1 usd = 63.53 inr 1 gbp = 88.11 inr 1 eur = 78.33 inr 1 aed = 17.41 inr 1 sar = 17.40 inr 1 kwd = 212.83 inr

Jan / 2018
21
Sunday

നഴ്‌സുമാരുടെ ശമ്പള വർധന നടപ്പിലായാൽ ക്രെഡിറ്റ് യുഎൻഎ കൊണ്ടുപോകുമെന്ന് ഭയന്ന് സിഐടിയു; ധാരണകൾക്ക് വിരുദ്ധമായി ഉയർന്ന ശമ്പളം ആവശ്യപ്പെട്ട് സി.പി.എം സംഘടന; ചർച്ച ഉഴപ്പാൻ കാത്തിരുന്ന മുതലാളിമാർ ശമ്പള വർധന നിരസിച്ച് രംഗംവിട്ടു: മാലാഖമാരുടെ പോരാട്ടം വെറുതെയാവുമോ?

October 17, 2017 | 10:51 AM | Permalinkമറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: നഴ്‌സുമാരുടെ ഐതിഹാസിക സമരത്തെ തുടർന്ന് കേരളത്തിലെ സ്വകാര്യ ആശുപത്രികൾ സ്തംഭനത്തിലായതിന് പിന്നാലെ സർക്കാർ ഉണ്ടാക്കിയ ഒത്തുതീർപ്പിലെ ധാരണ പാളി. മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിൽ തീരുമാനിച്ച ശമ്പളഘടനയിൽ തൃപ്തരായി സമരം അവസാനിപ്പിച്ച യുഎൻഎ ഇതോടെ വീണ്ടും വലിയൊരു പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ്.

സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെ സമരത്തിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിൽ തീരുമാനിച്ച ശമ്പള ഘടന നടപ്പാക്കാനാവില്ലെന്നു മാനേജ്‌മെന്റുകൾ വ്യക്തമാക്കിയതോടെയാണ് വീണ്ടും പ്രതിസന്ധിയിലേക്ക് കാര്യങ്ങൾ എത്തുന്നത്. ജൂലൈ 10നു മന്ത്രിമാരുടെ സാന്നിധ്യത്തിൽ തീരുമാനിച്ച ഇതര ജീവനക്കാരുടെ ശമ്പള വർധനയും അവർ തള്ളിക്കളഞ്ഞു. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ ഉണ്ടാക്കിയ ധാരണ തള്ളിയ ശേഷം സ്വന്തം നിലയിൽ ശമ്പളവർധന നൽകാമെന്ന നിലപാടാണ് അവർ സ്വീകരിക്കുന്നത്. നിലവിലെ ശമ്പളത്തിൽനിന്നു 40% വർധനയും ബത്തയും നൽകാമെന്നാണ് അവരുടെ നിലപാട്.

ഇതോടെ വീണ്ടും തുച്ഛമായ ശമ്പളത്തിൽ ജോലി ചെയ്യേണ്ടിവരുമെന്ന ദുരവസ്ഥയിലേക്കാണ് നഴ്‌സുമാർ എത്തുന്നത്. ഈ സാഹചര്യം അനുവദിക്കില്ലെന്നും മാസങ്ങൾ നീണ്ട സമരത്തിനൊടുവിൽ നേടിയ ശമ്പളവർധന നടപ്പാക്കണമെന്നും അവർ ആവശ്യപ്പെടുന്നു. അതേസമയം, മുഖ്യമന്ത്രിയുൾപ്പെടെ ഇടപെട്ട് ഒത്തുതീർപ്പാക്കിയ സമരത്തിലെ തീരുമാനം അട്ടിമറിക്കപ്പെട്ടതാണോ എന്ന ആശങ്കയും ഉയരുന്നുണ്ട്. മിനിമം വേജസ് കമ്മിറ്റി യോഗത്തിൽ സിഐടിയു ഉൾപ്പെടെയുള്ള സംഘടനകൾ ധാരണകൾക്കു മുകളിലുള്ള ശമ്പളനിരക്ക് ആവശ്യപ്പെട്ടതാണ് ഇപ്പോൾ ശമ്പളവർധന നടപ്പാകാതിരിക്കാൻ കാരണമായതെന്നാണ് സൂചന. അടിസ്ഥാന ജീവനക്കാർക്കു 18,000 രൂപയും നഴ്‌സുമാരുടെ കുറഞ്ഞ ശമ്പളം 22,000 രൂപയും ബത്തയും നൽകണമെന്ന ഇവരുടെ വാദത്തെത്തുടർന്നു ചർച്ച പൊളിഞ്ഞു. ഇനി ഈ മാസം 19നു ചേരുന്ന മിനിമം വേജസ് കമ്മിറ്റി മാനേജ്‌മെന്റിന്റെ കത്തു ചർച്ച ചെയ്യും. ഇതിൽ തീരുമാനം ഉണ്ടായില്ലെങ്കിൽ വിഷയം മിനിമം വേജസ് അഡൈ്വസറി കമ്മിറ്റിക്കു വിടാനാണ് ഇപ്പോഴത്തെ ധാരണ.

യുഎൻഎയുടെ നേതൃത്വത്തിലാണ് ഐതിഹാസിക സമരം നടന്നത്. കേരളചരിത്രം കണ്ടതിൽവച്ച് ഏറ്റവും വലിയ രാഷ്ട്രീയം കലരാത്ത ബഹുജന മുന്നേറ്റമായി അത് മാറി. ആശുപത്രികളുടെ പ്രവർത്തനം തടസ്സപ്പെട്ടതോടെ ചർച്ച നടത്തി പ്രശ്‌നം പരിഹരിക്കാതെ സർക്കാരിന് നിവൃത്തിയില്ലെന്ന നിലയും വന്നു. സോഷ്യൽ മീഡിയയിലുൾപ്പെടെ സമരത്തിന് വൻ പിന്തുണയുണ്ടായതും യുഎൻഎയ്ക്ക് നഴ്‌സുമാരുടെ അനിഷേധ്യ സംഘടനയെന്ന കീർത്തി നേടിക്കൊടുത്തു. ഇതോടെ രാഷ്ട്രീയ പിന്തുണയില്ലാതെ യുഎൻഎ നേടിയ സമരവിജയം ചർച്ചയാവുകയും ചെയ്തു.

മറ്റു രംഗങ്ങളിൽ എന്നപോലെ നഴ്‌സുമാരുടെ ഇടയിൽ സിപിഎമ്മിന്റെ തൊഴിലാളി പ്രസ്ഥാനമായ സിഐടിയുവിന് വേരുകളില്ല. നഴ്‌സുമാരെ സിഐടിയുവിൽ അണിചേർത്താൻ പലപ്പോഴും ശ്രമങ്ങൾ നടന്നെങ്കിലും അതൊന്നും കാര്യമായി ക്‌ളച്ച് പിടിച്ചുമില്ല. അങ്ങനെയിരിക്കെയാണ് യുഎൻഎ സമരം നടത്തുകയും വിജയിക്കുകയും ചെയ്തത്. ഈ തീരുമാനം നടപ്പായാൽ യുഎൻഎ ഇനിയും ശക്തമാകുമെന്നു കണ്ട് ശമ്പളവർധന നടപ്പാക്കാതിരിക്കാൻ പിന്നിലൂടെ ചരടുവലികൾ നടക്കുന്നു എന്ന ആക്ഷേപമാണ് ഉയരുന്നത്. കേരളത്തിൽ പനിമരണം കൂടിവരികയും ആശുപത്രികൾ രോഗികളാൽ നിറയുകയും ചെയ്ത കാലത്താണ് സമരം നടന്നത്. ഇത് അന്ന് തൽക്കാലം ഒത്തുതീർപ്പാക്കി നഴ്‌സുമാരെ ജോലിക്കു കയറ്റുക എന്ന തന്ത്രമാണോ നടപ്പായതെന്ന സംശയവും ഇതോടെ ചർച്ചയാവുന്നു.

ഇപ്പോൾ ആ പ്രതിസന്ധി ഘട്ടം തീർന്നതോടെ ആശുപത്രി മാനേജ്‌മെന്റുകൾ പിന്നോട്ടുപോവുകയും ചെയ്തതാണ് ഇത്തരമൊരു സംശയത്തിന് ഇടവച്ചത്. അതേസമയം, പ്രശ്‌നം തീർക്കാനും പിണറായിയുടെ സാന്നിധ്യത്തിൽ നിശ്ചയിച്ച ശമ്പളം നഴ്‌സുമാർക്ക് വാങ്ങിക്കൊടുക്കാനോ ഇപ്പോൾ സർക്കാർ തലത്തിൽ ഒരു നീക്കവും നടക്കുന്നുമില്ല. ഇതോടെ വീണ്ടും സിഐടിയുവിന്റെ നേതൃത്വത്തിൽ സമരം ആരംഭിക്കാനും അതിലൂടെ മാനേജ്‌മെന്റുകളെ കൂടി കയ്യിലെടുക്കുന്ന ഒരുധാരണയുണ്ടാക്കി അതിന്റെ ക്രെഡിറ്റ് നേടാനും അണിയറയിൽ ചരടുവലികൾ നടക്കുന്നുവെന്ന ആക്ഷേപം ഉയരുന്നുണ്ട്.

പക്ഷേ, രാഷ്ട്രീയഭേദമെന്യേ നടത്തിയ സമരം വിജയിച്ചതിന്റെ ആവേശത്തിൽ വീണ്ടും സമരം ശക്തമാക്കാനാണ് യുഎൻഎയ്ക്ക് കീഴിൽ അണിനിരക്കുന്ന ഭൂരിഭാഗം നഴ്‌സുമാരുടേയും തീരുമാനം. എല്ലാ ആശുപത്രികളിലും യുഎൻഎയുടെ യൂണിറ്റുകളുണ്ട്. സമരത്തിന് ഇറങ്ങുന്നവരുടെ സംരക്ഷണത്തിന് യുഎൻഎ എപ്പോഴും കൂടെയും നിൽക്കുന്നു. അതിന് പുറമെ അവരുടെ നേരെ ഉണ്ടാവുന്ന എല്ലാ തൊഴിൽ പീഡനങ്ങളെയും ചെറുക്കാനും സംഘടന ഒപ്പമുണ്ടെന്ന വിശ്വാസം നഴ്‌സുമാർക്ക് ആത്മവിശ്വാസവും വർധിപ്പിച്ചിട്ടുണ്ട്. അതിനാൽ തന്നെ മുഖ്യമന്ത്രി പ്രഖ്യപിച്ച ശമ്പളം നടപ്പായില്ലെങ്കിൽ പണിമുടക്ക് ആരംഭിക്കാനുള്ള തീരുമാനത്തിലാണു നഴ്‌സുമാരുടെ സംഘടനകൾ.

കഴിഞ്ഞ അഞ്ചിനു ചേർന്ന മിനിമം വേജസ് കമ്മിറ്റിയിൽ സിഐടിയു ഉൾപ്പെടെയുള്ള സംഘടനകൾ മുഖ്യമന്ത്രിയും മന്ത്രിമാരും നിർദ്ദേശിച്ചതിനെക്കാൾ ഉയർന്ന ശമ്പളം ആവശ്യപ്പെട്ടതാണു മുൻ സമീപനങ്ങൾ തള്ളിക്കളയാൻ മാനേജ്‌മെന്റുകളെ പ്രേരിപ്പിച്ചത്. അന്നത്തെ യോഗത്തിൽ തീരുമാനം എടുക്കാതെ പിരിഞ്ഞതോടെ മുൻ ധാരണകൾ അലസിയ നിലയിലായി. ഇത് ആസൂത്രിതമാണെന്ന ആശങ്കയാണ് ഉയർന്നിട്ടുള്ളത്. ചർച്ച പരാജയപ്പെട്ടതോടെ് അഭിപ്രായം അറിയിക്കാൻ മാനേജ്‌മെന്റുകളോടു ലേബർ കമ്മിഷണർ കെ.ബിജു ആവശ്യപ്പെട്ടത്.

മന്ത്രിമാരുടെ സാന്നിധ്യത്തിൽ നടന്ന ചർച്ചയിൽ അടിസ്ഥാന ജീവനക്കാർക്കു 15,200 രൂപ, നഴ്‌സിന് 17,200 രൂപ, നഴ്‌സിങ് അസിസ്റ്റന്റിന് 16,800 രൂപ എന്ന രീതിയിൽ 171 തസ്തികകളെക്കുറിച്ചും ധാരണയിൽ എത്തി. ഇതനുസരിച്ചു നിലവിലെ ശമ്പളത്തിൽ 60% വർധനയുണ്ടാകും. എന്നാൽ നഴ്‌സുമാരുടെ ശമ്പളം നിർണയിക്കാൻ സുപ്രീംകോടതി നിയോഗിച്ച സമിതിയുടെ ശുപാർശകൾ നടപ്പാക്കണമെന്നു നഴ്‌സുമാരുടെ സംഘടനാ പ്രതിനിധികൾ ആവശ്യപ്പെട്ടു.

മാനേജ്‌മെന്റുകൾ ഇതു നിരാകരിച്ചതോടെയാണു നഴ്‌സുമാർ സമരത്തിനിറങ്ങിയത്. സമരം ഒഴിവാക്കാൻ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ നടന്ന ചർച്ചയിൽ സുപ്രീംകോടതി നിയോഗിച്ച സമിതിയുടെ റിപ്പോർട്ട് പരിഗണിച്ചു. 50 കിടക്കകൾ വരെയുള്ള ആശുപത്രികളിലെ നഴ്‌സുമാർക്ക് 20,000 രൂപ ശമ്പളം നൽകുമെന്നു പിണറായി വിജയൻ പ്രഖ്യാപിച്ചു. കൂടുതൽ കിടക്കകളുള്ള ആശുപത്രികളിലെ ശമ്പളം നിർണയിക്കാൻ കമ്മിറ്റിയെ നിയോഗിച്ചു. ഈ കമ്മിറ്റിയും സുപ്രീംകോടതി സമിതിയുടെ ശമ്പളഘടനയാണു ശുപാർശ ചെയ്തത്.

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
ഭർത്താവിനെ കാണാനില്ലെന്ന് പരാതി നൽകിയ നാൽപ്പതുകാരി; ഭർത്താവിനെ കണ്ടെത്തിയപ്പോൾ കേട്ടത് ഒൻപതാം ക്ലാസിൽ പഠിപ്പ് നിർത്തിയ പയ്യൻ ഭാര്യയെ ബലാത്സംഗം ചെയ്ത സംഭവവും; പോൺ സൈറ്റുകളിലെ വീഡിയോ കണ്ട് ലൈംഗിക സുഖം നുകരാനുള്ള നെട്ടോട്ടം തന്നെ പീഡകനാക്കിയെന്ന് സമ്മതിച്ച് ബാലകനും; ഊന്നുകൽ പൊലീസിനെ ഞെട്ടിച്ച പതിഞ്ചുകാരന്റെ കുറ്റസമ്മതം ഇങ്ങനെ
അമ്മ ധൈര്യമായിരിക്കണം, മകനു വേണ്ടി ബാക്കിയുള്ള കാര്യം നമുക്കു ചെയ്യണം...; ധീര ജവാന്റെ അമ്മയുടെ കണ്ണുകളിൽ നോക്കി എല്ലാം കേട്ടിരുന്നു; മനസാന്നിധ്യം വീണ്ടെടുത്ത് ആശ്വാസമേകി മടക്കം; പാക് വെടിവയ്പിൽ വീരമൃത്യു വരിച്ച സാം എബ്രഹാമിന്റെ വീട്ടിലെത്തിയ കളക്ടർ അനുപമയും വിങ്ങിപ്പൊട്ടി; സാം ഏബ്രഹാമിന് വിടനൽകാനൊരുങ്ങി മാവേലിക്കര
അന്ധവിശ്വാസത്തിന് അടിമ; സാത്താൻ വിശ്വാസത്തെക്കുറിച്ചുള്ള ചിന്തകളും വിഷാദവും ജയമോളെ പിടികൂടിയിരുന്നുവെന്നും മൊഴി; അനുജന്റെ കൊലയ്ക്ക് കാരണം സ്വത്ത് തർക്കമെന്ന് വിശദീകരിച്ച് ചേച്ചിയും; സ്വഭാവ ദൂഷ്യമുണ്ടെന്ന പ്രചരണവും മകന്റെ സ്‌നേഹം നഷ്ടപ്പെടുമോ എന്ന ഭയവും അമ്മയെ മാനസിക രോഗിയാക്കിയെന്ന് വിശദീകരിച്ച് ടീന; കുറ്റസമ്മത മൊഴി സോഷ്യൽ മീഡിയയിൽ എത്തിയതിലും അന്വേഷണം; കൊട്ടിയത്തെ ക്രൂര കൊലയിൽ ജയമോളുടെ മൊഴി വിശ്വസിക്കാതെ പൊലീസ്
വെന്റിലേറ്റർ പ്രയോഗം നടത്തിയ കാനത്തെ ശവക്കുഴി പ്രയോഗത്തിലൂടെ മാണി നേരിട്ടത് സിപിഎമ്മിന്റെ ഉറപ്പിന്റെ പുറത്ത്; ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിൽ പുറത്തു നിന്നുള്ള പിൻതുണ നൽകി മാണി ലോക്സഭക്ക് മുമ്പ് അകത്തു കയറും; വീരേന്ദ്രകുമാറിന് പിന്നാലെ മാണിയേയും എൽഡിഎഫിൽ എത്തിക്കാനുള്ള സിപിഎം നീക്കം തിരിച്ചറിഞ്ഞ് യുഡിഎഫിലേക്ക് പാലം ഇട്ട് സിപിഐയും; കോൺഗ്രസ് നേതാക്കളുമായി കാനം ചർച്ച തുടരുന്നു
പതിനാലു വയസ് വരെ വളർത്തിയ മകനെ ഒരു പിടി ചാരമാക്കിയത് സ്വന്തം അമ്മ തന്നെ; വീട്ടു വഴക്കിനെ തുടർന്ന് കൊലപ്പെടുത്തിയ ശേഷം കത്തിക്കുകയായിരുന്നെന്ന് അമ്മ ജയമോളുടെ കുറ്റസമ്മതം; കാലുകൾ രണ്ടും ശരീരത്തിൽ നിന്നും വെട്ടി മാറ്റി; അദ്ധ്യാപകന്റെ പങ്കും പൊലീസ് അന്വേഷിക്കുന്നു; കൊല്ലത്തു നിന്നും മൂന്ന് ദിവസം മുമ്പ് കാണാതായ ജിത്തുവിന്റെ മരണത്തിലെ ദുരൂഹത നീങ്ങുമ്പോൾ ഞെട്ടിത്തരിച്ച് അന്വേഷണ ഉദ്യോഗസ്ഥരും
പെരുമാറ്റ ദൂഷ്യം ചോദ്യം ചെയ്തത് വാക്കേറ്റത്തിന് തുടക്കമിട്ടു; വീട്ടിലിട്ട് കൊന്ന മകന്റെ കാലും കൈയും അറുത്തു മാറ്റി ചാക്കിലാക്കി പെട്രോൾ ഒഴിച്ചു കത്തിച്ചു; ഭാവഭേദങ്ങളൊന്നുമില്ലാതെ പുത്രൻ കാണാതായെന്ന് ഏവരേയും പറഞ്ഞു വിശ്വസിപ്പിച്ചു; കൈയിലെ പൊള്ളൽ സത്യം വിളിച്ചു പറഞ്ഞപ്പോൾ അന്വേഷകരെത്തിയത് കാമുകനായ അദ്ധ്യാപകനിലേക്ക്; സത്യം പുറത്തുവന്നിട്ടും കൂസലില്ലാത്തെ ജയമോൾ; കുണ്ടറയിലെ കൊലയിൽ പ്രതി അമ്മ മാത്രമോ?
കൃത്യം വിവരിക്കുമ്പോൾ മകനെ കുഞ്ഞെന്ന് വിളിച്ച് നിസ്സംഗതയോടെ കുറ്റസമ്മതം; കഴുത്തിൽ ഷാൾ മുറുക്കിയതെങ്ങനെയെന്ന് ഭാവ ഭേദമില്ലാതെ പൊലീസിന് കാട്ടികൊടുത്ത് മൊഴി നൽകൽ; പതിനാലുകാരനെ ഒറ്റയ്ക്ക് കൊന്ന് തള്ളിയ വിവരണം വിശ്വസിക്കാനാവാതെ പൊലീസും; കുണ്ടറയിലെ കൊലയിൽ ജയമോളുടേത് പഠിപ്പിച്ച് പറയിച്ച മൊഴിയോ? ജിത്തു ജോബിന്റെ കൊലയിൽ ശാസ്ത്രീയ തെളിവിനായി കാത്തിരിക്കാൻ തീരുമാനിച്ച് പൊലീസും; അമ്മയുടെ കുറ്റസമ്മത വീഡിയോ കാണാം
വേട്ടക്കാരനും ഇരയും മാത്രമുള്ള വീഡിയോയിൽ വേട്ടക്കാരനു നിർദ്ദേശം നൽകുന്നത് സ്ത്രീ ശബ്ദം! എത്രമനോഹരമായ പീഡനം; ആ 85 ദിവസങ്ങൾക്ക് എണ്ണി എണ്ണി മറുപടി പറയിച്ചിരിക്കുമെന്നും വെല്ലുവിളി; മാർട്ടിന്റെ ചാഞ്ചാട്ടം തുണയാകുന്നത് ദിലീപിന് തന്നെ; നടിയെ കിഡ്‌നാപ്പ് ചെയ്ത കാർ ഡ്രൈവറുടെ മൊഴി മാറ്റത്തിൽ ഞെട്ടി പ്രോസിക്യൂഷനും; എല്ലാം നടന് അനുകൂലമാകുമെന്ന പ്രതീക്ഷയിൽ ആരാധകരും
മൂന്ന് വയസുള്ള മകനെ ജുവല്ലറിയിൽ ഉപേക്ഷിച്ച് പ്രവാസിയുടെ ഭാര്യ ഒളിച്ചോടിയത് ആത്മാർത്ഥ സുഹൃത്തിന്റെ ഭർത്താവിനൊപ്പം; ആതിര വിവാഹിതനായ കാമുകനൊപ്പം നാടുവിട്ടത് ഭർത്താവ് കഷ്ടപ്പെട്ടുണ്ടാക്കിയ പണവും സ്വർണവുമായി; ലിജിനുമായി അടുത്തത് സുഹൃത്തിനൊപ്പം വീട്ടിൽ സ്ഥിരം സന്ദർശകരായതോടെ; സൈബർ സെല്ലിന്റെ സഹായത്തിൽ അന്വേഷണം പുരോഗമിക്കുന്നു
സീറ്റ് കിട്ടിയത് മുൻവശത്ത് ഡൈവറുടെ പിന്നിൽ; ആദ്യം കണ്ണാടിയിലൂടെ നോക്കി ചിരി; പിന്നെ കുപ്പിയിൽ വിരൽ കയറ്റി ആക്ഷനെത്തി; യാത്രയിലുടനീളം രതിവൈകൃതം തുടർന്നപ്പോൾ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി; സോഷ്യൽ മീഡിയ വീഡിയോ എറ്റെടുത്തപ്പോൾ വനിതാ ഡോക്ടറെ അശ്ലീല ആംഗ്യം കാട്ടിയ സ്വകാര്യ ബസ് ഡ്രൈവർക്ക് എട്ടിന്റെ പണി ഉറപ്പായി
പതിനേഴുകാരന്റെ രാത്രികാല വികൃതികൾ നാട്ടുകാർ കൈയോടെ പൊക്കി; പ്രായപൂർത്തിയാകും മുമ്പേ കശുവണ്ടി തൊഴിലാളിയായ യുവതിയുമായി നിക്കാഹ്; മൊഴി ചൊല്ലി വീണ്ടും കെട്ടി; പരസ്ത്രീ ബന്ധത്തിൽ ഉലഞ്ഞ് രണ്ടാം കല്ല്യാണവും; ഓട്ടോ ഓട്ടത്തിനിടെയും സ്ത്രീകളെ വെറുതെ വിട്ടില്ല; ടിപ്പറോട്ടിക്കുമ്പോഴും ഞരമ്പ് രോഗത്തിന് പഞ്ഞിക്കിട്ടു; വനിതാ ഡോക്ടറെ അശ്ലീല ആംഗ്യം കാട്ടി അപമാനിച്ച ബസ് ഡ്രൈവർ നൗഷാദിന്റെ കഥ
ജീവിക്കാൻ പറ്റിയ മികച്ച സമയമാണ്! എല്ലാവരുടേയും തനി നിറം പുറത്തുവന്നു; പോപ്പ്കോണും കഴിച്ച് ഇതെല്ലാം കണ്ട് രസിച്ചിരിക്കുന്നുവെന്ന് പാർവതിയുടെ ട്വീറ്റ് പൊട്ടിത്തെറിയായി; വനിതാ കൂട്ടായ്മയിലെ തർക്കത്തിൽ 'അമ്മ' പക്ഷം പിടിക്കില്ല; കളികൾ അതിരുവിട്ടാൽ എല്ലാം തുറന്നു പറയാനുറച്ച് മഞ്ജു വാര്യരും; മമ്മൂട്ടിയെ തൊട്ടപ്പോൾ ദിലീപിനെ അഴിക്കുള്ളിലാക്കാൻ ഒരുമിച്ച ഡബ്ല്യൂസിസി അകാലചരമത്തിലേക്ക്
പതിനാലു വയസ് വരെ വളർത്തിയ മകനെ ഒരു പിടി ചാരമാക്കിയത് സ്വന്തം അമ്മ തന്നെ; വീട്ടു വഴക്കിനെ തുടർന്ന് കൊലപ്പെടുത്തിയ ശേഷം കത്തിക്കുകയായിരുന്നെന്ന് അമ്മ ജയമോളുടെ കുറ്റസമ്മതം; കാലുകൾ രണ്ടും ശരീരത്തിൽ നിന്നും വെട്ടി മാറ്റി; അദ്ധ്യാപകന്റെ പങ്കും പൊലീസ് അന്വേഷിക്കുന്നു; കൊല്ലത്തു നിന്നും മൂന്ന് ദിവസം മുമ്പ് കാണാതായ ജിത്തുവിന്റെ മരണത്തിലെ ദുരൂഹത നീങ്ങുമ്പോൾ ഞെട്ടിത്തരിച്ച് അന്വേഷണ ഉദ്യോഗസ്ഥരും
അമ്മയെ തലയ്ക്ക് അടിച്ചത് ആക്ഷൻ ഹീറോ ബിജു മോഡലിൽ; സഹോദരിയെ സ്‌കൈപ്പിൽ വിളിച്ചത് ദൃശ്യത്തിലെ ജോർജ് കുട്ടിയുടെ ആവേശത്തിൽ; കൊന്ന ശേഷം കുഴിയിലിട്ട് കത്തിച്ചത് അവിഹിതം ചർച്ചയാക്കി അമ്മ ഒളിച്ചോടിയെന്ന് വരുത്തി തീർക്കാൻ; രണ്ട് ദിവസം ചോദ്യം ചെയ്തിട്ടും കുറ്റബോധവും കൂസലുമില്ലാതെ എഞ്ചിനിയറിങ് കോളേജിലെ ചാത്തൻ കൂട്ടായ്മയുടെ തലവൻ; ക്രൂരകൃത്യം ചെയ്തത് മയക്കുമരുന്നിന്റെ ലഹരിയിലെന്ന് പൊലീസ്; ദീപയുടെ കൊലയിൽ അക്ഷയ് അശോക് ലക്ഷ്യമിട്ടത് എന്ത്?
പെരുമാറ്റ ദൂഷ്യം ചോദ്യം ചെയ്തത് വാക്കേറ്റത്തിന് തുടക്കമിട്ടു; വീട്ടിലിട്ട് കൊന്ന മകന്റെ കാലും കൈയും അറുത്തു മാറ്റി ചാക്കിലാക്കി പെട്രോൾ ഒഴിച്ചു കത്തിച്ചു; ഭാവഭേദങ്ങളൊന്നുമില്ലാതെ പുത്രൻ കാണാതായെന്ന് ഏവരേയും പറഞ്ഞു വിശ്വസിപ്പിച്ചു; കൈയിലെ പൊള്ളൽ സത്യം വിളിച്ചു പറഞ്ഞപ്പോൾ അന്വേഷകരെത്തിയത് കാമുകനായ അദ്ധ്യാപകനിലേക്ക്; സത്യം പുറത്തുവന്നിട്ടും കൂസലില്ലാത്തെ ജയമോൾ; കുണ്ടറയിലെ കൊലയിൽ പ്രതി അമ്മ മാത്രമോ?