Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഒരു മകൻ ചേർത്തലയിലെ അറിയപ്പെടുന്ന എൻജിനീയർ; മറ്റൊരു മകൻ ഗൾഫിൽ ഉന്നത നിലയിൽ; ചെറുമക്കൾക്ക് ജോലി അമേരിക്കയിലും മറ്റ് വിദേശ രാജ്യങ്ങളിലും; എന്നിട്ടും കുഞ്ഞമ്മ മരിച്ചത് മക്കളാരും തിരിഞ്ഞു നോക്കാനില്ലാതെ; നൊന്തു പെറ്റ മക്കളെ അവസാനമായി ഒരു നോക്ക് കാണണമെന്ന ആഗ്രഹം സഫലമായില്ല

ഒരു മകൻ ചേർത്തലയിലെ അറിയപ്പെടുന്ന എൻജിനീയർ; മറ്റൊരു മകൻ ഗൾഫിൽ ഉന്നത നിലയിൽ; ചെറുമക്കൾക്ക് ജോലി അമേരിക്കയിലും മറ്റ് വിദേശ രാജ്യങ്ങളിലും; എന്നിട്ടും കുഞ്ഞമ്മ മരിച്ചത് മക്കളാരും തിരിഞ്ഞു നോക്കാനില്ലാതെ; നൊന്തു പെറ്റ മക്കളെ അവസാനമായി ഒരു നോക്ക് കാണണമെന്ന ആഗ്രഹം സഫലമായില്ല

ആലപ്പുഴ: നൊന്തുപൊറ്റ മാതാവിനെ നാട്ടുക്കാർക്ക് വിട്ടുക്കൊടുത്ത് വിദേശത്തും സ്വദേശത്തും ആഡംബര ജീവിതം നയിക്കുന്ന മക്കളുടെ ക്രൂരത വീണ്ടും. മക്കളെ ഒരുനോക്ക് കണ്ട് മരിക്കാൻ കൊതിച്ച കുഞ്ഞമ്മയെന്ന തൊണ്ണൂറ്റിരണ്ടുക്കാരിയുടെ ജീവിതകഥ ഇങ്ങനെ. ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് മുതുകുളം പഞ്ചായത്ത് 15 ാം വാർഡിൽ കല്ലുചിറയിൽ കുഞ്ഞമ്മ (92) ആണ് മക്കളാൽ ഉപേക്ഷിക്കപ്പെട്ട് കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി നാട്ടുക്കാരുടെ കരുണയിൽ ജീവിതം കഴിക്കുന്നത്. ഭർത്താവ് മരിച്ചശേഷം ഒറ്റപ്പെട്ടുപോയ കുഞ്ഞമ്മയ്ക്ക് രണ്ടു മക്കളാണ് ഉള്ളത്. ഒരാൾ ഗോപി, മറ്റെയാൾ പരമു.

ഗോപി എൻജിനീയർ ഉദ്യോഗം കഴിഞ്ഞ് ചേർത്തലയിലെ സ്വന്തം വീട്ടിൽ വിശ്രമജീവിതത്തിലാണ്. ഇതിനിടെ ഗോപി മകളെ പഠിപ്പിച്ച് ശാസ്ത്രജ്ഞയാക്കുകയും ചെയ്തു. പരമു ഖത്തറിൽ വലിയനിലയിൽ കഴിയുന്നു. പരമുവിന്റെ മകൻ അങ്ങ് അമേരിക്കയിലും. ഇതാണ് കുഞ്ഞമ്മയുടെ മക്കളുടെയും ചെറുമക്കളുടെയും സ്ഥിതി. ഇനി കാര്യത്തിലേക്ക് കടക്കാം. പാരമ്പര്യമായി സ്വത്തുവകകളുള്ള കുടുംബമായിരുന്നു കുഞ്ഞമ്മയുടെത്. അതുക്കൊണ്ടുതന്നെ മക്കളെ വിദ്യാ സമ്പന്നരാക്കുന്നതിൽ കുഞ്ഞമ്മയ്ക്ക് യാതൊരു മടിയുമില്ലായിരുന്നു. മൂത്തമകൻ ഗോപി എൻജിനീയർ ആയതും രണ്ടാമത്തെ മകൻ പരമു വിദേശത്ത് വൈദ്യുതി മേഖലയിൽ ജോലി സമ്പാദിച്ചതും കുഞ്ഞമ്മ എന്ന മാതവിന്റെ ഇച്ഛാശക്തിക്കൊണ്ടായിരുന്നു.

മക്കളെ വലിയനിലയിൽ എത്തിക്കണമെന്ന കുഞ്ഞമ്മയുടെ ദൃഢനിശ്ചയം പ്രാവർത്തികമാക്കിയെങ്കിലും സ്വന്തം മക്കൾ വയസുക്കാലത്ത് തന്നെ നോക്കണമെന്ന ആഗ്രഹം നടപ്പിലാക്കാൻ മാത്രം അവർക്ക് കഴിഞ്ഞില്ല. ഭർത്താവ് മരിച്ചതോടെ കുഞ്ഞമ്മ ആകെ തകർന്നിരുന്നു. മക്കൾ സംരക്ഷിക്കുമെന്നായിരുന്നു കുഞ്ഞമ്മയുടെ വിശ്വാസം. എന്നാൽ അതും നഷ്ടപ്പെട്ടതോടെ ജീവിതത്തിൽ സ്വയം കീഴടങ്ങലിന്  വിധേയമാകേണ്ടിവന്നു കുഞ്ഞമ്മയ്ക്ക്. നാട്ടുക്കാർ മാത്രം ആശ്രയമായ കുഞ്ഞമ്മ ദിനംതോറും ആരോഗ്യപരമായും മാനസികമായും തളർന്നുക്കൊണ്ടിരുന്നു. ഒടുവിൽ അലംഘനീയമായ വിധിക്ക് മുന്നിൽ ആഗ്രഹങ്ങൾ ബാക്കിയാക്കി ഇന്നലെ കുഞ്ഞമ്മ മരണത്തിന് കീഴടങ്ങി.

മരിക്കുന്നതിന്റെ അവസാനനിമിഷം പോലും കുഞ്ഞമ്മ തന്റെ മക്കളിലാരെങ്കിലും ഒരുനോക്കുകാണാൻ എത്തുമെന്ന് പ്രതീക്ഷിച്ചു. ഒടുവിൽ ബോധം മറഞ്ഞപ്പോൾ മക്കളിലൊരാൾ നാട്ടുക്കാരുടെ പ്രതിഷേധത്തെ തുടർന്ന് വീട്ടിലെത്തി. ജീവിച്ചിരിക്കുന്ന അമ്മയെ കാണാനോ സംസാരിക്കാനോ നിൽക്കാതെ മകൻ അമ്മയെ ഉടൻ ആശുപത്രിയിലേക്ക് മാറ്റാൻ തിടുക്കം കാട്ടി. ഇതുകണ്ട നാട്ടുക്കാർ ഇയാളോട് തട്ടികയറി. നാട്ടുക്കാരുടെ ചോദ്യങ്ങളിൽനിന്നും രക്ഷപ്പെടാനാണ് ആശുപത്രിയിലേക്ക് പോകാൻ ഇയാൾ തിടുക്കം കാട്ടിയത്. അമ്മ അബോധാവസ്ഥയിൽ മരണത്തോട് മല്ലിടുമ്പോഴും അമ്മയുടെ പേഴ്സും ബാങ്ക് പാസ് ബുക്കും കാതിൽ കിടന്ന കമ്മലും അഴിച്ചെടുക്കാൻ ഇയാൾ മറന്നില്ല. എന്നാൽ മകന് ഒട്ടും ബുദ്ധിമുട്ടുണ്ടാകാതെ തന്നെ ആശുപത്രിയിൽ എത്തുന്നതിന് മുമ്പെ അമ്മ മരിച്ചു.

പിന്നീട് ഇയാൾ ഒന്നും നോക്കിയില്ല മൃതശരീരം മോർച്ചറിയിൽ സൂക്ഷിക്കാൻ ഏർപ്പാടാക്കി ചേർത്തലയിലെ സ്വന്തം വീട്ടിലേക്ക് മടങ്ങി. രണ്ടാമത്തെ മകൻ പരമു വിദേശത്തുനിന്നും എത്തിയിട്ടുവേണം ഇനി കാര്യങ്ങൾ തീരുമാനിക്കാൻ. ഇതിനിടെ അമ്മയുടെ പറമ്പ് വിറ്റ പണം വീതിക്കുന്നതിൽ ചേട്ടനും അനിയും തെറ്റിയിരുന്നുവെന്നും പറയുന്നു. ഈ അമ്മയുടെ പേരിൽ ഇനിയും സ്വത്തുവകകളും ആഭരണങ്ങളും ബാങ്ക് നിക്ഷേപങ്ങളും ഉണ്ടെന്നാണ് നാട്ടുക്കാർ പറയുന്നത്. കഴിഞ്ഞ പതിനഞ്ചു കൊല്ലമായി കുഞ്ഞമ്മയെ നാട്ടുക്കാരാണ് പരിചരിച്ചിരുന്നത്. മൂന്നു വർഷങ്ങൾക്ക് മുമ്പാണ് മകൻ ഗോപി മുതുകുളത്തെ വീട്ടിലെത്തിയത്. അമ്മയുടെ പേരിലുള്ള പറമ്പ് വിറ്റ് കാശ് കൊണ്ടുപോകാനാണ് ഗോപിയെത്തിയത്. എന്നാൽ കുടുംബത്തെത്തിയ ഗോപി ഭാര്യയെയും മക്കളെയും ഹരിപ്പാട് ഇയാൾ വാങ്ങിയ പുതിയ വീട്ടിലാണ് താമസിപ്പിച്ചത്. ഇടപാടു തീരുന്നതുവരെ അമ്മയ്ക്കുള്ള ഭക്ഷണം ഹരിപ്പാട്ടെ വീട്ടിൽനിന്നും കുടുംബത്ത് എത്തിക്കലായിരുന്നു പതിവ്. പറമ്പുവിറ്റ കാശുമായി മടങ്ങിയ ഗോപി പിന്നീട് ഇങ്ങോട്ട് വന്നില്ല.

അമ്മയ്ക്ക് അസുഖം കൂടുതലാണെന്ന് അറിയിച്ചിട്ടും രണ്ടു മക്കളും തിരിഞ്ഞുനോക്കിയില്ല. നാട്ടുകാരിലൊരാളോട് പറഞ്ഞു പണം വല്ലതും ആവശ്യമെങ്കിൽ തരാം. നോക്കിക്കൊള്ളാൻ. മകന്റെ വാക്കിൽ നാട്ടുക്കാർക്ക് അമർഷം ഉണ്ടായെങ്കിലും ആ അമ്മയെ ഉപേക്ഷിക്കാൻ നാട്ടുക്കാർക്ക് കഴിഞ്ഞില്ല. അവർ സമയം കിട്ടുമ്പോഴെല്ലാം കുഞ്ഞമ്മയെ പരിചരിച്ചു. ഒടുവിൽ ഇന്നലെ അസുഖം കലശലായി. ആശുപത്രിയിലേക്കുള്ള വഴിമധ്യേ ആഗ്രഹങ്ങൾ ബാക്കിയാക്കി കുഞ്ഞമ്മ ലോകത്തോട് വിടപറഞ്ഞു. മക്കൾ ഉപേക്ഷിച്ച കുഞ്ഞമ്മയെ ഏറെക്കാലം പരിചരിച്ച നാട്ടുക്കാർ തന്നെ ഇവരുടെ സംസ്‌ക്കാരം നടത്തുമെന്നാണറിയുന്നത്. ഭർത്താവിന്റെ ചിതയ്ക്കരികിൽ തന്നെ അടക്കം ചെയ്യാനാണ് ആലോചന. അതേസമയം അമ്മ മരിച്ചതോടെ സ്വത്തുവകകൾ വിറ്റ് കിട്ടുന്ന പണം പ്രതീക്ഷിച്ചെത്തുന്ന മക്കളെ കർമ്മങ്ങൾക്ക്
പങ്കെടുപ്പിക്കില്ലെന്ന തീരുമാനത്തിലാണ് നാട്ടുക്കാർ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP