Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ചർച്ച പരാജയപ്പെട്ടാൽ കേരളം ഞെട്ടുന്ന വെളിപ്പെടുത്തലുകൾ നടത്തും; ഹോസ്പിറ്റൽ മാനേജ്മെന്റിന്റെ കള്ളത്തരങ്ങൾ ജനമറിയും; ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് മാലാഖമാർക്ക് എതിരാക്കാനുള്ള മാനേജ്മെന്റ് ശ്രമം നടക്കില്ല; നേഴ്‌സുമാർ സമരത്തിൽ ഉറച്ചു തന്നെ

ചർച്ച പരാജയപ്പെട്ടാൽ കേരളം ഞെട്ടുന്ന വെളിപ്പെടുത്തലുകൾ നടത്തും; ഹോസ്പിറ്റൽ മാനേജ്മെന്റിന്റെ കള്ളത്തരങ്ങൾ ജനമറിയും; ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് മാലാഖമാർക്ക് എതിരാക്കാനുള്ള മാനേജ്മെന്റ് ശ്രമം നടക്കില്ല; നേഴ്‌സുമാർ സമരത്തിൽ ഉറച്ചു തന്നെ

തിരുവനന്തപുരം: ശമ്പള വർദ്ധനവ് ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റ് പടിക്കൽ സമരം നടത്തുന്ന നഴ്സ്മാരുടെ സമരം അട്ടിമറിക്കാനുള്ള സ്വകാര്യ മാനേജ്മെന്റ് നീക്കം വിജയിക്കില്ലെന്ന് യു.എൻ.എ നേതാവ് പ്രവീൺ മറുനാടൻ മലയാളിയോട് പറഞ്ഞു. വർക്കല ആശുപത്രിയിലെ നേഴ്‌സാണ് പ്രവീൺ. യുഎൻഎയുടെ ഈ ആശുപത്രിയുടെ യൂണിറ്റ് പ്രസിഡന്റുമാണ്.

ശമ്പളവർദ്ധനവ് നടപ്പിലാക്കിയാൽ ഹോസ്പിറ്റൽ ഫീസുയർത്തേണ്ടി വരുമെന്ന മാനേജ്മെന്റ് വാദം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ വേണ്ടിയാണ്. ഇന്നലെ മന്ത്രിമാരും ലേബർ ഓഫീസർമാരുമായി നടന്ന ചർച്ചയിൽ ആവശ്യങ്ങൾ കേട്ട ശേഷം പത്താം തീയതി നടക്കുന്ന മാനേജ്മെന്റ് യോഗത്തിൽ ചർച്ച ചെയ്യുമെന്നുറപ്പ് കിട്ടിയിട്ടുണ്ട്. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ സമരപരിപാടികൾ മാത്രമല്ല മാനേജ്മെന്റ് നടത്തുന്ന പല ചൂഷണങ്ങളുടെയും നടുക്കുന്ന കഥകൾ തെളിവുകൾ സഹിതം പുറത്ത് വിടുമെന്നും പ്രവീൺ പറഞ്ഞു.

ഹോപ്പിറ്റലുകൾ രോഗികളോട് നടത്തുന്ന ചൂഷണങ്ങളിൽ പലതും പകൽ പോലെ വ്യക്തമെങ്കിലും തെളിവുകൾ നിരത്തുമെന്ന ഭീഷണി ഹോസ്പിറ്റൽ മാനേജ്മെന്റുകളെ കൂടുതൽ സമ്മർദ്ധത്തിലാക്കും. അവയവ കച്ചവടത്തിന്റെയും കവൻ രക്ഷാ മരുന്നുകളുടെയും ഉപകരണങ്ങളുടേയും മറവിൽ നടക്കുന്ന കൊള്ളകളുടെ വ്യക്തമായ തെളിവുകൾ നഴ്സ് മാർക്ക് കിട്ടാൻ പ്രയാസമില്ല എന്ന തിരിച്ചറിവ് മാനേജ്മെന്റുകൾക്കുണ്ട്. കൂടാതെ ഓരോ ജില്ലകളിലും കൂടുതൽ ശക്തിയോടെ സംഘടനകൾ ഉടലെടുക്കുന്നതും ഇവർക്ക് തലവേദനയായിക്കൊണ്ടിരിക്കുകയാണ്.

സമര തീവ്രത കൂടുന്നതനുസരിച്ച് നഴ്സ് മാരെ കിട്ടാതെയാകുന്നതോടെ സമ്മർദ്ധത്തിലാകാനാണ് സാധ്യത. എന്നാൽ ഇങ്ങനെയൊരു പ്രതിസന്ധി മറികടക്കാൻ നേഴ്സിങ്ങ് സ്റ്റുഡൻസിനെ രംഗത്തിറക്കാനുള്ള ശ്രമം മാനേജ്മെന്റ് നടത്തുന്നതായാണ് വിവരം. കൂടുതൽ സ്റ്റുഡൻസിനെ വാർഡുകളിൽ പരിശീലനം എന്ന പേരിൽ ഡ്യൂട്ടിക്കിട്ട് പ്രതിസന്ധി തരണം ചെയ്യുന്ന രീതിയിലാണ് നീക്കം.

എന്നാൽ ഇത്തരം നീക്കത്തെ തടയിടാൻ നേഴ്സിങ് സ്റ്റുഡൻസ് യൂണിയനുകളുമായി യു.എൻ.എ സംസ്ഥാന പ്രസിഡന്റ് ജാസ്മിൻ ഷാ ചർച്ച നടത്തി വരികയാണെന്നും പ്രവീൺ പറഞ്ഞു. നഴ്സ്മാരുടെ മാതാപിതാക്കളുൾപ്പെടെയുള്ള അഭ്യുദയകാംക്ഷികളെ ഉൾപ്പെടുത്തിയും സമരം വിപുലീകരിക്കാൻ ആലോചനയുണ്ടെന്നും യു.എൻ.എ ഭാരവാഹികൾ പറയുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP