Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വെന്റിലേറ്ററിലെ ഒരു രോഗിയെ ശുശ്രൂഷിക്കാൻ വേണ്ടത് ഒരു നഴ്‌സ്; ഐസിയുവിൽ രണ്ടു രോഗിക്ക് ഒരു നഴ്‌സെന്നും അനുപാതം; വാർഡിൽ ആണെങ്കിൽ ആറ് രോഗികളെയും നോക്കണം; നിയമം പറയുന്നത് ഇങ്ങനെയെങ്കിലും കേരളത്തിലെ നഴ്‌സുമാർ ഒരു ഷിഫ്റ്റിൽ ശുശ്രൂഷിക്കേണ്ടി വരുന്നത് നാൽപ്പതിലേറെ രോഗികളെ വരെ! നഴ്‌സിങ് ചാർജ്ജിന്റെ പേരിൽ കൊള്ളലാഭം കൊയ്യുമ്പോഴും ആശുപത്രികൾ മാലാഖമാരെ കൊണ്ട് അടിമപ്പണി ചെയ്യിക്കുന്നത് ഇങ്ങനെ

വെന്റിലേറ്ററിലെ ഒരു രോഗിയെ ശുശ്രൂഷിക്കാൻ വേണ്ടത് ഒരു നഴ്‌സ്; ഐസിയുവിൽ രണ്ടു രോഗിക്ക് ഒരു നഴ്‌സെന്നും അനുപാതം; വാർഡിൽ ആണെങ്കിൽ ആറ് രോഗികളെയും നോക്കണം; നിയമം പറയുന്നത് ഇങ്ങനെയെങ്കിലും കേരളത്തിലെ നഴ്‌സുമാർ ഒരു ഷിഫ്റ്റിൽ ശുശ്രൂഷിക്കേണ്ടി വരുന്നത് നാൽപ്പതിലേറെ രോഗികളെ വരെ! നഴ്‌സിങ് ചാർജ്ജിന്റെ പേരിൽ കൊള്ളലാഭം കൊയ്യുമ്പോഴും ആശുപത്രികൾ മാലാഖമാരെ കൊണ്ട് അടിമപ്പണി ചെയ്യിക്കുന്നത് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരളത്തിലും അകത്തും പുറത്തുമായുള്ള നഴ്‌സിങ് സ്‌കൂളുകളിൽ നിന്നും വർഷാർഷം ആയിരക്കണക്കിന് നഴ്‌സുമാർ പഠനം പൂർത്തിയാക്കി പുറത്തിറങ്ങുന്നുണ്ട്. ഇവരിൽ വളരെ ചുരുക്കം ചിലർക്ക് വിദേശത്ത് ജോലി ലഭിക്കുകയും മറ്റുള്ളവർ നക്കാപ്പിച്ച ശമ്പളത്തിന് കേരളത്തിൽ നരകയാതന അനുഭവിച്ച് ജോലി ചെയ്യേണ്ടിയും വരുന്നു എന്നതാണ് ഒരു യാഥാർത്ഥ്യം. ആശുപത്രി മാനേജ്‌മെന്റുകൾ നഴ്‌സുമാർക്ക് മാന്യമായ ശമ്പളം നൽകാൻ കൂട്ടാക്കാത്തതിന്റെ കാരണം പറയുന്നത് പലതാണ്. നഴ്‌സുമാരുടെ എണ്ണം കൂടുതലുള്ളതു കൊണ്ട് പഠിച്ചിറങ്ങുന്നരെയും ഉൾക്കൊള്ളേണ്ടതു കൊണ്ടാണ് പലപ്പോഴും കുറഞ്ഞ ശമ്പളം നൽകേണ്ടി വരുന്നതെന്നാണ് അത്തരക്കാരുടെ ഒരു വാദം. എന്നാൽ, ഇപ്പറഞ്ഞതിന്റെ വസ്തുത എന്താണ്? പരിശോധിക്കുമ്പോൾ വ്യക്തമാകുന്നത് ആശുപത്രി മാനേജ്‌മെന്റുകളുടെ ലാഭക്കൊതിയാണ് കൂടുതൽ നഴ്‌സുമാരെ നിയമിക്കുന്നത് തടസം നിൽക്കുന്നതെന്നാണ് വ്യക്തമാകുന്നത്.

കേരളത്തിൽ നഴ്‌സിങ് പഠിച്ചിറങ്ങുന്നവരുടെ എണ്ണം ആവശ്യം വരുന്നതിനേക്കാൾ കൂടുതലാണ് എന്നാണ് ആശുപത്രികളുടെ പക്ഷം. കാലങ്ങളായി ഇക്കാര്യം പറയുകയും ചെയ്യുന്നു. എന്നാൽ, ഡിമാൻഡിനേക്കാൾ സപ്ലൈ കൂടി എന്നതാണ് കാരണമെന്ന വാദം ശരിയല്ലെന്ന് തന്നെ പറയേണ്ടി വരും. കാരണം, മിക്ക ആശുപത്രികളിലും ഒരു നഴ്‌സ് ചെയ്യേണ്ടി വരുന്നത് വളരെ കൂടിയ ജോലിഭാരമാണ്. ഇക്കാര്യത്തിൽ നിലനിൽക്കുന്ന നിയമങ്ങൾ എല്ലാം കാറ്റിൽപ്പറത്തുകയാണ് ആശുപത്രി മാനേജ്‌മെന്റുകൾ. എന്നിട്ട് നഴ്‌സുമാരുടെ എണ്ണം കൂടുതലാണെന്ന് പറയുകയും ചെയ്യുന്നു.

വസ്തുതാ കണക്കുകൾ പരിശോധിക്കുമ്പോൾ കേരളത്തിൽ ഒരു ആശുപത്രിയിലും രോഗി-നഴ്‌സ് അനുപാതം കൃത്യമായി പാലിക്കുന്നില്ലെന്ന് ബോധ്യമാകും. അതായത് ഒരു ആശുപത്രിയിലും ആവശ്യത്തിന് നഴ്‌സുമാരെ നിയമിക്കുന്നില്ല എന്നു തന്നെ. ഇക്കാര്യം യുഎൻഎ സംസ്ഥാന വൈസ് പ്രസിഡന്റ് സിബി മുകേഷും ചൂണ്ടിക്കാട്ടുന്നു. സ്വകാര്യ മേഖലയിൽ നഴ്‌സുമാർക്ക് ജോലിഭാരം വളരെ കൂടുതലാണ് താനും. എന്നാൽ ചെയ്യുന്ന ജോലിക്ക് മാന്യമായ ശമ്പളം നൽകാന്ന അവസ്ഥയുമാണ് നിലനിൽക്കുന്നത്.

നിയമപ്രകാരം വെന്റിലേറ്റർ ആണ് രോഗി എങ്കിൽ ഒരു നഴ്‌സ് (1:1) എന്നതാണ് അനുപാതം വരേണ്ടത്. ഐസിയുവിന്റെ കാര്യത്തിലാണെങ്കിൽ രണ്ടു രോഗിക്ക് ഒരു നേഴ്‌സ് (1:2) എന്നും വാർഡിൽ ആണ് രോഗി എങ്കിൽ അഞ്ചോ (INC പ്രകാരം) ആറോ (NABH)രോഗിക്ക് ഒരു നേഴ്‌സ് എന്നാണ് ഇത് നഴ്‌സിങ് കോളേജോ സ്‌കൂളോ ഉണ്ടെങ്കിൽ 1:3 യും ആണ് അനുപാതം. നഴ്‌സിങ് പഠിച്ചിറങ്ങുന്നവരുടെ എണ്ണം കൂടുതലാണെന്ന് പറയുന്നവർ എത്ര ആശുപത്രിയിൽ ഈ അനുപാതം പാലിക്കുന്നുണ്ട് എന്ന് പരിശോധിക്കണമെന്നാണ് സിബി പറയുന്നത്.

കേരളത്തിലെ മുഴുവൻ സ്വകാര്യ ആശുപത്രികളിലും അവസ്ഥ ഇതു തന്നെയാണ്. ആറ് നഴ്‌സുമാരെ നോക്കേണ്ടതിന് പകരം ദിവസവും 40 രോഗികളെ വരെ പരിചരിക്കേണ്ട അവസ്ഥ സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാർക്കുണ്ട്. ഇത്തരത്തിൽ രോഗി- നഴ്‌സ് അനുപാതം വർദ്ധിക്കുമ്പോൾ കൂടുതൽ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നത് രോഗികൾ ആണ്. ഇത്ര അധികം രോഗികളെ നോക്കേണ്ടി വരുമ്പോൾ നഴ്‌സിങ് കെയർ കൊടുക്കാൻ സമയം കിട്ടില്ല എഴുത്തു പണി മാത്രമാണ് നടക്കുക. രോഗികളിൽ നിന്നും നഴ്‌സിങ് കെയർ ഇനത്തിൽ വമ്പൻ തുക ഈടാക്കുന്ന മാനേജ്‌മെന്റുകൾ യഥാർത്ഥത്തിൽ അവരെ പരിചരിക്കാൻ ഉള്ള കൃത്യ എണ്ണം നഴ്‌സുമാരെ നിയമിക്കുന്നില്ല എന്നാണ് സത്യാവസ്ഥ- സിബി വ്യക്തമാക്കി.

മിക്ക ആശുപത്രികളിലും പേപ്പർ വർക്കുകൾ കൂടി നഴ്‌സുമാരെ ഏൽപ്പിക്കുന്ന പതിവുണ്ട്. ഇതുകൊണ്ട് തന്നെ രോഗിയെ പരിചരിക്കാൻ വേണ്ട സമയം മറ്റ് വിധങ്ങളിൽ ചെലവാക്കപ്പെടുകയും ചെയ്യുന്നു. അതേസമയം നഴ്‌സുമാരുടെ ജോലിഭാരം കൂടുന്നതിന് അനുസരിച്ച് ആശുപത്രികൾ കൊള്ളലാഭം എടുക്കുന്ന അവസ്ഥയുമുണ്ട്. നഴ്‌സിങ് ചാർജ്ജെന്ന നിലയിൽ 500 മുതൽ 1500 രൂപ വരെ ഒരു രോഗിയിൽ നിന്നും ഈടാക്കുന്ന അവസ്ഥയുണ്ട്. ആരോഗ്യ കച്ചവടത്തിൽ കുത്തകൾ അവരുടെ ലാഭം ഉണ്ടാക്കുന്നതും ആശുപത്രികളിൽ ജോലി ചെയുന്ന ഭൂരിപക്ഷ തൊഴിലാളികളായ നഴ്‌സുമാരെ ചൂഷണം ചെയ്തുകൊണ്ടാണ്. നഴ്‌സിങ് ഫീസിന്റെ പേരിൽ വലിയ തുക ഈടാക്കുമ്പോഴും കൃത്യമായ ശമ്പളം കൊടുക്കാതെയും ആവശ്യത്തിനുള്ള നഴ്‌സുമാരെ നിയമിക്കാതെയും ആണ് ഈ ചൂഷണം നടക്കുന്നത്.

നഴ്‌സുമാർക്ക് മാന്യമായ ശമ്പളം ലഭിക്കാൻ വേണ്ടി യുഎൻഎയുടെ നേതൃത്വത്തിൽ സമരം ചെയ്ത വേളയിൽ ഇക്കാര്യം സംഘടന ചൂണ്ടിക്കാട്ടിയിരുന്നു. ഓരോ ആശുപത്രിക്കും രോഗി നേഴ്‌സ് അനുപാതം കൃത്യമായി നിലനിർത്താൻ ഉള്ള നഴ്‌സുമാരെ നിയമിച്ചാൽ കേരളത്തിൽ ഇപ്പൊ ഉള്ള നഴ്‌സുമാർ തികയാതെ വരും എന്നാണ് സത്യമെന്നും, പക്ഷെ ലാഭ കൊതിയന്മാർ അങ്ങനെ ചെയ്യില്ലെന്നും യുഎൻഎ വൈസ് പ്രസിഡന്റ് ചൂണ്ടിക്കാട്ടുന്നു.

പൊതുജനത്തിന് അവരുടെ പൈസക്ക് മൂല്യം ലഭിക്കുന്ന രീതിയിൽ സേവനം ലഭിക്കണം എങ്കിൽ മുകളിൽ പറഞ്ഞ രീതിയിൽ രോഗി നേഴ്‌സ് അനുപാതം ഉണ്ടാകണം. അടുത്ത ഘട്ടത്തിൽ യുഎൻഎ ഈ വിഷയം കൂടുതൽ പ്രാധാന്യത്തോടെ കൈകാര്യം ചെയ്യുമെന്നും സിബി പറയുന്നു. നിയമപരമായ രോഗി -നഴ്‌സ് അനുപാതത്തിൽ കൂടുതൽ രോഗികളെ ശ്രുശൂഷിക്കാൻ നഴ്‌സുമാർ തയ്യാറല്ലെന്നാണ് അദ്ദേഹം പറയുന്നത്.

രോഗികൾക്ക് മെച്ചപ്പെട്ട സേവനം ലഭിക്കുന്നതിന് കൂടി വേണ്ടിയാണ് ഇത്തരത്തിൽ ഒരു തീരുമാനം എടുക്കുന്നത്. അതുകൊണ്ടു പൊതുജനം ഞങ്ങളുടെ തീരുമാനത്തിന് ഉറച്ച പിന്തുണ നൽകുമെന്നാണ് കരുതുന്നതെന്നും സിബി വ്യക്തമാക്കി. ആശുപത്രിയിൽ അഡ്‌മിറ്റ് ആകേണ്ടി വന്നാൽ അപ്പോൾ നിങ്ങളെ ശ്രുശൂഷിക്കാൻ വരുന്ന നഴ്‌സിനോട് ചോദിക്കണം എത്ര രോഗിയെ നോക്കാൻ ഉണ്ട് എന്ന് ആറിൽ കൂടുതൽ എന്നാണ് ഉത്തരം എങ്കിൽ നിങ്ങള്ക്ക് മാനേജ്‌മെന്റിനോട് വേറെ ഒരു നഴ്‌സിനെ നിയമിക്കാൻ ആവശ്യപ്പെടാം...അങ്ങനെ നിങ്ങള്ക്ക് ലഭിക്കാൻ ഉള്ള സേവനം കൃത്യമായി ലഭിക്കുന്നു എന്ന് ഉറപ്പാക്കാം- അദ്ദേഹം ചൂണ്ടിക്കാട്ടി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP