Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

30 വർഷം സഭാവസ്ത്രം സ്വീകരിച്ചു മഠത്തിൽ കഴിഞ്ഞ കന്യാസ്ത്രീക്ക് ഖുറാൻ വായിച്ചപ്പോൾ ഇസ്ലാമിലേക്ക് മാറണമെന്ന് മോഹം; മഠത്തിൽ അറിയിച്ചപ്പോൾ എതിർപ്പില്ലാതെ അനുമതി; സഭാ വസ്ത്രത്തിൽ നിന്നും ഒഴിവാക്കി മാർ ആലഞ്ചേരിയുടെ ഉത്തരവ്: മതം മാറ്റത്തിന്റെ പേരിൽ കടിപിടികൂടുമ്പോൾ സിസ്റ്റർ റേച്ചൽ എന്ന ആസ്യയുടെ കഥ അറിയാം

30 വർഷം സഭാവസ്ത്രം സ്വീകരിച്ചു മഠത്തിൽ കഴിഞ്ഞ കന്യാസ്ത്രീക്ക് ഖുറാൻ വായിച്ചപ്പോൾ ഇസ്ലാമിലേക്ക് മാറണമെന്ന് മോഹം; മഠത്തിൽ അറിയിച്ചപ്പോൾ എതിർപ്പില്ലാതെ അനുമതി; സഭാ വസ്ത്രത്തിൽ നിന്നും ഒഴിവാക്കി മാർ ആലഞ്ചേരിയുടെ ഉത്തരവ്: മതം മാറ്റത്തിന്റെ പേരിൽ കടിപിടികൂടുമ്പോൾ സിസ്റ്റർ റേച്ചൽ എന്ന ആസ്യയുടെ കഥ അറിയാം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വൈക്കം സ്വദേശിനി അഖില എന്ന പെൺകുട്ടി ഇസ്ലാം മതം സ്വീകരിച്ചതും തുടർന്ന വിവാഹം ചെയ്തതുമായി നടപടിയിൽ കേരളം ഹൈക്കോടതി ഇടപെട്ടതും മറ്റുമാണ് ഇപ്പോഴത്തെ സോഷ്യൽ മീഡിയയിലെ പ്രധാന വാർത്ത. വിവാഹം അസാധുവാക്കിയ ഹൈക്കോട തി വിധിയെ ചൊല്ലി വിവിധ കോണുകളിൽ നിന്നും വിമർശനങ്ങളുണ്ടായി. ഇതിനിടെ മുസ്ലിം ഐക്യവേദിയുടെ പേരു പറഞ്ഞ് എസ്ഡിപിഐയുടെ നേതൃത്വിത്തിൽ ഹൈക്കോടതിയിലേക്ക് നടത്തിയ മാർച്ചും കടുത്ത വിമർശനങ്ങൾക്ക് ഇടയാക്കി. മതപരിവർത്തനത്തിന്റെ പേരിൽ സംഘപരിവാറും എസ്ഡിപിഐ അനുഭാവികളും സോഷ്യൽ മീഡിയയിൽ ചേരിതിരിഞ്ഞ് ആക്രമണം നടത്തുകയാണ്. എന്നാൽ, വിശ്വാസത്തിന്റെ കാര്യത്തിൽ എന്തിനാണ് ഇത്രയും കടുംപിടുത്തമെന്ന ചോദ്യം ഉയർത്തുന്നതാണ് ഒരു കന്യാസ്ത്രീയുടെ മതംമാറ്റ സംഭവം. ഇസ്ലാം മതത്തിലേക്കാണ് മൂന്ന് പതിറ്റാണ്ട് തിരുവസ്ത്രം അണിഞ്ഞ കന്യാസ്ത്രീ മതംമാറിയത്.

30 വർഷം മുമ്പു സഭാവസ്ത്രം സ്വീകരിച്ചു മഠത്തിൽ കഴിഞ്ഞ കന്യാസ്ത്രീക്ക് ഖുആർ വായിച്ചപ്പോൾ ഇസ്ലാമിൽ ചേരണമെന്ന ആഗ്രഹം അതിയായി ഉണ്ടായി. മഠത്തിൽ ഇക്കാര്യം അറിയിച്ചപ്പോൾ വിശ്വാസത്തിന്റെ കാര്യത്തിൽ എതിർത്തു നിൽക്കാതെ സഭാ മേധാവിമാരിൽ നിന്നും അനുമതിയും ലഭിച്ചു. സഭാ വസ്ത്രത്തിൽ നിന്നും ഒഴിവാക്കി കൊണ്ട് മാർ ആലഞ്ചേരി പിതാവിന്റെ ഉത്തരവുമുണ്ടായി. അധികം ബഹളങ്ങളൊന്നുമില്ലാതെ കന്യാസ്ത്രീ ഇസ്ലാമിക വിശ്വാസിയാകുകയും ചെയ്തു. സിസ്റ്റർ റേച്ചൽ എന്ന എന്ന ആസ്യയുടേതാണ് ഈ ജീവിതകഥ.

എറണാകുളം പാറക്കടവ് പൂവത്തുശ്ശേരി സെന്റ് ജോസഫ് കോൺവെന്റിലെ സിസ്റ്ററായിരുന്ന റേച്ചലാണ് ഖുർആൻ വായിച്ച് ഇസ്ലാമിക മതത്തിൽ ആകൃഷ്ടയായി മതം മാറിയത്. തർബിയത്തുൽ ഇസ്ലാം സഭയിൽ നിന്നും മതം മാറിയ ഇവർ ഇപ്പോൾ തികഞ്ഞ ഇസ്ലാം വിശ്വാസിയായി ജീവിതം തള്ളി നീക്കുകയാണ്. ഒരു കന്യാസ്ത്രീയുടെ മതം മാറ്റം എന്ന നിലയിൽ വലിയ ബഹളങ്ങൾക്ക് ഇടയാക്കേണ്ടിയിരുന്ന സംഭവമായിരുന്നെങ്കിലും വളരെ ശാന്തമായി തന്നെ വ്യക്തിതാൽപ്പര്യത്തിന് കത്തോലിക്കാ സഭയും അനുമതി നൽകുകയായിരുന്നു. 62 വയസു പ്രായമുള്ള സിസ്റ്റർ റേച്ചൽ മൂന്ന് വർഷം മുമ്പാണ് ഇസ്ലാമിലേക്ക് മതംമാറിയത്. കത്തോലിക്കാ സഭയെ അവഹേളിക്കാത്ത വിധത്തിൽ മാന്യമായി തന്നെ അവർ തിരുവസ്ത്രത്തോട് വിടപറഞ്ഞു.

എം എം അക്‌ബറിന്റെ നിച്ച് ഓഫ് ട്രൂത്ത് സംഘടന സംഘടിപ്പിച്ച സംവാദത്തിൽ അടുത്തിടെ ആസ്യ പങ്കെടുക്കുകയുണ്ടായി. ഈ ചർച്ചയിൽ അവർ എങ്ങനെയാണ് കന്യാസ്ത്രീ പട്ടം ഉപേക്ഷിച്ച് ഇസ്ലാമിനെ പുൽകിയതെന്ന് വ്യക്തമാക്കുകയും ചെയ്തു. ചെറുപ്പകാലം മുതൽ ആത്മീയ കാര്യങ്ങളിൽ ശ്രദ്ധയുള്ളതു കൊണ്ടാണ് താൻ കന്യാസ്ത്രീ ആയതെന്നാണ് ആസ്യ വ്യക്തമാക്കതിയത്. സ്വന്തം ഇഷ്ടപ്രകാരമായിരുന്നു ഈ തീരുമാനം 1969ലാണ് റേച്ചൽ കന്യാസ്ത്രീ ജീവീതം തെരഞ്ഞെടുത്തത്. 73ൽ കന്യാസ്ത്രീ പട്ടം ലഭിച്ചു. തുടർന്ന് കേരളത്തിലും മറ്റിടങ്ങളിലുമായുള്ള മഠങ്ങളിൽ ജോലി ചെയ്തു.

ബൈബിളിലെ ദൈവകഥയിൽ സംശയം തോന്നിയപ്പോഴാണ് തന്റെ വിശ്വാസത്തിൽ നിന്നും വ്യതിചലിച്ചതെന്നു റേച്ചൽ പറയുന്നു. സുഹൃത്തുക്കളിൽ നിന്നാണ് ഇസ്ലാമുമായി ബന്ധപ്പെട് പുസ്തകം ലഭിച്ചത്. ഇത് വായിച്ചതു കൊണ്ടാണ് താൻ ഇസ്ലാമിലേക്ക് ആകൃഷ്ടയായത്. ഇതോടെ ബൈബിളിലുള്ള താൽപ്പര്യവും പതിയെ ഇല്ലാതായി. ഇസ്ലാം മതമാണ് ശരിയെന്ന് ബോധ്യമായി. ഇതോടെയാണ് മതം ഉപേക്ഷിക്കാൻ തീരുമാനിച്ചത്.

ഇസ്ലാം മതം സ്വീകരിക്കാൻ തീരുമാനിച്ചതോടെ എല്ലാം അല്ലാഹു എളുപ്പത്തിലാക്കി തന്നുവെന്നാണ് ആസ്യ പറയുന്നത്. ഇസ്ലാമിക കാര്യങ്ങളെ കുറിച്ച് പഠിച്ചതോടെ കോൺവെന്റിൽ തുറന്നു പറയാൻ ഭയമായി. കോൺവെന്റിന് സമീപത്ത് ഇസ്ലാം പള്ളികൾ ഉണ്ടായിരുന്നു. ഇതോടെ ബാങ്ക് വിളി കേൾക്കുമ്പോൾ കോൺവെന്റിലെ പ്രാർത്ഥനയിൽ നിൽക്കാൻ പോലും തോന്നാത്ത അവസ്ഥയായി. മഠത്തിൽ ഉള്ളവരോട് നേരിട്ട് പറഞ്ഞില്ല, പതിയെ സഭയ്ക്ക് അകത്തു നിന്നു കൊണ്ട് തന്നെ നിയമത്തിന്റെ വഴിയിൽ പോയി. വക്കീലുമായി സംസാരിച്ച് കർദിനാളിനെ അറിയിച്ചു. ഇതോടെ കർദിനാൾ യാതൊരു തടസവും പറയാതെ അനുമതി നൽകിയെന്നും റേച്ചൽ എന്ന ആസ്യ വ്യക്തമാക്കി.

കേരളത്തിൽ മതംമാറ്റത്തിന്റെ പേരിൽ ഇപ്പോൾ കടിപിടി ശക്തമാകുന്ന വേളയിൽ തന്നെയാണ് ഒരു കന്യാസ്ത്രീ അവരുടെ ഇഷ്ടപ്രകാരം സ്വമേധയാ മതം മാറിയത്. കോഴിക്കോട് തർബിയത്തുൽ ഇസ്ലാംസഭ വഴി ഇസ്ലാം പഠിച്ച് സർട്ടിഫിക്കറ്റും നേടിയാണ് സിസ്റ്റർ റേച്ചൽ ആസ്യയായി മാറിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP