Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വീടുവീടാന്തരം കയറി ഇറങ്ങി ഹരീഷിനെതിരെ ലഘുലേഖകൾ വിതരണം ചെയ്ത് സംഘപരിവാർ; വികാരപരമായി രംഗത്തുള്ളത് അനേകം സ്ത്രീകളും; ഭാര്യയുടേയും കുഞ്ഞുങ്ങളുടേയും ചിത്രങ്ങൾ ഉപയോഗിച്ച് വരെ അശ്ലീല പ്രചരണം; പരാതി കൊടുത്തിട്ടും അനങ്ങാതെ പൊലീസ്; ജീവനെടുക്കുമെന്ന സംഘപരിവാർ ഭീഷണി ശക്തമായിട്ടും നാഴികയ്ക്ക് നാൽപതുവട്ടം ആവിഷ്‌കാര സ്വാതന്ത്ര്യം പറയുന്ന സർക്കാരിന് ഒരു കുലുക്കവുമില്ല

വീടുവീടാന്തരം കയറി ഇറങ്ങി ഹരീഷിനെതിരെ ലഘുലേഖകൾ വിതരണം ചെയ്ത് സംഘപരിവാർ; വികാരപരമായി രംഗത്തുള്ളത് അനേകം സ്ത്രീകളും; ഭാര്യയുടേയും കുഞ്ഞുങ്ങളുടേയും ചിത്രങ്ങൾ ഉപയോഗിച്ച് വരെ അശ്ലീല പ്രചരണം; പരാതി കൊടുത്തിട്ടും അനങ്ങാതെ പൊലീസ്; ജീവനെടുക്കുമെന്ന സംഘപരിവാർ ഭീഷണി ശക്തമായിട്ടും നാഴികയ്ക്ക് നാൽപതുവട്ടം ആവിഷ്‌കാര സ്വാതന്ത്ര്യം പറയുന്ന സർക്കാരിന് ഒരു കുലുക്കവുമില്ല

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: എഴുത്തുകാരൻ എസ് ഹരീഷിന് നേരെ ഉണ്ടായ സംഘപരിവാർ ഭീഷണിയെ ഒന്നിച്ചെതിർക്കണമെന്ന പൊതുവികാരം ശക്തമാണ്. സംഘപരിവാറിന്റെ ഇത്തരം ഭീഷണിക്കെതിരെ കലഹം നടത്താൻ സാംസ്കാരിക കേരളം ഒന്നിച്ച് അണിനിരക്കണമെന്ന് ആവശ്യപ്പെടുന്നത് ഇടതുപക്ഷക്കാരാണ്. പക്ഷേ മീശയെന്ന നോവൽ എഴുതി പുലിവാല് പിടിച്ച ഹരീഷിനെ സംരക്ഷിക്കാൻ ആരുമില്ല. നോവലിനകത്ത് ഒരു കഥാപാത്രം നടത്തുന്ന പരാമർശത്തിന്റെ പേരിൽ സംഘപരിവാർ ഹരീഷിനെതിരെ പ്രത്യക്ഷ പ്രതിഷേധത്തിലാണ്. പരിവാർ മേഖലകളിൽ വീടുവീടാന്തരം ഹരീഷിന്റെ നോവലിനെതിരെ പ്രചരണം നടക്കുന്നു. ഹരീഷിന്റെ കുടുംബാംഗങ്ങളെ അശ്ലീലമായി കളിയാക്കി പ്രചരണങ്ങൾ സോഷ്യൽ മീഡിയയിലും സജീവം. എന്നാൽ പരാതി കിട്ടിയിട്ടും പൊലീസിന് മാത്രം കുലക്കമില്ല. ഇതോടെ ഹരീഷിന്റെ ജീവൻ അപകടത്തിലാണെന്ന് സുഹൃത്തുക്കളും അടുപ്പക്കാരും പറയുന്നു.

ലക്ഷ്യം വയ്ക്കുന്നത് അവരുടെ ഫാസിസ്റ്റ് അജണ്ട തന്നെയാണ്. ഭീഷണിപ്പെടുത്തക, കടന്നാക്രമിക്കുക, പിൻവലിപ്പിക്കുക, പിന്മാറ്റുക എന്ന തന്ത്രം വീണ്ടും ഒരിക്കൽക്കൂടി അവർ പയറ്റുകയാണ്. ഇത് തന്നെയാണ് പെരുമാൾ മുരുകനും എം ടിക്കും എംഎം ബഷീറിന് നേരെയും നടന്നത്. ഇന്ത്യയിലെ എഴുത്തുകാർക്കും ബുദ്ധിജീവികൾക്കും ചരിത്രകാരന്മാർക്കും എതിരെ അവരുടെ വായടപ്പിക്കാനും നാവരിയാനും ജീവനെടുക്കാനും പ്രതിഷേധക്കാർ ഏതറ്റം വരേയും പോകും. ഈ നോവൽ ഒരിക്കലും പുറത്തുവരരുതെന്നാണ് അവരുടെ ആഗ്രഹം. അതിനായി നോവലിസ്റ്റിന് ഭീഷണികൾ ഏറെയാണ്. പക്ഷേ ഹരീഷിന്റെ വീടിന് മുന്നിൽ പോലും പൊലീസ് സുരക്ഷയില്ല. ഏത് സമയവും ഇവിടേക്ക് സംഘപരിവാറുകാരുടെ പ്രതിഷേധം നടക്കും. ഈ സാഹചര്യത്തിൽ ഹരീഷിന്റെ സുഹൃത്തുക്കളാണ് പ്രതിരോധിക്കാൻ വീടിന് മുന്നിലുള്ളത്. സൈബർ മേഖലയിലെ സാധാ അഭിപ്രായ പ്രകടനം പോലും ചിലരുടെ കാര്യത്തിൽ പൊലീസ് ഗൗരവത്തോടെ എടുക്കും. എന്നാൽ ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന്റേയും അനുയായി ആയി അറിയപ്പെടാത്തതു കൊണ്ട് തന്നെ ഹരീഷിന് വേണ്ടി വാദിക്കാനും സംരക്ഷണമൊരുക്കാനും ആരും ഇല്ല.

മാതൃഭൂമി സമ്മർദ്ദത്തിലൂടെയാണ് ഹരീഷിന്റെ നോവൽ പിൻവലിപ്പിച്ചത്. ഇതിനെതിരെ പോലും ആരും പ്രതികരിക്കുന്നില്ല. സൈബർ മേഖലയിലൂടെയായിരുന്നു ഹരീഷിന് നേരെ ഉയർന്ന ആദ്യ എതിർപ്പുകൾ. വീട്ടുകാരേയും അപമാനിച്ചു. ഭാര്യയെ മോശക്കാരിയാക്കിയിട്ടും ആരും കുലുങ്ങിയില്ല. പൊലീസിൽ പരാതികൊടുത്തുവെങ്കിലും അന്വേഷിക്കാൻ പൊലീസുകാരൊന്നും ഇറങ്ങിയില്ല. ഇതോടെയാണ് പരിവാറുകാർ പ്രചരണം തുടങ്ങിയത്. സ്ത്രീകളെ ഇറക്കി വിശ്വാസം പറഞ്ഞ് വർഗ്ഗീയത ആളിക്കത്തിച്ചു. ഇതോടെ ഹരീഷിനെ തേടിയെത്തുന്ന ഭീഷണികൾ കൂടി. ഈ സാഹചര്യത്തിൽ മാതൃഭൂമി കൂടി കൈവിട്ടതോടെ നോവൽ പിൻവലിക്കുകയും ചെയ്തു.
രണ്ടു കഥാപാത്രങ്ങളുടെ സംഭാഷണം മതവത്കരിക്കാനുള്ള ശ്രമം അപലപനീയമാണെന്നാണ് പൊതുവേയുള്ള അഭിപ്രായം. ആവിഷ്‌കാരസ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റം പ്രതിരോധിക്കേണ്ടതാണ്. എഴുത്തുകാരന്റെ സ്വാതന്ത്ര്യം നിഷേധിക്കുന്നത് ശരിയല്ലെന്നും വിലയിരുത്തലുകളെത്തുന്നു. പല വിഷയത്തിലും പിണറായി സർക്കാരും ഇതേ പക്ഷമാണ് സ്വീകരിച്ചിട്ടുള്ളത്. എന്നിട്ടും ഹരീഷിന് സുരക്ഷയൊരുക്കാനോ അദ്ദേഹം നൽകിയ കേസുകളിൽ അന്വേഷണം നടത്താനോ പിണറായി സർക്കാർ പൊലീസിനും നിർദ്ദേശം കൊടുക്കുന്നില്ല. ഹരീഷിനെ പരിവാറുകാർ കായികമായി ആക്രമിക്കാനുള്ള സാധ്യത കൂടുതലാണ്. ഇതിന് പ്രേരിപ്പിക്കും വിധമാണ് ലഘുലേഖാ വിതരണം നടക്കുന്നത്. ഇക്കാര്യം പൊലീസിലെ സ്‌പെഷ്യൽ ബ്രാഞ്ചിനും അറിയാം. എന്നാൽ നടപടികൾ മാത്രം ഉണ്ടാകുന്നില്ല. സ്ത്രീകളെയും ക്ഷേത്രദർശനത്തെയും അപമാനിക്കുന്ന പരാമർശങ്ങൾ ഉണ്ടായതിനെ തുടർന്ന് വിവിധ സംഘടനകൾ വാരികയ്ക്കെതിരെ രംഗത്തു വന്നിരുന്നു. മഹിളാ ഐക്യവേദി, മഹിളാ മോർച്ച, മാതൃസമിതി, യോഗക്ഷേമ സഭ തുടങ്ങിയ സംഘടനകകളാണ് നോവലിലെ പരാമർശത്തിനെതിരെ രംഗത്തു വന്നത്.

സമൂഹ മാധ്യമങ്ങളിൽ നോവലിലെ വിവാദ പരാമർശങ്ങൾ വിമർശന വിധേയമായി. മഹിളാസംഘടനകളുടെ ആഭിമുഖ്യത്തിൽ മാതൃഭൂമി ഓഫീസുകളിലേക്ക് മാർച്ചും സംഘടിപ്പിച്ചിരുന്നു. ഇതിനെ തുടർന്ന് നോവൽ പിൻവലിക്കുകയായിരുന്നു. മൂന്ന് ലക്കം പ്രസിദ്ധീകരിച്ച നോവൽ എഴുതിയത് കഥാകൃത്ത് എസ്. ഹരീഷാണ്. വാരികയുടെ നിലപാടിനെതിരെ വ്യാപകമായ പ്രതിഷേധം ഉയർന്നതിനെ തുടർന്നാണ് നോവൽ പിൻവലിച്ചത്. എഴുത്തുകാരന്റെ വിശദീകരണമായാണ് പിൻവലിക്കൽ തീരുമാനം പുറത്തു വന്നത്. മാതൃഭൂമി ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കിയിട്ടില്ല. പ്രവാചക നിന്ദ ആരോപിച്ച് മാതൃഭൂമി പത്രത്തിനെതിരെ വ്യാപകമായി പ്രതിഷേധം ഉയർന്നപ്പോൾ കോഴിക്കോട്ടും തൃശൂരിലും ചുമതലയിലുണ്ടായിരുന്ന എഡിറ്റോറിയൽ വിഭാഗത്തിലുള്ളവർക്കെതിരെ അച്ചടക്ക നടപടി എടുത്തിരുന്നു. എന്നാൽ അശ്ലീല പരാമർശങ്ങളോടെ സ്ത്രീകളെ അവഹേളിക്കുകയും ക്ഷേത്രദർശനത്തെ അപഹസിക്കുകയും ചെയ്ത നടപടിയിൽ വാരികയുടെ ചുമതലക്കാർക്കെതിരെ നടപടിയെടുക്കുന്നതിനെക്കുറിച്ച് മാതൃഭൂമി മൗനം പാലിക്കുകയാണ്.

പ്രവാചക നിന്ദ പ്രശ്നത്തിൽ നിന്ന് തലയൂരാൻ ഒന്നാം പേജിൽ മാനേജിങ് എഡിറ്റർ ഖേദം പ്രകടിപ്പിച്ചുകൊണ്ട് മുഖപ്രസംഗം എഴുതിയിരുന്നു. എന്നാൽ വിവാദ നോവൽ പ്രശ്നത്തിൽ എഴുത്തുകാരൻ നോവൽ പിൻവലിച്ചു എന്നു വരുത്തിതീർത്ത് മുഖം രക്ഷിക്കാനാണ് മാതൃഭൂമി ശ്രമം നടത്തുന്നത്. ഈ ഖേദ പ്രകടനകം വരും വരെ പരിവാറുകാർ പ്രതിഷേധം തുടുരം. ഇത് ഹരീഷിന്റെ ജീവനും സ്വത്തനും ഭീഷണിയായി മാറുകയും ചെയ്യും. പ്രതിഷേധത്തിന്റെ വ്യാപ്തി മനസ്സിലായിട്ടും പൊലീസ് അനങ്ങുന്നില്ലെന്നതാണ് വസ്തുത. അതേസമയം ഈ തീരുമനാനത്തിൽ ഹിന്ദുത്വ സംഘടനകൾ ആഘോഷം തുടങ്ങി കഴിഞ്ഞു. അതേസമയം രാഷ്ട്രീയ സാംസ്‌കാരിക-മേഖലയിൽ നിന്ന് വലിയ രീതിയിലുള്ള പ്രതിഷേധങ്ങൾ തുടങ്ങിയിട്ടുണ്ട്.

ഹിന്ദു ഐക്യവേദിയുടെ നേതാവ് ആർവി ബാബുവാണ് ഈ വിഷയത്തിൽ ആദ്യം പ്രതികരണം നടത്തിയത്. നോവലിസ്റ്റ് ഹരീഷ് മിശ വടിച്ചു. പ്രതികരണം കൊടുങ്കാറ്റായി മാറുന്നതിന് മുമ്പേ എന്നാണ് ഇയാളുടെ ആദ്യത്തെ ഫേസ്‌ബുക്ക് പോസ്റ്റ്. പിന്നീടും നിരന്തരം ആരോപണങ്ങൾ ഉന്നയിച്ചിട്ടുണ്ട്. ഇതുപോലെ നല്ല രീതിയിൽ ഹിന്ദുക്കൾ ഉണർന്ന് പ്രതികരിച്ചാൽ ഇനി ഒരുത്തനും ഇതുപോലുള്ള തൊട്ടിയുമായി നോവലാണെന്ന് പറഞ്ഞ് വരില്ലെന്നും അത് ഒരു മാധ്യമവും പ്രസിദ്ധീകരിക്കില്ലെന്നും ഇയാൾ പറയുന്നു. പോസ്റ്റിന് പ്രവർത്തകരുടെ പിന്തുണയുമുണ്ട്. നോവൽ പിൻവലിച്ചതുകൊണ്ട് മാത്രം ഈ വിഷയം അവസാനിപ്പിക്കാൻ കേരളത്തിലെ ഹൈന്ദവ സമൂഹം ഉദ്ദേശിച്ചിട്ടില്ല എന്ന് ബാബു പറയുന്നു. അതൊകുണ്ട് തന്നെ ഹരീഷിന് നേരെ ഭീഷണി ഇപ്പോഴും സജീവമാണ്.

അതിനിടെ് ഹരീഷിന് നേരെയുള്ള ആക്രമണത്തെ എംഎ ബേബിയും അപലിച്ചിട്ടുണ്ട്. ആക്രമണം കേരളത്തിന് അപമാനമാണെന്ന് അദ്ദേഹം പറഞ്ഞു. യോഗക്ഷേമ സഭയെ ഒരു ഉപകരണമാക്കി ഹിന്ദുത്വ വർഗീയവാദികൾ ഉപയോഗിക്കുകയാണ്. യോഗക്ഷേമസഭ വിപ്ലവ പാരമ്പര്യമുള്ള സംഘടനയാണ്. സംഘപരിവാറിന്റെ ഇത്തരം നീക്കങ്ങൾ നിന്നുകൊടുക്കരുതെന്നാണ് അവരോടുള്ള അഭ്യർത്ഥന. ഹരീഷിന്റെ കുടുംബത്തിനെയും ഇവർ വെറുതെവിട്ടിട്ടില്ല. ഇത് പെരുമാൾ മുരുകന് എതിരായ ആക്രമണങ്ങൾക്ക് സമാനമാണെന്ന് ബേബി വ്യക്തമാക്കി.

മീശ എന്ന നോവലിലെ രണ്ട് കഥാപാത്രങ്ങൾ തമ്മിൽ നടത്തിയ ഒരു സംഭാഷണത്തിന്റെ ഭാഗം ചില കേന്ദ്രങ്ങൾ സമൂഹമാധ്യങ്ങളിലൂടെ പ്രചരിപ്പിച്ചിരുന്നു. ഇത് ക്ഷേത്രവിശ്വാസികൾക്ക് എതിരാണെന്ന് ആരോപിച്ചാണ് ഹിന്ദു ഐക്യവേദി അടക്കമുള്ള സംഘടനകൾ രംഗത്ത് വന്നത്. ഹിന്ദു സംഘടനകളുടെ ആക്രമണ ഭീഷണിയെയും കുടുംബാംഗങ്ങളെ അപമാനിക്കാനുള്ള നീക്കത്തെയും തുടർന്നാണ് ഹരീഷിന് നോവൽ പിൻവലിക്കേണ്ട വന്നത്. എന്നാൽ ആക്രമണം തുടരുമെന്ന് സൂചനയാണ് ഐക്യവേദി നൽകുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP