Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഭൂമിയിലെ മാലാഖമാർ അതിജീവനത്തിന്റെ പോരാട്ടത്തിലേക്ക്; ആവശ്യങ്ങൾ അംഗീകരിക്കുംവരെ നഴ്‌സുമാരുടെ അനിശ്ചിതകാല സമരം; അസോസിയേഷൻ പ്രസിഡന്റ് ജാസ്മിൻ ഷായുടെ നിരാഹാരസമരം 25 മുതൽ സെക്രട്ടറിയറ്റ് പടിക്കൽ

ഭൂമിയിലെ മാലാഖമാർ അതിജീവനത്തിന്റെ പോരാട്ടത്തിലേക്ക്; ആവശ്യങ്ങൾ അംഗീകരിക്കുംവരെ നഴ്‌സുമാരുടെ അനിശ്ചിതകാല സമരം; അസോസിയേഷൻ പ്രസിഡന്റ് ജാസ്മിൻ ഷായുടെ നിരാഹാരസമരം 25 മുതൽ സെക്രട്ടറിയറ്റ് പടിക്കൽ

മറുനാടൻ മലയാളി ബ്യൂറോ

സുഹൃത്തുക്കളെ പോരാടാൻ തയ്യാറാവുക. നമ്മുടെ അതിജീവനത്തിന്റെ പോരാട്ടത്തിന് സമയമായിരിക്കുന്നു. മരണം വരെ നിരാഹാരം കിടക്കാൻ ഞാൻ തയ്യാറാണ്. യുഎൻഎയുടെ മുഴുവൻ സംസ്ഥാനജില്ലാ യൂണിറ്റുകളും തയ്യാറായി കഴിഞ്ഞു, ഞങ്ങൾക്ക് ഇതുവരെ കലവറയില്ലാത്ത പിന്തുണ നൽകിയ നിങ്ങൾ ഓരോരുത്തരും കൂടെയുണ്ടാകുമെന്ന് കരുതുന്നു. ഇതു വരെ നൽകിയ വാഗ്ദാനങ്ങൾ പാലിച്ചിട്ടുണ്ട്. തോൽക്കാൻ നമ്മൾക്ക് മനസ്സില്ല മാലാഖമാരുടെ നേതാവയ ജാസ്മിൻ ഷായുടെ വാക്കുകളാണ് ഇത്.

ഫെബ്രുവരി 25 മുതൽ തിരുവനന്തപുരം സെക്രട്ടേറിയറ്റിനു മുന്നിൽ യുഎൻഎയുടെ സ്ഥാപക നേതാവും സംസ്ഥാന പ്രസിഡന്റുമായ ജാസ്മിൻ ഷാ അനിശ്ചിതകാല നിരാഹാര സമരം അരംഭിക്കുകയാണ്. സമരം ശക്തമാകുന്നതോടെ യുഎൻഎയുടെ മറ്റു സംസ്ഥാന നേതാക്കൾ എല്ലാം നിരാഹാര സമരത്തിൽ പങ്കെടുക്കും. സർക്കാർ സംവിധാനങ്ങൾ സമരത്തിന് നേരെ അനുകൂലമായ നിലപാട് സ്വീകരിക്കാത്ത പക്ഷം യുഎൻഎ യൂണിറ്റുകൾ സംസ്ഥാന വ്യാപക പണിമുടക്ക് അടക്കമുള്ള സമരത്തിലേക്ക് പോകുന്നതിനാണ് തീരുമാനം. ഇതോടെ സംസ്ഥാനത്തെ ആരോഗ്യ മേഖല ഏതാണ്ട് സ്തംഭിക്കും. സ്വകാര്യ ആശുപത്രികളെയാകും സമരം ബാധിക്കുക. സർക്കാർ ആശുപത്രികളിലെ പ്രവർത്തനത്തെ സമരം തടസ്സപ്പെടുത്തില്ലെങ്കിലും വലിയ പ്രത്യാഘാതങ്ങൾ ജാസ്മിൻ ഷായുടെ നിരാഹാരം ഉണ്ടാക്കും.

നഴ്‌സിങ് രംഗത്തെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ ഏറെ വാഗ്ദാനങ്ങൾ നേഴ്‌സുമാരുടെ സംഘടനയായ യുഎൻഎയ്ക്ക് ഉമ്മൻ ചാണ്ടി സർക്കാർ നൽകിയിരുന്നു. ഇതൊന്നും പാലിക്കപ്പെട്ടില്ല. ഈ സാഹചര്യത്തിലാണ് സമരത്തിലേക്ക് ജാസ്മിൻഷാ എ്ത്തുന്നത്. ആശുപത്രി മേഖലയിൽ ഇപ്പോഴും ലഭിക്കുന്ന ദിവസവേതനം 300, 400 രൂപയാണ്. എല്ലാ മൂന്ന് വർഷം കൂടുമ്പോഴും മിനിമം വേതനം പുതുക്കി നിശ്ചയിക്കാറുണ്ട്. എന്നാൽ 2013 ജനുവരിയിൽ പ്രാബല്യത്തിൽവന്ന മിനിമം വേതനം പുതുക്കി നിശ്ചയിക്കേണ്ടത് 2016 ജനുവരിയിൽ ആയിരുന്നു. 17.5 ലക്ഷം നഴ്‌സുമാരുടെ ശമ്പള പരിഷ്‌കരണം പ്രാബല്യത്തിൽ വരുത്താൻ തൊഴിൽ മന്ത്രി യുഎൻഎ സംഘടിപ്പിച്ച പൊതുപരിപാടിയിൽ രണ്ട് വർഷം സമയം ചോദിച്ചിരുന്നു. മന്ത്രിയുടെ വാക്കിന് വിലകൽപ്പിച്ചാണ് ശമ്പള പരിഷ്‌കരണത്തിന്റെ പേരിൽ സമരങ്ങൾ ഉപേക്ഷിച്ചത്. എന്നാൽ ഇതുവരെ ഒന്നുമായില്ല.

ഈ ജീവിത സമരം വിജയിപ്പിക്കാൻ സംഘടന ഏതറ്റവും പോകും എന്ന് സർക്കാരിനു മുന്നറിയിപ്പ് നൽകുന്നു. തങ്ങളുടെ രക്തം കൊണ്ടാണ് നേഴ്‌സിങ് മേഖലയിൽ പരിഹാരം ഉണ്ടാക്കുമെങ്കിൽ അതിനും തയ്യാറെന്ന പ്രഖ്യാപനമാണ് യുഎൻഎ നടത്തുന്നത്. ആദ്യം ജാസ്മിൻഷ സമരം ആരംഭിക്കുന്നതും തുടർന്ന് സമരം ആരംഭിക്കും. എന്നിട്ടും പ്രശ്‌ന പരിഹാരത്തിന് സർക്കാർ തയ്യാറായില്ലെങ്കിൽ യുഎൻഎയുടെ സംസ്ഥാന നേതാക്കൾ എല്ലാം നിരാഹാര സമരത്തിൽ പങ്കെടുക്കും. എന്നിട്ടും സമരത്തിന് നേരെ അനുകൂലമായ നിലപാട് സ്വീകരിക്കാത്ത പക്ഷം യുഎൻഎ യൂണിറ്റുകൾ സംസ്ഥാന വ്യാപക പണിമുടക്ക് അടക്കമുള്ള സമരത്തിലേക്ക് പോകുന്നതിനാണ് തീരുമാനം. ഇതുണ്ടായാൽ സ്വകാര്യ ആശുപത്രികൾ മുഴുവൻ നിശ്ചലമാക്കും. ഇതുവരെ കാര്യങ്ങളെത്തിക്കാൻ സർക്കാരിന് കഴിയുകയില്ലെന്നാണ് വിലയിരുത്തൽ.

നഴ്‌സിങ് മേഖലയിൽ നിരവധി പ്രശ്‌നങ്ങൾ ഉണ്ടായിരുന്നു, അത് പാരമ്യത്തിൽ എത്തിയത് 20112012 കാലഘട്ടത്തിൽ ആയിരുന്നു.അത് വലിയ പൊട്ടിത്തെറിയിലേക്കും സമര പ്രക്ഷോഭങ്ങളിലേക്കും വഴി തുറന്നു. ഈ സാഹചര്യത്തിലാണ് നഴ്‌സുമാരുടെ സംഘടനയായി യുഎൻഎ ശക്തിയറിയിച്ച് രംഗത്ത് വന്നത്. പരമാവധി ആത്മാർത്ഥയോടെ പൂർണ്ണമായും നഴ്‌സുമാരുടെ പിന്തുണയോടെ സമരങ്ങൾ വിജയിപ്പിക്കാനും 15003000 വരെ കിട്ടിയിരുന്ന ശംബളം ഐആർ സിയിലൂടെ 1000013500 രൂപയായി വർദ്ധിപ്പിക്കാനും സാധിച്ചിരുന്നു. 2013 ജനുവരി ഒന്ന് മുതൽ മുൻകാല പ്രാബല്യത്തിൽ ആണ് ഈ ശമ്പളം കിട്ടി തുടങ്ങിയത്. ബലരാമൻ കമ്മിറ്റി റിപ്പോർട്ട് പ്രകാരമുള്ള ശമ്പളം രണ്ട് വർഷത്തിനകം നടപ്പിലാക്കി തരാം എന്ന് 2013 നവംബർ 16ന് തൊഴിൽ വകുപ്പ് മന്ത്രി ഷിബു ബേബി ജോൺ യുഎൻഎയുടെ പൊതുവേദിയിൽ വച്ച് വാക്ക് നൽകിയതുമാണ്. ഇത് തെറ്റിയതാണ് അനിശ്ചിതകാല സമരത്തിലേക്ക് കാര്യഘങ്ങൾ എത്തിക്കുന്നത്.

എന്നാൽ രണ്ട് വർഷം പൂർത്തീകരിച്ച അന്ന് തന്നെ വാക്ക് പാലിച്ച് ശംബളം വർദ്ധിപ്പിക്കണമെന്നാവശ്യം യുഎൻഎ ആവശ്യപ്പെട്ടിരുന്നു. പിന്നീട് പല തവണ ഈ ആവശ്യം ഉന്നയിച്ച് ആരോഗ്യ തൊഴിൽമുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്ക് നിവേദനങ്ങൾ യു എൻ എ അയച്ചിരുന്നു. ഈ മാസം പല തവണ മന്ത്രിമാരെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. സർക്കാർ നഴ്‌സുമാർ ഉൾപ്പെടെയുള്ളവരുടെ ശമ്പളം കഴിഞ്ഞ ദിവസം വർദ്ധിപ്പിച്ചെങ്കിലും സ്വകാര്യ സഹകരണ മേഖലയിലുള്ളവരുടെ കാര്യത്തിൽ അലംഭാവം തുടരുന്നു. ശമ്പള വർദ്ധനവിനു വേണ്ടിയുള്ള പോരാട്ടങ്ങൾ ജനുവരി 11 മുതൽ പ്രത്യക്ഷമായി തുടങ്ങിയെങ്കിലും സർക്കാർ ഇതുവരെ അനുകൂലമായി പ്രതികരിച്ചിട്ടില്ല. മാനേജ്‌മെന്റ്കൾ ആകട്ടെ കൂടുതൽ ചൂഷണ തന്ത്രങ്ങളുമായി മുന്നോട്ട് പോകുന്നു.

സർക്കാർ കാലാവധി അവസാനിക്കാൻ വെറും മുന്നു മാസം മാത്രം അകലെയാണെന്നിരിക്കെ ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ട് പോകാൻ സംഘടന തീരുമാനിക്കുന്നതെന്നും യുഎൻഎ വിശദീകരിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP