Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ദിലീപ് അഴിക്കുള്ളിലായതോടെ കളക്ഷൻ കുത്തനെ കുറഞ്ഞു; രണ്ടാഴ്ചത്തെ റിലീസ് ചിത്രങ്ങൾക്ക് കിട്ടിയത് പ്രതീക്ഷിച്ചതിന്റെ 45 ശതമാനം മാത്രം; വില്ലനെ ഇറക്കാതെ വെളിപാടിന്റെ പുസ്തകത്തിലൂടെ പ്രേക്ഷകരെ തിരികെ പിടിക്കാമെന്ന് പ്രതീക്ഷ; ഓണപ്പോരിന്‌ മമ്മൂട്ടിയുടെ 'പുള്ളിക്കാരൻ സ്റ്റാറാ'യും: അനിശ്ചിതത്വം ഒഴിയാതെ മലയാള സിനിമാ ലോകം

ദിലീപ് അഴിക്കുള്ളിലായതോടെ കളക്ഷൻ കുത്തനെ കുറഞ്ഞു; രണ്ടാഴ്ചത്തെ റിലീസ് ചിത്രങ്ങൾക്ക് കിട്ടിയത് പ്രതീക്ഷിച്ചതിന്റെ 45 ശതമാനം മാത്രം; വില്ലനെ ഇറക്കാതെ വെളിപാടിന്റെ പുസ്തകത്തിലൂടെ പ്രേക്ഷകരെ തിരികെ പിടിക്കാമെന്ന് പ്രതീക്ഷ; ഓണപ്പോരിന്‌ മമ്മൂട്ടിയുടെ 'പുള്ളിക്കാരൻ സ്റ്റാറാ'യും: അനിശ്ചിതത്വം ഒഴിയാതെ മലയാള സിനിമാ ലോകം

ആവണി ഗോപാൽ

കൊച്ചി: ഓണച്ചിത്രങ്ങളെ കുറിച്ചുള്ള അനിശ്ചിതത്വം മലയാള സിനിമയിൽ മാറുന്നില്ല. ജൂലൈയിൽ റിലീസ് ചെയ്യാൻ ആലോചിച്ചിരുന്ന മോഹൻ ലാലിന്റെ വില്ലൻ ഒക്ടോബറിൽ മാത്രമേ തിയേറ്ററിലെത്തൂ. ലാൽ ജോസിന്റെ വെളിപാടിന്റെ പുസ്തകത്തിലാണ് ഏവരുടേയും പ്രതീക്ഷ. ഈ സിനിമയുടെ ടീസറുകൾ സോഷ്യൽ മീഡിയയിൽ വമ്പൻ ഹിറ്റാണ്. ഇതിനൊപ്പം മമ്മൂട്ടിയുടെ പുള്ളിക്കാരൻ സ്റ്റാറാ എന്ന ചിത്രവും ഓണത്തിൽ തിയേറ്റർ പിടിക്കാനെത്തും. താരരാജക്കാന്മാരുടെ യുദ്ധം മുറുകിയാൽ മലയാള സിനിമയ്ക്ക് വീണ്ടും നല്ല കാലമെത്തും. ദിലീപിന് ജാമ്യം കിട്ടിയാൽ രാമലീലയും തിയേറ്ററിലെത്തിക്കാനാണ് നീക്കം. എന്നാൽ രാമലീല ഓണക്കാലത്ത് എത്തുന്നതിനോട് മലയാളത്തിലെ പല പ്രമുഖർക്കും താൽപ്പര്യക്കുറവുണ്ട്. ഇത് കളക്ഷനെ ബാധിക്കുമെന്നാണ് ഇവരുടെ വാദം.

മോഹൻലാലിനെ നായകനാക്കി ലാൽ ജോസ് ആദ്യമായി ഒരുക്കുന്ന ചിത്രമാണ്് വെളിപാടിന്റെ പുസ്തകം. ബെന്നി പി. നായരമ്പലം തിരക്കഥ ഒരുക്കുന്ന ചിത്രത്തിൽ കോളേജ് പ്രിൻസിപ്പൽ പ്രൊഫ. മൈക്കിൾ ഇടിക്കുളയായാണ് മോഹൻലാൽ എത്തുന്നത്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിക്കുന്നത്. അന്നാ രേഷ്മയാണ് (അങ്കമാലി ഫെയിം) ഈ ചിത്രത്തിലെ നായിക. പ്രിയങ്ക മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. അനൂപ് മേനോൻ, സിദ്ദിഖ്, സലിംകുമാർ, കലാഭവൻ ഷാജോൺ, ശിവജി ഗുരുവായൂർ, ശരണ്യ, ശരത്കുമാർ (അപ്പാനി രവി), അരുൺ (ആനന്ദം ഫെയിം), സ്വപ്ന തുടങ്ങിയവരും നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തിലണിനിരക്കുന്നു. ഈ സിനിമയുടെ ടീസർ വമ്പൻ ഹിറ്റായിരുന്നു. ലാൽ ജോസിന്റെ സിനിമയിൽ മോഹൻലാലിന് പുതിയ ലുക്കാണ്. ഈ ലുക്ക് തന്നെയാണ് സിനിമയുടെ ഹൈലൈറ്റും.

താടിയും കണ്ണടയുമൊക്കെ വച്ച് കുർത്തയണിഞ്ഞ് സഞ്ചിയും തൂക്കി സൈക്കിൾ ചവിട്ടി വരുന്ന മോഹൻലാൽ ആണു ചിത്രത്തിലുള്ളത്. അദ്ധ്യാപകരും വിദ്യാർത്ഥികളും തമ്മിലുള്ള ആരോഗ്യകരമായ ബന്ധമാണ് വെളിപാടിന്റെ പുസ്തകം. ചെപ്പു പോലുള്ള മോഹൻലാലിന്റെ കാമ്പസ് ചിത്രങ്ങൾ വമ്പൻ ഹിറ്റായിരുന്നു. അതുകൊണ്ട് തന്നെ ലാൽ സാധാരണക്കാരനായി മാറുന്ന ലാൽ ജോസ് സിനിമ കാമ്പസുകളെ ഇളക്കി മറിക്കുമെന്നാണ് അണിയറക്കാർ പറയുന്നത്. അതുകൊണ്ടാണ് ഓണത്തിന് ഈ സിനിമയ്ക്ക് കൂടുതൽ സാധ്യത കൽപ്പിക്കുന്നത്. ഇതോടെ ബി ഉണ്ണികൃഷ്ണന്റെ ലാൽ ചിത്രമായ വില്ലൻ ഒക്ടോബറിലേക്ക് മാറ്റുകയും ചെയ്തു.

അതും ലാൽ ജോസ് സംവിധാനം ചെയ്യുന്ന മൂന്നാമത്തെ കാമ്പസ് ചിത്രമാണ്. ആദ്യത്തേത് ചരിത്രം കുറിച്ച 'ക്ലാസ്‌മേറ്റ്‌സ്' ആയിരുന്നു. രണ്ടാമത്തേത് ഭാഗികമായി കാമ്പസ് കഥ പറഞ്ഞ 'അയാളും ഞാനും തമ്മിൽ'. ''വെളിപാടിന്റെ പുസ്തകം ഒരു പ്രത്യേക ജോണറിൽ പെട്ട സിനിമയല്ല. കാമ്പസിന്റെ പശ്ചാത്തലത്തിൽ ഒരു ത്രില്ലറായിരുന്നു ക്ലാസ്‌മേറ്റ്‌സ്. ഒരു ഇമോഷണൽ ഡ്രാമയായിരുന്നു അയാളും ഞാനും തമ്മിൽ. എന്നാൽ ഈ സിനിമയെ അങ്ങനെ ഒരു പ്രത്യേക കളത്തിൽ പെടുത്താനാവില്ല. ഇതിൽ ഹ്യൂമറുണ്ട്. സസ്‌പെൻസുണ്ട്. പ്രേക്ഷകർക്ക് രസിക്കുന്ന എല്ലാ ഘടകങ്ങളുമുണ്ട്'' - ലാൽ ജോസ് പറയുന്നു. ഈ വാക്കുകളിലാണ് മലയാള സിനിമയുടെ പ്രതീക്ഷ.

'ഫീനിക്‌സ് എന്ന തീരദേശ കാമ്പസിന്റെ കഥയാണ് വെളിപാടിന്റെ പുസ്തകം പറയുന്നത്. ഈ കോളജ് എങ്ങനെയുണ്ടായി എന്നത് ഒരു വലിയ കഥയാണ്. അത് ഈ സിനിമ പറയുന്നുണ്ട്. ഇവിടെ പഠിക്കുന്ന കുട്ടികൾ തീരദേശത്തുനിന്നുള്ളവരാണ്. അവിടെ ഒരു വലിയ പ്രശ്‌നമുണ്ടാകുന്നു. അത് പരിഹരിക്കാനായി പ്രൊഫസർ മൈക്കിൾ ഇടിക്കുളയെ കോളജിന്റെ വൈസ് പ്രിൻസിപ്പലായി നിയമിക്കുകയാണ്. അദ്ദേഹം കുട്ടികളുടെ ഇടയിലേക്കിറങ്ങുന്നു. പ്രൊഫ. ഇടിക്കുള തന്റെ സ്‌നേഹപൂർണവും സൗഹൃദപരവുമായ ഇടപെടലുകളിലൂടെ കാമ്പസിനെ മുന്നോട്ടുനയിക്കുകയാണ്'' - ഇതാണ് കഥ തന്തു. ബെന്നി പി നായരമ്പലത്തിന്റെ വളരെ വ്യത്യസ്തമായ ഒരു രചനയായിരിക്കും വെളിപാടിന്റെ പുസ്തകമെന്നാണ് വിലയിരുത്തൽ.

സെവൻത്‌ഡേക്കുശേഷം ശ്യാംധർ സംവിധാനം ചെയ്ത് ബി. രാകേഷ് നിർമ്മിക്കുന്ന മമ്മൂട്ടി ചിത്രമാണ് 'പുള്ളിക്കാരൻ സ്റ്റാറാ'. ഒരു സാറിന്റെ കഥ, അദ്ദേഹം സ്റ്റാറാകുന്ന കഥ, അതാണ് ഈ ചിത്രത്തിന്റെ കഥ.
അദ്ധ്യാപകരെ പരിശീലിപ്പിക്കുന്ന രസികനായൊരു അദ്ധ്യാപകനായാണ് മമ്മൂട്ടി പ്രത്യക്ഷപ്പെടുന്നത്. നായകന്റെ പേരും രസകരംതന്നെ, 'രാജകുമാരൻ'. അദ്ധ്യാപകർ ആസ്വദിച്ച് പഠിപ്പിച്ചാൽ കുട്ടികളും ആസ്വദിച്ച് പഠിച്ചോളും എന്നാണ് അദ്ദേഹത്തിന്റെ ന്യായം. അതുൾക്കൊ ണ്ടുകൊണ്ടാണ് അദ്ദേഹവും പഠിപ്പിക്കുന്നത്. നായകന്റെ ഔദ്യോഗിക ജീവിതവും വ്യക്തി ജീവിതവും രസകരമായി കോർത്തിണക്കിയാണ് കഥ പറഞ്ഞിരിക്കുന്നത്. നിഷ്‌കളങ്കനായ നായകനൊപ്പം മറ്റുകഥാപാത്രങ്ങൾകൂടി എത്തുമ്പോഴുണ്ടാകുന്ന നർമമുഹൂർത്തങ്ങളിലൂടെ ചിത്രത്തിന്റെ കഥ പുരോഗമിക്കുന്നു. എറണാകുളത്ത് എത്തുന്ന നായകൻ, അവിടെവെച്ച് കുര്യച്ചൻ എന്ന തന്റെ ബാല്യകാല സുഹൃത്തിനെ കണ്ടുമുട്ടുന്നു. ദിലീഷ് പോത്തനാണ് കുര്യച്ചനായി എത്തുന്നത്. റിട്ടയേഡ് ഡി.വൈ. എസ്‌പി. ഓമനാക്ഷൻ പിള്ളയായി ഇന്നസെന്റും ഭരതൻ എന്ന കെയർടേക്കറായി ഹരീഷ് കണാരനും കൂടിച്ചേരുമ്പോൾ പുള്ളിക്കാരൻ സ്റ്റാറാ കലക്കുമെന്നാണ് അണിയറക്കാർ പറയുന്നത്. അങ്ങനെ മമ്മൂട്ടിയും ഓണക്കാലത്ത് പ്രതീക്ഷയിലാണ്.

എന്നാൽ ഇതിനപ്പുറത്തേക്കുള്ള ഓണചിത്രങ്ങളുടെ കാര്യത്തിലൊന്നും തീരുമാനമായിട്ടില്ല. താൻ ജയിലിൽ നിന്ന് ഇറങ്ങിയാൽ രാമലീല റിലീസ് ചെയ്യാമെന്ന് ദിലീപ് പറയുന്നു. എന്നാൽ അത് വേണ്ടെന്നും മോഹൻലാലും മമ്മൂട്ടിയും ഓണത്തിന് മത്സരിക്കട്ടേ എന്നുമാണ് സിനിമാ ലോകത്തിന്റെ പൊതു അഭിപ്രായം. ഈ മത്സരം വിജയിച്ചാൽ തൊട്ടുപിറകേ മറ്റ് ചിത്രങ്ങൾ തിയേറ്ററിലെത്തും. രണ്ടാഴ്ചയായി കൊച്ചു കൊച്ച് സിനിമകൾ തിയേറ്ററിലെത്തി. എന്നാൽ പ്രതീക്ഷിക്കുന്നതിന്റെ 45 ശതമാനം പോലും ഈ ചിത്രങ്ങൾക്ക് കളക്ഷൻ കിട്ടിയില്ല. ഇത് പ്രതിസന്ധിയുടെ ആഴമാണ് വ്യക്തമാക്കുന്നത്. അമ്പത് കോടി ക്ലബ്ബിൽ വെളിപാടിന്റെ പുസ്തകവും പുള്ളിക്കാരൻ സ്റ്റാറാ എന്ന ചിത്രവും കടന്നില്ലെങ്കിൽ കാര്യങ്ങൾ കൈവിട്ടു പോകുമെന്നാണ് വിലയിരുത്തൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP