Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പെണ്ണന്വേഷിച്ച് തളർന്നപ്പോൾ ശരണം പ്രാപിച്ചത് വിവാഹപരസ്യക്കമ്പനിയെ; ഉന്നതകുടുംബക്കാരുമായി ബന്ധത്തിന് 55,000 രൂപയുടെ പ്രീമിയം സർവീസ്; പണം പോക്കറ്റിലായപ്പോൾ വിവാഹാലോചനകൾ തോന്നിയ പോലെ; പണം മടക്കി ചോദിച്ചപ്പോൾ ഉടക്കിട്ട കമ്പനിക്കെതിരെ പരാതി നൽകിയിട്ടും ശരണംകെട്ട് പ്രവാസി മലയാളി

പെണ്ണന്വേഷിച്ച് തളർന്നപ്പോൾ ശരണം പ്രാപിച്ചത് വിവാഹപരസ്യക്കമ്പനിയെ; ഉന്നതകുടുംബക്കാരുമായി ബന്ധത്തിന് 55,000 രൂപയുടെ പ്രീമിയം സർവീസ്; പണം പോക്കറ്റിലായപ്പോൾ വിവാഹാലോചനകൾ തോന്നിയ പോലെ; പണം മടക്കി ചോദിച്ചപ്പോൾ ഉടക്കിട്ട കമ്പനിക്കെതിരെ പരാതി നൽകിയിട്ടും ശരണംകെട്ട് പ്രവാസി മലയാളി

ആർ.കണ്ണൻ

കൊല്ലം: കണ്ണഞ്ചിപ്പിക്കുന്ന പരസ്യങ്ങളിൽ വീണ് പണം നഷ്ടപ്പെടുത്താൻ മലയാളികളെ കഴിഞ്ഞെ ആരുമുള്ളൂ. പരസ്യ ദാതാവിന്റെ മോഹന വാഗ്ദാനങ്ങളിൽ പെട്ട് വഞ്ചിതരാകുന്നവർ ദിനംപ്രതി കൂടി കൊണ്ടിരിക്കുകയാണ്. ഇതേപോലെ ഒരു പരസ്യം കണ്ട് അര ലക്ഷത്തോളം രൂപ പോയത് ഒരു പ്രവാസി മലയാളിക്കാണ്. അതും വിവാഹത്തിന്റെ പേരിൽ ഏറ്റവും പേർ വഞ്ചിക്കപ്പെടുന്ന മാട്രിമോണിയൽ പരസ്യത്തിലൂടെ.

പത്തനാപുരം സ്വദേശിയായ  പ്രവാസി മലയാളി വഞ്ചിക്കപ്പെട്ടത് ഭാരത് മാട്രിമോണിയലിന്റെ ഭാഗമായ എലൈറ്റ് മാട്രിമോണിയൽ എന്ന കമ്പനിയാലാണ്. സൗദി അറേബ്യയിൽ ജോലി ചെയ്യുന്ന  ഏറെ നാളായി വിവാഹം കഴിക്കാനുള്ള ഒരുക്കത്തിലായിരുന്നു. ഇതിനായി പല സ്ഥലങ്ങളിലും പെണ്ണന്വേഷിച്ചു തളർന്നു. നിരവധി ബ്രോക്കർമാർ വഴി ശ്രമിച്ചിട്ടും പണം പാഴായതല്ലാതെ ഒന്നും നടന്നില്ല.

അതിനിടെയാണ് ഭാരത് മാട്രിമോണിയലിന്റെ പരസ്യം ഇയാള് കാണാനിടയായത്. വിവരങ്ങൾ അറിയാനായി ഇവരുടെ വെബ്‌സൈറ്റിൽ കയറി. ഉടൻ തന്നെ ഭാരത് മാട്രിമോണിയലിന്റെ ചാറ്റ് വിൻഡോ ഓപ്പണാവുകയും എക്‌സിക്യൂട്ടീവ് ചാറ്റ് ചെയ്യുകയും ചെയ്തു. പ്ലാനുകളെയും സർവ്വീസുകളെയും പറ്റി വിശദമായി പറഞ്ഞു.

തുടർന്ന് ഇവരുടെ കൊച്ചിയിലെ ഓഫീസ് നമ്പർ നൽകി. ഇവരുമായി ബന്ധപ്പെട്ടപ്പോൾ ഉയർന്ന കുടുംബങ്ങളിലുള്ള വിവാഹാലോചനകൾ ലഭിക്കാനായി പ്രീമിയം സർവ്വീസ് ആയ എലൈറ്റ് മാട്രിമോണിയലിൽ അംഗത്വം എടുക്കുന്നതാണ് നല്ലതെന്ന് അറിയിച്ചു. തുടർന്ന് എലൈറ്റ് ഗോൾഡ് എന്ന പാക്കേജ് തിരഞ്ഞെടുത്തു. മൂന്നു മാസത്തേക്ക് 59,180 രൂപയാണ് ചാർജ്ജ് ഈടാക്കുന്നത്. പ്രത്യേക ആനുകൂല്യം എന്ന രീതിയിൽ 55000 രൂപ മാത്രമേ കമ്പനി കൈപ്പറ്റിയുള്ളൂ. ഇവരുടെ വെബ്‌സൈറ്റ് വഴി തന്നെ ഓൺലൈൻ ട്രാൻസാക്ഷൻ ആണ് നടത്തിയത്.

ദിവസവും അനുയോജ്യമായ രണ്ട് പ്രൊഫൈലുകൾ  നൽകുമെന്നാണ് ഭാരത് മാട്രിമോണിയൽ പ്രതിനിധികൾ പറഞ്ഞിരുന്നത്. കൂടാതെ എല്ലാ കാര്യങ്ങളും വിവാഹാലോചനയുമായെത്തുന്നവരോട് സംസാരിക്കുമെന്നും പറഞ്ഞിരുന്നു. പ്രീമിയം അംഗത്വം എടുത്ത ശേഷം ആദ്യ ദിവസങ്ങളിൽ കൃത്യമായി ആലോചനകളുമായെത്തുന്നവരുടെ വിവരങ്ങൾ നൽകിയിരുന്നു.എന്നാൽ അവരുമായി ബന്ധപ്പെടുമ്പോൾ വിവാഹ കാര്യങ്ങളും ഡിമാന്റുകളും മാട്രിമോണിയൽ പ്രതിനിധികൾ പങ്കുവെച്ചിട്ടില്ല എന്ന് മനസ്സിലായി.

തന്നോട് പറഞ്ഞ രീതിയിൽ ക്യത്യമായ വിവരങ്ങൾ തരുന്നില്ലെന്നും, അതിനാൽ പണം തിരികെ നൽകണമെന്നും മാട്രിമോണിയൽ പ്രതിനിധികളെ അറിയിച്ചു. എന്നാൽ അവരുടെ ഭാഗത്ത് നിന്നുമുള്ള സമീപനം മോശമായിരുന്നു. പിന്നീട് പരാതി നൽകുമെന്നറിയിച്ചതോടെ കമ്പനി പണം മടക്കി നൽകാമെന്ന് സമ്മതിച്ചു. എന്നാൽ മാസങ്ങൾ പിന്നിട്ടിട്ടും പണം തിരികെ നൽകാൻ ഭാരത് മാട്രിമോണിയൽ തയ്യാറായില്ല. ഇതോടെ പൊലീസിൽ പരാതി നൽകിയിരിക്കുകയാണ് ഇയാൾ.

ഇയാൾ ആവശ്യപ്പെട്ടതനുസരിച്ച് പണം തിരികെ നൽകാൻ കമ്പനി തയ്യാറായെന്നാണ് കമ്പനിയുടെ വിശദീകരണം. ദീപാവലി പ്രമാണിച്ച് കമ്പനിയുടെ ഹെഡ് ഓഫീസ് പ്രവർത്തിക്കുന്ന ചെന്നൈയിൽ ബാങ്ക് അവധിയായതിനാലാണ് പണം തിരികെ നൽകാൻ താമസം നേരിട്ടത്.

രണ്ടാഴ്ചക്കുള്ളിൽ, തുക ചെക്കായി ഇയാൾക്ക് പോസ്റ്റ് വഴി എത്തിക്കുമെന്നും ഭാരത് മാട്രിമോണിയൽ യൂണിറ്റ് മാനേജർ ബിൻസ് കെ ദേവസ്യ മറുനാടൻ മലയാളിയോട് പറഞ്ഞു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP