Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പ്രവാസികളുടെ സ്വപ്‌ന പദ്ധതികൾക്ക് ഇനി ചിറക് മുളയ്ക്കും; നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികളെ പുനരധിവസിപ്പിക്കാൻ നോർക്കയുടെ പുതിയ പദ്ധതി; വ്യക്തികൾക്ക് 20 ലക്ഷവും കൂട്ട് സംരംഭങ്ങൾക്ക് 1 കോടിയും ബാങ്ക് വായ്പ; സംരംഭങ്ങൾ തുടങ്ങാൻ പരിശീലനവും നൽകും

പ്രവാസികളുടെ സ്വപ്‌ന പദ്ധതികൾക്ക് ഇനി ചിറക് മുളയ്ക്കും; നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികളെ പുനരധിവസിപ്പിക്കാൻ നോർക്കയുടെ പുതിയ പദ്ധതി;  വ്യക്തികൾക്ക് 20 ലക്ഷവും കൂട്ട് സംരംഭങ്ങൾക്ക് 1 കോടിയും ബാങ്ക് വായ്പ; സംരംഭങ്ങൾ തുടങ്ങാൻ പരിശീലനവും നൽകും

റിയാസ് അസീസ്

കോഴിക്കോട്:പ്രവാസികളെ പുനരധിവസിപ്പിക്കാനുള്ള പദ്ധതികളുമായി നോർക്ക. വ്യക്തികൾക്ക് 20 ലക്ഷം രൂപയും അഞ്ചു പേരുള്ള കൂട്ടായ ബിസിനസ്സിനായി ഒരു കോടി രൂപയും ബാങ്കുവഴി വായ്പ നൽകുന്നു. അതേസമയം ഉമ്മൻ ചാണ്ടി സർക്കാരിന്റെ പദ്ധതി പൊടി തട്ടിയെടുക്കുന്നു എന്നും ആക്ഷേപം.

കേരളത്തിന്റെ സാമ്പത്തിക വ്യവസ്ഥയിൽ വലിയ പങ്കുവഹിക്കുന്നവരാണ് പ്രവാസി മലയാളികൾ. എന്നാൽ ഇന്ന് ആഗോള മാന്ദ്യവും വിദേശരാജ്യങ്ങളിലെ വർദ്ധിച്ച ദേശസാൽക്കരണം മൂലം മടങ്ങിയെത്തുന്ന പ്രവാസികളുടെ എണ്ണം ക്രമാതീതമായി വർധിക്കുകയാണ്. അതുകൊണ്ട് ഇങ്ങനെ മടങ്ങിയെത്തുന്ന പ്രവാസികളുടെ പുനരധിവാസം ലക്ഷ്യമിട്ടുകൊണ്ടുള്ള പ്രവാസി കാര്യ വകുപ്പ് വഴിയുള്ള പുനരധിവാസ പദ്ധതിയാണ് നോർക്കാ ഡിപ്പാർട്ട്‌മെന്റ് പ്രൊജക്റ്റ് ഫോർ റിട്ടേൺ എഗ്രിമെന്റസ്. ഈ പദ്ധതിയുടെ ഭാഗമായി തിരിച്ച് എത്തിയ പ്രവാസികളെ പ്രത്യേക ഉപഭോക്താക്കളായി പരിഗണിച്ച് അവർക്കായി പുതിയ സംരംഭങ്ങൾ ആരംഭിക്കുന്നതിനായി പരിശീലനവും മാർഗനിർദ്ദേശം നൽകുക എന്നതാണ് ഇവരുടെ ലക്ഷ്യം മാത്രമല്ല ഇവർക്ക് നൽകുന്നത് വായ്പയിൽ നിന്ന് 15 ശതമാനം സബ്‌സിഡി നൽകാനും സർക്കാർ തീരുമാനിച്ചു.

രണ്ടു വർഷമെങ്കിലും വിദേശത്ത് ജോലിചെയ്ത് സ്ഥിരമായി മടങ്ങിയെത്തിയ പ്രവാസികളാണ് പദ്ധതിയുടെ പ്രധാന ഗുണഭോക്താക്കളായി മാറുക. ഇത്തരത്തിൽ മടങ്ങിയെത്തുന്ന പ്രവാസികൾ ചേർന്ന് ആരംഭിക്കുന്ന സംഘങ്ങളുടെ പദ്ധതികൾക്കും നോർക്ക പരിധിയിൽ പെടുന്നതാണ്. അഞ്ചുപേർ ചേരുന്ന ഒരു ഗ്രൂപ്പിന് ഒരാൾക്ക് 20 ലക്ഷം രൂപ തുടങ്ങി അഞ്ച് പേർക്കും ആയി ഒരു കോടി രൂപ വരെ ബാങ്കുകളിൽനിന്ന് വായ്പയായി ലഭിക്കുന്നതാണ്.

20 ലക്ഷം രൂപ വരെ മൂലധന ചിലവുള്ള പദ്ധതിയിൽ വായ്പാ തുകയുടെ 15 ശതമാനംവരെ സർക്കാർ സബ്‌സിഡിയായി നൽകുന്നുണ്ട്. മാത്രമല്ല ഗഡുക്കൾ കൃത്യമായി തിരിച്ചടയ്ക്കുന്നവർക്ക് ആദ്യ നാല് വർഷം 3% പലിശ സബ്‌സിഡി ബാങ്ക് വായ്പയിൽ ക്രമീകരിച്ചു നൽകുന്നു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ , യൂണിയൻ ബാങ്ക്, സൗത്ത് ഇന്ത്യൻ ബാങ്ക് തുടങ്ങി പന്ത്രണ്ടോളം ബാങ്കുകളിൽ നിന്ന് വായ്പ ലഭിക്കും. നോർക്കാ വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്ത അപേക്ഷകരെയാണ് മുൻഗണനാ ക്രമമനുസരിച്ച് ആദ്യം പരിഗണിക്കുന്നത്.

ഈ പദ്ധതിയുടെ ഭാഗമാക്കാൻ പ്രവാസികൾ സമർപ്പിക്കേണ്ടത് അപേക്ഷകന്റെ പാസ്‌പോർട്ട് സൈസ് ഫോട്ടോ, പാസ്‌പോർട്ടിന്റെ ബന്ധപ്പെട്ട പേജുകളുടെ പകർപ്പ്, തുടങ്ങാൻ ഉദ്ദേശിക്കുന്ന സംരംഭത്തെ കുറിച്ചുള്ള പ്രോജക്ട് റിപോർട്ടും ആണ് .
മൂന്നു ഘട്ടങ്ങളുള്ള പരിശീലന പരിപാടിയിൽ ആദ്യഘട്ടത്തിൽ പദ്ധതിയുടെ ലക്ഷ്യങ്ങൾ മറ്റു വിവരങ്ങളും ഉപഭോക്താക്കൾക്ക് പരിചയപ്പെടുത്തുകയും രണ്ടാംഘട്ടത്തിൽ വികേന്ദ്രീകൃത മാതൃകയിൽ പ്രാദേശിക അടിസ്ഥാനത്തിൽ പരിശീലനം നൽകുകയും വിവിധ മേഖലകളിൽ അവർക്ക് വേണ്ട പരിശീലന പരിപാടികൾ നടത്തുകയുമാണ് ചെയ്യുന്നത്. മൂന്നാംഘട്ടത്തിൽ വ്യക്തിഗതമായും ഗ്രൂപ്പ് അടിസ്ഥാനത്തിലും പദ്ധതിയുടെ ഭാഗമായി സംരംഭങ്ങൾ ആരംഭിക്കുന്നതിനുള്ള രജിസ്‌ട്രേഷൻ, ബിസിനസ് ഡെവലപ്‌മെന്റ് പ്ലാൻ തയ്യാറാക്കൽ, പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കിയത് നിലവിലുള്ള വായ്പാ പദ്ധതികളുമായി ബന്ധിപ്പിക്കൽ തുടങ്ങിയവയാണ്.

ഇതുവരെയായി 1700 അപേക്ഷകർ മാത്രമാണ് ഇത്തരത്തിലുള്ള പദ്ധതിക്കായി രജിസ്റ്റർ ചെയ്തിട്ടുള്ളത് ഇത്തരം പദ്ധതിക്കായി പോകുമ്പോൾ ബാങ്കുകളിൽ നിന്നുള്ള നൂലാമാലകൾ കാരണം പല പ്രവാസികളും സ്വപ്ന പദ്ധതി ഉപേക്ഷിക്കുകയാണ് ചെയ്യുന്നത് എന്നാൽ ഇത്തരത്തിലുള്ള പ്രശ്‌നങ്ങൾ ഇല്ലാതാക്കാനാണ് ഇത് ശ്രമിക്കുന്നതെന്ന് പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടർ ബാദുഷ കടലുണ്ടി മറുനാടനോട് പറഞ്ഞു. മാത്രമല്ല സഹകരണ സ്ഥാപനങ്ങൾ വഴി ഈ പദ്ധതി വിപുലീകരിക്കാനും സർക്കാരിനും നോർക്കയും പദ്ധതിയുണ്ട് എട്ടോളം പ്രവാസി സംഘടനകളാണ് ഈ പദ്ധതിയുടെ ഭാഗമായി പ്രവർത്തിക്കുന്നത്. ഇത്പ്രവാസികൾക്ക് വളരെയധികം ഉപകാരപ്രദമാകുമെന്ന് ബാദുഷ കടലുണ്ടി പറഞ്ഞു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP