1 usd = 65.02 inr 1 gbp = 90.53 inr 1 eur = 79.83 inr 1 aed = 17.71 inr 1 sar = 17.34 inr 1 kwd = 220.42 inr

Mar / 2018
19
Monday

എഐവൈഎഫിന്റെ കൊടികുത്തലിൽ പൊലിഞ്ഞത് ഞങ്ങളുടെ സ്വപ്നം; നീതി ലഭിച്ചില്ലെങ്കിൽ അച്ഛൻ ബാക്കിയാക്കിയ മൂന്നു കയറുകൾ ഞങ്ങൾ ഉപയോഗിക്കേണ്ടി വരും; അച്ഛനുണ്ടായ അനുഭവം ഒരു പ്രവാസിക്കും ഇനി ഉണ്ടാകരുതെന്ന് സുഗതന്റെ മക്കൾ; വർക്ക് ഷോപ്പിൽ പ്രവാസി ആത്മഹത്യ ചെയ്ത സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷന്റെ അന്വേഷണം; പ്രതിരോധിക്കാൻ പാടുപെട്ട് സിപിഐ

February 25, 2018 | 02:37 PM | Permalinkമറുനാടൻ മലയാളി ബ്യൂറോ

പുനലൂർ: പുനലൂരിയിൽ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി ജീവനൊടുക്കേണ്ടി വന്ന സംഭവത്തിൽ പ്രതിഷേധം ഇരമ്പുന്നു. ഭരണകക്ഷിയായ സിപിഐയുടെ യുവജന സംഘടന പിരിവിന് ഇറങ്ങിയതാണ് സുഗതന്റെ ജീവനെടുത്തത്. അച്ഛനുണ്ടായ അനുഭവം ഇനി രു പ്രവാസിക്കും ഉണ്ടാകരുതെന്നാണ് അദ്ദേഹത്തിന്റെ മക്കൾ പറയുന്നത്. ഇവിടുത്തെ വൃത്തിക്കെട്ട രാഷ്ട്രീയത്തിന്റെ ഇരയാണ് തങ്ങളുടെ അച്ഛനെന്ന് സുജിയും സുജിത്തും ഒരേശബ്ദത്തിൽ പറയുന്നു.

വിളക്കുടി പൈനാപിൽ ജങ്ഷന് സമീപം പണി പൂർത്തിയാകാത്ത മോട്ടോർ വർക്ക് ഷോപ്പിനുള്ളിലാണ് സുഗതൻ ജീവനൊടുക്കിയത്. മറ്റ് മൂന്ന് കയറുകൾ കൂടി അദ്ദേഹം കെട്ടിയിരുന്നു. ഇങ്ങനെ പോയാൽ ആ കയറുകൾ ഞങ്ങൾ ഉപയോഗിക്കേണ്ടി വരുമെന്നാണ് ഇവർ പറയുന്നത്. തങ്ങൾ ഉൾപ്പെടെ ഒരു കൂട്ടം പ്രവാസികളുടെ ജീവിത സ്വപ്നമാണ് എ.ഐ.വൈ.എഫിന്റെ കൊടികുത്തിലൂടെ പൊലിഞ്ഞതെന്നും ഇവർ പറഞ്ഞു. സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷനും കേസെടുത്തിട്ടുണ്ട്.

40 വർഷമായി മസ്‌കത്തിലെ ജിബ്രാലിൽ സ്വന്തമായി വർക്ക് ഷോപ് നടത്തിവരുകയായിരുന്നു ഭാര്യക്കും മക്കൾക്കും ഒപ്പം സുഗതൻ. മസ്‌കത്തിലടക്കം വിദേശികളെ തിരിച്ചയക്കുന്നത് കൂടി കണക്കിലെടുത്ത് നാട്ടിൽ സ്ഥാപനം തുടങ്ങി ഗൾഫ് ജീവിതം അവസാനിപ്പിക്കാൻ ഇരിക്കുകയായിരുന്നു. ഇത് കണക്കിലെടുത്ത് രണ്ടു മാസം മുമ്പാണ് മൂത്ത മകനുമൊത്ത് നാട്ടിലെത്തിയത്. വർക്ക് ഷോപ്പിന് ആവശ്യമായ മിക്ക ഉപകരണങ്ങളും കൊണ്ടുവന്നു. മസ്‌കത്തിൽ വർക്ക് ഷോപ് ജോലി ചെയ്യുന്ന നാട്ടിലുള്ള ചിലരെകൂടി ഉൾപ്പെടുത്തി സ്ഥാപനം ആരംഭിക്കാനാണ് ഇളമ്പലിൽ മുമ്പ് നികത്തിയ വയൽ പാട്ടത്തിനെടുത്തത്. ഇവിടെ നാലു ലക്ഷത്തോളം രൂപ മുടക്കി ഷെഡ് സ്ഥാപിച്ചു. വിളക്കുടി പഞ്ചായത്ത് പ്രസിഡന്റ് അടക്കമുള്ളവരെ സമീപിച്ച് താൽക്കാലിക അനുമതിയും വാക്കാൽ നേടി.

എന്നാൽ, നീർത്തടം നികത്തിയ സ്ഥലമായതിനാൽ എ.ഐ.വൈ.എഫുകാരുടെ ഭാഗത്തുനിന്ന് എതിർപ്പ് നേരിട്ടു. നേതാക്കളെ കണ്ട് പലതവണ കാര്യം ബോധിപ്പിച്ചു. ഇവരാരും കാര്യമായ എതിർപ്പുകൾ കാട്ടിയില്ല. ഇതിനിടയിലാണ് അഞ്ചുദിവസം മുമ്പ് എ.ഐ.വൈ.എഫുകാർ സ്ഥലത്തുകൊടിനാട്ടിയത്. ഇതിനു ശേഷവും നേതാക്കളെ കണ്ട് വർക്ക് ഷോപ് തുടങ്ങാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ, ഇവർ വലിയ തുക സംഭാവന ചോദിച്ചിരുന്നതായി അച്ഛൻ പറഞ്ഞതായി മക്കൾ ഓർക്കുന്നു.

അച്ഛൻ മരിക്കുന്ന വെള്ളിയാഴ്ച രാവിലെ അവസാന ശ്രമമെന്ന നിലയിൽ മറ്റാരെയോ കണ്ട് കാര്യങ്ങൾ ശരിയാക്കാമെന്ന് പറഞ്ഞാണ് വീട്ടിൽനിന്ന് ഇറങ്ങിയത്. വർക്ക് ഷോപിലെത്തിയ ശേഷം ആംഗ്ലയറിൽ നാലു കയറുകൾ കെട്ടിയിരുന്നു. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ഇത് എന്തിനാണെന്ന് ചോദിച്ചെങ്കിലും കാര്യം പറഞ്ഞില്ല. ഇദ്ദേഹത്തെ കടുംചായ വാങ്ങിക്കാൻ തൊട്ടടുത്ത കടയിലേക്ക് പറഞ്ഞുവിട്ടു. ചായയുമായി ഇയാൾ എത്തിയപ്പോൽ അച്ഛൻ തൂങ്ങിനിൽക്കുന്നതാണ് കാണുന്നത്. ആത്മഹത്യക്ക് പ്രേരകമായ മറ്റൊരു കാരണങ്ങളും ഇല്ലായിരുന്നെന്നും ഇവർ പറയുന്നു. അച്ഛന്റെ മരണത്തിന് കാരണക്കാരായ പൊതുപ്രവർത്തകരെ നിയമത്തിനു മുന്നിലെത്തിക്കണം. നീതി ലഭിച്ചില്ലങ്കിൽ ഞങ്ങളും മറ്റു മൂന്നു കയറുകൾ ഉപയോഗിക്കേണ്ടി വരുമെന്നും ഇവർ പറഞ്ഞു.

അതേസമയം വിഷയം പ്രവാസി ലോകം ഏറ്റെടുത്തതോടെ പ്രതിരോധിക്കാൻ പാടുപെടുകയാണ് സിപിഐ. സുഗതൻ ആത്മഹത്യചെയ്ത സംഭവത്തിന്റെ ഉത്തരവാദിത്തം എ.ഐ.വൈ.എഫിനാണെന്ന ആരോപണങ്ങളും പ്രചാരണങ്ങളും തികച്ചും രാഷ്ട്രീയപ്രേരിതമാണെന്ന് അദ്ദേഹം പറഞ്ഞു. അനധികൃതമായി വയൽനികത്തി നിർമ്മിക്കുന്ന കെട്ടിടങ്ങൾക്ക് പെർമിറ്റും കെട്ടിട നമ്പറും നൽകുന്ന വിളക്കുടി പഞ്ചായത്ത് സെക്രട്ടറിക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭത്തിന്റെ പാതയിലായിരുന്നു എ.ഐ.വൈ.എഫ് ഇളമ്പൽ ലോക്കൽ കമ്മിറ്റി. ഇവിടെ വയൽ നികത്തിയ സ്ഥലം പാട്ടത്തിനെടുത്ത് വർക്ക്‌ഷോപ് തുടങ്ങുന്നതിന് പഞ്ചായത്ത് അധികൃതരുടെ മൗനാനുവാദത്തോടെ പണി തുടങ്ങിയപ്പോൾ തന്നെ എ.ഐ.വൈ.എഫ് നിയമവിരുദ്ധ നടപടി ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽ കൊണ്ടുവന്നു.

എന്നാൽ വ്യക്തിപരമായി സുഗതനെ കാണുകയോ ഭീഷണിപ്പെടുത്തുകയോ സ്ഥാപനം തുടങ്ങുന്നതിന് തടസ്സം നിൽക്കുകയോ ചെയ്തിട്ടില്ല. എ.ഐ.വൈ.എഫിന്റെയും മറ്റും പരാതിയെ തുടർന്ന് പഞ്ചായത്ത് സെക്രട്ടറി നിർമ്മാണം നിർത്തിവെക്കാൻ ബന്ധപ്പെട്ടവർക്ക് ഉത്തരവ് നൽകി. നിയമാനുസൃതമായി നിർമ്മിക്കുന്ന കെട്ടിടത്തിന് നമ്പർ കൊടുക്കുന്നതിന് എ.ഐ.വൈ.എഫ് എതിരല്ല. ഇത് നിയമവിരുദ്ധമായി നിർമ്മിച്ചതെന്ന് ബോധ്യമായതിനാലാകാം പഞ്ചായത്ത് അധികൃതർ സ്‌റ്റോപ് മെമോ കൊടുത്തത്. തുടർന്ന് ഷെഡ് പൊളിക്കാൻ ജോലിക്കാരുമായി ഉടമയെത്തുകയായിരുന്നു. പണം ആവശ്യപ്പെട്ടത് സംബന്ധിച്ച് ചില കേന്ദ്രങ്ങൾ പ്രചരിപ്പിക്കുന്ന ആരോപണങ്ങൾക്ക് പിന്നിൽ എ.ഐ.വൈ.എഫിനെ അപമാനിക്കാൻ കിട്ടിയ അവസരം ഉപയോഗപ്പെടുത്തുന്നു എന്നുമാത്രമേ പറയാനുള്ളൂ. സ്ഥലത്തെ ശത്രുക്കൾ പോലും എ.ഐ.വൈ.എഫ് പ്രവർത്തകർക്കെതിരെ ഇങ്ങനെയൊരാക്ഷേപം പറയുകയില്ലെന്ന് ഉറപ്പുണ്ടെന്നും അനിരുദ്ധൻ പറഞ്ഞു.

ഇന്നലെ സുഗതന്റെ മൃതദേഹവുമായി ദേശീയപാത ഉപരോധിച്ചിരുന്നു. പോസ്റ്റ്‌മോർട്ടത്തിനുശേഷം മൃതദേഹം സംസ്‌കരിക്കാനായി ശനിയാഴ്ച ഉച്ചക്ക് വാഴമണിലുള്ള സുഗതന്റെ വീട്ടിലേക്ക് വിലാപയാത്രയായി പോകുമ്പോഴാണ് പ്രതിഷേധം ഉയർന്നത്. വർക്‌ഷോപ് തൊഴിലാളികളുടെ നേതൃത്വത്തിൽ പുനലൂർ തൂക്കുപാലത്തിന് സമീപമാണ് പാത ഉപരോധിച്ചത്. കുറ്റക്കാരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് വർക്ക്‌ഷോപ് അസോസിയേഷൻ ജില്ല നേതാക്കൾ ഡിവൈ.എസ്‌പിക്ക് പരാതി നൽകിയിട്ടുണ്ട്.

സംഭവത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രവർത്തകർ പൊലീസ് സ്‌റ്റേഷൻ ഉപരോധിച്ചു. സുഗതൻ ആത്മഹത്യചെയ്തതുമായി ബന്ധപ്പെട്ട് ആരോപണവിധേയരായ എ.ഐ.വൈ.എഫ് നേതാക്കൾക്കെതിരെ കേസെടുക്കണമെന്നും ഭരണത്തണലിൽ കേസ് അട്ടിമറിക്കപ്പെടുന്നെന്നാരോപിച്ച് ഡി.സി.സി പ്രസിഡന്റ് അഡ്വ. ബിന്ദുകൃഷ്ണയുടെ നേതൃത്വത്തിലാണ് കുന്നിക്കോട് പൊലീസ് സ്‌റ്റേഷൻ ഉപരോധിച്ചത്. പ്രവാസിയുടെ ദുരൂഹമരണത്തിന് കാരണക്കാരായ പാർട്ടിയുടെ സംസ്ഥാന അസി. സെക്രട്ടറിയുടെയും മന്ത്രി കെ. രാജുവിന്റെയും മൗനം പ്രവർത്തകരെ സംരക്ഷിക്കാൻ വേണ്ടിയാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നെന്നും ബിന്ദുകൃഷ്ണ ആരോപിച്ചു.

വാളക്കോട് വാഴമൺ ക്ഷേത്രത്തിനു സമീപമാണു സുഗതന്റെ വീടെങ്കിലും ഉത്സവം നടക്കുന്നതിനാൽ കുറച്ച് അകലെ ഐക്കരക്കോണത്തെ കുടുംബ വീട്ടിലാണു മൃതദേഹം സംസ്‌കരിച്ചത്. നൂറുകണക്കിന് ആളുകൾ സുഗതനു യാത്രാമൊഴി നൽകുവാൻ എത്തിയിരുന്നു. സുഗതന്റെ മരണത്തിനു കാരണക്കാരായ സിപിഐ, എഐവൈഎഫ് പ്രവർത്തകർക്കെതിരെ ശക്തമായ ജനരോഷം ഇരമ്പുകയാണ്.

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
അങ്കമാലിയിലെ ഏറ്റവും വലിയ ഈ കുടുംബത്തിൽ പിറന്ന ആ വൈദികൻ എങ്ങനെയാണ് ചന്തയാകുന്നത് എന്ന് ഞാൻ അന്വേഷിച്ചു; അന്വേഷിച്ചപ്പോൾ ആണ് അറിഞ്ഞത് വേലയ്ക്ക് നിന്ന പുലയ സ്ത്രീയിൽ ഉണ്ടായതാണ് അവനെന്ന്; പുലയരുടെ മകൻ പറഞ്ഞാൽ കത്തോലിക്കക്കാർ വല്ലതും കേൾക്കുമോ? ദളിത് വിഭാഗത്തിന്റെ രക്ഷകനായി സ്വയം അവരോധിച്ച പിസി ജോർജിന്റെ ഉള്ളിലിരിപ്പ് കേട്ട് ഞെട്ടി ദളിത് സമൂഹം
ഒരുത്തനെയും വെറുതെ വിടുമെന്ന് കരുതേണ്ടാ; കാര്യങ്ങൾക്ക് തീരുമാനമുണ്ടായിട്ടേ മുറിക്ക് പുറത്തേയ്ക്ക് വിടു എന്ന് പറഞ്ഞ് താക്കോൽകൂട്ടം കൈവശപ്പെടുത്തി കൊലവിളി; കൂട്ടമായെത്തിയവർ മുറിയിലെ ടീ പോയും അടിച്ച് പൊട്ടിച്ചു; കമ്പ്യൂട്ടറും ടിവിയും കാറും തകർത്തു; ഫാ സേവ്യർ തേലക്കാടിന് രൂപത കൽപ്പിച്ചു നൽകിയത് മുൾക്കീരീടം തന്നെ; മലയാറ്റൂർ പള്ളിയിലെ അക്രമത്തിൽ അച്ചൻ അയച്ച കത്ത് മറുനാടൻ പുറത്തുവിടുന്നു; വികാരിയുടെ കൊലയ്ക്ക് പിന്നിൽ കപ്യാർ ജോണി മാത്രമോ?
കീഴാറ്റൂർ ബൈപ്പാസിനുവേണ്ടി 1,30,000 ലോഡ് മണ്ണിനായി കുന്നിടിക്കേണ്ടിവരും; സ്വാഭാവിക ജലസംഭരണികൾ ഇല്ലാതാവും; കുപ്പം പുഴയിലെ അഞ്ച് നീർത്തടങ്ങൾ പാടെ നശിക്കും; അശാസ്ത്രീയ നിർമ്മിതിയിലൂടെ സൃഷ്ടിക്കപ്പെടുക ഗുരുതര പാരിസ്ഥിതിക പ്രശ്‌നങ്ങൾ; സിപിഎമ്മിനെ തള്ളി ശാസ്ത്രസാഹിത്യ പരിഷത്തും വയൽക്കിളികൾക്ക് ഒപ്പം; ബദൽ നിർദ്ദേശമുണ്ടായിട്ടും നിലപാട് തിരുത്താതെ സിപിഎമ്മും; സമരക്കാർ ആവേശത്തിൽ
എകെജിയുടെ കൊച്ചുമകളുടെ മതേതര വിവാഹം ഒരു കെട്ടുകഥ മാത്രം! വിവാഹത്തിന് മുമ്പേ ഇസ്ലാമിലേക്ക് മാറിയ പി കരുണാകരന്റെ മകളെ പട്ടുസാരിയും മാലയും പൊട്ടും തൊടീച്ചു കെട്ടിച്ചത് സഖാക്കൾക്ക് മുമ്പിൽ മാത്രം; പി കരുണാകരന്റെ മകൾ ഭർതൃവീട്ടിൽ എത്തിയപ്പോൾ തട്ടമിട്ട് ഇസ്ലാമായി ജീവിതം തുടങ്ങി: മകൾ മതം മാറിയത് പറയാൻ സിപിഎം എംപി എന്തിനാണ് പേടിക്കുന്നത്?
തട്ടിക്കയറി ഗെറ്റൗട്ടടിച്ചത് കണ്ണിന് കാഴ്ചക്കുറവുള്ള, കാൻസർ രോഗിയായ വയോധികനോടും ഭാര്യയോടും; പ്രധാനമന്ത്രിക്ക് ഉൾപ്പെടെ പരാതി നൽകുമെന്നും ഉദ്യോഗസ്ഥനെതിരെ ശക്തമായ നടപടി ഉണ്ടാകണമെന്നും ഗൾഫിൽ നിന്ന് പ്രതികരിച്ച് മകൻ; കോഴഞ്ചേരി റോക്‌സിവില്ലയിലെ സാമുവൽ എന്ന വയോധികനെ അപമാനിച്ചത് ഡെപ്യൂട്ടി മാനേജർ നിബിൻ ബാബു; എസ്‌ബിഐ കോഴഞ്ചേരി ബ്രാഞ്ചിൽ കസ്റ്റമറെ വിരട്ടുന്ന വീഡിയോ മറുനാടൻ ലൈവ് ചർച്ച ആയതോടെ ബാങ്കിനെതിരെ പ്രതികരിച്ച് ആയിരങ്ങൾ
എസ്‌ബിഐക്ക് ഉപഭോക്താവ് ഇപ്പോഴും വെറും അടിമകൾ മാത്രം; സ്‌ളിപ്പിൽ എഴുതിയതിനെ ചൊല്ലി വയോധികനായ ഇടപാടുകാരനെ കോഴഞ്ചേരിയിലെ ഒരു എസ്‌ബിഐ ഡെപ്യൂട്ടി മാനേജർ അപമാനിക്കുന്ന വീഡിയോ പുറത്ത്; ഇതേ മാനേജരാൽ അപമാനിക്കപ്പെട്ട മറ്റൊരു ഇടപാടുകാരൻ പകർത്തിയ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ; വിഷയം ഗൗരവമുള്ളതല്ലെന്ന മട്ടിൽ മറുനാടനോട് പ്രതികരിച്ച് മാനേജർമാരും പിആർഒയും; വിഷയത്തിൽ ലൈവ് ചർച്ചയുമായി മറുനാടൻ
കൊശമറ്റത്തെ പ്രതിസന്ധിയിലാക്കിയത് കോട്ടയത്തെ നേതാവിന്റെ 125 കോടിയുടെ നിക്ഷേപം മരുമകന്റെ ദുബായ് ആശുപത്രിക്ക് വേണ്ടി തിരിച്ചു വാങ്ങിയപ്പോൾ; രക്ഷിക്കാൻ പകരം നിക്ഷേപവുമായി എത്തിയത് എൽഡിഎഫിലെ ഉന്നതന്റെ കോട്ടയത്തെ റിയൽ എസ്‌റ്റേറ്റ് രംഗത്തെ ബിനാമി; രഹസ്യ ഇടപാട് മനസിലാക്കി ബിജെപി നേതാക്കൾ ഇടപെട്ടപ്പോൾ ഇൻകം ടാക്സ് റെയ്ഡ്; കണക്കിൽ പെടാത്ത 300 കോടിയുടെ ഉറവിടം കണ്ടെത്തിയാൽ കുടുങ്ങുന്നത് വമ്പന്മാർ
യൂത്ത് ഐക്കണായ സി.കെ.വിനീതിന്റെ മുമ്പിൽ വച്ച് എന്റെ സെർവിക്കൽ കോളറിൽ പിടിച്ചപ്പോൾ വേദന കൊണ്ടു കരഞ്ഞതിനാണ് എന്നെ ക്രൂരമായി തല്ലിയത്; കോർപറേറ്റ് 360 യും കെവിഎ സദാനന്ദൻ ചാരിറ്റിയും ഭർത്താവിന് സ്ത്രീകളെ ലൈംഗികമായി ഉപയോഗിക്കാനുള്ള മറകളെന്ന് ഭാര്യ ഡെമി; വാറ്റുകാരനിൽ നിന്നും സ്വന്തം വിമാനത്തിൽ പറക്കുന്ന കോടീശ്വരനായി മാറിയെന്ന് കൈരളിയും മമ്മൂട്ടിയും പിണറായിയും വിശ്വസിക്കുന്ന വരുൺ ചന്ദ്രന്റെ ഭാര്യ ഭർത്താവിൽ നിന്നേറ്റ പീഡനങ്ങളുടെ കഥയുമായി ഫേസ്‌ബുക്ക് ലൈവിൽ
ആരുമില്ലാത്ത സമയം നോക്കി പെൺസുഹൃത്ത് വീട്ടിലേക്ക് ക്ഷണിച്ചു: കൂട്ടുകാരിയുടെ വീട്ടിലെത്തിയ 16കാരൻ നിമിഷങ്ങൾക്കുള്ളിൽ കുഴഞ്ഞു വീണു: ഓട്ടോ പിടിച്ച് പെൺകുട്ടി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല: പത്തനംതിട്ടയിൽ അനന്തു എന്ന പ്ലസ് വൺകാരന് ദാരുണാന്ത്യം: ഹൃദയാഘാതമെന്ന് പ്രാഥമിക നിഗമനം
മൂക്കിൽ മൈനർ ശസ്ത്രക്രിയക്ക് പോയ ടെക്നോപാർക്ക് എൻജിനീയറുടെ വീട്ടിലേക്ക് തിരികെ എത്തിയത് മൃതദേഹം; ജീവനക്കാരുടെ പിഴവുമൂലം ഓക്‌സിജൻ തടസ്സപ്പെട്ട് തലച്ചോറിന്റെ പ്രവർത്തനം നിലച്ച യുവാവിനെ പിന്നെയും ഐസിയുവിൽ കിടത്തി ലാഭം കൊയ്ത് ആശുപത്രി; രോഗി മാസ്‌ക് വലിച്ചൂരിയെന്ന് വാദിച്ച് തടിതപ്പാനും ശ്രമം; ഒടുവിൽ ആശുപത്രി മാറിയപ്പോൾ ആകെ പ്രവർത്തിച്ചിരുന്നത് ഹൃദയവും ശ്വാസകോശവും മാത്രം; കൊല്ലം മെഡിട്രീന ആശുപത്രിയുടെ ഉദാസീനത ഒരു യുവാവിന്റെ ജീവിതം പറിച്ചെടുത്തപ്പോൾ
അഡ്വ അനിൽകുമാറിന് കാർത്തികേയൻ കുടുംബവുമായി അടുത്ത ബന്ധം; സബ് കളക്ടർ ഭൂമി വിട്ട് നൽകിയത് ഭർത്താവിന്റെ കുടുംബ സുഹൃത്തിന്റെ ബന്ധുവിന്; അയിരൂർ പൊലീസ് സ്‌റ്റേഷന് വേണ്ടി കണ്ടു വച്ച കണ്ണായ സ്ഥലം തിരിച്ചു കൊടുത്തത് സ്വജനപക്ഷപാതമെന്ന് ആക്ഷേപം; വർക്കലയിലെ വിവാദത്തിൽ ദിവ്യാ എസ് അയ്യർക്കെതിരെ അന്വേഷണത്തിന് റവന്യൂമന്ത്രി; ശബരിനാഥിനെതിരേയും ആരോപണവുമായി സിപിഎം; എംഎൽഎയുടെ ഭാര്യയ്ക്ക് പണി കിട്ടാൻ സാധ്യത
അനാവശ്യമായി സംസാരിച്ചു കൊണ്ടിരിക്കുന്നത് ബുദ്ധിമുട്ടുണ്ടാക്കി; കിടക്കാൻ നേരം കൈ മുട്ടിയതും അസ്വസ്ഥതയുണ്ടാക്കി; വാർത്തകളിൽ പറയുന്നതു പോലെ ഒന്നും ഞാൻ എഴുതിയിട്ടില്ല; ആരുടെയും പേരും ഞാൻ പറഞ്ഞിട്ടില്ല; നൂറ് നല്ല കാര്യങ്ങൾക്കിടയിൽ നിന്നും എന്തുകൊണ്ടാണ് ഒരു ചെറിയ പ്രശ്‌നം മാത്രം എടുത്തു കാണിക്കുന്നത്: ട്രെയിനിൽ വെച്ച് അപമാനിച്ച സംഭവത്തെ കുറിച്ച് ജോസ് കെ മാണിയുടെ ഭാര്യ മറുനാടനോട് മനസു തുറന്നു
അനിഷ്ടം കൊണ്ട് അടിപ്പാവാട മുഖത്തേക്ക് വലിച്ചെറിഞ്ഞ് ദേഷ്യം പ്രകടിപ്പിച്ച് നടി; ബ്രാൻഡഡ് ഷർട്ട് നിർബന്ധമുള്ള മമ്മൂട്ടി പിണങ്ങിയപ്പോൾ തരികിട കാട്ടി പിണക്കം മാറ്റി; ഇന്ദ്രൻസ് ആണെങ്കിൽ ഒപ്പം അഭിനയിക്കാനില്ലെന്ന് പറഞ്ഞ് ആശാ ശരത്തും വേദനിപ്പിച്ചു; മലയാള സിനിമയിലെ 'കൊടക്കമ്പി'യെ തേടി പുരസ്‌ക്കാരം എത്തുന്നത് അവഗണനകളുടെ ആവർത്തനങ്ങൾക്ക് ഒടുവിൽ
എകെജിയുടെ കൊച്ചുമകളുടെ മതേതര വിവാഹം ഒരു കെട്ടുകഥ മാത്രം! വിവാഹത്തിന് മുമ്പേ ഇസ്ലാമിലേക്ക് മാറിയ പി കരുണാകരന്റെ മകളെ പട്ടുസാരിയും മാലയും പൊട്ടും തൊടീച്ചു കെട്ടിച്ചത് സഖാക്കൾക്ക് മുമ്പിൽ മാത്രം; പി കരുണാകരന്റെ മകൾ ഭർതൃവീട്ടിൽ എത്തിയപ്പോൾ തട്ടമിട്ട് ഇസ്ലാമായി ജീവിതം തുടങ്ങി: മകൾ മതം മാറിയത് പറയാൻ സിപിഎം എംപി എന്തിനാണ് പേടിക്കുന്നത്?
അനന്തരവന്റെ വിവാഹം കഴിഞ്ഞ് മുംബൈയിലേക്ക് മടങ്ങിയ ഭർത്താവ് പെട്ടെന്ന് എന്തിന് ദുബായിൽ തിരിച്ചെത്തി? ഭാര്യയ്ക്ക് സർപ്രൈസ് ഡിന്നർ നൽകാനെന്ന ന്യായീകരണം സംശയത്തോടെ നോക്കി ദുബായ് പൊലീസ്; മദ്യലഹരിയിൽ ബാത്ത് ടബ്ബിൽ വീണ് മുങ്ങിയാണ് മരണമെന്ന് പുറത്ത് വന്നതോടെ ദുരൂഹതയേറി; ശ്രീദേവിയുടെ മരണത്തിൽ ബോണി കപൂറിനെ ഗ്രിൽ ചെയ്ത് ദുബായ് പൊലീസ്; ഹൃദയാഘാതമെന്ന മുൻസംശയം മുങ്ങിമരണത്തിലേക്ക് മാറിയതോടെ അപ്രതീക്ഷിത ട്വിസ്റ്റിൽ അമ്പരന്ന് ആരാധകർ
സഹകരിക്കുന്നവർ എന്നും വാഴ്‌ത്തപ്പെടട്ടെ; അത്തരക്കാരെയാണ് സിനിമയ്ക്കാവശ്യം! പ്രമുഖ സംവിധായകന്റെ സിനിമയിൽ അഭിനയിക്കാൻ അച്ഛൻ സമ്മതിക്കാതെ വന്നപ്പോൾ ക്യാപ്റ്റൻ രാജുവിനോട് പറഞ്ഞത് ഓർമ്മയില്ലേ? സുജാ കാർത്തികയെ വെല്ലുവിളിച്ച് പല്ലിശ്ശേരി വീണ്ടും; ദൃശ്യത്തെളിവിലെ ചർച്ചകൾ പുതിയ തലത്തിലേക്ക്; നടിയെ നിരന്തരം അപമാനിക്കുന്നതിൽ പ്രതിഷേധവുമായി സിനിമാ ലോകവും
ചെറുരാജ്യങ്ങളുടെ ഭരണാധികാരികൾ വരുമ്പോൾ പോലും വിമാനത്താവളത്തിൽ പോയി സ്വീകരിക്കന്ന മോദി എന്തുകൊണ്ട് കനേഡിയൻ പ്രധാനമന്ത്രിയെ സ്വീകരിക്കാൻ സഹമന്ത്രിയെ അയച്ചു...? മൂന്ന് കുട്ടികളും ഭാര്യയുമായി കൈ കൂപ്പി എത്തിയ പയ്യൻ പ്രധാനമന്ത്രിക്ക് ആകെ നിരാശ; ഇന്ത്യ-കാനഡ ബന്ധം കൂടുതൽ വഷളാവുമെന്ന് വിദേശ മാധ്യമങ്ങൾ
തട്ടിക്കയറി ഗെറ്റൗട്ടടിച്ചത് കണ്ണിന് കാഴ്ചക്കുറവുള്ള, കാൻസർ രോഗിയായ വയോധികനോടും ഭാര്യയോടും; പ്രധാനമന്ത്രിക്ക് ഉൾപ്പെടെ പരാതി നൽകുമെന്നും ഉദ്യോഗസ്ഥനെതിരെ ശക്തമായ നടപടി ഉണ്ടാകണമെന്നും ഗൾഫിൽ നിന്ന് പ്രതികരിച്ച് മകൻ; കോഴഞ്ചേരി റോക്‌സിവില്ലയിലെ സാമുവൽ എന്ന വയോധികനെ അപമാനിച്ചത് ഡെപ്യൂട്ടി മാനേജർ നിബിൻ ബാബു; എസ്‌ബിഐ കോഴഞ്ചേരി ബ്രാഞ്ചിൽ കസ്റ്റമറെ വിരട്ടുന്ന വീഡിയോ മറുനാടൻ ലൈവ് ചർച്ച ആയതോടെ ബാങ്കിനെതിരെ പ്രതികരിച്ച് ആയിരങ്ങൾ
ചാനൽ പ്രവർത്തകരേ.. ഇച്ചിരി ഉളുപ്പ് കാണിച്ചു കൂടെ? മാത്തുക്കുട്ടിയിൽ നിന്നും അൽപ്പം കൂടി സത്യസന്ധത പ്രതീക്ഷിച്ചിരുന്നു; നിങ്ങൾ ഒരു മാന്യനാണെങ്കിൽ നിഷ്‌കളങ്കയായ ആ കുട്ടിയോട് മാപ്പു പറയുക; പറവൂർകാരിയായ ഷാഹിനയെ ഉടൻ പണത്തിൽ നിന്നും പുറത്താക്കിയത് മഴവിൽ മനോരമയുടെ അജണ്ടയുടെ ഭാഗമോ? പൊട്ടിത്തെറിച്ച് സോഷ്യൽ മീഡിയ
മുലയൂട്ടുന്ന അമ്മ സിന്ദൂരവും ആഭരണവും ഇട്ടു സവർണ്ണ മലയാളി പുരുഷബോധത്തെ തൃപ്തിപ്പെടുത്താനുള്ള ഒരു ലൈംഗിക പോർട്രൈറ്റ് അല്ല; ആ കവർ ഫോട്ടോ സദാചാര ഞരമ്പുകളിലേ വികാരം ജനിപ്പിക്കുന്നൂള്ളൂ; ഗൃഹലക്ഷ്മിയുടെ മാർക്കറ്റിങ് തന്ത്രത്തെ വിമർശിച്ച് രശ്മി ആർ നായർ: മറുപടി സ്വന്തം കുഞ്ഞിന് മുല കൊടുക്കുന്ന ചിത്രം സഹിതം