Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നോർക്ക ഓഫീസുകൾ കോൺഗ്രസുകാരുടെ ഉന്നമത്തിനോ? 80 ശതമാനം ജീവനക്കാരും കോൺഗ്രസുകാർ; ബാക്കിയുള്ളവർ നേതാക്കളുടെ വേണ്ടപ്പെട്ടവർ; യോഗ്യതയില്ലാത്തവർക്കും സ്ഥാനക്കയറ്റം

നോർക്ക ഓഫീസുകൾ കോൺഗ്രസുകാരുടെ ഉന്നമത്തിനോ? 80 ശതമാനം ജീവനക്കാരും കോൺഗ്രസുകാർ; ബാക്കിയുള്ളവർ നേതാക്കളുടെ വേണ്ടപ്പെട്ടവർ; യോഗ്യതയില്ലാത്തവർക്കും സ്ഥാനക്കയറ്റം

തിരുവനന്തപുരം:വിദേശരാജ്യങ്ങളിൽ പണിയെടുക്കുന്നവരും താമസിക്കുന്നവരുമായ കേരളീയരുടെ ഉന്നമത്തിനു രൂപീകരിച്ച നോർക്കയുടെ ഓഫീസുകളിൽ കോൺഗ്രസുകാരുടെയും മന്ത്രിമാരുടെയും കോൺഗ്രസ് എംഎൽഎമാരുടെയും ആശ്രിതരെ കുത്തിനിറച്ച് നോർക്ക കോൺഗ്രസ് ഉന്നമന വകുപ്പാക്കുന്നു.

2005-ൽ ഉമ്മൻ ചാണ്ടി മുഖ്യമന്ത്രി ആയിരുന്നപ്പോഴും ഇപ്പോഴുമായി അമ്പതോളം കോൺഗ്രസുകാരെയാണ് താൽക്കാലിക ജീവനക്കാരായി നിയമിച്ച് സ്ഥിരപ്പെടുത്തിയത്. വീണ്ടും നൂറോളം പേരെ നിയമിക്കാനാണ് നീക്കം. വിദേശരാജ്യങ്ങളിലേക്കുള്ള നഴ്‌സിങ് റിക്രൂട്ട്‌മെന്റ് നോർക്ക ഏറ്റെടുത്തതോടെയാണ് കൂടുതൽ തട്ടിപ്പിന് കളമൊരുങ്ങിയത്.

ഇതിന്റെ മറവിൽ ഡൽഹി, ബാംഗ്ലൂർ, ചെന്നൈ, മുംബൈ ഉൾപ്പെടെ എല്ലാ റീജണൽ ഓഫീസുകളിലും ജില്ലാ സെല്ലുകളിലും തൊഴിലില്ലാത്ത കോൺഗ്രസ് പ്രവർത്തകരെയും നേതാക്കളുടെ ആശ്രിതരെയും നിയമിക്കാനാണ് നീക്കമെന്ന് ആക്ഷേപം ഉയർന്നിട്ടുണ്ട്. കോൺഗ്രസ്, യൂത്ത് കോൺഗ്രസ്, മഹിളാ കോൺഗ്രസ് പ്രവർത്തകർ, മന്ത്രിമാരായ കെ സി ജോസഫ്, വി എസ് ശിവകുമാർ, എം എ വാഹീദ് എംഎൽഎ എന്നിവരുടെ ബന്ധുക്കൾ ഉൾപ്പെടെ 21 പേർക്കാണു സ്ഥാനക്കയറ്റത്തോടെ സ്ഥിരനിയമം നല്കുന്നത്. വിദ്യാഭ്യാസയോഗ്യത പോലും പരിഗണിക്കാതെയാണ് ഇവരെ സ്ഥിരപ്പെടുത്തുന്നത്.

നോർക്ക മന്ത്രി കെ സി ജോസഫിന്റെ ഡ്രൈവർ ജയകുമാറിനെ വിദ്യാഭ്യാസ യോഗ്യത ഇല്ലാതിരുന്നിട്ടും അസിസ്റ്റന്റ് തസ്തികയിലേക്ക് സ്ഥാനക്കയറ്റം നൽകിയത് വിവാദമായിട്ടുണ്ട്. മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ബന്ധു, സെക്രട്ടറിയറ്റിലെ കോൺഗ്രസ് അനുകൂല സംഘടനകളിലെ നേതാക്കന്മാരുടെ ഭാര്യമാരും ബന്ധുക്കളും, ആലപ്പുഴ കോൺഗ്രസ് നേതാവ് മുഹമ്മദ് കബീർ, തിരുവനന്തപുരത്തെ കോൺഗ്രസ് നേതാവിന്റെ ബന്ധു, യൂത്ത് കോൺഗ്രസ് നേതാവിന്റെ ഭാര്യയും മഹിളാ കോൺഗ്രസ് നേതാവുമായ യുവതി എന്നിവർക്കും അനധികൃതമായി സ്ഥാനക്കയറ്റം നൽകിയിട്ടുണ്ട്. ഇവരെ നിയമിച്ചതിനുപോലും നിയമസാധുതയില്ലായിരുന്നു. എന്നിട്ടും ധനവകുപ്പിന്റെ എതിർപ്പ് മറികടന്ന് സ്ഥിരപ്പെടുത്താനാണ് തീരുമാനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP