ധനലക്ഷ്മി ബാങ്കിന്റെ മുംബൈ ശാഖ കേന്ദ്രീകരിച്ച് നടന്ന കോടിക്കണക്കിനു രൂപയുടെ ഇടപാടും ഇത്തരത്തിലായിരുന്നു. അന്ന് ബാങ്കിന്റെ ഒരു ഡയറക്ടർ തന്നെ അറസ്റ്റ് ചെയ്യപ്പെട്ടു. പി.എൻ.ബി തട്ടിപ്പിന്റെ പശ്ചാത്തലത്തിൽ സിബിഐ വിശദ പരിശോധനക്കാണ് മുതിരുന്നത്.

അതിനിടെ, 5000 കോടി രൂപ ആറുമാസത്തിനകം തിരിച്ചടക്കാമെന്നു നീരവ് മോദി ബാങ്കുകളെ രേഖാമൂലം അറിയിച്ചതായി റിപ്പോർട്ടുണ്ട്. 11, 360 കോടിയുടെ പി.എൻ.ബി കുംഭകോണം ഉലച്ചതു 30ഓളം ബാങ്കുകളെയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP