Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മുറി ബുക്ക് ചെയ്തത് ഒത്തുതീർപ്പ് ചർച്ചയ്ക്ക്; കാവ്യയെ ചോദ്യം ചെയ്യില്ലെന്ന് ഉറപ്പിക്കാനുള്ള മനസ് തിരിച്ചറിഞ്ഞ് കെണിയൊരുക്കി; അത്താണിയിലെ കാർണിവൽ ഗസ്റ്റ് ഹൗസ് സാക്ഷ്യം വഹിച്ചത് സിനിമയെ വെല്ലുന്ന തിരക്കഥയ്ക്ക്; ചിരിച്ചുകൊണ്ട് തോളിൽ കയ്യിട്ടു നടന്നവർ ഒറ്റ രാത്രികൊണ്ട് ഇംഗ്ലീഷിൽ തെറി വിളിച്ചു നടക്കുന്നത് കണ്ടുവെന്ന് പരിഹസിച്ച് ആരാധകർ; ദിലീപ് അറസ്റ്റിൽ ആയിട്ട് ഒരു വർഷം തികയുമ്പോൾ

മുറി ബുക്ക് ചെയ്തത് ഒത്തുതീർപ്പ് ചർച്ചയ്ക്ക്; കാവ്യയെ ചോദ്യം ചെയ്യില്ലെന്ന് ഉറപ്പിക്കാനുള്ള മനസ് തിരിച്ചറിഞ്ഞ് കെണിയൊരുക്കി; അത്താണിയിലെ കാർണിവൽ ഗസ്റ്റ് ഹൗസ് സാക്ഷ്യം വഹിച്ചത് സിനിമയെ വെല്ലുന്ന തിരക്കഥയ്ക്ക്; ചിരിച്ചുകൊണ്ട് തോളിൽ കയ്യിട്ടു നടന്നവർ ഒറ്റ രാത്രികൊണ്ട് ഇംഗ്ലീഷിൽ തെറി വിളിച്ചു നടക്കുന്നത് കണ്ടുവെന്ന് പരിഹസിച്ച് ആരാധകർ; ദിലീപ് അറസ്റ്റിൽ ആയിട്ട് ഒരു വർഷം തികയുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: നടിയെ ആക്രമിക്കപ്പെട്ട ഗൂഡോലചനക്കേസിൽ ദിലീപിനെ പൊലീസ് അറസ്റ്റ് ചെയ്തത് സിനിമയിലെ ക്ലൈമാക്‌സുകളേയും വെല്ലുന്ന തിരക്കഥയിൽ ആയിരുന്നു. തൃശൂരിലെ അത്താണിയിലുള്ള മാധ്യമ സ്ഥാപനത്തിന്റെ ഗസ്റ്റ് ഹൗസിലേക്ക് വിളിച്ചു വരുത്തിയായിരുന്നു കുടുക്കിയത്. ഒരിക്കലും അറസ്റ്റോ ചോദ്യം ചെയ്യലോ ഒന്നും ദിലീപ് സ്വപ്നത്തിൽ പോലും കരുതിയില്ല. ആലുവയിലെ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥനുമായുള്ള ആശയ വിനിമയത്തിനായാണ് ദിലീപ് ഇവിടെ എത്തിയത്. കേസിൽ താൻ കുടുങ്ങില്ലെന്ന് ഉറപ്പിച്ചായിരുന്നു വരവ്. എന്നാൽ സംഭവിച്ചത് മറ്റൊന്നും. കാർണിവൽ ഗ്രൂപ്പിന്റേതായിരുന്നു ഈ ഗസ്റ്റ് ഹൗസ്. അങ്ങനെ ദിലീപ് അറസ്റ്റിലായിട്ട് ഒരു വർ,ം ആവുകയാണ്. പൊലീസിനെ വിശ്വസിച്ച് എത്തിയ ദിലീപിനെ കാത്തിരുന്നത് ജയിൽ വാസത്തിന്റെ 85 ദിവസവും.

പ്രമുഖ മൾട്ടിപ്ലക്‌സ് സിനിമാശാലയുടെ ഗ്രൂപ്പിന്റേത് കൂടിയാണ് കാർണിവൽ ഗസ്റ്റ് ഹൗസ്. ഇവർക്ക് മാധ്യമ സ്ഥാപനവും ഉണ്ട്. ഈ ഗ്രൂപ്പുമായി ദിലീപിന് അടുത്ത ബന്ധമുണ്ടായിരുന്നു. ഈ ഗസ്റ്റ് ഹൗസിൽ ദിലീപ് ഇടയ്ക്ക് താമസിക്കാറുമുണ്ടായിരുന്നുവത്രേ. എന്നാൽ പൊലീസും ഈ ഗ്രൂപ്പുമായുള്ള ബന്ധം ദിലീപ് അറിയാതെ പോയി. ഈ ചതിയാണ് ദിലീപിനെ കുടുക്കിയത്. വിതരണക്കാരുടെ സംഘടനയുടെ തലപ്പത്തേക്ക് ദിലീപിനെ എത്തിക്കുന്നതിൽ ഈ ഗസ്റ്റ് ഹൗസുകളുടെ ഉടമകളും നിർണ്ണായക പങ്ക് വഹിച്ചിരുന്നു. ചാലക്കുടിയിലെ ദിലീപിന്റെ ഡി സിനാമാസിന്റെ തൊട്ടടുത്ത മേഖലയിലാണ് ഈ ഗസ്റ്റ് ഹൗസ്. എല്ലാം തന്നിൽ നിന്ന് മാറുന്നുവെന്ന് ദിലീപ് കരുതിയ സാഹചര്യത്തിലായിരുന്നു പൊലീസ് തന്ത്രപരമായ നീക്കങ്ങൾ നടത്തിയത്.

കേസിലെ ഒത്തു തീർപ്പ് ചർച്ചയ്ക്ക് ചില പൊലീസുകാർ ദിലീപിനെ സമീപിച്ചു. ഇത് സത്യസന്ധമായ ഇടപെടലാണെന്ന് ജനപ്രിയ നായകൻ കരുതി. ഇതിന് പൊലീസ് ഉദ്യോഗസ്ഥൻ നിർദ്ദേശിച്ചത് ദിലീപിന്റെ കൂടി സൗകര്യമുള്ള ഗ്രൂപ്പിന്റെ ഗസ്റ്റ് ഹൗസായിരുന്നു. ആരുടേയും കണ്ണിൽപ്പെടാതെയുള്ള ചർച്ചയായിരുന്നു ലക്ഷ്യമിട്ടത്. കാവ്യാ മാധവന്റെ ചോദ്യം ചെയ്യൽ ഒഴിവാക്കിക്കുകയായിരുന്നു ലക്ഷ്യം. പൊലീസ് ഉദ്യോഗസ്ഥനെ പൂർണ്ണമായും വിശ്വാസത്തിലെടുത്ത് ഈ ഗസ്റ്റ് ഹൗസിൽ മുറി ബുക്ക് ചെയ്തതും ദിലീപായിരുന്നു. കൃത്യസമയത്ത് ദിലീപ് എത്തുകയും കൂടിക്കാഴ്ച തുടങ്ങുകയും ചെയ്തു. അപ്പോഴാണ് ചതിക്കപ്പെട്ട കാര്യം ദിലീപ് പറഞ്ഞത്. അതുകൊണ്ട് തന്നെ ഡിജിപി ഓഫീസിലിരുന്നുള്ള ലോക്‌നാഥ് ബെഹ്‌റയുടെ ചോദ്യങ്ങളോട് ദിലീപ് പതറുകയും ചെയ്തു. ഇത് അറസ്റ്റിലേക്കും കാര്യങ്ങളെത്തിച്ചു. ഇക്കാര്യമെല്ലാം മറുനാടൻ വിശദമായി റിപ്പോർട്ട് ചെയ്തിരുന്നു.

നടിയെ ആക്രമിക്കപ്പെട്ട കേസിൽ ദിലീപിനെതിരെ തെളിവില്ലെന്ന് പൊലീസ് വരുത്തി തീർത്തായിരുന്നു നടനെ കുടുക്കിയത്. അതിന് തൊട്ടമുമ്പത്തെ ദിവസങ്ങളിൽ ആലുവ എസ് പിയുടെ ചില പ്രതികരണം പോലും തെറ്റിധാരണ പരത്താനായിരുന്നു. അന്വേഷണത്തിന് ചുക്കാൻ പിടിച്ച എസ് പി കോളനി സന്ദർശനം തുടങ്ങിയതോടെ ഗൂഢാലോചനക്കേസിൽ അന്വേഷണം തീർന്നുവെന്ന് ദിലീപും കരുതി. തനിക്കെതിരെ ആർക്കും ഒരു തെളിവും കിട്ടിയില്ലെന്ന് ദിലീപ് തന്നെ പലരോടും പറഞ്ഞിരുന്നു. ഈ ആത്മവിശ്വാസത്തിലാണ് പൊലീസുമായി ഒത്തുതീർപ്പിന് നടൻ ശ്രമിച്ചത്. കാവ്യയെ ചോദ്യം ചെയ്യലിൽ നിന്ന് രക്ഷിക്കാനായിരുന്നു ഇത്. മഞ്ജു വാര്യരെ പൊലീസ് ചോദ്യം ചെയ്തുവെന്ന പ്രചരണം പോലും ഇതിന് വേണ്ടിയുള്ള മുന്നൊരുക്കമായിരുന്നു. പൊലീസിന്റെ തന്ത്രം ദിലീപിനെ കുടുക്കുകയായിരുന്നു.

മുതിർന്ന പൊലീസ് ഉദ്യോഗസ്ഥനെ എങ്ങനേയും സ്വാധീനിച്ച് കേസിന്റെ സ്ഥിതി അറിയാനും ഇടപെടൽ നടത്താനുമായിരുന്നു ശ്രമം. തൃശൂരിലെ അത്താണിയിലെ ഗസ്റ്റ് ഹൗസിലേക്ക് ദിലീപ് എത്തിയത് അങ്ങനെയാണ്. ഈ ഇടപെടലിനെ കുറിച്ച് പൊലീസ് ഗസ്റ്റ് ഹൗസിലെ ബന്ധപ്പെട്ടവരെ അറിയിച്ചു. താമസക്കാരെ മുഴുവൻ അവിടെ നിന്ന് മാറ്റാനും നിർദ്ദേശിച്ചു. ദിലീപ് വിളിക്കുമ്പോൾ ചോദിക്കുന്ന മുറി അനുവദിക്കണം. ബാക്കിയെല്ലാം പൊലീസിന് ഇതായിരുന്നു നിർദ്ദേശം. ഇത് അക്ഷരാർത്ഥത്തിൽ മാനേജ്‌മെന്റ് പാലിച്ചു. ദിലീപിന് മുറി അനുവദിക്കുകയും ചെയ്തു. ദിലീപ് എത്തുന്നതിന് മുമ്പ് തന്നെ ഗസ്റ്റ് ഹൗസിലെ മറ്റ് മുറികളിലെല്ലാം പൊലീസ് ഉദ്യോഗസ്ഥർ നിലയുറപ്പിച്ചിരുന്നു.

പൊലീസ് ഉദ്യോഗസ്ഥനുമായുള്ള ചർച്ചയക്കിടെ എല്ലാം മാറിമറിഞ്ഞു. ഒത്തു തീർപ്പ് ചർച്ച ചോദ്യം ചെയ്യലായി. അപ്രതീക്ഷിതമായി കൂടുതൽ പൊലീസ് ഉദ്യോഗസ്ഥർ പ്രത്യക്ഷരായി. വിഡീയോ കോൺഫറൻസിലൂടെ ഡിജിപി ലോക്‌നാഥ് ബെഹ്‌റയുമെത്തി. സിബിഐ സ്‌റ്റൈലിൽ പൊലീസ് ഒരുക്കിയ കുടുക്ക് താരത്തെ തളർത്തി. ഇവിടെ മണിക്കൂറുകളോളം ദിലീപിനെ ചോദ്യം ചെയ്തു. ഇക്കാര്യങ്ങൾ മുഖ്യമന്ത്രിയുമായി മാത്രമേ പങ്കുവച്ചിരുന്നുള്ളൂ. അന്വേഷണ സംഘത്തിലുള്ളവർ പോലും അറസ്റ്റ് രേഖപ്പെടുത്തിയ ശേഷമാണ് എല്ലാം അറിഞ്ഞത്. മൊഴിയെടുക്കലിന്റെ വിശദാംശങ്ങൾ അറിഞ്ഞതോടെ അറസ്റ്റിന് മുഖ്യമന്ത്രി പച്ചക്കൊടി കാട്ടി. അതിന് ശേഷമാണ് ദിലീപിനെ കസ്റ്റഡിയിൽ എടുത്ത കാര്യം പുറംലോകം അറിഞ്ഞത്. ഇതോടെ മാധ്യമ സ്ഥാപനത്തിന്റെ ഗസ്റ്റ് ഹൗസിൽ നിന്ന് ദിലീപിനെ ആലുവ പൊലീസ് ക്ലബ്ബിലേക്ക് മാറ്റി. അവിടെ നിന്ന് മജിസ്‌ട്രേട്ടിന്റെ വീട്ടിലേക്കും. പിന്നെ ആലുവ സബ് ജയിലിലേക്കും.

ഈ ദിനം ഓർമ്മപ്പെടുത്തിയത് ദിലീപിന്റെ ഫാൻസുകാരാണ്. ഇന്ന് ജൂലൈ 10. ദിലീപേട്ടൻ അറസ്റ്റിൽ ആയിട്ട് ഒരു വര്ഷം. ഈ ഒരു വർഷത്തിൽ ഒരുപാട് മനോഹരമായ കാഴ്ചകളും ഞെട്ടിക്കുന്ന കാഴ്ചകളും കാണാൻ കഴിഞ്ഞു.-എന്ന കമന്റുമായി ദിലീപ് ഫാൻസുകാർ അറസ്റ്റ് നടന്ന തീയതി ഓർമിപ്പിക്കുകയാണ്. അത്രയും നാൾ ചിരിച്ചുകൊണ്ട് തോളിൽ കയ്യിട്ടു നടന്ന ചിലർ ഒറ്റ രാത്രികൊണ്ട് ഇംഗ്ലീഷിൽ തെറി വിളിച്ചു നടക്കുന്നത് കണ്ടു, അതും സത്യം എന്തെന്ന് മനസ്സിലാക്കാൻ പോലും ശ്രമിക്കാതെ, അല്ലെങ്കിൽ സത്യം തെളിയുന്നത് വരെ കാത്തു നില്ക്കാൻ ശ്രമിക്കാതെ. ഒപ്പം ഉണ്ടെന്നു കരുതിയ പലരും അകലുന്നതും അകന്നു നിന്ന പലരും ഒപ്പം ചേർന്ന് നിൽക്കുന്നതും കണ്ടു. 'ആവശ്യത്തിൽ അധികം തെളിവുകൾ' കണ്ടു പിടിച്ചു ദിലീപേട്ടനെ അറസ്റ്റ് ചെയ്ത പൊലീസ് കുറ്റപത്രം കൊടുക്കാൻ തെളിവുകൾക്കായി നെട്ടോട്ടം ഓടുന്നതും കണ്ടു-ഇങ്ങനെയാണ് ദിലീപ് ഫാൻസ് കുറിക്കുന്നത്.

പൊലീസ് കണ്ടുപിടിച്ച പല കൂട്ടുപ്രതികളും ദിലീപേട്ടൻ നിരപരാധി ആണെന്നും യഥാർത്ഥ പ്രതികൾ ആരാണെന്നും മാധ്യമങ്ങൾക്ക് മുന്നിൽ നിന്ന് വിളിച്ചു പറയുന്നതും കണ്ടു.'ഹൈടെക് ഉപകരണങ്ങൾ' വെച്ച് മാധ്യമങ്ങൾ കുറ്റപത്രം ചോർത്തി എന്ന് പറഞ്ഞ പൊലീസ് ഏമാനെ കോടതി കണ്ടം വഴി ഓടിക്കുന്നത് കണ്ടു മറ്റു പ്രതികൾ എല്ലാം ജാമ്യം ഇല്ലാതെ ജയിലിൽ കിടക്കുമ്പോൾ ദിലീപേട്ടന് മാത്രം ബഹുമാനപ്പെട്ട ഹൈക്കോടതി ജാമ്യം കൊടുക്കുന്നത് കണ്ടു. നാദിര്ഷയെയും അപ്പുണ്ണിയെയും കാവ്യയെയും ദാ ഇപ്പൊ അറസ്റ്റ് ചെയ്യും എന്ന് മാധ്യമങ്ങളിൽ എല്ലാം വാർത്ത കൊടുത്തിട്ട് അവസാനം കോടതിയിൽ പോയി ഇവർക്ക് എതിരെ ഒരു തെളിവും ഇല്ലെന്നു പൊലീസ് പറയുന്നതും കണ്ടു ദിലീപിന്റെ സിനിമകൾ ഇനി ആര് കാണും എന്ന് ചോദിച്ച മാധ്യമങ്ങൾ 50 കോടി കളക്ഷൻ നേടിയ രാമലീലയുടെ വിജയാഘോഷത്തെ പറ്റി വാർത്ത കൊടുക്കുന്നതും കണ്ടു. കലക്കവെള്ളത്തിൽ മീൻ പിടിക്കാൻ ശ്രമിച്ചു ഡി സിനിമാസ് പൂട്ടിയ ചാലക്കുടി നഗരസഭക്ക് നാണം കെട്ടു മൂന്നാം പക്കം അത് തുറന്നു കൊടുക്കേണ്ടതായി വന്നു

ദിലീപേട്ടൻ ഭൂമി കയ്യേറി ആണ് ഡി സിനിമാസ് പണിതത് അതുകൊണ്ടു അത് പൊളിച്ചു കളയണം എന്ന് ചാനലിൽ ഇരുന്നു വിധി എഴുതിയ ചില ചാനൽ ജഡ്ജിമാർ ഇപ്പൊ മുൻകൂർ ജാമ്യം തേടുന്ന മനോഹരമായ കാഴ്ചകളും കണ്ടു. ദിലീപിന്റെ ഒന്നാം കല്യാണവും രണ്ടു ദിവസം മാധ്യമങ്ങൾ ആഘോഷിച്ചു. #അവളോടൊപ്പം എന്ന ഹാഷ്ടാഗ് ഇട്ടു ഫേസ്‌ബുക്കിൽ നിറഞ്ഞു നിന്ന പലരുടേം മനസ്സിലിരിപ്പ് #അവനെതിരെ എന്ന് മാത്രം ആയിരുന്നു എന്നും കാലം തെളിയിച്ചു. കുറച്ചു കേസില്ല വക്കീലന്മാർക്കും പടമില്ലാ സിനിമാക്കാർക്കും അന്തിചർച്ചകൾ ഒരു വരുമാനം ആകുന്നതും കണ്ടു. അവസാനമായി 'നേരോടെ' 'നിഷ്പക്ഷമായി' എന്നൊക്കെ പറയുന്ന മാധ്യമങ്ങൾ TRP കൂട്ടാൻ (അതോ ക്യാഷ് വാങ്ങിച്ചോ) ദിലീപിനെതിരെ വാർത്തകൾ കൊടുക്കുന്നതും പ്രേക്ഷകർ അവരെ ഫോണിൽ വിളിച്ചു പരിഹസിക്കുന്നതും കണ്ടു. ഇനിയും എന്തെല്ലാം കാണാൻ കിടക്കുന്നു, അതിനായി കാത്തിരിക്കുന്നു-ഇങ്ങനെ കാവ്യാത്മകമായി ഈ ദിവസത്തെ ഓർത്തെടുക്കുകയും ഒപ്പം നിൽക്കാത്തവരെ വിമർശിക്കുകയുമാണ് ദിലീപ് ഫാൻസ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP