Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പരിഹാരമില്ലാതെ കിടക്കുന്നത് ആയിരക്കണക്കിന് ഉപഭോക്തൃ തർക്ക കേസുകൾ; ഉപഭോക്താക്കളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ രൂപീകരിച്ച കോടതികളിൽ കേസെടുക്കാനും തീർപ്പുകൽപിക്കാനും ഉദ്യോഗസ്ഥരില്ല; യോഗ്യതയുള്ള സിപിഐക്കാരില്ലാത്തതിനാൽ നിയമനത്തിനുള്ള റാങ്ക് പട്ടികയും റദ്ദാക്കി

പരിഹാരമില്ലാതെ കിടക്കുന്നത് ആയിരക്കണക്കിന് ഉപഭോക്തൃ തർക്ക കേസുകൾ; ഉപഭോക്താക്കളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ രൂപീകരിച്ച കോടതികളിൽ കേസെടുക്കാനും തീർപ്പുകൽപിക്കാനും ഉദ്യോഗസ്ഥരില്ല; യോഗ്യതയുള്ള സിപിഐക്കാരില്ലാത്തതിനാൽ നിയമനത്തിനുള്ള റാങ്ക് പട്ടികയും റദ്ദാക്കി

അരുൺ ജയകുമാർ

തിരുവനന്തപുരം: വാങ്ങുന്ന സാധനങ്ങൾക്ക് അളവിലും തൂക്കത്തിലും ഗുണത്തിലുമെല്ലാം മെച്ചം തേടുന്നവരാണ് നമ്മൾ. വാങ്ങുന്ന ഉൽപന്നങ്ങൾക്ക് കേടുപാടുകളോ അല്ലെങ്കിൽ ഉറപ്പ് നൽകിയ വാഗ്ദാനങ്ങൾ വഞ്ചിക്കപ്പെടുകയോ ചെയ്താൽ ഉപഭോക്താവിന് തങ്ങളുടെ അവകാശങ്ങൾ നേടിയെടുക്കാനായാണ് കൺസ്യൂമർ കോടതികൾ രൂപീകരിച്ചത്. എന്നാൽ അങ്ങനെ കരുതാൻ വരട്ടെ, സംസ്ഥാനത്ത് ഇപ്പോൾ അതല്ല അവസ്ഥ. കേസ് മാറ്റി വെച്ചിരിക്കുന്നു. പരിഗണിക്കാൻ വേണ്ടത്ര ആളില്ല. എപ്പോൾ തീർപ്പാകുമെന്ന് പറയാൻ പറ്റില്ല ഇതാണ് കേസുകൾ നീളുന്നതിനെക്കുറിച്ച് ചോദിക്കുമ്പോഴുള്ള ഉത്തരം.

കേസെടുക്കാൻ ആവശ്യത്തിന് ജീവനക്കാരില്ല ഉപഭോക്തൃ കോടതിയിൽ കേസുകൾ കെട്ടിക്കിടക്കുന്നു. സംസ്ഥാനത്തെ പതിനാല് ഉപഭോക്തൃ തർക്ക പരിഹാര ഫോറങ്ങളിലുമായി 4000ൽപരം പരാതികളാണ് കെട്ടിക്കിടക്കുന്നത്. ജില്ലാ ഫോറത്തിലും കമ്മീഷനിലുമായി പല സ്ഥലങ്ങളിലും ആവശ്യത്തിന് ജീവനക്കാരില്ലാത്തതാണ് സ്ഥിക്ക് കാരണം. നിരവധി പരാതികളാണ് ഓരോ ദിവസവും വരുന്നത്. മൂന്ന് മാസത്തിനകം തീർപ്പ് കൽപ്പിക്കേണ്ടവയാണ് ഫോറത്തിൽ വരുന്ന പരാതികൾ. ആവശ്യത്തിന് ജീവനക്കാരില്ലാത്തതിനാൽ ഒരു വർഷത്തോളമായിട്ടും പലർക്കും കേസുകൾ തീർപ്പാവാത്ത സ്ഥിതിയുണ്ട്.

സിപിഐയുടെ കൈവശമുള്ള വകുപ്പായ ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പിന്റെ കീഴിലാണ് ഉപഭോക്തൃ തർക്ക പരിഹാര ഫോറങ്ങൾ വരുന്നത്. എന്നാൽ ആനവശ്യത്തിന് ആളെയെടുക്കാൻ അഭിമുഖവും പട്ടികയുമെല്ലാം വന്നിട്ടും സിപിഐ ആഭിമുഖ്യമുള്ളവർ അല്ലെന്ന കാരണത്താൽ ലിസ്റ്റ് തന്നെ റദ്ദാക്കുകയാണ് ചെയ്തത്. ചില സാങ്കേതിക തകരാറുകളാണ് ലിസ്റ്റ് റദ്ദാക്കണമെന്ന് നിർദ്ദേശിച്ചതിന് കാരണമെന്നാണ് സർക്കാർ വിശദീകരണം എന്നാൽ ലിസ്റ്റിൽ ഉൾപെട്ട ചിലർ ഇതിനെതിരെ ഹൈക്കോടതിയിൽ പരാതി നൽകിയിട്ടുണ്ട്.

14 ജില്ലാ കൺസ്യൂമർ ഫോറങ്ങളിലും 3 മെമ്പർമാരാണ് ഉള്ളത്. ഒരു വനിതാ അംഗവും ഒരു ജുഡീഷ്യൽ അംഘവും പിന്നെ ഒരു അംഗവും വേണമെന്നാണ് ചട്ടം.ഇതിൽ പ്രസിഡന്റായി വരുന്നത് ജില്ലാ ജഡ്ജിയായി വിരമിച്ചയാളായിരിക്കണം. കൊല്ലം ജില്ലയിൽ പ്രസിഡന്റ് പോലുമില്ലാത്ത അവസ്ഥയാണ് കഴിഞ്ഞ ആറ്മാസമായി നിലനിൽക്കുന്നത്.കേസ് നടപടികൾ അന്തമായി തടസ്സപ്പെടുന്നുവെന്നും ജീവനക്കാരുടെയും അംഗങ്ങളുടേയും ഒഴിഞ്ഞ് കിടക്കുന്ന തസ്തികകൾ എചത്രയും വേഗം നികത്തണമെന്ന് നിരവധി തവണ സർക്കാറിനോട് ആവശ്യപ്പെട്ടതായാണ് വിവരം.

കൊല്ലത്ത് പ്രസിഡന്റ് പോലുമില്ലാത്ത അവസ്ഥയാണ് എങ്കിൽ പത്തനം തിട്ടയിൽ പ്രസിഡന്റ് മാത്രമാണ് ഉള്ളത്. നിലവിലെ അംഗങ്ങൾ വിരമിക്കുന്നതിന് മൂന്ന് മാസം മുൻപ് തന്നെ അടുത്ത അംഗങ്ങളുടെ നിയമനം നടത്തണമെന്നതാണ് ചട്ടം. എന്നാൽ സ്വന്തം ആളുകളെ കിട്ടാത്തിനാൽ ഇത്രയും വൈകി നിയമനം നീളുന്നത് കൺസ്യൂമർ ഫോറത്തിന്റെ ചരിത്രത്തിലാദ്യമാണ്. ലോ സെക്രട്ടറി, ഫുഡ് സെക്രട്ടറി, കമ്മീഷൻ സെക്രട്ടറി എ്‌നനിവരാണ് നിയമനവുമായി ബന്ധപ്പെട്ട ഫയലുകൾ കൈകാര്യം ചെയ്യുന്നത്.

20 ലക്ഷം രൂപവരെയുള്ള കേസുകളാണ് ജില്ലാ ഫോറങ്ങളിൽ പരിഗണിക്കുന്നത്. ഇതിൽ കൂടുതൽ വരുന്ന തുകയ്ക്ക് സ്‌റ്റേറ്റ് കമ്മീഷനിലേക്ക് പരിഗണിക്കും. ജില്ലാ ഫോറങ്ങളിൽ വന്ന വിധിയിൽ എതിർപ്പുണ്ട് എങ്കിൽ അതിന്റെ അപ്പീൽ പരിഗണിക്കുന്നതും സ്റ്റേറ്റ് കമ്മീഷനിലാണ്, രണ്ടാഴ്ച മുൻപ ്പ്രസിഡന്റ് ജി ക്യു ബർക്കത്തലി വിരമിച്ച സംസ്ഥാന കമ്മീഷനിലൂും സ്ഥിതി വ്യത്യസ്തമല്ല. ഇവിടെയും കാര്യങ്ങൾ കൈകാര്യം ചെയ്യുവാൻ വേണ്ട ആളുകളില്ല.

കൺസ്യൂമർ ഫോറങ്ങളിൽ കേസുകൾ കെട്ടിക്കിടക്കുന്നതിൽ ഉപഭോക്താക്കൾ വലിയ അമർഷമാണ് പ്രകടിപ്പിക്കുന്നത്. ഉപഭോക്താക്കളുടെ അവകാശങ്ങൾ പരിരക്ഷിക്കേണ്ട ഫോറത്തിൽ ആളില്ലാത്ത അവസ്ഥയുണ്ടാകുമ്പോൾ പുറത്ത് വൻകിട കമ്പനികൾ അതിന്റെ ലാഭം നേടുന്നു. കേസ് നീണ്ട് പോകുമ്പോൾ ക്ഷമ നഷ്ടപെട്ട് ഉപഭോക്താക്കൾ നിയമനടപടികളുമായി മുന്നോട്ട് പോകുന്നത് അവസാനിപ്പിക്കും.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP