1 aed = 17.64 inr 1 eur = 75.03 inr 1 gbp = 83.98 inr 1 kwd = 212.76 inr 1 sar = 17.13 inr 1 usd = 64.34 inr

Jul / 2017
26
Wednesday

അവർ പോരാടുന്നത് ഞങ്ങൾക്ക് വേണ്ടി.. സമരത്തെ വഞ്ചിക്കാൻ ആരു പറഞ്ഞാലും കൂട്ടു നിൽക്കില്ല; നഴ്സിങ് വിദ്യാർത്ഥികളെ കൊണ്ട് ജോലി ചെയ്യിച്ച് സമരത്തെ നേരിടാൻ ഇറങ്ങിയ ആശുപത്രി മുതലാളിമാർക്ക് തിരിച്ചടി; സർക്കാരിനെ സ്വാധീനിച്ച് സ്വകാര്യ നഴ്‌സിങ് ലോബി 'ഒപ്പിച്ചെടുത്ത' നഴ്‌സിങ് ട്രെയിനി തട്ടിപ്പ് വിശദീകരിച്ച് യുഎൻഎ

July 17, 2017 | 04:53 PM | Permalink



മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: നഴ്‌സിങ് സമരത്തെ അട്ടിമറിക്കാൻ വേണ്ടി നഴ്‌സിങ് വിദ്യാർത്ഥികളെ കൂട്ടുപിടിച്ച സ്വകാര്യ ആശുപത്രി മുതലാൡമാർക്ക് തിരിച്ചടി. നഴ്‌സിങ് സമരത്തെ തകർക്കാൻ വേണ്ടി തങ്ങളെ കൂട്ടുപിടിക്കേണ്ട കാര്യമില്ലെന്ന് നഴ്‌സുമാർ വ്യക്തമാക്കി. അവർ പോരാടുന്നത് ഞങ്ങൾക്ക് കൂടി വേണ്ടിയാണെന്നും സമരത്തെ വഞ്ചിക്കാൻ ആരു പറഞ്ഞാലും കൂട്ടു നിൽക്കില്ലെന്നും കണ്ണൂരിലെ നഴ്‌സിങ് വിദ്യാർത്ഥികൾ വ്യക്തമാക്കി. നഴ്‌സിങ് സമരത്തിന് അനുഭാവം പ്രകടിപ്പിച്ച് തെരുവിലിറങ്ങാൻ തയ്യാറായിരിക്കയാണ് വിദ്യാർത്ഥികൾ. കലക്ടറുടെ അനുമതിയോടെ രോഗികളെ ചികിത്സിക്കാൻ വേണ്ടി വിദ്യാർത്ഥികളെ രംഗത്തിറക്കാൻ വേണ്ടിയുള്ള ശ്രമത്തിലാണ് ആശുപത്രികൾ. എന്നാൽ, അത്തരമൊരു നീക്കത്തിന് തങ്ങൾ കൂട്ടു നിൽക്കില്ലെന്നാണ് നഴ്‌സിങ് വിദ്യാർത്ഥികൾ പറയുന്നത്.

ആശുപത്രികളിൽ നഴ്സുമാരുടെ സ്ഥാനത്ത് എട്ടു നഴ്സിങ് കോളജുകളിൽനിന്നുള്ള വിദ്യാർത്ഥികളെ നിയോഗിക്കാനാണു കലക്ടറുടെ ഉത്തരന് അനുസരിച്ച് തീരുമാനം കൈക്കൊണ്ടത്. അഞ്ചു ദിവസത്തേക്കു ജില്ലയിലെ നഴ്സിങ് കോളജുകളിൽ അധ്യയനം നിർത്തണമെന്നും ഒന്നാം വർഷക്കാർ ഒഴികെയുള്ള വിദ്യാർത്ഥികളെ സമരം നടക്കുന്ന ആശുപത്രികളിൽ ജോലിക്കായി വിന്യസിക്കണമെന്നും കലക്ടർ നിർദ്ദേശിച്ചിരുന്നു. എന്നാൽ, കലക്ടറുടെ നിർദ്ദേശപ്രകാരം ജോലിക്ക് കയറാൻ നഴ്‌സുമാർ തയ്യാറായില്ല.

സംഘർഷ സാഹചര്യങ്ങളിൽ നിരോധനാജ്ഞ പ്രഖ്യാപിക്കുന്ന 144-ാം വകുപ്പു പ്രകാരമാണ് ജില്ലാ കലക്ടർ ഉത്തരവ് പുറപ്പെടുവിച്ചത്. വിദ്യാർത്ഥികളെ അയയ്ക്കാൻ കോളജ് പ്രിൻസിപ്പൽമാർക്ക് കലക്ടർ നിർദ്ദേശം നൽകി. ഇവർക്ക് ഭക്ഷണവും വാഹനസൗകര്യവും ദിവസം 150 രൂപ പ്രതിഫലവും ആശുപത്രി മാനേജ്മെന്റ് നൽകണം. കോളജിൽ നിന്ന് ആശുപത്രിയിലേക്കുള്ള യാത്രയ്ക്കു പൊലീസ് സംരക്ഷണം നൽകണം. പനി പടരുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം. ഉത്തരവ് നടപ്പാക്കുന്നതു തടസപ്പെടുത്തുന്നവർക്കെതിരേ കേസെടുക്കാൻ തീരുമാനമുണ്ടങ്കിലും വിദ്യാർത്ഥികൾ അത് അംഗീകരിക്കാൻ തയ്യാറായിട്ടില്ല. കണ്ണൂർ കലക്ടർ പുറപ്പെടിവിച്ച വിവാദ ഉത്തരവിന് എതിരെ യുഎൻയുടെ നേതൃത്വത്തിൽ സമരം നടത്തി.

പ്രതികാര നടപടികളുമായി ആശുപത്രികൾ

അതേസമയം നഴ്‌സിങ് സമരം ശക്തിപ്രാപിക്കുന്ന പശ്ചാത്തലത്തിൽ പല സ്വകാര്യ ആശുപത്രികളിലും നഴ്‌സുമാർക്കെതിരെ മാനേജ്‌മെന്റുകൾ പ്രതികാര നടപടി ആരംഭിച്ചു. തൃശ്ശൂർ അശ്വിനി ആശുപത്രിയിലെ നഴ്‌സുമാരെ ജോലിക്ക് കയറ്റാത്ത നിലപാടാണ് നഴ്‌സിങ് സൂപ്രണ്ട് സ്വീകരിച്ചത്. ഇതോടെ നഴ്‌സിങ് സൂപ്രണ്ടിനെതിരെയും നഴ്‌സുമാർ പ്രക്ഷോഭവുമായി രംഗത്തെത്തി. യുഎൻഎയുടെ നേതൃത്വത്തിലാണ് ഇവിടെ സമരം നടത്തുന്നത്.

കനത്ത മഴയെ പോലും അവഗണിച്ചു കൊണ്ടാണ് യുഎൻഎയുടെ നേതൃത്വത്തിൽ നഴ്‌സുമാർ പ്രക്ഷോഭവുമായി രംഗത്തിറങ്ങിയത്. സമര രംഗത്തു നിന്നും പിന്നോട്ടു പോകില്ലെന്നും വിജയിക്കും വരെ സമരം തുടരുമെന്നും നഴ്‌സുമാർ വ്യക്തമാക്കി.

നഴ്സിങ് ട്രെയിനി തട്ടിപ്പ് വിശദീകരിച്ച് മുഖ്യമന്ത്രിക്ക് നിവേദനം

സർക്കാരിനെ സ്വാധീനിച്ച് സ്വകാര്യ നഴ്സിങ് ലോബി 'ഒപ്പിച്ചെടുത്ത' നഴ്സിങ് ട്രെയിനി തട്ടിപ്പ് വിശദീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന് യു.എൻ.എയുടെ നിവേദനം. ഇന്ത്യൻ നഴ്സിങ് കൗൺസിലിന്റെ അംഗീകൃത രജിസ്ട്രേഷൻ കിട്ടി നഴ്സാവുന്നതിന് വേറെങ്ങും നിലവിലില്ലാത്തതും, ഒരു നിയമത്തിലും പറയാത്ത രീതിയിലുള്ള ഒരു 'ട്രെയിനി ' സമ്പ്രദായം കേരളത്തിലെ സ്വകാര്യ ആശുപത്രി ലോബി വളരെ ബുദ്ധി പൂർവ്വം, സർക്കാരിനെ സ്വാധീനിച്ച് ഒപ്പിച്ചതാണെന്ന് നിവേദനത്തിൽ യു.എൻ.എ വ്യക്തമാക്കുന്നു. ഒരുനിയമത്തിന്റെയും പിൻബലം ഇല്ലാത്ത ഈ സർക്കാർ ഉത്തരവാണ് നഴ്സുമാരെ ചൂഷണം ചെയ്യുന്നതിന് അവർക്കുണ്ടാക്കി കൊടുത്ത വൻ അവസരമെന്നും ഇവർ നിവേദനത്തിൽ പറയുന്നു.

ഈ ഉത്തരവ് കൈമുതലാക്കി പുതിയ നഴ്സിങ് ട്രെയിനികളെ കുറഞ്ഞ അലവൻസിൽ നിയോഗിക്കുകയും ഏതാനും വർഷം കഴിയുമ്പോൾ ശ്വാസം മുട്ടിച്ച് പുറം തള്ളുകയും പുതിയ ട്രെയിനികളെ വീണ്ടും നിയമിച്ച് അർഹതപ്പെട്ട ശമ്പളം നൽകാതിരിക്കുകയുമാണ് ആശുപത്രി മാനേജ്മെന്റ് ചെയ്യുന്നത്. നഴ്സുമാരെ അടിമകളെ ആശുപത്രി മാനേജമെന്റിന് മുമ്പിൽ പഞ്ചപുച്ചമടക്കി നിർത്താൻ ഉതകുന്ന ഈ സർക്കാർ ഉത്തരവ് ,ഒരു തൊഴിലാളി വർഗ ഉന്നമനത്തിനായി നിൽക്കുന്ന സർക്കാർ അനുവദിക്കേണ്ടതുണ്ടോ എന്ന് ബഹു.മുഖ്യമന്ത്രി ആലോചിക്കണമെന്നും നിവേനദത്തിൽ യു.എൻ.എ ആവശ്യപ്പെടുന്നു.

വൻ ശമ്പളം പറ്റി നഴ്സിങ് പഠിപ്പിക്കുന്ന അദ്ധ്യാപക സമൂഹത്തോടും, കോളേജ്/ സ്‌കൂളുകളോടും നിങ്ങളുടെ പഠിപ്പിക്കലിന് യാതൊരു നിലവാരവുമില്ലെന്നും കുട്ടികളെ വീണ്ടും പഠിപ്പിച്ചെടുത്താലെ പ്രയോജമുള്ളൂ എന്ന് സർക്കാർ തന്നെ വിളിച്ചു കൂവിയിരിക്കുന്നത് എന്തൊരു വിരോധാഭാസമാണെന്നും യു.എൻ.എ ചോദിക്കുന്നു. അന്യസംസ്ഥാനത്തു നിന്നു വരുന്ന നഴ്സുമാർക്ക് നിലവാരമില്ല എന്ന പേര് പറഞ്ഞാണ് ഈ ഉത്തരവ് ഒപ്പിച്ചത് എന്നാണ് മനസ്സിലാക്കുന്നത്.

അന്യസംസ്ഥാനത്തെ നിലവാരമില്ലാത്ത നഴ്സിങ് വിദ്യാഭ്യാസമുണ്ടെങ്കിൽ, അത്തരം സ്ഥാപനങ്ങളെ നമ്മുടെ സർക്കാരും സ്വകാര്യ ലോബിയും ചേർന്ന് സഹായിക്കുന്നത് ശരിയാണോ? അങ്ങിനെ സഹായിച്ചുകൊണ്ടിരുന്നാൽ ഏതെങ്കിലും കാലത്ത് അവരുടെ നിലവാരമുയരുമോ? മറിച്ച് ക്വാളിറ്റിയില്ലാത്ത വിദ്യാഭ്യാസം നൽകി വിട്ടാൽ ജോലി കിട്ടില്ല എന്ന നില വന്നാൽ, ഇത്തരം സ്ഥാപനങ്ങൾ താനെ പൂട്ടി പോവില്ലെ? അതല്ലെ വേണ്ടത്?. അല്ലാതെ കഴിവുള്ള കുട്ടികളെ മാറ്റിനിർത്തി കുറഞ്ഞ ചെലവിൽ നിലവാരമില്ലാത്തവർക്കവസരമുണ്ടാക്കുകയാണോ വേണ്ടതെന്നും ഇവർ നിവേദനത്തിൽ ചോദിക്കുന്നു. അതുകൊണ്ട് തന്നെ നഴ്സ് മാർക്ക് തുടക്കത്തിൽ കിട്ടേണ്ട യഥാർത്ഥ ശമ്പളം ഉറപ്പാക്കാൻ ഈ ട്രെയിനിങ് നിയമന സമ്പ്രദായം സർക്കാർ ഉടൻ അവസാനിപ്പിക്കണം.

'എക്സ്പീപീരിയൻസില്ല ' എന്ന തൊടുന്യായം പറഞ്ഞ് വർഷങ്ങളുടെ ജോലി പരിചയമുള്ള നഴ്സിനെയും, പുതി സ്ഥാപനത്തിലൊ, പുതിയ ഡിപ്പാർട്ട് മെന്റിലോ നിയോഗിക്കുമ്പോൾ വീണ്ടും, കുറഞ്ഞ ശമ്പളത്തിൽ ട്രെയിനിയാക്കുന്നു. മാനേജ്മെമെന്റിന്റെ സൗകര്യാർത്ഥം വകുപ്പ് മാറ്റി ജോലിക്കു നിയോഗിച്ചാലും കുറഞ്ഞ കൂലിയിയിൽ 'ട്രെയിനി'യായാണ് നിയമിക്കുന്നത്. എതെങ്കിലും സർവീസിൽ ഇങ്ങനെയുണ്ടാ? സർക്കാർ നഴ്സിങ് മേഖലയിലെങ്ങും, സ്ഥലം മാറ്റം വരുന്നവർക്ക് ഇങ്ങനെ ശമ്പളം കുറച്ച് ടെയിനി ആക്കാറില്ലെല്ലൊ? അതു കൊണ്ട് ബഹു.മുഖ്യമന്ത്രി ഇടപെട്ട് ഈ പകൽകൊള്ള ഉടനടി അവസാനിപ്പിക്കുകയും, കുറഞ്ഞത് കഴിഞ്ഞ ഒരു വർഷമായി ട്രെയിനിയായി ജോലി ചെയ്യിക്കപ്പെട്ടു വരുന്നവർക്ക് ശമ്പളത്തിന്റെ ബാക്കി തുക കൂടിശിക ശമ്പളമായി ഉടൻ നൽകണമെന്നും നിദ്ദശിക്കാമോ എന്ന് ആലോചിക്കണമെന്നും നിവേദനത്തിൽ യു.എൻ.എ ആവശ്യപ്പെടുന്നു. അതുപോലെ വിഷയത്തിൽ മുഖ്യമന്ത്രി ഇടപെടുന്നുവെന്നറിഞ്ഞ മാനേജ്മെന്റുകൾ, പെട്ടന്ന് യോഗം ചേർന്ന് കഴിഞ്ഞ ആഴ്ച മന്ത്രിമാരുടെ നേതൃത്വത്തിൽ എടുത്ത, കുറഞ്ഞ ശമ്പള തീരുമാനം അംഗീകരിച്ചതിലെ അടവ് സർക്കാർ ശ്രദ്ധിക്കാതെ പോവരുത്.

മുഖ്യമന്ത്രി സുപ്രീം കോടതിയുടെയോ മറ്റേതെങ്കിലും സർക്കാർ സമിതിയുടെയോ, ആധികാരികതയുള്ള നിർദ്ദേശ പ്രകാരമെ തീരുമാനമെടുക്കുവാൻ സാധ്യതയുള്ളു എന്നും, അങ്ങനെയിങ്കിൽ അത് ഇപ്പോൾ പ്രഖ്യാപിച്ചതിലും ഉയർന്ന നിരക്കിലാവുമെന്നും കണ്ടാണ് ,മനേജ്മെന്റിന്റെ ഈ 'തീരുമാനം അംഗീകരിക്കൽ' നാടകം എന്നാർക്കാണ് മനസ്സിലാവാത്തത്? അതുകൊണ്ട് ബഹു.മുഖ്യമന്ത്രി മാനേജ്മെമെന്റുകളെ നിലക്കുനിർത്തി നഴ്സുമാരുടെ അടിമ പണിക്കടിസ്ഥാനമായ 'ട്രെയിനിങ് സമ്പ്രദായ ഉത്തരവ് ' റദ്ദാക്കണമെന്നും, ഏതു രജിസ്ട്രേഡ് നഴ്സിനെയും ജോലിക്കെടുത്താൽ അന്നു മുതൽ സർക്കാൽ നിശ്ചയിക്കുന്ന ശമ്പളം ലഭിക്കുന്ന രീതി ഉറപ്പാക്കി ഉത്തരവ് പുറപ്പെടുവിക്കണമെന്ന് താത്പപര്യപ്പെടുന്നെന്നും യു.എൻ.എ ആവശ്യപ്പട്ടു.

സമരം ഏറ്റെടുത്ത് രക്ഷിതാക്കളും, സെക്രട്ടേറിയറ്റിന് മുന്നിൽ നിരാഹാരമിരിക്കും

വേതന വർധന ആവശ്യപ്പെട്ടുള്ള നഴ്സുമാരുടെ സമരം ഏറ്റെടുത്ത് രക്ഷിതാക്കൾ. സമരം ഒത്തുതീർപ്പക്കണമെന്നാവശ്യപ്പെട്ട് ഈ മാസം 29ന് സെക്രട്ടേറിയറ്റിന് മുന്നിൽ നിരാഹാരമിരിക്കുമെന്ന് രക്ഷിതാക്കൾ അറിയിച്ചു. സുപ്രീം കോടതി ഉത്തരവ് പ്രകാരം അടിസ്ഥാന ശമ്പളം 20,000 രൂപയാക്കണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുകയാണ് നേഴ്സുമാർ. വ്യാഴാഴ്‌ച്ച ആശുപത്രി മാനേജ്മെന്റുകളുടെയും നഴ്സിങ് സംഘടനകളുടെയും പ്രതിനിധികളെ മുഖ്യമന്ത്രി ചർച്ചയ്ക്ക് വിളിച്ചിട്ടുണ്ട്.

 

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
'സുനികുട്ടനെ' പരിചയമില്ലെന്ന മൊഴി വിനയാകും; അപ്പുണ്ണിയെ കിട്ടിയാൽ ഉടൻ കാവ്യയെ വീണ്ടും ചോദ്യം ചെയ്യും; അറസ്റ്റിന് പൊലീസ് മേധാവിയുടെ അനുമതി തേടി; നടിയുടെ മൊഴിയെടുക്കലിന്റെ വിശദാംശങ്ങൾ മുഖ്യമന്ത്രിയെ ഡിജിപി ധരിപ്പിച്ചു; ദിലീപിന്റെ ഭാര്യയും അമ്മയും പ്രതിയാകും: ഭർത്താവിന് പിന്നാലെ കാവ്യയും അഴിക്കുള്ളിലേക്കോ?
സമ്മർദ്ദം ഉണ്ടാകാതിരിക്കാൻ എല്ലാം മാനേജ്‌മെന്റിൽ നിന്നും മറച്ചു പിടിച്ചു; സഹപ്രവർത്തകർ സ്വാധീനിക്കുന്നത് ഒഴിവാക്കാൻ വീടും പൂട്ടി സ്ഥലം വിട്ടു; മൊബൈലും സ്വിച്ച് ഓഫ് ചെയ്തതോടെ ഒത്തുതീർപ്പ് അസ്ഥാനത്തായി; കേസ് ഒതുക്കാനുള്ള നീക്കം ശ്രേയംസും തടഞ്ഞു; പീഡനക്കേസിൽ മാതൃഭൂമി അവതാരകനെ കുടുക്കിയത് ഇരയുടെ തന്ത്രപരമായ നീക്കം
ആറു മണിക്കൂർ നീണ്ടു നിന്ന ചോദ്യം ചെയ്യലിനിടയിൽ കാവ്യാമാധവൻ പലതവണ പൊട്ടിക്കരഞ്ഞു; എനിക്കൊന്നും അറിയില്ല ദിലീപേട്ടൻ പാവമാണെന്ന് പറഞ്ഞ് വിങ്ങിപ്പൊട്ടി; വീണ്ടും ചോദ്യം ചെയ്യേണ്ടി വരുമെന്ന് പറഞ്ഞ് പിരിഞ്ഞപ്പോൾ നിയന്ത്രണം വിട്ട് നിലവിളിച്ചു; ദിലീപിന്റെ ജയിൽവാസം നീളുമ്പോൾ ഒളിഞ്ഞിരിക്കുന്ന സ്രാവുകളെ കൂടി വീഴ്‌ത്താൻ പദ്ധതി തയ്യാറാക്കി പൊലീസ്
ആദ്യം ശതകോടീശ്വരനായ രാജ്‌മോഹൻ പിള്ള അകത്തായി; പിന്നാലെ മലയാള സിനിമയെ നിയന്ത്രിച്ചിരുന്ന ദിലീപും; അടുത്ത കുറി വീണത് കോവളം എംഎൽഎയ്ക്ക്; ഒടുവിൽ മാതൃഭൂമി അവതാരകനും അകത്തായി; അധികാരത്തിന്റേയും സമ്പത്തിന്റേയും അടയാളമായി പെണ്ണിനെ കരുതുന്നവർക്ക് ചങ്കിടിപ്പ്; സ്ത്രീ വിഷയത്തിൽ പിണറായി നിലപാട് കർശനമാക്കിയതോടെ അകത്താകുമെന്ന് ഭയന്ന് അനേകം നേതാക്കളും കോടീശ്വരന്മാരും
'നിങ്ങളുടെ ആവശ്യങ്ങൾ ഇതുവരെ പറഞ്ഞില്ലല്ലോ, ഇപ്പോൾ ഇവരല്ലേ പറഞ്ഞത്, അതുനടത്തിയിട്ടു മതി നിങ്ങളുടെ ആവശ്യങ്ങൾ നടപ്പാക്കുന്നത്'; നഴ്‌സുമാരുടെ ആവശ്യം അംഗീകരിച്ച പിണറായി വിജയൻ ആശുപത്രി മാനേജ്‌മെന്റുകളെ വിലക്കിയത് ഒറ്റ വാക്കുകൊണ്ട്; കേരള മുഖ്യമന്ത്രിക്ക് ഇരട്ടച്ചങ്കുതന്നെയെന്ന് ജാസ്മിൻ ഷാ പറഞ്ഞതു വെറുതെയല്ല!
മകളുടെ തലയിൽ കൈ വച്ച് സത്യം ചെയ്യുന്നത് കണ്ടപ്പോൾ ജനപ്രിയ നായകനെ വിശ്വസിച്ചു; അച്ഛനെ പുറത്താക്കിയ സംഘടന പിടിക്കുമെന്ന മകന്റെ ഭീഷണിയും കാര്യമായെടുത്തു; ദിലീപിന് ജാമ്യം കിട്ടിയ ശേഷം യോഗമെന്ന നിലപാടും തിരിച്ചടിച്ചു; മമ്മൂട്ടിയും ലാലും ഇന്നസെന്റും വമ്പൻ പ്രതിസന്ധിയിൽ; 'അമ്മ'യുടെ പ്രസക്തി ചോദ്യം ചെയ്ത് പൃഥ്വിരാജും: ഇങ്ങനെ പോയാൽ താരസംഘടന ഇല്ലാതാവും
രാമലീലയുമായി നെട്ടോട്ടമോടി ടോമിച്ചൻ മുളകുപാടം; കമ്മാരസംഭവം പൂർത്തിയാക്കാനാവില്ലെന്ന തിരിച്ചറിഞ്ഞ് ഗോകുലം ഗോപാലൻ; നടിയും ഗായികയുമായ 'മാഡം' കൂടി കുടങ്ങിയാൽ പ്രതിസന്ധി ഇരട്ടിക്കും; കരുതലോടെ തീരുമാനമെടുക്കാനുറച്ച് ചാനലുകളും; ദിലീപിന് ജാമ്യം നിഷേധിച്ചത് വെള്ളിത്തിരയെ പിടിച്ചുലയ്ക്കുന്നത് ഇങ്ങനെ
ജാമ്യഹർജി തള്ളിയെന്ന് ജയിലർ അറിയിച്ചപ്പോൾ മുഖത്ത് നിറഞ്ഞത് നിസ്സംഗത; വീഡിയോ കോൺഫറൻസിങ് നീക്കം കേട്ടപ്പോൾ അറിയാതെ കണ്ണുകൾ നിറഞ്ഞു; ജാമ്യഹർജി തിടുക്കത്തിലായെന്ന സഹതടവുകാരുടെ ഉപദേശത്തിനും മറുപടിയില്ല; സങ്കീർത്തനം വായിച്ചും നാമജപം ഉരുവിട്ടും നേടിയ കരുത്തുചോർന്ന് ദിലീപ്: അടുത്തെങ്ങും ഇനി പുറംലോകം കാണാനാകുമോ എന്ന ആശങ്കയിൽ ജനപ്രിയ താരം
ദിലീപിന്റെ അക്കൗണ്ടിൽ നിന്ന് വൻതുക ഒരു അഭിനയേത്രിയുടെ അക്കൗണ്ടിലേക്ക് മാറ്റി; ഇടപാട് കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട ശേഷം; മാർച്ചിലെ കോടികളുടെ ബിനാമി ഇടപാട് കണ്ടെത്തിയത് എൻഫോഴ്‌സ്‌മെന്റ്; കണ്ടില്ലെന്ന് നടിച്ച് അന്വേഷണ സംഘവും; ഗൂഢാലോചന കേസിനിടെയിലെ സാമ്പത്തിക അന്വഷണത്തിൽ ഭയന്നു മലയാള സിനിമാ ലോകം
മാലാഖമാരുടെ ജീവിത സമരത്തിൽ അനുഭാവ പൂർവ്വം ഇടപെട്ട് മോദി സർക്കാർ; നഴ്സുമാരുടെ ശമ്പളം 20,000 രൂപയിൽ കുറയരുതെന്ന് സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകി കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്ദ; സുപ്രീം കോടതി വിധിയുടെ അടിസ്ഥാനമാക്കിയുള്ള കേന്ദ്ര ഇടപെടലിൽ വെട്ടിലായത് സ്വകാര്യ ആശുപത്രി മുതലാളിമാർക്ക് കൊള്ളലാഭം കൊയ്യാൻ ഓശാന പാടുന്നവർ
മകളുടെ തലയിൽ കൈ വച്ച് സത്യം ചെയ്യുന്നത് കണ്ടപ്പോൾ ജനപ്രിയ നായകനെ വിശ്വസിച്ചു; അച്ഛനെ പുറത്താക്കിയ സംഘടന പിടിക്കുമെന്ന മകന്റെ ഭീഷണിയും കാര്യമായെടുത്തു; ദിലീപിന് ജാമ്യം കിട്ടിയ ശേഷം യോഗമെന്ന നിലപാടും തിരിച്ചടിച്ചു; മമ്മൂട്ടിയും ലാലും ഇന്നസെന്റും വമ്പൻ പ്രതിസന്ധിയിൽ; 'അമ്മ'യുടെ പ്രസക്തി ചോദ്യം ചെയ്ത് പൃഥ്വിരാജും: ഇങ്ങനെ പോയാൽ താരസംഘടന ഇല്ലാതാവും
ജനപ്രിയതാരം കാർണിവല്ലിൽ മുറി ബുക്ക് ചെയ്തത് ഒത്തുതീർപ്പ് ചർച്ചയ്ക്ക്; കാവ്യയെ ചോദ്യം ചെയ്യില്ലെന്ന് ഉറപ്പാക്കാനുള്ള മാനസികാവസ്ഥ മുതലെടുത്ത് കെണിയൊരുക്കി; ഉന്നതനുമായി നീക്കുപോക്കുണ്ടാക്കാനെത്തിയ താരത്തെ കുടുക്കിയത് തന്ത്രങ്ങളിലൂടെ; അത്താണിയിലെ മാധ്യമ സ്ഥാപനത്തിന്റെ ഗസ്റ്റ് ഹൗസ് സാക്ഷ്യം വഹിച്ചത് സിനിമയെ വെല്ലുന്ന തിരക്കഥയ്ക്ക്; ദിലീപ് അറസ്റ്റിലായതിന് പിന്നിലെ കഥ ഇങ്ങനെ
പ്രധാനനടി വസ്ത്രം മാറുന്നത് ഒളിഞ്ഞു നോക്കിയപ്പോൾ നിന്നെ തലകീഴായി കുനിച്ചു നിർത്തിയത് ഓർമ്മയുണ്ടോ? അവന്റെ കൈയൊന്നു തെറ്റിയാൽ നീ ഈ ഭൂമിയിൽ ഓർമ്മ മാത്രമായേനേ; അന്നും നീ ഒരു ക്വട്ടേഷൻ നൽകി ഒരു ജീവനെടുത്തു; 20 കൊല്ലം മുമ്പ് നടൻ ദിലീപ് ചെയ്ത ഒരു ക്രൂരകൃത്യം വെളിപ്പെടുത്തി സിനിമാ പ്രവർത്തകന്റെ പോസ്റ്റ്
രാമലീലയുമായി നെട്ടോട്ടമോടി ടോമിച്ചൻ മുളകുപാടം; കമ്മാരസംഭവം പൂർത്തിയാക്കാനാവില്ലെന്ന തിരിച്ചറിഞ്ഞ് ഗോകുലം ഗോപാലൻ; നടിയും ഗായികയുമായ 'മാഡം' കൂടി കുടങ്ങിയാൽ പ്രതിസന്ധി ഇരട്ടിക്കും; കരുതലോടെ തീരുമാനമെടുക്കാനുറച്ച് ചാനലുകളും; ദിലീപിന് ജാമ്യം നിഷേധിച്ചത് വെള്ളിത്തിരയെ പിടിച്ചുലയ്ക്കുന്നത് ഇങ്ങനെ