Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

രണ്ട് ഒന്നാം പേജുകളും നാല് പേജിലും മുഴുനീള പരസ്യങ്ങളും; പരസ്യങ്ങൾക്കിടയിൽ വാർത്ത തെരഞ്ഞ് കണ്ടെത്താൻ പ്രയാസം! കഴിഞ്ഞ വർഷത്തെ ചാകര മങ്ങിയ വേദനയിൽ 16 പേജ് പോലും അച്ചടിക്കാൻ കഴിയാതെ മെലിഞ്ഞുണങ്ങി പത്രങ്ങൾ; മാതൃഭൂമിക്ക് പണി കിട്ടിയപ്പോൾ ആഹ്ലാദിച്ചിരുന്ന മനോരമയ്ക്ക് വമ്പൻ തിരിച്ചടി; ഈ പ്രളയകാലം ഏറ്റവും കൂടുതൽ പണി കൊടുത്തത് പത്രങ്ങൾക്കും ചാനലുകൾക്കും

രണ്ട് ഒന്നാം പേജുകളും നാല് പേജിലും മുഴുനീള പരസ്യങ്ങളും; പരസ്യങ്ങൾക്കിടയിൽ വാർത്ത തെരഞ്ഞ് കണ്ടെത്താൻ പ്രയാസം! കഴിഞ്ഞ വർഷത്തെ ചാകര മങ്ങിയ വേദനയിൽ 16 പേജ് പോലും അച്ചടിക്കാൻ കഴിയാതെ മെലിഞ്ഞുണങ്ങി പത്രങ്ങൾ; മാതൃഭൂമിക്ക് പണി കിട്ടിയപ്പോൾ ആഹ്ലാദിച്ചിരുന്ന മനോരമയ്ക്ക് വമ്പൻ തിരിച്ചടി; ഈ പ്രളയകാലം ഏറ്റവും കൂടുതൽ പണി കൊടുത്തത് പത്രങ്ങൾക്കും ചാനലുകൾക്കും

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ഓണം പലരുടേയും കൊയ്ത്തുകാലമാണ്. കേരളത്തിൽ ഏറ്റവും കച്ചവടം നടക്കുന്ന സമയം. അതുകൊണ്ട് തന്നെ ബോണസും വാങ്ങി സാധനങ്ങളും വസ്ത്രങ്ങളും ആഭരണങ്ങളും വാങ്ങാൻ ആഗ്രഹിക്കുന്നവരുടെ മനസ്സിലേക്ക് ചാടിക്കയറാൻ കുത്തക മുതലാളിമാർ ശ്രമിക്കുന്ന സമയം. പലവിധ പരസ്യങ്ങളിലൂടെ മലയാളിയുടെ മനസ്സ് പിടിക്കാനുള്ള ഇവരുടെ ശ്രമം നേട്ടമാകുന്നത് പത്രങ്ങൾക്കും ചാനലുകൾക്കുമാണ്. കൂടുതൽ പേജുകൾ ഇറക്കിയാണ് കിട്ടുന്ന പരസ്യങ്ങൾ മുഴുവൻ മിക്ക പത്രങ്ങളും ഉൾക്കൊള്ളിക്കുന്നത്. വാർത്തകൾ കുറച്ചും പരിപാടികൾ ഇടയ്ക്കിടയ്ക്ക് വെട്ടിമുറിച്ചും ചാനലുകൾ പരസ്യങ്ങൾ കുത്തി നിറയ്ക്കും. ഈ ഓണക്കാലത്ത് ഈ മോഹങ്ങളാണ് തകരുന്നത്. കേരളത്തിൽ പ്രളയം നാശം വിതയ്ക്കുമ്പോൾ അത് തിരിച്ചടിയാകുന്നത് പത്രമുതലാളിമാർക്ക് കൂടിയാണ്.

മീശാ നോവൽ വിവാദത്തിൽ വലിയ തിരിച്ചടിയാണ് മാതൃഭൂമിക്കുണ്ടായത്. സോഷ്യൽ മീഡിയയിലെ തീവ്ര ഹിന്ദുക്കളുടെ പ്രചരണം ശക്തമായതോടെ ഭീമയെ പോലുള്ള വമ്പൻ ബ്രാൻഡ് മാതൃഭൂമിക്ക് പരസ്യം കൊടുക്കില്ലെന്ന തുറന്നു പറച്ചിലും നടത്തി. ഇതിനൊപ്പം പല ബ്രാൻഡുകളും രഹസ്യമായി മാതൃഭൂമിക്ക് പരസ്യം കൊടുക്കുന്നതും നിർത്തി. ഇതോടെ പ്രതീക്ഷയിലായത് മനോരമയായിരുന്നു. പത്ര പരസ്യങ്ങൾ മനോരമയ്ക്കും മാതൃഭൂമിക്കും പങ്കുവച്ച് പോകുന്നതായിരുന്നു പതിവ് രീതി. എന്നാൽ മീശയിലെ തിരിച്ചടിയോടെ പത്ര പരസ്യത്തിന്റെ 80 ശതമാനം തുകയും തങ്ങൾക്ക് കിട്ടുമെന്ന് മനോരമ പ്രതീക്ഷിക്കുകയും ചെയ്തു. മാതൃഭൂമിയുടെ പ്രചരണത്തിൽ ഉണ്ടായ ഇടിവുകളും ഇത്തരം ചിന്ത സജീവമാക്കുന്നതിന് കാരണമായി. ഇതിനിടെയാണ് പ്രളയമെത്തുന്നത്.

കേരളത്തിന്റെ സാമ്പത്തിക വ്യവസ്ഥതിയെ തന്നെ തകർത്തെറിയുകയായിരുന്നു പ്രളയം. വയനാട്, ഇടുക്കി, എറണാകുളം, ആലപ്പുഴ, തൃശൂർ ജില്ലകളെ അപ്പാടെ തകർത്ത ദുരന്തം. ഓണത്തിന് തൊട്ട് മുമ്പെത്തിയ പ്രളയം കേരളത്തെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു. ആഘോഷങ്ങൾ മാറ്റി വച്ച് ദുരന്തബാധിതരെ സഹായിക്കുന്നതിലായി മലയാളിയുടെ ശ്രദ്ധ. ഇത് വാണിജ്യലോകവും തിരിച്ചറിഞ്ഞു. അതുകൊണ്ട് തന്നെ കഴിഞ്ഞ വർഷത്തേതിന് സമാനമായ കച്ചവടം നടക്കില്ലെന്ന് മുതലാളിമാർ തിരിച്ചറിഞ്ഞു. അത്യാഡംബരത്തിനുള്ള മനസ്സ് മലയാളി ഉപേക്ഷിച്ചതോടെ കച്ചവടക്കാരും പ്രതിസന്ധിയിലായി. ഇത് തിരിച്ചറിഞ്ഞ് പരസ്യം കൊടുക്കുന്നതും മുതലാളിമാർ കുറച്ചു. ഇതോടെ ഈ ഓണക്കാലം പത്രങ്ങൾക്ക് പ്രതീക്ഷ തെറ്റിച്ച പഞ്ഞമാസക്കാലമായി.

സാധാരണ അത്തം തുടങ്ങിയാൽ മാതൃഭൂമിയും മനോരമയും രണ്ട് പത്രങ്ങൾ വീതം ഇറക്കും. പരസ്യങ്ങൾ പരമാവധി ഉൾക്കൊള്ളിക്കാനായിരുന്നു ഇത്. 32 പേജു വരെ ഇറക്കുന്ന ദിവസവുമുണ്ട്. ഇതിൽ പോലും വാർത്തകൾ കണ്ടെത്താൻ പ്രയാസമായിരുന്നു. പരസ്യങ്ങൾക്കിടയിലെ അൽപ സ്ഥലത്ത് വാർത്തകൾ കൊടുക്കുന്ന രീതിയായിരുന്നു ഇത്. എന്നാൽ ഇത്തവണ എല്ലാം സാധാരണ പോലെ. 16 പേജുകൾ പോലും ഇറക്കാൻ പ്രളയവാർത്തകളെ മാത്രം ആശ്രയിക്കേണ്ട അവസ്ഥ. അങ്ങനെ പത്രങ്ങൾ വലിയ പ്രതിസന്ധിയിലാവുകയാണ്. പഴയ പോലെ ചാനലുകളിലും വാർത്തകളുടെ തള്ളിക്കയറ്റമില്ല.

പ്രളയകാലത്ത് പരസ്യങ്ങൾ ഒഴിവാക്കി ഏഷ്യാനെറ്റ് ന്യൂസ് വലിയ മാതൃകയാവുകയും ചെയ്തു. വാർത്താ ചാനലുകൾക്ക് ഓണപരസ്യം ഏറെ നിർണ്ണായകമാണ്. പല ചാനലുകളിലും ഓണക്കാലത്ത് അര മണിക്കൂർ ബുള്ളറ്റിനുകളിൽ അഞ്ച് മിനിറ്റ് മാത്രം വാർത്തകൊടുക്കുന്ന ചാനലുകളും ഉണ്ടായിരുന്നു. ഇതും മാറി. പ്രളയക്കെടുതികാരണം ചാനലുകളിലും വരുമാനം കുറഞ്ഞു. പ്രോഗ്രാം ചാനലുകൾക്കും പഴയ ഓണക്കാലത്തെ അനുസ്മരിക്കുന്ന തരത്തിലെ പരസ്യങ്ങളില്ല. സ്ഥിരം സ്‌പോൺസർമാർ തന്നെയാണ് അവിടേയും എത്തുന്നത്. ഓണാശംസകളുമായെത്തുന്ന പരസ്യങ്ങളും ഇത്തവണ ചാനലുകൾക്ക് ഓണക്കാലത്ത് ഉണ്ടാകില്ലെന്നാണ് സൂചന.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP