1 usd = 68.57 inr 1 gbp = 89.33 inr 1 eur = 79.74 inr 1 aed = 18.67 inr 1 sar = 18.28 inr 1 kwd = 226.44 inr

Jul / 2018
18
Wednesday

ഓഖിയിൽ 2000ത്തോളം പേരെ കാണാനില്ല; 30 പേർ മരിച്ചിട്ടും ധനസഹായമില്ല; കന്യാകുമാരിയിൽ മാത്രം 1200 പേരെ കാണാനില്ല; ഒരു തെരച്ചിലും നടക്കുന്നില്ല; വീട് നഷ്ടപ്പെട്ടവർക്ക് പുനരധിവാസ കേന്ദ്രവുമില്ല സൗജന്യറേഷനുമില്ല; തീരപ്രദേശമാകെ വറുതിൽ; പളനിസ്വാമി സർക്കാറിനെതിരെ പ്രതിഷേധം ശക്തം; കന്യാകുമാരി ജില്ലയിലെ കടലോര ഗ്രാമങ്ങളെ കേരളത്തോട് തിരികെ ചേർക്കണമെന്ന ആവശ്യവുമായി മത്സ്യ തൊഴിലാളികൾ

December 08, 2017 | 06:24 AM IST | Permalinkഓഖിയിൽ 2000ത്തോളം പേരെ കാണാനില്ല; 30 പേർ മരിച്ചിട്ടും ധനസഹായമില്ല; കന്യാകുമാരിയിൽ മാത്രം 1200 പേരെ കാണാനില്ല; ഒരു തെരച്ചിലും നടക്കുന്നില്ല; വീട് നഷ്ടപ്പെട്ടവർക്ക് പുനരധിവാസ കേന്ദ്രവുമില്ല സൗജന്യറേഷനുമില്ല; തീരപ്രദേശമാകെ വറുതിൽ; പളനിസ്വാമി സർക്കാറിനെതിരെ പ്രതിഷേധം ശക്തം; കന്യാകുമാരി ജില്ലയിലെ കടലോര ഗ്രാമങ്ങളെ കേരളത്തോട് തിരികെ ചേർക്കണമെന്ന ആവശ്യവുമായി മത്സ്യ തൊഴിലാളികൾ

കെവി നിരഞ്ജൻ

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിൽ കേരളം അനാസ്ഥകാട്ടിയെന്നും തമിഴ്‌നാട് ജാഗ്രതയോടെ പ്രവർത്തിച്ചുവെന്നുമുള്ള വാർത്തകൾ അസംബന്ധമാണെന്ന് തമിഴ് മാധ്യമപ്രവർത്തകരും കാണാതായവരുടെ ഉറ്റവരും. തമിഴ്‌നാട്ടിൽ 2000ത്തോളം പേരെ കാണാനില്ലെന്നാണ് സൺ നെറ്റ്‌വർക്ക് അടക്കമുള്ള പ്രമുഖ ചാനലുകളും പത്രങ്ങളും പറയുന്നത്. ആകെ 2000ത്തോളം പേരെ കാണാനായിട്ടും സർക്കാർ ഉണർന്ന് പ്രവർത്തിച്ചിട്ടില്ല.

മരിച്ചതായി സ്ഥിരീകരിച്ച 30 പേർക്കും താൽക്കാലികാശ്വാസമല്ലാതെ ധനസഹായം പ്രഖ്യാപിച്ചിട്ടില്ല. കന്യാകുമാരി ജില്ലയിൽ മാത്രം 1200 പേരെ കാണാനില്ല. ഇവരെ കണ്ടെത്താൻ ഊർജിതമായ ഒരു തെരച്ചിലും നടക്കുന്നില്ലെന്നാണ് കാണാതായവരുടെ ബന്ധുക്കൾ പറയുന്നത്. വീട് നഷ്ടപ്പെട്ടവർ പുനരധിവാസ കേന്ദ്രമില്ല. സൗജന്യറേഷനും ഇല്ലാതായതോടെ തീരപ്രദേശമാകെ വറുതിയിലായിരക്കയാണ്.ഇതോടെ പളനിസ്വാമി സർക്കാറിനെതിരെ പ്രതിഷേധം ശക്തമായിരക്കയാണ്. കന്യാകുമാരി ജില്ലയിലടക്കം പലയിടത്തും ജനം തെരുവിലറിങ്ങുന്നുകയാണ്.

ഓഖി ദുരന്തത്തിൽ കടലിൽ കാണാതായ കന്യാകുമാരി ജില്ലയിലെ 1200ഓളം മത്സ്യത്തൊഴിലാളികളെ കണ്ടെത്തണമെന്നാവശ്യപ്പെട്ട്്്്്്്്്്്്്്് പതിനായിരത്തോളം മത്സ്യത്തൊഴിലാളികൾ ഇന്നലെ കുഴിത്തുറ റെയിൽവേ സ്‌റ്റേഷൻ ഉപരോധിച്ചത് അധികൃതരെ ഞെട്ടിച്ചിട്ടുണ്ട്. തൂത്തൂർ മേഖലയിൽ ഉൾപ്പെട്ട തൂത്തൂർ, ചിന്നത്തുറ, വള്ളവിള, മാർത്താണ്ഡംതുറ, നീരോഡി, ഇരവിപുത്തൻതുറ, ഇരയിമ്മൻതുറ, പൂത്തുറ എന്നീ എട്ട് മത്സ്യബന്ധന ഗ്രാമങ്ങളിലെ സ്ത്രീകളും കുട്ടികളും അടങ്ങിയ സംഘം ബന്ധപ്പെട്ട സഭാധ്യക്ഷന്മാരുടെയും മത്സ്യത്തൊഴിലാളി സംഘടനകളുടെയും നേതൃത്വത്തിലാണ് ജാഥയായി പുറപ്പെട്ടത്.

അയൽ സംസ്ഥാനമായ കേരളം സർവസന്നാഹവും ഉപയോഗിച്ച് കടലിൽ മത്സ്യത്തൊഴിലാളികളെ തിരയുകയും മരിച്ചവർക്കും പരിക്കേറ്റവർക്കും അവരുടെ കുടുംബങ്ങൾക്കും അർഹമായ സഹായം നൽകുകയും ചെയ്യുമ്പോൾ തമിഴ്‌നാട്ടിൽ ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് സമരക്കാർ ആരോപിച്ചു.തമിഴ്‌നാട മുഖ്യമന്ത്രി സമരസ്ഥലത്തെത്തി തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിച്ചശേഷമേ ഉപരോധം പിൻവലിക്കുകയുള്ളൂവെന്ന് അവർ വ്യക്തമാക്കി. ഉച്ചക്ക് 12ഓടെ തുടങ്ങിയ സമരം രാത്രിയും തുടർന്നു.

കന്യാകുമാരി ജില്ലയിലെ മത്സ്യത്തൊഴിലാളി ഗ്രാമങ്ങളെ കേരളത്തോട് തിരികെ ചേർക്കണമെന്നുവെരെ മത്സ്യത്തൊഴിലാളികൾ ആവശ്യപ്പെടുന്നുണ്ട്. ഒരാഴ്ച കഴിഞ്ഞിട്ടും കടലിൽ തിരച്ചലിനായി സർക്കാർ സംവിധാനമൊരുക്കിയില്ലെന്ന് തൂത്തൂർ മേഖല സഭാധ്യക്ഷൻ ഫാ. ആൻഡ്രൂസ് ആരോപിച്ചു. ഉപരോധ സമരം മൂലം നാഗർകോവിലിനും തിരുവനന്തപുരത്തിനുമിടയിൽ റെയിൽ ഗതാഗതം തടസ്സപ്പെട്ടു. തിരുവനന്തപുരംഫട്രിച്ചി ഇന്റർസിറ്റി, നാഗർകോവിൽഫതിരുവനന്തപുരം പാസഞ്ചർ, മെമു സർവിസുകൾ എന്നിവ മുടങ്ങി. അനന്തപുരിഫചെന്നൈ എക്സ്‌പ്രസും മുടങ്ങുന്ന അവസ്ഥയാണുള്ളത്.

നേരത്തെ തമിഴ്‌നാട് അധികൃതരുടെ വാതിലിൽ പലതവണ മുട്ടിയിട്ടും നടപടിയില്ലാത്തതിൽ കേരളത്തിന്റെ സഹായംതേടിയ തമിഴകത്തുനിന്നുള്ള മത്സ്യത്തൊഴിലാളി സംഘം തിരുവനന്തപുരത്തെത്തിയത് തമിഴ് മാധ്യമങ്ങളിലും വാർത്തയായിരുന്നു. ഇതോടെ പ്രമുഖ വാർത്താചാനലുകൾ തമിഴ്‌നാട് സർക്കാറിനെ പ്രതിക്കൂട്ടിൽ നിർത്തുകയാണ്.

തമിഴ്‌നാട് തൂത്തുക്കുടിയിൽനിന്നുള്ള 25 അംഗ സംഘ മത്സ്യത്തൊഴിലാളി കുടുംബമാണ് ഉറ്റവരെ കണ്ടെത്തിത്തരണമെന്ന് പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് നിവേദനം നൽകിയത്.തമിഴ്‌നാട് അധികൃതരുടെ വാതിലിൽ പലതവണ മുട്ടിയിട്ടും നടപടിയില്ലാത്തതിനാലാണ് കേരളത്തിന്റെ സഹായംതേടിയതെന്നും അവർ പറഞ്ഞു. തമിഴ്‌നാടിൽ രക്ഷാപ്രവർത്തനം എങ്ങുമെത്തിയിട്ടില്ലെന്നും ഔദ്യോഗിക വിവരങ്ങൾ മാത്രമാണുള്ളതെന്നും ഇവർ പറയുന്നു.

നവംബർ 28ന് മീൻപിടിത്തത്തിന് പോയ വി. ജൂഡ്, മകൻ ജെ. ഭരത്, സി. രവീന്ദ്രൻ, ജെ. ജോസഫ്, കെനിസ്റ്റൺ, എസ്. ജഗൻ എന്നിവരുടെ വിവരംതേടിയാണ് ബന്ധുക്കളെത്തിയത്. കടുത്ത കാറ്റിൽ ഇവരുടെ ബോട്ട് തകർന്നു. ജഗനെ രക്ഷാപ്രവർത്തകർ കണ്ടെത്തി തിരുവനന്തപുരം മെഡിക്കൽ കോളജിൽ എത്തിച്ചു. മറ്റുള്ളവർ ഒഴുകിപ്പോയെന്ന വിവരമാണ് ജഗൻ നൽകിയത്. ഇതിനിടെ മറ്റുള്ളവരുടെ മൃതദേഹം കണ്ടെത്തിയതായി ഡിസംബർ രണ്ടിന് തൂത്തുക്കുടിയിലുള്ള ബന്ധുക്കൾക്ക് അറിയിപ്പ് ലഭിച്ചതിനെ തുടർന്ന് അവർ കേരളത്തിലെത്തുകയായിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹങ്ങളുടെ ഡി.എൻ.എ പരിശോധനഫലം പ്രതീക്ഷിച്ചിരിക്കുന്നതിനിടെയാണ് കുടുംബാംഗങ്ങൾ സെക്രട്ടേറിയറ്റിൽ
മുഖ്യമന്ത്രിയെ കാണാനെത്തിയത്.

മരിച്ചവരിൽ തങ്ങളുടെ ബദ്ധുക്കൾ ഉണ്ടെങ്കിൽ മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിന് ഇവർ സർക്കാർ സഹായം അഭ്യർത്ഥിച്ചു. ഡി.എൻ.എ ഫലം വ്യാഴാഴ്ച ലഭ്യമാക്കി നടപടികൾ വേഗത്തിലാക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകി.കാണാതായവർക്കായി തങ്ങളാൽ കഴിയുന്നതെല്ലാം ചെയ്യുമെന്നും കേരളത്തിൽ രക്ഷിച്ചെത്തിയ തമിഴ്‌നാട് സ്വദേശികളെ ഉടൻ നാട്ടിലെത്തിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

തമിഴ്‌നാട്ടിൽനിന്ന് ലഭിക്കാത്ത സഹായം പ്രതീക്ഷിച്ചാണ് കേരള മുഖ്യമന്ത്രിയെ സമീപിച്ചതെന്ന് ജൂഡിന്റെ ഭാര്യ ഫാത്തിമ പറഞ്ഞു. ഭർത്താവ് ജൂഡിനെയും മകൻ ഭരതിനെയും കണ്ടെത്താൻ സഹായിക്കണമെന്നാവശ്യപ്പെട്ട് തമിഴ്‌നാട് അധികാരികൾക്ക് മുന്നിൽ പലതവണ പോയതായി ഫാത്തിമ പറഞ്ഞു. എന്നാൽ ഒരിടത്തുനിന്നും സഹായം ലഭിച്ചില്ല. അനുഭാവ പൂർവമമായ മറുപടി പോലും ലഭിച്ചില്ല. പലപ്പോഴും ഉദ്യോഗസ്ഥർ തങ്ങളോട് കയർക്കുയാണ് ചെയ്തത്. കേരളത്തിൽ വിശ്വാസമുണ്ട്. കേരള തീരത്ത് പലയിടത്തായി രക്ഷപ്പെട്ടെത്തിയ തമിഴ്‌നാട്ടിൽ നിന്നുള്ള മത്സ്യത്തൊഴിലാളികൾക്ക് കേരള അധികാരികൾ എല്ലാസഹായവും നൽകിയതായി അറിഞ്ഞെന്നും അത്തരം സഹായമാണ് തങ്ങൾ പ്രതീക്ഷിക്കുന്നതെന്നും ഫാത്തിമ പറഞ്ഞു. ഉറ്റവരെതേടി നിന്നവേഷത്തിൽ വീട്ടിൽനിന്ന് ഓടിവരികയായിരുന്നെന്നും കൊച്ചുകുട്ടികൾ ഉൾപ്പെടെയുള്ളവർ തങ്ങൾ തിരിച്ചെത്തുന്നത് കാത്ത് വീട്ടിലുണ്ടെന്നും അവർ പറഞ്ഞു.

അതേസമയം ഓഖി ചുഴലിക്കാറ്റ് ആഞ്ഞടിച്ചിട്ട് എട്ടുദിവസം പിന്നിട്ടിട്ടും കേരള തീരത്തും ആശങ്ക കെട്ടടങ്ങിയിട്ടില്ല. വിഴിഞ്ഞം, പൂന്തുറ എന്നിവിടങ്ങളിൽനിന്ന് നൂറിലധികം മത്സ്യത്തൊഴിലാളികളെയാണ് ഇനിയും കണ്ടെത്താനുള്ളത്. സർക്കാറി!!െന്റ കണക്ക് പ്രകാരം 98 പേരാണ്. എന്നാൽ, ലത്തീൻ അതിരൂപതയുടെ കണക്ക് പ്രകാരം നൂറിലേറെ പേരെ ഇനിയും കണ്ടെത്താനുണ്ട്. ബോട്ടിലും ചെറുവള്ളങ്ങളിലും കട്ടമരങ്ങളിലുമൊക്കെ കടലിൽ പോയവരാണ് ഇവരിൽ മിക്കവരും.

വിവിധ ഏജൻസികളുടെ നേതൃത്വത്തിൽ ഇപ്പോഴും നടന്നുവരുന്ന തിരച്ചിലിൽ പ്രതീക്ഷ അർപ്പിക്കുമ്പോഴും എട്ടുദിവസം പിന്നിട്ട സ്ഥിതിക്ക് തങ്ങളുടെ ഉറ്റവരെ ഇനി ജീവനോടെ എങ്ങനെ തിരിച്ചുകിട്ടാനാണെന്ന ആധി ഇവരെ തളർത്തുന്നു. തിരുവനന്തപുരം മെഡിക്കൽ കോളജിലടക്കം 17 മൃതദേഹങ്ങൾ തിരിച്ചറിയാതെ സൂക്ഷിച്ചിട്ടുണ്ട്. മരിച്ചവർക്കും ഗുരുതരമായി പരിക്കേറ്റവർക്കും സർക്കാർ സാമ്പത്തിക സഹായങ്ങൾ അടക്കം പ്രഖ്യാപിച്ചിട്ടുണ്ട്.

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
പട്ടാളചിട്ടയോടെ സംരക്ഷണം ഒരുക്കിയ പോപ്പുലർഫ്രണ്ടു കേന്ദ്രത്തിൽ നിന്നും മുഹമ്മദിനെ പൊലീസ് പൊക്കിയത് പുകച്ചു പുറത്തുചാടിച്ച ശേഷം; എസ്ഡിപിഐ നേതാക്കളെ കസ്റ്റഡിയിൽ എടുക്കുകയും പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ തുടർ റെയ്ഡുകളും വന്നതോടെ സംരക്ഷണ വലപൊട്ടി; ഹൈക്കോടതിയുടെ അനുകൂല നിലപാടു കൂടിയായപ്പോൾ അഭിമന്യുവിന്റെ ഘാതകൻ കുടുങ്ങി: മുഖ്യപ്രതി മുഹമ്മദലിയെ പൊലീസ് പൊക്കിയത് തീവ്രസംഘടനക്ക് ചുറ്റും 'പത്മവ്യൂഹം' തീർത്ത്
കേസിൽ ജയിക്കാൻ ലൈംഗിക ബന്ധം സമ്മതിച്ച് ബലാത്സംഗം നിഷേധിച്ച് ഓർത്തഡോക്‌സ് സഭയിലെ ഫാമിലി കൗൺസിലർ കൂടിയായ ജെയ്‌സ് കെ ജോർജ്; ഇതുവരെ തന്റെ ഭർത്താവിനെ കുടുക്കിയതെന്ന് കരുതിയിരുന്ന ഭാര്യ വിവരം അറിഞ്ഞ് ഉപേക്ഷിച്ച് പോയതായി സൂചന; പെണ്ണു പിടിക്കാൻ പോയ അച്ചന്മാരെ കുടുംബവും കൈവിട്ട് തുടങ്ങി; വൈദികരുടെ ലൈംഗികാസക്തി ചർച്ച ചെയ്ത് വിശ്വാസികളും
ചെങ്കൊടിയേന്തിയ സഖാവുമായി അടുത്തത് ചാരനാക്കാനുള്ള പദ്ധതിയുമായി; പ്രസ്ഥാനത്തെ ചതിക്കില്ലെന്ന നിലപാടുമായി വട്ടവടയിലേക്ക് പോയപ്പോൾ രഹസ്യം ചോരുമെന്ന് ഭയന്നു; സഖാക്കളോട് സത്യം വെളിപ്പെടുത്തും മുമ്പേ വിളിച്ചു വരുത്തിയതുകൊലപ്പെടുത്താനുറച്ച് പ്രൊഫഷണലുകളെ സജ്ജമാക്കി തന്നെ; 'സഖാപ്പി'യായി മുഹമ്മദ് മാറിയതും തന്ത്രങ്ങളുടെ ഭാഗം; മഹാരാജാസിലെ അഭിമന്യുവിനെ കൊലപ്പെടുത്തിയത് ചക്രവ്യൂഹമൊരുക്കി ചതിച്ചു തന്നെ; ഗൂഢാലോചന പൊളിക്കാനുറച്ച് പൊലീസ്
പാലിയേക്കര ടോളിന് മുന്നിൽ ടോൾ കൊടുക്കാൻ കാത്ത് നിന്നിട്ടും കാശ് വാങ്ങാൻ ആളെത്തിയില്ല; കലി മൂത്ത പിസി ജോർജ് പുറത്തിറങ്ങി ബാരിയർ വലിച്ച് പൊളിച്ചു; അവന്മാർക്കിട്ട് രണ്ട് പൊട്ടീര് കൊടുക്കാൻ നാട്ടുകാർ പറഞ്ഞിട്ടും ചെയ്യാൻ കഴിയാത്തതിൽ മാത്രം നിരാശ്ശയെന്ന് പൂഞ്ഞാർ എംഎൽഎ; നിയമം ലംഘിച്ച് നാട്ടുകാരെ ഭയപ്പെടുത്തി വാഴുന്ന ദേശീയ പാതയിലെ ടോൾ ഭീമന്മാർ പിസി ജോർജിന്റെ മുന്നിൽ വിറച്ചത് ഇങ്ങനെ
ഏഷ്യാനെറ്റിലെ ബിഗ് ബോസിനും ലാലിസത്തിന്റേയും ലാൽസലാമിന്റേയും ദുർഗതി; കോടികൾ മുടക്കിയിട്ടും ജനപ്രിയ ചാനലിന്റെ റിയാലിറ്റി ഷോ കാണാൻ ആളില്ല; മോഹൻലാൽ ഷോയെക്കാൾ നല്ലത് കണ്ണീർ സീരിയിൽ തന്നെന്ന് തിരിച്ചറിവിൽ ചാനൽ; ബിഗ് ബജറ്റ് ഷോയ്ക്ക് സാധാരണ ഷോയുടെ റേറ്റിങ് മാത്രം; പ്രൈം ടൈമിലെ കിതപ്പ് മാറ്റാൻ പരീക്ഷിച്ച ബിഗ് ബോസ് റേറ്റിംഗിൽ തളരുന്നു; മിനിസ്‌ക്രീനിൽ ലാലേട്ടന് പറയാനുള്ളത് കിതപ്പിന്റെ കഥ മാത്രം
മഴയുടെ ശക്തി കുറഞ്ഞെങ്കിലും മധ്യകേരളത്തിൽ ജനജീവിതം സാധാരണ നിലയിലെത്തില്ല; വെള്ളം കയറിയ റോഡുകൾ പലതും ഇപ്പോഴും അപകടാവസ്ഥയിൽ തന്നെ; രണ്ട് ദിവസം മരണത്തിന് കീഴടങ്ങിയത് 18പേർ; വീട്ടിൽ വെള്ളം കയറിയതു കൊണ്ട് വഴിയാധാരമായത് അനേകർ; ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിയത് അരലക്ഷത്തോളം പേരെ; കുതിച്ചൊഴുകുന്ന വെള്ളത്തിൽ മീൻപിടിച്ചും മദ്യപാർട്ടി നടത്തിയും അടിച്ചു പൊളിച്ച് കോട്ടയത്തുകാർ
തന്ത്രങ്ങൾ ചോരാതിരിക്കാൻ 'പച്ചവെളിച്ചംകാരെ' ഭയന്ന് കാസർകോട്ടെ പൊലീസുകാരെ ഒന്നും അറിയിച്ചില്ല; മുഹമ്മദിനെ പൊക്കിയത് അതീവ രഹസ്യമായി എറണാകുളത്തു നിന്നും എത്തിയ അന്വേഷണ സംഘം; പിടിയിലായ വിവരവും ചോരാതെ സൂക്ഷിച്ചു; മേൽ നോട്ടക്കാരന്റെ റോളിൽ എല്ലാമറിഞ്ഞ മൂന്നാം കണ്ണായി ഡിജിപി ബെഹ്‌റയും; കേരളാ-കർണാടക അതിർത്തിയായ തലപ്പാടിയിൽ നിന്നും പിടികൂടിയവരിൽ മറ്റ് കൊലയാളികളുമെന്ന് സൂചന
ഒരുമിച്ച് ഒൻപത് വർഷം ജീവിച്ചെന്ന് പറഞ്ഞ് ഗോപീസുന്ദർ പോസ്റ്റ് ചെയ്തത് കാമുകിയും ഗായികയുമായ അഭയ ഹിരൺമയിക്കൊപ്പം ഉള്ള ഫോട്ടോ! കണ്ടോ ഇയാൾ നാട്ടുകാരെ തെറ്റിധരിപ്പിക്കുന്നതെന്ന് ചോദിച്ച് ഭാര്യ പ്രിയയുടെ പോസ്റ്റ് പിന്നാലെ! മലയാളത്തിലെ ഹിറ്റ് സംഗീത സംവിധായകന്റെ യഥാർത്ഥ ജീവിത പങ്കാളി ആരെന്ന് തർക്കിച്ച് സോഷ്യൽ മീഡിയ
ദീൻ പഠിപ്പിക്കാൻ ഇൻബോക്സിൽ വരുന്ന ഇക്കാക്കമാരറിയാൻ...; മായ്‌ലിയാക്കന്മാർ മൂന്നു പേര് വീട്ടിലുണ്ട് ; ഹാഫിളാവാൻ അടവെച്ച രണ്ടാങ്ങളമാർ എറണാകുളത്ത് വിരിഞ്ഞുകൊണ്ടിരിക്കുന്നു; ഒരനിയത്തി ഹാദിയ കോഴ്സ് പഠിക്കാൻ ചേർന്നിട്ട് മാസം രണ്ടു കഴിഞ്ഞു; 'അനക്ക് മരിക്കേണ്ട പെണ്ണേ' എന്ന് ചോദിക്കുന്ന സൈബർ സുഡാപ്പികൾക്ക് ചുട്ട മറുപടി നൽകി ഇസ്ലാം ഉപേക്ഷിച്ച് സ്വതന്ത്ര ചിന്തയിലേക്കുവന്ന ഇർഫാന
ചുവരെഴുത്തിൽ തുടങ്ങിയ തർക്കം; എസ് എഫ് ഐ എതിർത്തപ്പോൾ ചെറുക്കാൻ തീരുമാനിച്ചു; സംഘർഷം മുന്നിൽ കണ്ട് പുറത്തു നിന്നുള്ളവർ ക്യാമ്പസിലെത്തി; തർക്കം മൂത്തപ്പോൾ കൊച്ചി ഹൗസിലുള്ളവരെ വിവരം അറിയിച്ചു; അഭിമന്യുവിനെ കൊലപ്പെടുത്തിയത് ആസൂത്രിത നീക്കത്തിലൂടെ തന്നെ; എസ് ഡി പി ഐയുടെ പങ്ക് സ്ഥിരീകരിച്ച് മുഹമ്മദിന്റെ മൊഴിയും; മഹാരാജാസിലെ കൊലപാതകത്തിലെ പ്രധാന പ്രതിയെ പൊക്കിയത് കേരള-കർണാടക അതിർത്തിയിൽ നിന്നും
ഒരുമിച്ച് ഒൻപത് വർഷം ജീവിച്ചെന്ന് പറഞ്ഞ് ഗോപീസുന്ദർ പോസ്റ്റ് ചെയ്തത് കാമുകിയും ഗായികയുമായ അഭയ ഹിരൺമയിക്കൊപ്പം ഉള്ള ഫോട്ടോ! കണ്ടോ ഇയാൾ നാട്ടുകാരെ തെറ്റിധരിപ്പിക്കുന്നതെന്ന് ചോദിച്ച് ഭാര്യ പ്രിയയുടെ പോസ്റ്റ് പിന്നാലെ! മലയാളത്തിലെ ഹിറ്റ് സംഗീത സംവിധായകന്റെ യഥാർത്ഥ ജീവിത പങ്കാളി ആരെന്ന് തർക്കിച്ച് സോഷ്യൽ മീഡിയ
കുഞ്ഞിനെ നോക്കാനെന്ന് പറഞ്ഞ് ദുബായിലേക്ക് കയറ്റിവിട്ട വീട്ടമ്മയെ ഫ്‌ളാറ്റിൽ കൊണ്ടുപോയി ക്രൂരമായി മാറിമാറി ബലാത്സംഗം ചെയ്ത് മൂവർ സംഘം; പ്രശ്‌നമാകുമെന്ന് കണ്ട് അന്നുതന്നെ നാട്ടിലേക്ക് കയറ്റി വിട്ട യുവതിയെ 'ഒത്തുതീർപ്പിനായി' കിടപ്പറയിലേക്ക് ക്ഷണിച്ച് ഡിവൈഎഫ് ഐ നേതാവും; പൊലീസിന് മുന്നിലെത്തി എല്ലാം പറഞ്ഞെങ്കിലും നേതാവിനും കയറ്റിവിട്ട ഏജന്റിനും 'മാപ്പുനൽകി' ഏമാന്മാർ; സംഭവിച്ചതെല്ലാം മറുനാടനോട് തുറന്നുപറഞ്ഞ് പൊട്ടിക്കരഞ്ഞ് വീട്ടമ്മ
പെൺകുട്ടികൾ എന്തിനാണ് കുളിച്ച് സുന്ദരിമാരായി അമ്പലത്തിൽ പോകുന്നന്നത്? ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ തയ്യാറാണെന്ന് അബോധപൂർവമായി പ്രഖ്യാപിക്കുകയാണവർ; അവരെന്താണ് മാസത്തിൽ നാലോ അഞ്ചോ ദിവസം അമ്പലത്തിൽ വരാത്തത്? മാതൃഭൂമി ആഴ്ചപതിപ്പിൽ എഴുതിയ എസ് ഹരീഷിന്റെ നോവലിലെ പരാമർശങ്ങൾക്ക് എതിരെ നിലപാട് കടുപ്പിച്ച് സംഘപരിവാർ; ഫെയ്സ് ബുക്ക് പൂട്ടി എഴുത്തുകാരൻ സ്ഥലം വിട്ടു
ജോലി സ്ഥലത്തേക്കുള്ള യാത്രക്കിടെ ബസിലെ കിളിയായ കൗമാരക്കാരനുമായി യുവതി പരിചയപ്പെട്ടു; പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ഭീഷണിപ്പെടുത്തി വീട്ടിൽ എത്തിച്ച് പീഡിപ്പിച്ചു; ഇടുക്കി ചൈൽഡ് ലൈൻ മുമ്പാകെ കൗമാരക്കാരൻ നൽകിയ മൊഴിയിൽ ഭർത്താവ് മരിച്ച യുവതി കുടുങ്ങി; പതിനേഴുകാരനെ പീഡിപ്പിച്ച 28കാരി പോക്‌സോ കേസിൽ അറസ്റ്റിലായി കോട്ടയം വനിതാ ജയിലിൽ റിമാൻഡിൽ
ഇതാണ് നുമ്മ പറഞ്ഞ കലക്ടർ..! മഴക്കെടുതി ഉണ്ടായാൽ അവധി പ്രഖ്യാപിച്ച് വീട്ടിലിരിക്കാൻ അനുപമ തയ്യാറല്ല; കടലേറ്റം രൂക്ഷമായ കൊടുങ്ങല്ലൂർ അഴീക്കോട് തീരദേശ മേഖല സന്ദർശിച്ച് തൃശ്ശൂർ കളക്ടർ; നാട്ടുകാരെ ആശ്വസിപ്പിച്ചും ദുരിതാശ്വാസ പ്രവർത്തനങ്ങൾ നേരിട്ട് ഏകോപിപ്പിച്ചും ഹീറോയിൻ ആയി അനുപമ; കണ്ണീരൊപ്പാൻ ഓടിയെത്തിയ കലക്ടർക്ക് ബിഗ് സല്യൂട്ട് നൽകി തീരവാസികൾ
നീണ്ട താടിവടിച്ചു നരച്ച മുടി കറുപ്പിച്ചു ഒടുവിൽ കെ ബാബു പുറത്തിറങ്ങി; കോഴ വിവാദങ്ങൾക്കും തോൽവിക്കും ശേഷം രണ്ടു വർഷം വീടിന് പുറത്തിറങ്ങാതെ കഴിഞ്ഞ ബാബുവിന്റെ മടക്കം മറുനാടൻ വാർത്ത സോഷ്യൽ മീഡിയയിൽ വൻ ചർച്ചയായതോടെ; തൃപ്പൂണിത്തുറയിലെ പരിപാടികളിൽ പോലും പങ്കെടുക്കാതിരുന്ന മുന്മന്ത്രി ഇന്നലെ മനോരമ കോൺക്ലേവിൽ എത്തിയപ്പോൾ പ്രവർത്തകർക്ക് വീണ്ടും ആവേശം
വിവാഹത്തിന് മുമ്പ് ഒരു വൈദികൻ ലൈംഗികമായി ദുരുപയോഗിച്ചു; ഇക്കാര്യം കുമ്പസാരത്തിൽ പറഞ്ഞപ്പോൾ ആ വൈദികനും ദുരുപയോഗം തുടങ്ങി; ഭർത്താവിനോട് പറയുമെന്ന് പറഞ്ഞ് തിരുമേനിയുടെ സെക്രട്ടറിയടക്കം എട്ടോളം വൈദികർ മാറി മാറി പീഡിപ്പിച്ചു; യാദൃശ്ചികമായി ഭാര്യയുടെ ഹോട്ടൽ ബിൽ കണ്ട ഭർത്താവ് വൈദികനോട് വെളിപ്പെടുത്തിയ ടെലിഫോൺ സംഭാഷണം പുറത്ത്; സോഷ്യൽ മീഡിയയിൽ സംഭാഷണം വ്യാപകമായതോടെ മുഖം രക്ഷിക്കാൻ അഞ്ച് വൈദികരെ പുറത്താക്കി ഓർത്തഡോക്സ് സഭ
ബികോമുകാരിയായ മകളെ ഇളയച്ഛന്റെ വീട്ടിൽ വിട്ട് എഫ് ബി സുഹൃത്തിനെ ക്ഷണിച്ചു വരുത്തിയത് ഗൾഫുകാരന്റെ ഭാര്യ; മലപ്പുറത്തെ ബിടെക്കുകാരൻ രാത്രി മുഴുവൻ നീണ്ട രതിവൈകൃതത്തിന് ഇരയായതോടെ ഭയന്ന് വിറച്ചു; അതിരാവിലെ സ്ഥലം വിടാൻ നോക്കിയപ്പോൾ വിഡീയോ കാട്ടി അദ്ധ്യാപികയുടെ ഭീഷണി; എല്ലാം അതിരുവിട്ടപ്പോൾ നിലവിളിച്ച് പുറത്തേക്ക് ഓടി യുവാവ്; നാട്ടുകാർ ഓടിക്കൂടിയപ്പോൾ അപമാന ഭാരത്താൽ 46-കാരിയുടെ തൂങ്ങിമരണം; ഇരവിപുരത്തെ സിനിയുടെ ആത്മഹത്യക്ക് പിന്നിലെ കഥ
'ബാഡൂ' ആപ്ലിക്കേഷനിലൂടെയുള്ള പരിചയം അവിഹിതമായി മാറി; ഭർത്താവ് ഗൾഫിലായതിനാൽ ഇണക്കിളികളായി ചുറ്റിയടിച്ചു; പിണങ്ങുമ്പോൾ ദേഹോപദ്രവം പതിവായതിനാൽ കുതിരവട്ടത്തെ ഡോക്ടറേയും കാട്ടി; അമിതമായ വികാരപ്രകടനം നടത്തിയ അദ്ധ്യാപിക പറയുന്നതെല്ലാം ചെയ്ത് നല്ല കാമുകനുമായി; മാന്തിപൊളിക്കാൻ വന്നപ്പോൾ ഇറങ്ങി ഓടിയത് ജീവൽ ഭയം കൊണ്ടും; വാട്സ് ആപ്പ് ഹാക്കിങ് വിദഗ്ധന്റെ കഥ പൂർണ്ണമായും വിശ്വസിക്കാതെ പൊലീസും; ഇരവിപുരത്തെ സിനിയുടെ ആത്മഹത്യക്ക് പിന്നിലെ പ്രണയ രഹസ്യങ്ങൾ ഇങ്ങനെ
ഒരുമിച്ച് ഒൻപത് വർഷം ജീവിച്ചെന്ന് പറഞ്ഞ് ഗോപീസുന്ദർ പോസ്റ്റ് ചെയ്തത് കാമുകിയും ഗായികയുമായ അഭയ ഹിരൺമയിക്കൊപ്പം ഉള്ള ഫോട്ടോ! കണ്ടോ ഇയാൾ നാട്ടുകാരെ തെറ്റിധരിപ്പിക്കുന്നതെന്ന് ചോദിച്ച് ഭാര്യ പ്രിയയുടെ പോസ്റ്റ് പിന്നാലെ! മലയാളത്തിലെ ഹിറ്റ് സംഗീത സംവിധായകന്റെ യഥാർത്ഥ ജീവിത പങ്കാളി ആരെന്ന് തർക്കിച്ച് സോഷ്യൽ മീഡിയ
ജിഷയെ കൊന്നത് അമീർ ഉൾ ഇസ്ലാം അല്ല! ഷോജിയെ കൊന്നതും ഇതേ ആൾ; എന്റെ പ്രതിശ്രുത വധുവിനെ ദുരുപയോഗം ചെയ്യാനും ശ്രമിച്ചു; മാതിരപ്പിള്ളിയിലെ ഒരു രാഷ്ട്രീയ നേതാവിനും എല്ലാം വ്യക്തമായി അറിയാം; ജിഷയെ കൊന്നത് സെക്‌സ് റാക്കറ്റിന്റെ പിണിയാളുകൾ; പൊലീസിലും കോടതിയിലും കൊലയാളിയെ കുറിച്ച് എല്ലാം തുറന്നു പറയാൻ തയ്യാർ; രണ്ട് പേരെ കൊന്ന ക്രിമിനലിനൊപ്പം താൻ കഴിഞ്ഞിട്ടുണ്ടെന്നും തുറന്നുപറച്ചിൽ; വെളിപ്പെടുത്തലുമായി കോലഞ്ചേരിക്കാൻ അജി
അടിവസ്ത്രമില്ലാതെ എങ്ങനെ ഒരാൾ മുന്നോട്ട് പോകുമെന്ന് പരിതപിച്ച് മത്സരാർത്ഥികൾ; രഞ്ജിനി ഹരിദാസ് സ്‌നേഹ പൂർവ്വം നൽകിയ വെള്ള ഷഡി തലയിൽ ചുറ്റി അർമാദിച്ച് നടന്ന് അരിസ്റ്റോ സുരേഷിന്റെ കൊഴുപ്പിക്കൽ; ഇഷ്ടമാകുമെന്ന വിശ്വാസത്തോടെ, സ്നഹപൂർവ്വം മോഹൻലാൽ എന്ന കുറിപ്പോടെ 'ജട്ടി' നൽകി ബിഗ് ബോസിന്റെ ഇടപെടൽ; ഏഷ്യാനെറ്റിലെ റിയാലിറ്റി ഷോ സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്നത് ഇങ്ങനെ
എത്ര ആട്ടി ഓടിച്ചാലും പിന്നേം തോണ്ടാൻ വരും; മൊബൈലിലേക്ക് മെസേജുകൾ അയക്കും; ബിജു സോപാനം ഇടപെട്ടിട്ടും കാര്യമൊന്നും ഉണ്ടായില്ല; അമേരിക്കയിലെ സ്റ്റേജ് ഷോയുടെ പേരിലെ ഒഴിവാക്കൽ സംവിധായകന് വഴങ്ങാത്തതിന്റെ പ്രതികാരമെന്ന് നിഷാ സാരംഗ്; നമ്മൾ തമ്മിൽ പറഞ്ഞതിരിക്കട്ടെ; ഇനി ആരോടും പറയണ്ട; പുറത്തറിഞ്ഞാൽ ആരും വിളിക്കില്ലെന്ന് ഉപദേശം ശ്രീകണ്ഠൻ നായർ നൽകിയെന്ന് മാലാ പാർവ്വതിയും; ഫ്‌ളവേഴ്‌സിലെ 'ഉപ്പും മുളകിലും' വിവാദം പുതിയ തലത്തിലേക്ക്
മഞ്ജു വാര്യർക്കെതിരെ അച്ചടക്ക നടപടിക്ക് സാധ്യത; ചട്ടപ്രകാരം ചെയ്ത കാര്യത്തിൽ പുതിയ നേതൃത്വത്തെ വെട്ടിലാക്കുന്ന കുറ്റപ്പെടുത്തൽ; പരിധി വിടുന്ന സ്ത്രീ കൂട്ടായ്മയെ പിടിച്ചു കെട്ടാൻ ഇടവേള ബാബു; ദിലീപിനെ തിരിച്ചെടുത്തതിനെ വിമർശിച്ചതിൽ പാർവ്വതിയും റിമാ കല്ലിംഗലും രമ്യാനമ്പീശനും വിശദീകരണം നൽകേണ്ടി വരും; കടുത്ത നടപടികൾ കൂടിയേ തീരുവെന്ന് താരസംഘടനയിലെ പുതിയ ഭാരവാഹികൾ; അനുനയത്തിന് മോഹൻലാൽ; ഇനി ഞാൻ 'അമ്മ'യിലേക്കില്ലെന്ന നിലപാടിൽ ഉറച്ച് ജനപ്രിയനായകനും
അമൃത ടിവിയിൽ 'ഓർമ്മയിൽ' ഡോക്യൂഫിഷനുമായി തുടക്കം; മഴവിൽ മനോരമയിൽ 'തട്ടിയും മുട്ടിയും' നടന്ന് ആദ്യ പേരുദോഷമുണ്ടാക്കി; നടിയോട് അശ്ലീലം പറഞ്ഞെന്ന പരാതിയിൽ രാജി എഴുതി വാങ്ങിച്ചത് തന്ത്രപരമായി; ഉപ്പും മുളകും റേറ്റിംഗിൽ മുന്നേറിയപ്പോൾ സംവിധായകൻ വീണ്ടും പ്രശസ്തിയുടെ നെറുകയിലെത്തി; നിഷാ സാരംഗിനെ 'തൊട്ടു കളിച്ചപ്പോൾ' വീണ്ടും പണി കിട്ടി; ഫ്ളവേഴ്സ് ചാനലിനെ വെട്ടിലാക്കിയ ഉണ്ണികൃഷ്ണനെന്ന സംവിധായകന്റെ കഥ