Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

കാശ്മീരിൽ പോയത് സ്ഥലം കാണാൻ; തിരോധാനത്തിൽ ദുരൂഹതകളില്ലെന്ന് സ്ഥിരീകരിച്ച് പൊലീസ്; രാമനാട്ടുകരയിലെ മൊബൈൽ കടക്കാരൻ വീട്ടിൽ തിരിച്ചെത്തി; വീട്ടിൽ വരാതെ യുവാവ് വിവിധ സംസ്ഥാനങ്ങളിൽ മാസങ്ങൾ ചെലവിട്ടത് സാമ്പത്തിക പ്രതിസന്ധിമൂലം; മറുനാടൻ വാർത്ത വൈറലായതോടെ ഉമ്മയ്ക്ക് നിഷാമിനെ തിരിച്ചുകിട്ടി

കാശ്മീരിൽ പോയത് സ്ഥലം കാണാൻ; തിരോധാനത്തിൽ ദുരൂഹതകളില്ലെന്ന് സ്ഥിരീകരിച്ച് പൊലീസ്; രാമനാട്ടുകരയിലെ മൊബൈൽ കടക്കാരൻ വീട്ടിൽ തിരിച്ചെത്തി; വീട്ടിൽ വരാതെ യുവാവ് വിവിധ സംസ്ഥാനങ്ങളിൽ മാസങ്ങൾ ചെലവിട്ടത് സാമ്പത്തിക പ്രതിസന്ധിമൂലം; മറുനാടൻ വാർത്ത വൈറലായതോടെ ഉമ്മയ്ക്ക് നിഷാമിനെ തിരിച്ചുകിട്ടി

എം പി റാഫി

കോഴിക്കോട്: മറുനാടൻ പുറത്തുവിട്ട വാർത്ത ഫലം കണ്ടു. നാലു മാസമായി കാണാതായ നിഷാം വീട്ടിൽ തിരിച്ചെത്തി. തിരോധാനത്തിൽ ദുരൂഹതകളില്ലെന്നും വീട്ടിൽ വരാതെ യുവാവ് വിവിധ സംസ്ഥാനങ്ങളിൽ മാസങ്ങൾ ചെലവിട്ടത് സാമ്പത്തിക പ്രതിസന്ധിമൂലമെന്നും പൊലീസ്.

ചെറുവണ്ണൂർ കരുവൻപൊയിൽ നിലം സ്വദേശി പൂള വീട്ടിൽ നിഷാം(28)മൊബൈൽ ഷോപ്പിലേക്ക് ആവശ്യമായ സാധനങ്ങൾ വാങ്ങാൻ ബാംഗ്ലൂരിലേക്ക് പോയ ശേഷം നാല് മാസമായിട്ടും തിരിച്ചെത്തിയില്ലെന്ന വാർത്ത ഈ മാസം 12നാണ് മറുനാടൻ മലയാളി പുറത്തുവിട്ടത്. പൊലീസ് അന്വേഷണത്തിൽ യുവാവ് കാശ്മീരിൽ എത്തിയതായി മൊബൈൽ ലൊക്കേഷൻ വഴി കണ്ടെത്തിയിരുന്നു. എന്നാൽ യുവാവിന്റെ തിരോധാനത്തിൽ മാസങ്ങൾ പിന്നിട്ടിട്ടും കൃത്യമായ വിവരം പൊലീസിന് ലഭിച്ചിരുന്നില്ല. ഈ സാഹചര്യത്തിലായിരുന്നു നിഷാമിന്റെ ഫോട്ടോ സഹിതം മറുനാടൻ മലയാളി വാർത്ത കൊടുത്തത്.

തുടർന്ന് തൊട്ടടുത്ത ദിവസം നിഷാം വീട്ടുകാരെ ബന്ധപ്പെടുകയും താൻ തിരിച്ചു വരികയാണെന്ന വിവരം അറിയിക്കുകയുമായിരുന്നു. 'താൻ കാശ്മീമീരിലെ ടൂറിസ്റ്റ് കേന്ദ്രത്തിലായിരുന്നു ഉണ്ടായിരുന്നത്. ബാംഗ്ലൂരിൽ നിന്നും കാശ്മീരിൽ എത്തിയ ശേഷം വീട്ടുകാരെ ബന്ധപ്പെടാൻ സാധിച്ചിരുന്നില്ല. ഇതാണ് പുലിവാല് പിടിച്ചത്. വിളി എത്താതായതോടെ വീട്ടുകാർ കാണാനില്ലെന്ന് കാണിച്ച് പരാതി നൽകി. കാശ്മീരിൽ വച്ചാണ് ഓൺലൈനിൽ വാർത്ത കണ്ടതെന്നും പിന്നീട് നാട്ടിലേക്ക് തിരിക്കുകയായിരുന്നുവെന്നും നിഷാം നാട്ടിൽ തിരിച്ചെത്തിയ നിഷാം മറുനാടൻ മലയാളിയോടു പറഞ്ഞു.

മാർച്ച് മൂന്നിനാണ് നിഷാം ബാംഗ്ലൂരിലേക്ക് പോയത്. ആദ്യമൊക്കെ വീട്ടുകാരെ വിളിച്ചിരുന്നു. പിന്നീട് ദിവസങ്ങൾ കാത്തിരുന്നെങ്കിലും നിഷാമിനെ കുറിച്ച് യാതൊരു വിവരവുമുണ്ടായിരുന്നില്ല. ഈ സാഹചര്യത്തിൽ മാതാവ് നഫീസ മകനെ കാണാനില്ലെന്നും കണ്ടെത്തണമെന്നും ആവശ്യപ്പെട്ട് നല്ലെളം പൊലീസിൽ പരാതി നൽകുകയായിരുന്നു. മാസങ്ങൾ പിന്നിട്ടെങ്കിലും നിഷാം തിരിച്ചെത്താത്തത് വീട്ടുകാരിലും കൂട്ടുകാരിലും ആശങ്കയുണ്ടാക്കി. രാമനാട്ടുകരക്കടുത്ത് മൊബൈൽ ഷോപ്പ് നടത്തി വരികയായിരുന്നു നിഷാം. കുറച്ച് കടബാധ്യതകളുണ്ടായിരുന്ന നിഷാം ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കായി നാട്ടിലേക്ക് ബന്ധപ്പെട്ടിരുന്നു.

പൊലീസിനു പുറമെ വിവിധ കേന്ദ്ര, സംസ്ഥാന ഏജൻസികളാണ് കേസ് അന്വേഷിച്ചിരുന്നത്. നാട്ടിലെത്തിയ നിഷാമിനെ സ്‌പെഷൽ ബ്രാഞ്ച്, റോ തുടങ്ങിയ അന്വേഷണ സംഘങ്ങൾ ചോദ്യം ചെയ്തു. തിരോധാനത്തിനു പിന്നിൽ ദുരൂഹതകളില്ലെന്ന് ബോധ്യപ്പെട്ടതോടെ വിട്ടയക്കുകയായിരുന്നു. നല്ലളം പൊലീസിൽ മിസ്സിങ് കേസ് രജിസ്റ്റർ ചെയ്തതിനാൽ നിഷാമിനെ കോടതിയിൽ ഹാജരാക്കിയ ശേഷമാണ് വീട്ടുകാർക്കൊപ്പം വിട്ടത്. സാമ്പത്തിക ബുദ്ധിമുട്ടു കാരണമാണ് നാട്ടിൽ വരാതിരുന്നത്. കാണാതായ ദിവസങ്ങളിൽ യാത്രാ പ്രിയനായ നിഷാം വിവിധ ടൂറിസ്റ്റ് കേന്ദ്രത്തിലായിരുന്നുവെന്നും മറ്റു ദുരൂഹതകളില്ലെന്നും നല്ലളം എസ്‌ഐമറുനാടൻ മലയാളിയോടു പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP