Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഭാര്യയുടെ മൃതദേഹവുമായി മക്കൾക്കായി കാത്തിരുന്നത് മണിക്കൂറുകൾ; ഒടുവിൽ പഠനമുറിയിലേക്ക് വിട്ടുകൊടുക്കാൻ സമ്മതപത്രം നൽകി മടക്കം; അനാട്ടമി ലാബിലെത്തിയ മൃതദേഹത്തിൽ അവകാശവാദമുന്നയിച്ച് പ്രതിസന്ധിയുണ്ടാക്കാൻ ഓടിയെത്തി മക്കളും; അച്ഛനേയും അമ്മയേയും തിരിഞ്ഞു നോക്കാത്ത മക്കളുടെ ഇടപെടൽ അംഗീകരിക്കാതെ പൊലീസും; ഓമനയുടെ മരണം പരമേശ്വരന്റെ മാത്രം വേദനയാത് ഇങ്ങനെ

ഭാര്യയുടെ മൃതദേഹവുമായി മക്കൾക്കായി കാത്തിരുന്നത് മണിക്കൂറുകൾ; ഒടുവിൽ പഠനമുറിയിലേക്ക് വിട്ടുകൊടുക്കാൻ സമ്മതപത്രം നൽകി മടക്കം; അനാട്ടമി ലാബിലെത്തിയ മൃതദേഹത്തിൽ അവകാശവാദമുന്നയിച്ച് പ്രതിസന്ധിയുണ്ടാക്കാൻ ഓടിയെത്തി മക്കളും; അച്ഛനേയും അമ്മയേയും തിരിഞ്ഞു നോക്കാത്ത മക്കളുടെ ഇടപെടൽ അംഗീകരിക്കാതെ പൊലീസും; ഓമനയുടെ മരണം പരമേശ്വരന്റെ മാത്രം വേദനയാത് ഇങ്ങനെ

മറുനാടൻ ഡെസ്‌ക്

തിരുവനന്തപുരം: പത്തുവർഷമായി തങ്ങളെ തിരിഞ്ഞു നോക്കാത്തവരാണെങ്കിലും പെറ്റമ്മയുടെ മരണമറിയുമ്പോൾ മക്കൾ ഓടിയെത്തുമെന്ന് പരമേശ്വരൻ കരുതി. അമ്മയുടെ മരണം മക്കളെ അറിയിച്ച് പരമേശ്വരൻ കാത്തിരുന്നു. പക്ഷേ പ്രതീക്ഷിച്ചിത് സംഭവിച്ചില്ല. മക്കൾ വരുമെന്ന പ്രതീക്ഷയിൽ ഭാര്യയുടെ വിറങ്ങലിച്ച മൃതദേഹവുമായി മെഡിക്കൽകോളേജിൽ ആ വയോധികൻ മണിക്കൂറുകൾ കാത്തിരുന്നു. ഒടുവിൽ ഭാര്യയുടെ അന്ത്യാഭിലാഷം നടത്താൻ തീരുമാനിക്കുകയും ചെയ്തു.

ഭാര്യയുടെ അന്ത്യാഭിലാഷം പോലെ ജഡം മെഡിക്കൽകോളേജ് വിദ്യാർത്ഥികളുടെ പഠനമുറിയിലേക്ക് നൽകി വയോധികൻ നടന്നകന്നു. വിളപ്പിൽശാല കൊല്ലംകോണം ലക്ഷ്മീനാരായണ ഭവനിൽ വാടകയ്ക്ക് താമസിക്കുന്ന റിട്ട. കെഎസ്ആർടിസി ജീവനക്കാരൻ പരമേശ്വരനാ (79)ണ് ഭാര്യ ഓമന (70)യുടെ മൃതദേഹം അനാട്ടമി ലാബിനു വിട്ടുകൊടുക്കാൻ സമ്മതപത്രം ഒപ്പിട്ടു നൽകിയത്. രണ്ട് മക്കളാണ് ഇവർക്കുള്ളത്.

വ്യാഴാഴ്ച ഉച്ചയ്ക്ക് ഒന്നിന് ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് മരിച്ച ഭാര്യയുടെ ശരീരവുമായി രാത്രിവരെ മക്കളെ കാത്തു. ഫലം ഉണ്ടായില്ല. ഇതോടെ മക്കൾ അന്ത്യകർമ്മങ്ങൾക്കു വരില്ലെന്നും തന്റെ മൃതദേഹം മെഡിക്കൽ കോളേജിലെ കുട്ടികൾക്ക് പഠിക്കാൻ നൽകണമെന്നുമുള്ള ഭാര്യയുടെ അവസാനവാക്കുകൾ പമേശ്വരന് ആവേശമായി.

ഒരുസെന്റ് ഭൂമിയില്ലാത്ത, സഹായത്തിന് ആരുമില്ലാത്ത താൻ ഈ മൃതദേഹം എവിടെ കൊണ്ടുപോയി ദഹിപ്പിക്കുമെന്ന ചിന്തയും പരമേശ്വരനെ അലട്ടി. അങ്ങനെ മൃതദേഹം ആശുപത്രിക്ക് നൽകി. ഇതിനിടെ അനാട്ടമി ലാബിന് മൃതദേഹം നൽകിയ വിവരം നാട്ടുകാർ പറഞ്ഞറിഞ്ഞ് മക്കളിലൊരാൾ ഇന്നലെ ഉച്ചയോടെ അവകാശവാദമുന്നയിച്ച് മെഡിക്കൽകോളേജിലെത്തി. എന്നാൽ മൃതദേഹത്തിന്റെ അവകാശിയായ ഭർത്താവാണ് മെഡിക്കൽകോളേജിന് വിട്ടുനൽകിയത്.

തർക്കമുണ്ടായ സ്ഥിതിക്ക് മക്കൾക്ക് ഇനി മൃതദേഹം വിട്ടുകൊടുക്കണമെങ്കിൽ പൊലീസ് രേഖാമൂലം ആവശ്യപ്പെടണമെന്ന് മെഡിക്കൽകോളേജ് സൂപ്രണ്ട് പറയുന്നു. എന്തുവന്നാലും ഭാര്യയുടെ മൃതദേഹം ഇനി മക്കൾക്ക് വിട്ടു നൽകരുതെന്നാണ് പരമേശ്വരൻ പറയുന്നത്. അങ്ങനെ ചെയ്താൽ ഭാര്യയുടെ ആത്മാവുപോലും തന്നോട് പൊറുക്കില്ലെന്നും അദ്ദേഹം പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP