Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

പെണ്ണുകെട്ടി വിദേശത്തേയ്ക്കു കൊണ്ടു പോയി ഉപേക്ഷിച്ചാൽ ഇന്ത്യൻ പാസ്‌പോർട്ട് റദ്ദാക്കും; ഉപേക്ഷിക്കപ്പെട്ട സ്ത്രീകൾക്ക് 6000 ഡോളർ നൽകും; പ്രവാസികളുടെ ഗാർഹീകപീഡനം അവസാനിപ്പിക്കാൻ പദ്ധതിയുമായി സർക്കാർ

പെണ്ണുകെട്ടി വിദേശത്തേയ്ക്കു കൊണ്ടു പോയി ഉപേക്ഷിച്ചാൽ ഇന്ത്യൻ പാസ്‌പോർട്ട് റദ്ദാക്കും; ഉപേക്ഷിക്കപ്പെട്ട സ്ത്രീകൾക്ക് 6000 ഡോളർ നൽകും; പ്രവാസികളുടെ ഗാർഹീകപീഡനം അവസാനിപ്പിക്കാൻ പദ്ധതിയുമായി സർക്കാർ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഭാര്യയെ ഉപേക്ഷിക്കുകയോ പീഡിപ്പിക്കുകയോ ചെയ്യുന്ന പ്രവാസി ഇന്ത്യക്കാരായ ഭർത്താക്കന്മാരുടെ പാസ്പോർട്ട് കണ്ടുകെട്ടുകയോ റദ്ദാക്കുകയോ ചെയ്യണമെന്നു വിദേശകാര്യ മന്ത്രാലയം നിയോഗിച്ച സമിതിയുടെ ശുപാർശ.

വിദേശരാജ്യങ്ങളുമായുള്ള കുറ്റവാളി കൈമാറ്റ കരാറുകളിൽ ഗാർഹിക പീഡനവും കാരണമായി ഉൾപ്പെടുത്തണമെന്നും ശുപാർശയുണ്ട്.

പീഡനവും ഉപേക്ഷിക്കലും സംബന്ധിച്ച പരാതികൾ പെരുകുന്ന പശ്ചാത്തലത്തിലാണ് പ്രശ്നം പഠിച്ചു ശുപാർശകൾ നൽകാൻ വിദേശകാര്യ മന്ത്രാലയം സമിതിയെ നിയോഗിച്ചത്പഞ്ചാബിലെ പ്രവാസി കമ്മിഷൻ അധ്യക്ഷൻ ജസ്റ്റിസ് അരവിന്ദ് കുമാർ ഗോയൽ നേതൃത്വം നൽകിയ സമിതിയുടെ മറ്റു പ്രധാന ശുപാർശകൾ ഇവയാണ്:

  • പ്രവാസികളുടെ വിവാഹത്തിനു രജിസ്റ്റ്രേഷൻ നിർബന്ധമാക്കുക
  • വിവാഹ രജിസ്റ്റ്രേഷൻ സർട്ടിഫിക്കറ്റിൽ സാമൂഹിക സുരക്ഷാ നമ്പർ, തൊഴിൽ സ്ഥലത്തെയും വീടിന്റെയും വിലാസം തുടങ്ങിയവ രേഖപ്പെടുത്തുക.
  • ഉപേക്ഷിക്കപ്പെടുന്ന ഭാര്യമാർക്ക് ഇന്ത്യൻ സ്ഥാനപതി കാര്യാലയങ്ങൾ നൽകുന്ന സഹായധനം 3000 ഡോളറിൽനിന്ന് 6000 ഡോളറാക്കുക.
  • പ്രവാസികൾ ഭാര്യമാരെ ഉപേക്ഷിക്കുന്നതുമായി ബന്ധപ്പെട്ട പരാതികൾ കൈകാര്യം ചെയ്യാൻ വിദേശകാര്യ മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം, വനിതാ ശിശുക്ഷേമ മന്ത്രാലയം എന്നിവയുടെ പൊതു സംവിധാനമുണ്ടാക്കുക. വിദേശകാര്യ മന്ത്രി സുഷമാ സ്വരാജും വനിതാ ശിശുക്ഷേമ മന്ത്രി മേനക ഗാന്ധിയും തമ്മിലുള്ള ചർച്ചയുടെ അടിസ്ഥാനത്തിൽ സമിതിയുടെ ശുപാർശകൾ തുടർ നടപടികൾക്കായി പരിഗണിക്കുമെന്നു വിദേശകാര്യ മന്ത്രാലയ വൃത്തങ്ങൾ പറഞ്ഞു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP