Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

രോഗികളെ ബുദ്ധിമുട്ടിക്കാതെ ഒരു വർഷം സഹനസമരം നടത്തി നേടിയ വിജയം അംഗീകരിക്കാൻ ആശുപത്രി മുതലാളിമാർ ഇപ്പോഴും ഒരുക്കമല്ല; ശമ്പളം വർദ്ധിപ്പിച്ചു സർക്കാർ ഉത്തരവിറങ്ങി ഒരു മാസമായിട്ടും നൽകിയത് പഴയ ശമ്പളം തന്നെ; സുപ്രീം കോടതി വരെ കൈവിട്ടിട്ടും നിയമം ലംഘിക്കുന്നവർക്കെതിരെ പുതിയ സമരമുഖം തുറക്കാൻ ഒരുങ്ങി യുഎൻഎ; അടുത്ത ആഴ്‌ച്ച മുതൽ തിരുവനന്തപുരം ജില്ലയിലെ ആശുപത്രികളിൽ നഴ്‌സുമാർ സമരത്തിന്

രോഗികളെ ബുദ്ധിമുട്ടിക്കാതെ ഒരു വർഷം സഹനസമരം നടത്തി നേടിയ വിജയം അംഗീകരിക്കാൻ ആശുപത്രി മുതലാളിമാർ ഇപ്പോഴും ഒരുക്കമല്ല; ശമ്പളം വർദ്ധിപ്പിച്ചു സർക്കാർ ഉത്തരവിറങ്ങി ഒരു മാസമായിട്ടും നൽകിയത് പഴയ ശമ്പളം തന്നെ; സുപ്രീം കോടതി വരെ കൈവിട്ടിട്ടും നിയമം ലംഘിക്കുന്നവർക്കെതിരെ പുതിയ സമരമുഖം തുറക്കാൻ ഒരുങ്ങി യുഎൻഎ; അടുത്ത ആഴ്‌ച്ച മുതൽ തിരുവനന്തപുരം ജില്ലയിലെ ആശുപത്രികളിൽ നഴ്‌സുമാർ സമരത്തിന്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സ്വകാര്യ ആശുപത്രിയിലെ നഴ്സുമാർക്ക് സർക്കാർ വർദ്ധിപ്പിച്ച ശമ്പളം നൽകാൻ കൂട്ടാക്കാതെ ആശുപത്രി മുതലാൡമാർ കടുംപിടുത്തം തുടരുന്നു. സുപ്രീംകോടതി വിധിയും വകവെക്കാതെയാണ് ആശുപത്രി മുതലാളിമാർ ധാർഷ്ട്യം പ്രകടിപ്പിക്കുകയാണ്. നഴ്സുമാരുടെ മിനിമം വേതനം 20,000 രൂപയാക്കി നിശ്ചയിച്ച സർക്കാർ വിജ്ഞാപനവും കോടതി ഉത്തരവും നിലനിൽക്കേ അതിന് തയ്യാറാകാതെ ആശുപത്രി മുതലാളിമാർ ഇപ്പോഴും നഴ്‌സുമാർക്ക് പഴയ ശമ്പളമാണ് നൽകുന്നത്. സർക്കാർ ഉത്തരവ് പ്രകാരം പുതുക്കിയ നിരക്കിൽ ശമ്പളം ലഭിക്കേണ്ട ആദ്യം മാസം പിന്നിട്ടിട്ടും ഭൂരിപക്ഷം ആശുപത്രിയിലെ മുതലാളിമാരും ഇതിന് തയ്യാറായിട്ടില്ല.

രോഗികളെ ബുദ്ധിമുട്ടിക്കാത്ത വിധത്തിൽ സമരം ചെയ്തു നേടിയ ശമ്പള വർദ്ധനവ് നടപ്പിൽ വരുത്താതെ നഴ്‌സുമാർക്ക് നേരെ മുഖം തിരിച്ചു നിൽക്കുകയാണ് ഇപ്പോഴും മാനേജ്‌മെന്റുകൾ. ഇങ്ങനെ ശമ്പള വർദ്ധനവ് അനുവദിക്കാത്ത ആശുപത്രിക്കെതിരെ സമരത്തിന് ഇറങ്ങുകയാണ് ്‌സുമാർ. തിരുവനന്തപുരത്ത നിന്നും സമരം തുടങ്ങാനാണ് യുഎൻഎയുടെ തീരുമാനം. സുപ്രീംകോടതി ഉത്തരവ് നടപ്പിലാക്കാത്ത നടപടിക്കെതിരെ കോടതി അലക്ഷ്യ കേസ് നൽകാനുമാണ് യുഎൻഎയുടെ നീക്കം. ഇതിന്റെ ഭാഗമായാണ് വീണ്ടും സമരത്തിന് ഇറങ്ങുമ്പോൾ.

ഈ മെയ് മാസത്തെ ശമ്പളം ജൂണിൽ കിട്ടുമ്പോൾ പുതുക്കിയ ശമ്പളം ലഭിക്കണമെന്നാണ് നഴ്‌സുമാർ ആവശ്യപ്പെടുന്നത്. ഈ ആവശ്യം അംഗീകരിക്കാത്ത ആശുപത്രികൾക്കെതിരെ സമരവുമായി മുന്നോട്ടു പോകും. വേറെ മാർഗങ്ങൾ ഒന്നും തന്നെ ഇല്ലാത്തതുകൊണ്ടാണ് ഞങ്ങൾ ഇങ്ങനെ ഒരു തീരുമാനത്തിൽ എത്തി ചേർന്നന്നതെന്ന് യുഎൻഎ തിരുവനന്തരപുരം ജില്ലാ കമ്മിറ്റി അറിയിച്ചു. തിരുവനന്തപുരം ജില്ലയിലെ എല്ലാ സ്വകാര്യ ആശുപത്രിയിലെയും നഴ്‌സുമാർ വരുന്ന ആഴ്ച മുതൽ സമരത്തിൽ ആയിരിക്കും. ഇതുവരെ നിങ്ങൾക്ക് ഒരു ബുദ്ധിമുട്ടും ഞങ്ങൾ കാരണം ഉണ്ടായിട്ടില്ല. ഇപ്രാവശ്യം നിങ്ങൾ ഞങ്ങളോടൊപ്പം നിൽക്കണം. പണക്കൊഴുപ്പിൽ തൊഴിലാളികളെ മറന്ന മുതലാളിമാരിൽ നിന്ന് ഞങ്ങളുടെ വിയർപ്പിന്റെ വില വാങ്ങി എടുക്കാൻ ഇതല്ലാതെ മറ്റ് മാർഗങ്ങൾ ഇല്ലാത്തതുകൊണ്ടാണെന്നു ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടിരിക്കുന്നത്.

സുപ്രീംകോടതി കയറി നിയമ പോരാട്ടത്തിന് ഒടുവിലാണ് നഴ്‌സുമാർ ശമ്പള വർദ്ധനവ് എന്ന ആവശ്യം നേടിയെടുത്തത്. നഴ്സുമാരുടെ മിനിമം വേതനം 20,000 രൂപയാക്കി നിശ്ചയിച്ച സർക്കാർ വിജ്ഞാപനം സ്റ്റേ ചെയ്യണമെന്ന ആശുപത്രി മാനേജ്മന്റെ് ആവശ്യം സുപ്രീംകോടതി തള്ളുകയുണ്ടായി. ഹൈക്കോടതിയും തള്ളിയതോടെയാണ് ആശുപത്രി മുതലാളിമാർ സുപ്രീം കോടതിയെ സമീപിച്ചത്. ചട്ടങ്ങൾ മറികടന്നാണ് ഈ വേതനം നിശ്ചയിച്ചതെന്ന് ചൂണ്ടിക്കാട്ടി മാനേജ്മന്റെുകൾ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.

ലക്ഷങ്ങൾ ഫീസു വാങ്ങുന്ന മനു അഭിഭേഷ് സിങ്വിയെ രംഗത്തിറക്കി കൊണ്ടാണ് ആശുപത്രി മാനേജ്മെന്റുകൾ നഴ്സുമാർക്കെതിരെ രംഗത്തിറങ്ങിയത്. യുഎൻഎക്ക് വേണ്ടി അഡ്വ.പി.വി.സുരേന്ദ്രനാഥിനും, അഡ്വ.സുഭാഷ് ചന്ദ്രനും സുപ്രീം കോടതിയിൽ ഹാജരായി. സിംഗവി ശക്തമായി മുതലാളിമാർക്ക് വേണ്ടി വാദിച്ചെങ്കിലും ഫലമുണ്ടായില്ല. വിജ്ഞാപനം നടപ്പാക്കിയാൽ ആശുപത്രികളുടെ പ്രവർത്തനം പ്രതിസന്ധിയിലാകുമെന്ന വാദം കോടതി നിരസിച്ചു. ഇത് ആശുപത്രി മാനേജ്മെന്റുകൾക്ക് കനത്ത പ്രഹരമായി. വിജ്ഞാപനം ചോദ്യം ചെയ്തുള്ള ഹർജികളിൽ ഹൈക്കോടതി ഒരു മാസത്തിനകം തീർപ്പ് കൽപ്പിക്കണമെന്നും കോടതി ഉത്തരവിട്ടു. അതുകൊണ്ട് തന്നെ ഇപ്പോഴത്തെ സാഹചര്യത്തിൽ നഴ്‌സുമാർക്ക് അർഹമായ ശമ്പളം നൽകണമെന്ന് തന്നെയാണ് നിർദ്ദേശിച്ചിരിക്കുന്നത്. എന്നാൽ, ആശുപത്രികൾ കടും പിടുത്തും തുടരുന്ന സാഹചര്യത്തിൽ നഴ്‌സുമാർക്ക് മുമ്പിലുള്ള മാർഗ്ഗവും സമരം മാത്രമാണ്.

ഇക്കഴിഞ്ഞ ഏപ്രിൽ 23 -ാം തിയതി വൈകുന്നേരമാണ് സ്വകാര്യനഴ്‌സുമാരുടെ അടിസ്ഥാന ശമ്പളം 20,000 രൂപയാക്കിക്കൊണ്ടുള്ള ശമ്പള വർധവ് സംബന്ധിച്ച വിജ്ഞാപനം സർക്കാർ തിടുക്കപ്പെട്ട് പുറത്തിറക്കിയത്. പുതിയ വിജ്ഞാപനപ്രകാരം കിടക്കകളുടെ എണ്ണമനുസരിച്ച് 2000 മുതൽ 10000 രൂപ വരെ അധിക അലവൻസും ഡിഎ, വാർഷിക ഇൻക്രിമെന്റ്, സർവീസ് വെയ്‌റ്റേജ് എന്നിവയും നഴ്‌സുമാർക്ക് ലഭിക്കുമെന്ന് സംസ്ഥാന തൊഴിൽ മന്ത്രി ടിപി രാമകൃഷ്ണൻ വിജ്ഞാപനം പുറത്തിറക്കിയ ശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ അറിയിച്ചിരുന്നു.

ആശുപത്രിയിലെ മറ്റ് ജീവനക്കാരുടെ വാർഷിക ഇൻക്രിമെന്റ് നിരക്കിലും ഇരട്ടിയലധികം വർധനവ് വന്നിട്ടുണ്ട്. ആശുപത്രി മാനേജ്‌മെന്റുകളുമായി അഭിപ്രായ സമന്വയം ഉണ്ടാക്കി തീരുമാനം നടപ്പാക്കാനാണ് സർക്കാരിന്റെ ശ്രമമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. നിയമം നടപ്പാക്കുകയെന്നത് സർക്കാരിന്റെ ഉത്തരവാദിത്വമാണെന്നും എല്ലാവരെയും വിശ്വാസത്തിലെടുക്കുന്ന നയമാണ് സർക്കാരിനുള്ളതെന്നും മന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു. ആശുപത്രി അറ്റൻഡർമാർ ഉൾപ്പെടെയുള്ള ജീവനക്കാർക്ക് 16,000 രൂപയും സ്റ്റാഫ് നഴ്‌സുമാർ ഉൾപ്പെടുന്ന വിഭാഗത്തിന് 20,000 രൂപയും ലാബ്‌ടെക്‌നീഷ്യന്മാരും ഫാർമസിസ്റ്റുകളും ഉൾപ്പെടെയുള്ളവർക്ക് 20,000 രൂപയും കുറഞ്ഞശമ്പളമായി വിജ്ഞാപനത്തിൽ പിണറായി സർക്കാർ ഉറപ്പുവരുത്തിയിട്ടുണ്ട്.

കിടക്കകളുടെ അടിസ്ഥാനത്തിൽ ആശുപത്രികളെ ആറ് വിഭാഗങ്ങളായി തിരിച്ചാണ് ശമ്പളപരിഷ്‌ക്കരണം നടപ്പാക്കിയത്. നഴ്‌സിങ് ജീവനക്കാർക്ക് കിടക്കകളുടെ അടിസ്ഥാനത്തിൽ 2000 മുതൽ 10,000 രൂപ വരെ അധികഅലവൻസ് ലഭിക്കും. വാർഷികഇൻക്രിമെന്റ്, സർവ്വീസ് വെയിറ്റേജ്, ഡിഎ എന്നിവയും നഴ്‌സിങ് ജീവനക്കാർക്ക് ലഭിക്കും. മറ്റ് ജീവനക്കാർക്കും ഈ അധിക അലവൻസുകൾ ലഭിക്കും. എന്നാൽ ബെഡുകളുടെ കണക്കെടുത്തുള്ള ശമ്പള വർദ്ധന മൂലം സുപ്രീംകോടതിയുടെ മാർഗ്ഗ നിർദ്ദേശം അട്ടിമറിക്കപ്പെട്ടു. ചെറുതായെങ്കിലും കാര്യങ്ങൾ അവർക്കും അനുകൂലമായി. അപ്പോഴും ലോങ് മാർച്ച് എന്ന പ്രഖ്യാപനത്തിലൂടെ അതിവേഗ തീരുമാനം സർക്കാരിനെ കൊണ്ട് എടുപ്പിക്കാൻ യുഎൻഎയ്ക്കായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP