Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഉമ്മൻ ചാണ്ടിയെ ഇന്ദ്രപ്രസ്ഥത്തിലേക്ക് കൊണ്ടു പോകുന്നത് സംസ്ഥാനങ്ങളിൽ ജനപിന്തുണയുള്ള നേതാക്കളെല്ലാം കൂടി ഹൈക്കമാൻഡ് ടീമിന്റെ ഭാഗമാക്കി കരുത്ത് നേടാനുള്ള രാഹുലിന്റെ പദ്ധതിയുടെ ഭാഗമായി; പുതിയ തലമുറക്കൊപ്പം ജനപിന്തുണയുള്ള പഴയ തലമുറക്കാരും വരുന്നതോടെ മോദി വിരുദ്ധ സഖ്യത്തിന് ചുക്കാൻ പിടിക്കുക ഇനി പുതുപ്പള്ളിക്കാരുടെ കുഞ്ഞൂഞ്ഞും

ഉമ്മൻ ചാണ്ടിയെ ഇന്ദ്രപ്രസ്ഥത്തിലേക്ക് കൊണ്ടു പോകുന്നത് സംസ്ഥാനങ്ങളിൽ ജനപിന്തുണയുള്ള നേതാക്കളെല്ലാം കൂടി ഹൈക്കമാൻഡ് ടീമിന്റെ ഭാഗമാക്കി കരുത്ത് നേടാനുള്ള രാഹുലിന്റെ പദ്ധതിയുടെ ഭാഗമായി; പുതിയ തലമുറക്കൊപ്പം ജനപിന്തുണയുള്ള പഴയ തലമുറക്കാരും വരുന്നതോടെ മോദി വിരുദ്ധ സഖ്യത്തിന് ചുക്കാൻ പിടിക്കുക ഇനി പുതുപ്പള്ളിക്കാരുടെ കുഞ്ഞൂഞ്ഞും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ദേശീയ രാഷ്ട്രീയത്തേക്കാൾ തനിക്ക് താൽപ്പര്യം കേരളമാണെന്ന് ഉമ്മൻ ചാണ്ടി പലതവണ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയെ അറിയിച്ചതാണ്. അതിന് അദ്ദേഹം കാരണം പറഞ്ഞത് എപ്പോഴും ജനക്കൂട്ടത്തിനൊപ്പം നിൽക്കണം എന്നതു കൊണ്ടാണ്. എന്നാൽ, ദേശീയ രാഷ്ട്രീയത്തിൽ രാഹുൽ ഗാന്ധിയെയും കോൺഗ്രസിനെയും സംബന്ധിച്ച് നിർണായക സമയമാണ് ഇപ്പോൾ. മോദി വിരുദ്ധ സഖ്യത്തെ മുന്നോട്ടു നയിക്കേണ്ട നിർണായക ചുമതലയാണ് രാഹുലിന് ഉള്ളത്. അതുകൊണ്ടു തന്നെയാണ് രാഹുൽ ഗാന്ധി ഇപ്പോൾ ഉമ്മൻ ചാണ്ടിയെ ദേശീയ നേതൃത്വത്തിലേക്ക് ഉയർത്തിയിരിക്കുന്നത്.

വിവിധ സംസ്ഥാനങ്ങളിലെ ജനപിന്തുണയുള്ള നേതാക്കളെ ദേശീയ തലത്തിലേക്ക് ഉയർത്തികൊണ്ടു വന്ന് അവരെ തന്ത്രങ്ങൾ മെനയുന്ന ടീമിന്റെ ഭാഗമാക്കുക എന്നതാണ് ഉദ്ദേശിക്കുന്നത്. അശോക് ഗെലോട്ടിനെയും ജയറാം രമേശിനെയും അടുത്തിടെ രാഹുൽ തന്റെ ടീമിൽ എത്തിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മുൻ മുഖ്യമന്ത്രിയും യുഡിഎഫിന്റെ മുതിർന്ന നേതാവുമായി ചാണ്ടിയെ രാഹുൽ ഒപ്പം കൂട്ടിയത്. തന്ത്രങ്ങളുടെ നേതാവാണ് ഉമ്മൻ ചാണ്ടി. യുവാക്കൾക്കൊപ്പം മുതിർന്ന നേതാക്കളെയും ഒപ്പം കൂട്ടുക എന്നതാണ് രാഹുലിന്റെ തന്ത്രം. ആ ടീമിലുള്ള മുതിർന്ന നേതാവാണ് അദ്ദേഹം.

നിലവിൽ നയപരമായ വിഷയങ്ങളിൽ പ്രധാന ഉപദേശകർ സാംപിത്രോഡയാണ്. മോഹൻ ഗോപാൽ, മുൻ ഐ.എ.എസ് ഉദ്യോഗസ്ഥനായ കെ.രാജു എന്നിവരുമുണ്ട്. ശശി തരൂരും അടുത്തകാലത്ത് രാഹുലിന് വേണ്ടി തന്ത്രം മെനയുന്ന ആളുകളുടെ പട്ടികയിലാണ്. ആ കോർ ടീമിലേക്കാണ് ഉമ്മൻ ചാണ്ടിയും എത്തുന്നത്. ജയറാം രമേശ്, ദിഗ് വിജയ് സിങ്, വീരപ്പമൊയ്ലി അശോകൻ ചവാൻ എന്നിവരായിരുന്നു ആദ്യകാലത്തെ രാഷ്ട്രീയ ഉപദേശകർ. ഈ ഉപദേശകരുടെ നിര ഇപ്പോൾ അശോക് ഗെലോട്ടിലേക്ക് നീങ്ങുന്നു.

ഗുലാം നബി ആസാദിനെ പോലുള്ള നേതാക്കൾ ഉപദേശകരായി മാറി. അഹമ്മദ് പട്ടേലിനെ പോലുള്ള നേതാക്കളുടെ സാന്നിധ്യം ഇനി കോൺഗ്രസിൽ കുറയും. അജയ് മക്കൻ,സി.പി.ജോഷി, മധുസൂദൻ മിസ്ത്രി, ജിതേന്ദ്ര സിങ്, രൺദീപ് സുർജേവാല, സുസ്മിത ദേവ്, ദിവ്യ സ്പന്ദന രമ്യ, കെ.സി.വേണുഗോപാൽ, രാജീവ് ഗൗഡ എന്നിവരാണ് രാഹുലിന്റെ ഇപ്പോഴത്തെ ഗുഡ്ബുക്കിലുള്ളത്. ഇവരാണ് ഇപ്പോൾ എഐസിസി ഓഫീസിലെ കാര്യങ്ങളെല്ലാം നിയന്ത്രിക്കുന്നത്. രാഹുൽ അദ്ധ്യക്ഷ സ്ഥാനത്തേക്ക് എത്തുമ്പോൾ എ.ഐ.സി.സിയിലും പ്രവർത്തക സമിതിയിലും വലിയ അഴിച്ചുപണികൾ ഉണ്ടാകും എന്നതിൽ സംശയമില്ല. ജ്യോതിരാധിത്യ സിന്ധ്യ, സച്ചിൻ പൈലറ്റ്, ഗൗരവ് ഗൊഗോയ് തുടങ്ങി യുവ നിരനേതാക്കളെ നിശ്ചിത അകലത്തിൽ നിർത്തുമ്പോൾ പാർട്ടിയുടെ തീരുമാനങ്ങൾ രാഹുൽ അവരെ പങ്കാളികളാക്കുന്നു.

അനാരോഗ്യം കാരണം എകെ ആന്റണി ഇപ്പോൾ അത്രയ്ക്ക് സജീവമായി ഇടപെടൽ നടത്താറില്ല. അതുകൊണ്ടു തന്നെ ആന്റണിയുടെ കൂടി താൽപ്പര്യത്തിലാണ് ഉമ്മൻ ചാണ്ടി ദേശീയ രാഷ്ട്രീയത്തിൽ സജീവമാകുന്നത് എന്നാണ് ഇപ്പോൾ പുറത്തുവരുന്ന സൂചന. ഉമ്മൻ ചാണ്ടിയെ ഒരിക്കലും എഴുതി തള്ളാൻ സാധിക്കാത്ത രാഷ്ട്രീയക്കാരനാണ്. നോട്ട് പിൻവലിക്കലിനെത്തുടർന്നു ജനം പ്രതിസന്ധി നേരിട്ടപ്പോൾ വേണ്ടവിധം പ്രതികരിക്കാൻ കോൺഗ്രസിനും യു.ഡി.എഫിനും കഴിഞ്ഞില്ലെന്ന് ആക്ഷേപമുയരുന്നതിനിടയിലാണു കേന്ദ്രത്തിനെതിരേ രൂക്ഷ വിമർശനവുമായി ഉമ്മൻ ചാണ്ടി രംഗത്തെത്തിയിരുന്നു. അന്ന് ദേശീയതലത്തിൽ രാഹുൽ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ഇപ്പോൾ കേന്ദ്രത്തിൽ സർവശക്തനായിരിക്കുന്നത് എ കെ ആന്റണിയാണ്. രാഷ്ട്രീയമായി ആന്റണി വിരമിക്കലിന്റെ വക്കിലുമാണ്. ഈ സാഹചര്യത്തിൽ കൂടി ആന്റണിക്ക് പകരക്കാരനാകുക എന്നാണ് ഉണ്മൻചാണ്ടിയുടെ ഉദ്ദേശ്യം. നോട്ടുപ്രതിസന്ധിയിൽ കേന്ദ്രസർക്കാരിനെതിരെയുള്ള ഹൈക്കമാൻഡ് നീക്കം ഏശുന്നില്ലെന്ന് പാർട്ടിക്കുള്ളിലും പുറത്തും ചർച്ച പടരുമ്പോഴാണ് നോട്ടടിയിലെ അഴിമതി ചൂണ്ടിക്കാട്ടി ഉമ്മൻ ചാണ്ടി ദേശീയശ്രദ്ധയിലേക്ക് വന്നത്. അന്ന് രാഹുൽ ഗാന്ധിയുടെ ശ്രദ്ധയിൽ ഇടംപിടിച്ച ഉമ്മൻ ചാണ്ടിക്ക് ഇപ്പോൾ ദേശീയ രാഷ്ട്രീയത്തിലും നിർണായകക ശക്തിയുള്ള നേതാവാകാനുള്ള അവസരമാണ് കൈവന്നിരിക്കുന്നത്.

ഹൈക്കമാൻഡിന്റെ ഭാഗമായി ഉമ്മൻ ചാണ്ടിക്ക് കെപിസിസി അധ്യക്ഷ പദവിയുടെ കാര്യത്തിൽ അടക്കം നിർണായക തീരുമാനങ്ങൾ എടുക്കാൻ സാധിക്കും. 50 വയസ്സിൽ താഴെയുള്ളവരെ പി.സി.സി. പ്രസിഡന്റാക്കുകയെന്ന നയമാണ് രാഹുലിന്റേത്. പ്രായം എന്നത് ലംഘിക്കാൻ കഴിയാത്ത മാനദണ്ഡമായി മാറ്റരുതെന്നാണ് കേരളത്തിലെ നേതാക്കൾ ഹൈക്കമാൻഡിനോട് ആവശ്യപ്പെടുന്നത്. പ്രായത്തിന്റെ ആനുകൂല്യവും രാഹുലിന്റെ താത്പര്യവുംകൂടി കണക്കിലെടുക്കുമ്പോൾ വി.ഡി. സതീശനാണ് മുൻതൂക്കം. കെ. സുധാകരന്റെ പേരും പരിഗണിക്കപ്പെടുന്നുണ്ട്. ഈ സാഹചര്യത്തിൽ ഇനി നിർണായക തീരുമാനം കൈക്കൊള്ളുന്ന നേതാക്കളുടെ കൂട്ടത്തിൽ ഉമ്മൻ ചാണ്ടിയും ഉണ്ടാകും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP