Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഫോർമാലിന് ഉപയോഗം: ഇന്ന് മുതൽ ആന്ധ്രയിൽ നിന്ന് മത്സ്യം കൊണ്ടുവരുന്നത് നിർത്തുമെന്ന് കച്ചവടക്കാർ; മായമില്ലെന്ന് ഉറപ്പാകുന്ന സാഹചര്യത്തിൽ മാത്രമെ അവിടെ നിന്നുള്ള മത്സ്യം ഇനി കേരളത്തിൽ വിൽക്കൂ; വിഷ മത്സ്യമെന്നത് കുപ്രാചരണം മാത്രമാണെന്നും കേരള ഫിഷ് മർച്ചന്റ്സ് അസോസിയേഷൻ

ഫോർമാലിന് ഉപയോഗം: ഇന്ന് മുതൽ ആന്ധ്രയിൽ നിന്ന് മത്സ്യം കൊണ്ടുവരുന്നത് നിർത്തുമെന്ന് കച്ചവടക്കാർ; മായമില്ലെന്ന് ഉറപ്പാകുന്ന സാഹചര്യത്തിൽ മാത്രമെ അവിടെ നിന്നുള്ള മത്സ്യം ഇനി കേരളത്തിൽ വിൽക്കൂ; വിഷ മത്സ്യമെന്നത് കുപ്രാചരണം മാത്രമാണെന്നും കേരള ഫിഷ് മർച്ചന്റ്സ് അസോസിയേഷൻ

കെ വി നിരഞ്ജൻ

കോഴിക്കോട്: സംസ്ഥാനത്ത് ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന മത്സ്യത്തിൽ മൃതദേഹം അഴുകാതെ സൂക്ഷിക്കാനുപയോഗിക്കുന്ന ഫോർമാലിനെന്ന രാസവസ്തു മാരകമായ അളവിൽ അടങ്ങിയിട്ടുണ്ടെന്ന ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ ഇന്ന് മുതൽ ആന്ധ്രയിൽ നിന്ന് മത്സ്യം കൊണ്ടുവരുന്നതും വിൽപ്പന നടത്തുന്നതും താൽക്കാലികമായി നിർത്തിവെക്കാൻ മത്സ്യവിൽപ്പനക്കാരുടെ തീരുമാനം.

ആന്ധ്രയിൽ നിന്നുള്ള കച്ചവടക്കാരോട് ഇക്കാര്യം സംസാരിച്ചിട്ടുണ്ട്. ഇന്ന് അവരുമായി ഇക്കാര്യത്തിൽ വീണ്ടും ചർച്ച നടത്തും. മത്സ്യത്തിൽ മായമില്ലെന്ന് ഉറപ്പാകുന്ന സാഹചര്യത്തിൽ മാത്രമെ അവിടെ നിന്നുള്ള മത്സ്യം ഇനി കേരളത്തിൽ വിൽപ്പന നടത്തുകയുള്ളുവെന്ന് ചർച്ചയിൽ വ്യക്തമാക്കുമെന്ന് ഓൾ കേരള ഫിഷ് മർച്ചന്റ്സ് ആൻഡ് കമ്മീഷൻ ഏജന്റ്‌സ് അസോസിയഷൻ സംസ്ഥാന പ്രസിഡന്റ് കെ പി എം കെ കുഞ്ഞിയും ജനറൽ സെക്രട്ടറി നൂറുദ്ദീൻ തലശ്ശേരിയും വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.

ഇതേ സമയം ഫോർമാലിൻ ഉൾപ്പെടെയുള്ള വിഷാംശങ്ങൾ ചേർക്കുന്ന മത്സ്യം വിപണിയിൽ വിൽപ്പനയ്‌ക്കെത്തുന്ന എന്നത് അസത്യമാണെന്ന് ഇവർ പറഞ്ഞു. വാളയാർ ചെക്ക് പോസ്റ്റിൽ 163 വണ്ടി മത്സ്യം കേരളത്തിലേക്ക് വന്നതിൽ ഒരു വണ്ടിയിലെ വളർത്തു ചെമ്മീൻ മാത്രമാണ് പരിശോധനയ്ക്കായി ലാബിലേക്ക് മാറ്റിയത്. വളർത്തു ചെമ്മീൻ കേരള വിപണിയിലേക്ക് ഉള്ളതല്ല, വിദേശരാജ്യങ്ങളിലേക്ക് കയറ്റുമതിക്കുള്ളതാണ് അവ. കയറ്റുമതിക്ക് കർശന പരിശോധനകൾ നടക്കുമെന്നതിനാൽ അത് കയറ്റുമതി ചെയ്യാനും സാധ്യമാവില്ലെന്നും അവർ വ്യക്തമാക്കി.

എന്നാൽ വാളയാറിൽ മാത്രമല്ലല്ലോ അമരവിള, ആര്യങ്കാവ് ചെക്ക് പോസ്റ്റിലും മത്സ്യം പിടിച്ചിട്ടുണ്ടല്ലോ എന്ന ചോദ്യത്തിനും ആര്യങ്കാവിൽ ചെമ്മീൻ മാത്രമല്ല, മറ്റ് മത്സ്യങ്ങളും പിടിച്ചിട്ടുണ്ടല്ലോ എന്നുമുള്ള ചോദ്യത്തിനും വ്യക്തമായ മറുപടി നൽകാൻ ഇവർ തയ്യാറായില്ല.
ഒറ്റപ്പെട്ട ചില സംഭവങ്ങൾ ഉയർത്തിക്കാട്ടി മാധ്യമങ്ങൾ വാർത്ത നൽകുകയാണെന്നും അത് വ്യാപാരത്തെ വലിയ തോതിൽ ബാധിക്കുന്നുണ്ടെന്നും ഭാരവാഹികൾ പറഞ്ഞു. മലയാളികളുടെ ഇഷ്ട വിഭവമായ മത്സ്യത്തിനെതിരെയുള്ള ദുഷ് പ്രചരണം അവസാനിപ്പിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു. ആര്യങ്കാവിൽ പിടികൂടിയത് തൂത്തുക്കുടിയിൽ നിന്നുള്ള മത്സ്യമായിരുന്നു. ഇതിനാൽ ആന്ധ്രയിൽ നിന്നുള്ള മത്സ്യം മാത്രം വിൽപ്പന നടത്താത്തുകൊണ്ട് എന്താണ് പ്രയോജനമെന്ന ചോദ്യത്തിനും ഇവർക്ക് കൃത്യമായ മറുപടി ഉണ്ടായിരുന്നില്ല.

ട്രോളിങ് നിരോധന കാലയളവിൽ കേരളത്തിൽ നിന്ന് കിട്ടുന്ന മത്സ്യം മാത്രം കൊണ്ട് കാര്യമില്ല. അത്തരം സാഹചര്യങ്ങളിൽ മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള മത്സ്യം വാങ്ങേണ്ടിവരും. ഇക്കാര്യത്തിൽ സർക്കാർ സംവിധാനങ്ങളോട് പൂർണ്ണമായും സഹകരിച്ചുകൊണ്ടാണ് മത്സ്യ വ്യാപാരം നടക്കുന്നത്. ഏതൊരു വിപണിയെയും നിലനിർത്തുന്നത് ഉപഭോക്താക്കളാണ് എന്നതുകൊണ്ട് തന്നെ മത്സ്യവിപണിയിൽ ഗുണമേന്മ കച്ചവടക്കാരന്റെ ഉത്തരവാദിത്തമാണെന്നും അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു.

മത്സ്യത്തിൽ കണ്ടെത്തിയ ഫോർമാലിനെന്ന രാസവസ്തു അമിതമായി ശരീരത്തിലെത്തിയാൽ അർബുദമടക്കം ഗുരുതരമായ രോഗങ്ങൾക്ക് കാരണമാകുമെന്ന് ആരോഗ്യരംഗത്തെ വിദഗ്ദ്ധർ വ്യക്തമാക്കുന്നു. ശ്വസന വ്യവസ്ഥയിലെ അർബുദത്തിനും രക്താർബുദത്തിനും ദഹന വ്യവസ്ഥയിലെ ഗുരുതരമായ അൾസറിനും ഇത് കാരണമാകുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസങ്ങളായി ഹൈദരാബാദിൽ നിന്ന് ഇടപ്പഴഞ്ഞി മാർക്കിലേക്ക് കൊണ്ടുവന്ന ആറായിരം കിലോ മത്സ്യവും ആര്യങ്കാവ് ചെക്ക് പോസ്റ്റിൽ നിന്ന് 9600 കിലോയോളം മത്സ്യവും പിടിച്ചെടുത്തിരുന്നു. സംസ്ഥാനത്ത് 21,600 കിലോയോളം മത്സ്യം ഇത്തരത്തിൽ പിടിച്ചെടുത്തിട്ടുണ്ട്. കൊല്ലം നീണ്ടകരയിൽ തമിഴ്‌നാട്ടിൽ നിന്നെത്തിച്ച ഐസിലും രാസവസ്തുവിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP