Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പറവൂരിലെ നൃത്ത വേദിയിൽ തളർന്ന് വീണ് മരിച്ച ഭരതനാട്യ കലാകാരന്റെ മരണ വീഡിയോ ചർച്ച ചെയ്ത് ലോക മാദ്ധ്യമങ്ങൾ; ഓമനക്കുട്ടനെ കുറിച്ചുള്ള വിദേശ മാദ്ധ്യമങ്ങളിലെ വാർത്ത ഷെയർ ചെയ്ത് ആയിരങ്ങൾ

പറവൂരിലെ നൃത്ത വേദിയിൽ തളർന്ന് വീണ് മരിച്ച ഭരതനാട്യ കലാകാരന്റെ മരണ വീഡിയോ ചർച്ച ചെയ്ത് ലോക മാദ്ധ്യമങ്ങൾ; ഓമനക്കുട്ടനെ കുറിച്ചുള്ള വിദേശ മാദ്ധ്യമങ്ങളിലെ വാർത്ത ഷെയർ ചെയ്ത് ആയിരങ്ങൾ

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: ഗുരുവുമൊത്തുള്ള വേദിയിലെ ഭരതനാട്യപ്രകടനത്തിനിടെ നർത്തകൻ കുഴഞ്ഞുവീണ് മരിച്ചത് ഒരാഴ്ച മുമ്പായിരുന്നു പറവൂരിലെ വടക്കേക്കര കട്ടത്തുരുത്ത് നമ്പിയത്ത് ഭദ്രകാളി ക്ഷേത്രോത്സവത്തിനിടെയായിരുന്നു ദാരുണ സംഭവം.

പറവൂർ സ്വദേശി ഓമനക്കുട്ടനാണ് കുഴഞ്ഞു വീണ് മരിച്ചത്. ഇത് കേരളത്തിൽ ചെറിയ വാർത്തയായി. ചില ചാനലുകൾ കാണിച്ചു. എന്നാൽ സംഭവം വിദേശ മാദ്ധ്യമങ്ങൾക്ക് വലിയ ചർച്ചാ വിഷയമാണ്. ഒരു കലാകാരന്റെ നൃത്ത വേദിയിലെ മരണത്തെ അപൂർവ്വങ്ങളിൽ അപൂർവ്വമായി അവർ വിലയിരുത്തുന്നു. അതുകൊണ്ട് തന്നെ പശ്ചാത്യമാദ്ധ്യമങ്ങളിൽ ഓമനക്കുട്ടിന്റെ മരണം ഏറെ പ്രാധാന്യമുള്ള വാർത്തയുമായി.

ഗുരു ശിവൻ മാല്യങ്കരയുമൊത്ത് ഓമനക്കുട്ടൻ നൃത്തം ചെയ്യുന്നതിനിടെയാണ് കുഴഞ്ഞു വീണത്. നൃത്തത്തിന്റെ ഭാഗമായി നർത്തകൻ കുഴഞ്ഞു വീണതാണെന്നാണ് ആദ്യം കാണികൾ കരുതിയത്. എന്നാൽ ഓമനക്കുട്ടൻ കുഴഞ്ഞു വീണതിനെ തുടർന്ന് ഗുരു ശിവൻ മാല്യങ്കരത്ത് പാതിവഴിയിൽ നൃത്തം അവസാനിപ്പിച്ച് ഉടൻ കർട്ടൻ താഴ്‌ത്താൻ നിർദ്ദേശം നൽകുകയായിരുന്നു. ഓമനക്കുട്ടനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രദേശത്തെ അറിയപ്പെടുന്ന നർത്തകനാണ് ഓമനക്കുട്ടൻ. ദേശീയ സാക്ഷരതാ യജ്ഞത്തിന്റെ ഭാഗമായി ബീഹാറിലെ നാന്നൂറോളം വേദികളിൽ ഇദ്ദേഹം നൃത്തം അവതരിപ്പിച്ചിട്ടുണ്ട്.

നൃത്തം അവസാന ഘട്ടത്തിലെത്തിയപ്പോൾ ഓമനക്കുട്ടൻ അവശനായി വേദിയിലേക്ക് വീഴുകയായിരുന്നു. ഉടനർത്തകനും നൃത്താദ്ധ്യാപകനുമായി കാൽനൂറ്റാണ്ടിയ കലാരംഗത്ത് നിറഞ്ഞു നിന്ന ഓമനക്കുട്ടൻ വേദികളിലെ സ്ഥിരം സാന്നിധ്യമായിരുന്നു. വരാപ്പുഴയിലെ സ്വകാര്യ സ്‌കൂളിൽ നൃത്താദ്ധ്യാപകനായിരുന്ന ഓമനക്കുട്ടൻ വലിയൊരു ശിഷ്യസമ്പത്തിനും ഉടമയായിരുന്നു. അവിവാഹിതനുമായിരുന്നു. ഈ കലാകാരന്റെ മരണമാണ് ഇംഗ്ലീഷ് മാദ്ധ്യമങ്ങളിൽ വലിയ വാർത്തയാകുന്നത്.

വേദിയിൽ ഡാൻസർ കുഴഞ്ഞു വീണപ്പോഴും അത് ഡാൻസിന്റെ ഭാഗമായി കാണികൾ കരുതി. അത്ര മികച്ച നർത്തകനാണ് ഓമനക്കുട്ടനെന്നാണ് മാദ്ധ്യമങ്ങൾ വാഴ്‌ത്തുന്നത്. ഈ വാർത്ത ഷെയർ ചെയ്ത് അഭിപ്രായം രേഖപ്പെടുത്തുന്നതും പതിനായിരങ്ങളാണ്. വിഡിയോയും ചിത്രവും സഹിതമാണ് വാർത്ത. ഗുരുവിനൊപ്പമുള്ള ചിത്രങ്ങളും നൽകുന്നു. അങ്ങനെ വേദിയിൽ മരിച്ച കലാകാരന് എല്ലാവിധ ആദരവും പ്രകടിപ്പിക്കുകയാണ് ലോക മാദ്ധ്യമങ്ങൾ. എന്നാൽ കേരളത്തിലെ പത്രങ്ങളിൽ പോലും വലിയ പ്രാധാന്യം നേടാൻ ഈ വാർത്തയ്ക്ക് കഴിഞ്ഞില്ലെന്നതാണ് വസ്തുത.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP