Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ചെയ്യുന്നത് സർക്കാർ ആശുപത്രിയിലെ നഴ്‌സുമാർ എടുക്കുന്ന അതേ ജോലി തന്നെ; രോഗികളിൽനിന്ന് ലക്ഷങ്ങൾ പിടുങ്ങുന്ന സ്വകാര്യ ആശുപത്രി അധികൃതർ നഴ്‌സുമാർക്കു ശമ്പളം കൊടുക്കാൻ മടിക്കുന്നു; എല്ലാം എപ്പോൾ ശരിയാകുമെന്ന ചോദ്യമുയർത്തി തലസ്ഥാനനഗരിയിൽ ഭൂമിയിലെ മാലാഖമാരുടെ പ്രതിഷേധപ്രകടനം

ചെയ്യുന്നത് സർക്കാർ ആശുപത്രിയിലെ നഴ്‌സുമാർ എടുക്കുന്ന അതേ ജോലി തന്നെ; രോഗികളിൽനിന്ന് ലക്ഷങ്ങൾ പിടുങ്ങുന്ന സ്വകാര്യ ആശുപത്രി അധികൃതർ നഴ്‌സുമാർക്കു ശമ്പളം കൊടുക്കാൻ മടിക്കുന്നു; എല്ലാം എപ്പോൾ ശരിയാകുമെന്ന ചോദ്യമുയർത്തി തലസ്ഥാനനഗരിയിൽ ഭൂമിയിലെ മാലാഖമാരുടെ പ്രതിഷേധപ്രകടനം

അരുൺ ജയകുമാർ

തിരുവനന്തപുരം: നീലയും വെള്ളയും ചേർന്ന കൊടികളുമുയർത്തിപ്പിടിച്ച് എല്ലാം എപ്പോൾ ശരിയാകുമെന്ന ചോദ്യവുമുന്നയിച്ച ബാനറുകളുമായി അത്യാസന്ന നിലയിലുള്ള തങ്ങുടെ ജീവിതത്തിന് ഉടൻ പ്രത്യേക ചികിത്സ നൽകണമെന്ന ക്രിയാത്മക മുദ്രാവാക്യമുയർത്തി സ്വകാര്യ ആശുപത്രി നഴ്സുമാർ എംജി റോഡിലൂടെ നടന്നു നീങ്ങിയപ്പോൾ ഇന്ത്യൻ നഴ്സസ് അസോസിയേഷൻ നടത്തിയ സെക്രട്ടേറിയറ്റ് ധർണ്ണ ജനശ്രദ്ധ നേടി. തങ്ങൾ ചെയ്യുന്ന ജോലിക്ക് മാന്യമായ ശമ്പളം ലഭിക്കണമെന്നും തൊഴിൽ ആനുകൂല്യങ്ങളുണ്ടാകണമെന്നും നഴ്സുമാരുടെ വേതനം സംബന്ധിച്ച് സുപ്രീം കോടതി പ്രസ്താവിച്ച വിധി നടപ്പിലാക്കണമെന്നാണ് നഴ്സുമാർ ആവശ്യപ്പെടുന്നത്.

സ്വകാര്യ ആശുപത്രിയിൽ തങ്ങൾക്ക് അനുഭവിക്കേണ്ടിവരുന്ന ബുദ്ധിമുട്ടുകൾ അധികാരികളുടെ മുന്നിൽ നിരവധി തവണ തുറന്ന് കാണിച്ചിട്ടും പരിഹാരമായില്ലെന്നാണ് നഴ്സുമാർ പറയുന്നത്. മാലാഖമാരെന്ന് വിളിക്കപപെടുന്ന നഴ്സ് സമൂഹത്തോട് ചെകുത്താൻ സമീപനമാണ് പല സ്വകാര്യ ആശുപത്രി അധികൃതരും കൈകൊള്ളുന്നതെന്നും നഴ്സുമാർക്ക് പരാതിയുണ്ട്.സർക്കാർ ആശുപത്രിയിലെ നഴ്സുമാർ ചെയ്യുന്ന അതേ ജോലി തന്നെയാണ് തങ്ങളും ചെയ്യുന്നത്. മിക്കവാറും ദിവസങ്ങളിൽ സർക്കാർ നഴ്സ്മാർ ചെയ്യുന്നതിലുമധികം. ചെയ്യുന്ന ജോലി വളരെ ഉത്തരവാദിത്വത്തോടെയാണ് എന്നാൽ ആ പരിഗണന തങ്ങൾക്ക് ലഭിക്കുന്ന ശമ്പളത്തിൽ കാണാനാകുന്നില്ലെന്നാണ് പരാതി.

സ്വകാര്യ ആശുപത്രികൾ ലക്ഷങ്ങളാണ് ചികിത്സാ ചിലവെന്ന പേരിൽ രോഗികളിൽ നിന്നും തട്ടിയെടുക്കുന്നത്. എന്നാൽ നഴ്ുമാർക്ക് ശമ്പളം നൽകാൻ മാത്രം ആശുപത്രി അധികൃതരുടെ പണം അനങ്ങില്ല. സ്വകാര്യ ആശുപത്രികളുടെ തൊഴിലാളി വിരുദ്ധ നയങ്ങളും ചൂണ്ടിക്കാണിച്ച് സുപ്രീം കോടതിയിൽ പരാതി നൽകിയിരുന്നു. തുടർന്ന് നഴ്സുമാരുടെ പ്രശ്നങ്ങൾ പഠിച്ച ശേഷം നഴ്സുമാരുടെ ശമ്പളത്തെ സംബന്ധിച്ച സുപ്രീം കോടതി വിധി അതാത് സംസ്ഥാനങ്ങളിലെ സർക്കാർ ആശുപത്രിയിൽ ലഭിക്കുന്ന അതേ ശമ്പളം ലഭ്യയമാക്കണമെന്നായിരുന്നു.ഇത് സംബന്ധിച്ചതീരുമാനങ്ങൾ എത്രയും വേഗം കേന്ദ്രത്തെ അറിയിക്കണമെന്നും എല്ലാ സംസ്ഥാന ഈആരോഗ്യ സെക്രട്ടറിമാർക്കും നിർദ്ദേശവും നൽകിയിരുന്നു. എന്നാൽ ഇതൊന്നും നടപ്പിലായട്ടില്ലെന്നും ഇതൊക്കെ എപ്പോൾ ശരിയാകുമെന്നുമാണ് നഴ്സുമാർ ചോദിക്കുന്നത്.

കേരളത്തിൽ ലേബർ കമ്മീഷന്റെ നിലപാടുകളാണ് നഴ്സുമാരുടെ പ്രശ്നങ്ങൾ ഗുരുതരമാക്കിയത്. സുപ്രീം കോടതി വിധി അനുസരിച്ച് ശമ്പള വ്യവസ്ഥ ഭേദഗതി ചെയ്യുക, വിദ്യാഭ്യാസ വായ്‌പ്പയെടുത്ത് പഠിക്കുകയും ഇപ്പോൾ തുച്ഛമായ ശമ്പളം മാത്രം ലഭിക്കുന്നതിനാൽ വിദ്യാഭ്യാസ വായ്‌പ്പ തിരിച്ചടയ്ക്കാൻ കഴിയാത്ത അവസ്ഥയാണ്. നല്ല ശമ്പളവും വലിയ ജോലിയുമെല്ലാം പ്രതീക്ഷിച്ചാണ് പലരും നഴ്സിങ്ങ് മേഖലയിലേക്ക് വന്നത്. എന്നാൽ ലഭിക്കു്നന ശമ്പളം പുറത്ത് പറയാൻ പോലും മടിയാണ് പലർക്കും വീട്ടു ജോലിക്കു പോകുന്ന സ്ത്രീകൾക്ക് ലഭിക്കുന്ന ശമ്പളം പരോലും ലഭിക്കുന്നില്ല. 4000 5000 രൂ വരെ ലഭിക്കുന്നവരാണ് ഭൂരിഭാഗവും. ഈ പണം കൊണ്ട് ജീവിതവും വായ്‌പ്പയും എല്ലാം എങ്ങനെ മു്നനോട്ട് പോകുമെന്ന് ഞങ്ങളെ മാലാഖകളെന്നു വിളിക്കുന്നത്കൊണ്ട് ശമ്പളമില്ലാതെ ജീവിക്കാൻ കഴിയുമെന്നാണോ ധാരണയെന്നും സമരത്തിനെത്തിയ ഷീബ എന്ന നഴ്സ് ചോദിക്കുന്നു. ഇന്നിപ്പോൾ ഈ സമരം കഴിഞ്ഞിട്ട് വേണം ഒ്നനരയ്ക്ക് ജോലിയിൽ പ്രവേശിക്കാനെന്നും അവർ പറയുന്നു.

വായ്‌പ്പ തിരിച്ചടയ്ക്കാൻ ബുദ്ധിമുട്ടുന്ന നിരവധി നഴ്സുമാരുണ്ട്. വീട്ടിലെ പല ഉത്തരവാദിത്തങ്ങളും തങ്ങളുടെ ചുമലിലാണ് അത്തരക്കാുടെ വായ്‌പ്പ സർക്കാർ ഏറ്റെടുക്കണമെന്നാണ് സമരക്കാരുടെ ആവശ്യം. നൈറ്റ് ഡ്യൂട്ടി അധികമായി നൽകുന്നുവെന്ന പരാതിയുമുണ്ട് നഴ്സുമാർക്ക്. സർക്കാർ ആശുപത്രികളിൽ മൂന്ന് ഷിഫ്റ്റിലായി നഴ്സുമാർ ജോലി ചെയ്യുമ്പോൾ ആർക്കും അധികമായി നൈറ്റ് ഡ്യൂട്ടി ചെയ്യേണ്ട സാഹചര്യമില്ല. എന്നാൽ തങ്ങൾക്ക് മാസത്തിൽ 15 ദിവസത്തിലധികം നൈറ്റ് ഡ്യൂട്ടി ചെയ്യേണ്ടി വരു്നനുവെന്നും നഴ്സുമാർക്ക് പരാതിയുണ്ട്.

ഒരു കാലത്ത് സ്ത്രീകൾ മാത്രമാണ് കൂടുതലായും നഴ്സിങ്ങ് രംഗത്തേക്ക് കടന്നു വന്നിരുന്നത് എന്നാൽ ഇന്ന് പുരുഷന്മാരും ധാരാളമായി കടന്നുവരുന്നുണ്ട്. പുരുഷന്മാർക്ക് നഴ്സിങ്ങ് മേഖലയിൽ 30 ശതമാനം സംവരണം നൽകണം എന്നും ഐൻഎ ആവശ്യപ്പെടുന്നു. വിദേശത്ത് ജോലിക്കായി അപേക്ഷിച്ച് കബളിപ്പിക്ക്പപെടു്നനത് നിരവധി നഴ്സുമാരാണ്. പല്പപോഴും നാട്ടിൽ ലഭിക്കുന്നതിൽ നിന്നും വലിയ മെച്ചമൊന്നുമില്ലാത്ത വരുമാനമായിരിക്കും വിദേശത്തും ലഭിക്കുന്നത്. ഇത്തരം വിദേശ റിക്രൂട്ട്മെന്റുകൾ സർക്കാർ ഏറ്റെടുക്കണമെന്നും ഐഎൻഎ ആവശ്യപ്പെടുന്നു.

ഇതിന് പുറമേ പ്രവർത്തി പരിചയമടിസ്ഥാനമാക്കി ശമ്പള പരിഷ്‌കരണം നടപ്പിലാക്കുക, നഴ്സിങ്ങ് ഡയറക്ടറേറ്റ് സ്ഥാപിച്ച് നഴ്സുമാരുടേയും രോഗികളുടേയും സംരക്ഷണം ഉറപ്പാക്കുക. ശമ്പള വർദ്ധനവിന് മുൻകാല പ്രാപല്യം നൽകുക, റെജിസ്ട്രേഡ് നഴ്സുമാരുടെ ട്രെയിനി സംവിധാനം അവസാനിപ്പിക്കുക, സ്ത്രീ സുരക്ഷാമുൻനിർത്തി സ്ത്രീ നഴ്സുമാർക്ക് തൊഴിലിടങ്ങളിൽ കൂടുതൽ മെച്ചപ്പെട്ട സുരക്ഷ ഏർപ്പെടുത്തുക തുടങ്ങിയ വിവിധങ്ങളായ ആവശ്യങ്ങളുന്നയിച്ചാണ് നഴ്സുമാരുടെ ധർണ്ണ നടന്നത്. സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നാണ് സമരത്തിനായി നഴ്സുമാരെത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP