Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഒരു മന്ത്രിക്ക് തലസ്ഥാനത്തെ സഹകരണ ബാങ്കിൽ കോടികളുടെ നിക്ഷേപം ഉണ്ടെന്ന് മംഗളം റിപ്പോർട്ട്; ആദായ നികുതി വകുപ്പ് പരിശോധനയിൽ കണ്ടെത്തിയത് അനേകം പ്രമുഖരുടെ ഏർപ്പാടുകളെന്നും റിപ്പോർട്ട്; മോദിയുടെ പരീക്ഷണം പാരയാകുന്നത് ഏത് മന്ത്രിക്ക് ?

ഒരു മന്ത്രിക്ക് തലസ്ഥാനത്തെ സഹകരണ ബാങ്കിൽ കോടികളുടെ നിക്ഷേപം ഉണ്ടെന്ന് മംഗളം റിപ്പോർട്ട്; ആദായ നികുതി വകുപ്പ് പരിശോധനയിൽ കണ്ടെത്തിയത് അനേകം പ്രമുഖരുടെ ഏർപ്പാടുകളെന്നും റിപ്പോർട്ട്; മോദിയുടെ പരീക്ഷണം പാരയാകുന്നത് ഏത് മന്ത്രിക്ക് ?

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ഒരു മന്ത്രിയടക്കം നിരവധി പ്രമുഖ നേതാക്കൾക്ക് തലസ്ഥാനത്തെ ഒരു പ്രമുഖ സഹകരണബാങ്കിൽ അനധികൃത നിക്ഷേപമുള്ളതായി കണ്ടെത്തിയെന്നു സൂചന. ബാങ്കിൽ ആദായനികുതി വകുപ്പും എൻഫോഴ്‌സ്‌മെന്റും നടത്തിയ മിന്നൽ പരിശോധനയിലാണ് കോടിക്കണക്കിനു രൂപയുടെ അവിഹിത നിക്ഷേപം കണ്ടെത്തിയത്. വിശദമായ പരിശോധന തുടരുകയാണെന്നാണ് റിപ്പോർട്ട്. മംഗളത്തിൽ എസ് നാരായണനാണ് ഇടത് സർക്കാരിന് തലവേദനയാകുന്ന വാർത്ത റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ ഏത് മന്ത്രിയാണ് ആരോപണ വിധേനെന്ന് വ്യക്തമാക്കുന്നുമില്ല.

യുഡിഎഫ് സർക്കാരിന് ഏറെ തലവേദനയായ പല വാർത്തകളും മംഗളത്തിൽ നാരായണൻ റിപ്പോർട്ട് ചെയ്തതാണ്. കെബി ഗണേശ് കുമാറിന്റെ രാജിയിലെത്തിയ കുടുംബ പ്രശ്‌നങ്ങളുൾപ്പെടെ ഇതിൽപ്പെടും. മംഗളത്തിലെ വാർത്ത ശരിയാണെങ്കിൽ വലിയ പ്രത്യാഘാതമുണ്ടാകും. തലസ്ഥാനത്തെ ബാങ്കെന്ന് പറയുന്നതിൽ ചില സൂചനകളുണ്ടെന്നാണ് വിലയിരുത്തൽ. അതായത് നോട്ട് അസാധുവാക്കിലിലൂടെ സഹകരണ ബാങ്കുകളെ ആദായ നികുതി വകുപ്പ് ലക്ഷ്യമിട്ടത് ഇടത് മന്ത്രിസഭയിക്ക് തലവേദനയായി മാറും. സഹകരണ ബാങ്കുകളിൽ രാഷ്ട്രീയക്കാരുടെ കള്ളപ്പണമുണ്ടെന്ന് വിലയിരുത്തിയാണ് നിയന്ത്രണങ്ങൾ കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയത്.

മംഗളത്തിലെ ഇന്നത്തെ വാർത്ത ഇങ്ങനെ-നവംബർ എട്ടിനു രാത്രി എട്ടിനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി നോട്ട് പിൻവലിക്കൽ തീരുമാനം പ്രഖ്യാപിച്ചത്. ജില്ലയിൽ സായാഹ്‌ന ശാഖകളുള്ള ബാങ്കുകളിൽ അന്നു രാത്രി വൻതോതിൽ നിക്ഷേപവും കറൻസിമാറ്റവും നടന്നു. ഇതു സംശയകരമാണെന്നു വിലയിരുത്തിയാണ് ബാങ്ക് ശാഖകളിലെ ഇടപാടുകൾ പരിശോധിക്കാൻ തീരുമാനിച്ചത്. ചില ശാഖകളിൽ ജീവനക്കാരുടെ ഒത്താശയോടെയായിരുന്നു ഇടപാടുകൾ. രാത്രി വൈകിയാണ് പല ശാഖകളും അടച്ചത്. മന്ത്രിയുടെയും അദ്ദേഹത്തിന്റെ അനുയായികളുടെയും അക്കൗണ്ടുകളും നിക്ഷേപങ്ങളും സൂക്ഷ്മ പരിശോധനയ്ക്കു വിധേയമാക്കുകയാണ്. ചില റിയൽ എസ്‌റ്റേറ്റ് ബിസിനസുകാരുടെ നിക്ഷേപങ്ങളും ഇക്കൂട്ടത്തിൽ പരിശോധിക്കുന്നുണ്ട്.

കോടികളുടെ കള്ളപ്പണം നിക്ഷേപമാണ് തലസ്ഥാനത്തെ ബാങ്കിൽ നിന്നു കണ്ടെടുത്തത്. മന്ത്രിയുടെ പേരിലും ബിനാമി പേരിലും തിട്ടപ്പെടുത്താൻ കഴിയാത്ത തരത്തിലുള്ള നിക്ഷേപമാണുള്ളതെന്ന് ആദായനികുതി വകുപ്പിലെ ഉദ്യോഗസ്ഥർ പറയുന്നു.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ആദായനികുതി വകുപ്പ് ബാങ്കുകളിൽ മിന്നൽ പരിശോധനയ്ക്കു തീരുമാനിച്ചത്. നൂറോളം അക്കൗണ്ടുകളിൽ ഞെട്ടിക്കുന്ന നിക്ഷേപങ്ങളാണുള്ളത്. ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ െകെമാറിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ എൻഫോഴ്‌സ്‌മെന്റ് വിഭാഗം അന്വേഷണം തുടങ്ങി. സംശയനിഴലിലുള്ള നിക്ഷേപകരെ ഉടൻ ചോദ്യം ചെയ്യും. അതേസമയം, ഭരണകക്ഷിയിലെ ചിലരെ അപകീർത്തിപ്പെടുത്താൻ ആസൂത്രിത നീക്കങ്ങൾ നടക്കുന്നതായി ആരോപണം ഉയർന്നിട്ടുണ്ട്.-മംഗളം വാർത്ത പറയുന്നു.

സഹകരണ ബാങ്കുകളിൽ കെ വൈ എസി പലയിടത്തും നിർബന്ധമാക്കിയിട്ടില്ല. അതുകൊണ്ട് തന്നെ ആർക്കും ഇവിടെ എങ്ങനെ വേണമെങ്കിലും നിക്ഷേപിക്കാം. നോട്ട് അസാധുവാക്കൽ വന്നപ്പോൾ 1000, 500 രൂപ നോട്ടുകൾ സഹകരണ ബാങ്കുകളും മാറ്റി വാങ്ങാനായി എടുത്തു. എന്നാൽ കോടിക്കണക്കിന് രൂപ ഇങ്ങനെ സഹകരണ ബാങ്കിലെത്തിയെന്ന സൂചന ലഭിച്ചതോടെ കേന്ദ്ര സർക്കാർ ഇടപെടൽ നടത്തി. നോട്ട് മാറി നൽകാനുള്ള അധികാരം ഏടുത്തുകളയുകയും ചെയ്തു. ഇതോടെ സഹകരണ പ്രസ്ഥാനങ്ങൾ മുഴുവൻ പ്രതിസന്ധിയിലായി.

തുടർന്ന് ആദായ നികുതി വകുപ്പ് പരിശോധനയും തുടങ്ങി. ഇത്തരമൊരു പരിശോധനയിലാണ് തിരുവനന്തപുരത്ത് മന്ത്രിയുടെ കള്ളപ്പണം നിക്ഷേപം കണ്ടെത്തിയതെന്നാണ് മംഗളം നൽകുന്ന സൂചന.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP