Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഒരു പേജ് മുഴുവൻ എഴുതുന്നതിന് തുല്യമായ ഒരു ഫോട്ടോ പ്രസിദ്ധീകരിച്ച് മനോരമ; സുധീരനും ചെന്നിത്തലയും കെട്ടിപ്പിടിക്കുന്നത് നോക്കിയുള്ള ഉമ്മൻ ചാണ്ടിയുടെ ക്ലാസിക് ചിരി പറയുന്നത്..

ഒരു പേജ് മുഴുവൻ എഴുതുന്നതിന് തുല്യമായ ഒരു ഫോട്ടോ പ്രസിദ്ധീകരിച്ച് മനോരമ; സുധീരനും ചെന്നിത്തലയും കെട്ടിപ്പിടിക്കുന്നത് നോക്കിയുള്ള ഉമ്മൻ ചാണ്ടിയുടെ ക്ലാസിക് ചിരി പറയുന്നത്..

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ചില ചിത്രങ്ങൾ അങ്ങനെയാണ്... ഒരു വാർത്തയേക്കാൾ പതിന്മടങ്ങ് വേഗത്തിൽ ആളുകൾക്ക് കാര്യം മുഴുവൻ പിടികിട്ടും. അങ്ങനെയൊരു ക്ലിക്ക് കണ്ടെത്തിയാൽ ഫോട്ടോഗ്രാഫർമാർ ശരിക്കും സന്തോഷത്തിലാക്കും. അത്തരത്തിൽ വാർത്തയില്ലാതെ തന്നെ രാഷ്ട്രീയം മുഴുവൻ പ്രതിഫലിപ്പിക്കുന്ന ഒരു ചിത്രം ഇന്ന് മലയാള മനോരമ ദിനപത്രത്തിൽ അച്ചടിച്ചു വന്നു. സംസ്ഥാന കോൺഗ്രസ് രാഷ്ട്രീയത്തിന്റെ ഇപ്പോഴത്തെ അവസ്ഥ എന്താണെന്ന് ബോധ്യപ്പെടുന്നത്.

ഇന്നലെ നടന്ന യുഡിഎഫ് യോഗത്തിൽ കോൺഗ്രസ് നേതാക്കൾ പങ്കെടുക്കുന്ന ചിത്രമാണ് മനോരമ ദിനപത്രത്തിൽ ഇന്ന് പ്രസിദ്ധീകരിച്ചത്. വി എം സുധീരനും ചെന്നിത്തലയും പരസ്പ്പരം കെട്ടിപ്പിടിച്ചു നിൽന്ന് ഉമ്മൻ ചാണ്ടിക്ക് അരികിലേക്ക് നീങ്ങുന്ന ചിത്രമാണ് പത്രം പ്രസിദ്ധീകരിച്ചത്. ഐക്യം കൈവിടാതെ പിടിക്കാം... എന്ന ക്യാപ്ഷനോടെയാണ് ചിത്രം പ്രസിദ്ധീകരിച്ചത്.

കന്റോൺമെന്റ് ഹൗസിൽ നടന്ന യുഡിഎഫ് യോഗത്തിൽ കെ എം മാണി പങ്കെടുക്കാൻ എത്തുമോ എന്നതായിരുന്നു ഇന്നലത്തെ ആശങ്ക. കോൺഗ്രസ് നേതാക്കളായ സുധീരനു ഉമ്മൻ ചാണ്ടിയും നേരത്തെയെത്തി. ഇതിനിടെയാണ് രമേശും സുധീരനും എന്തോ പറഞ്ഞു കൊണ്ട് ചിരിച്ച് പരസ്പ്പരം കോർപ്പിടിച്ച് ഉമ്മൻ ചാണ്ടിയെ ആശ്ലേഷിക്കാൻ പോയത്. ഈ സമയം ഉമ്മൻ ചാണ്ടി ചിരിയോടെ നിൽക്കുന്നു. ഇത് നോക്കു നിൽക്കുന്ന അനൂപ് ജേക്കബിനെയും ചിത്രത്തിൽ കാണാം..

ഗ്രൂപ്പു വൈരം ഒക്കെയുണ്ടെങ്കിലും കോൺഗ്രസ് നേതാക്കൾ ഒരുമിച്ച് എന്ന ധ്വനിയാണ് ചിത്രത്തിലുള്ളത്. എന്നാൽ ഉമ്മൻ ചാണ്ടിയുടെ ചിരിയിൽ കോൺഗ്രസിലെ രാഷ്ട്രീയമുണ്ട് താനും. ബാർകോഴ ആരോപണത്തിന്റെ പേരിൽ കെ എം മാണി ബഹിഷ്‌ക്കരിച്ച യോഗത്തിലാണ് കോൺഗ്രസ് നേതാക്കൾ ഒറ്റക്കെട്ടായി നിന്നതും. വി എം സുധീരനെ നീക്കണമെന്ന ആവശ്യവുമായി ഗ്രൂപ്പുകൾ കേന്ദ്ര നേതൃത്വത്തെ സമീപിച്ചതും എന്നാൽ, ഈ നിർദ്ദേശം രാഹുൽ ഗാന്ധി തള്ളിയതുമൊക്കെ ഈ ചിത്രം കാണുമ്പോൾ ഓർത്തുപോകും..

റിങ്കുരാജ് മട്ടാഞ്ചേരിയാണ് ഈ ചിത്രം പകർത്തിയത്. അവിചാരിതമായി ലഭിച്ച ഈ ക്ലിക്കിനെ കുറിച്ച് റിങ്കു പറയുന്നത്‌ ഇങ്ങനെ:

''രഹസ്യ യോഗമായതിനാൽ തന്നെ പത്രക്കാർ അത്രയും അധികനേരം നിൽക്കുന്നതോ ഫോട്ടോ എടുക്കുന്നതൊ പതിവില്ലായിരുന്നു. പക്ഷെ കെ എം മാണിയുടെ നിലപാടു കൊണ്ട് ശ്രദ്ധേയമായിരുന്നു ഇന്നലത്തെ യുഡിഎഫ് യോഗം. ഒരു പ്രത്യേക വിഷയമായതിനാൽ സാധാരണ യോഗങ്ങളിൽ നിന്നും വ്യത്യസ്തമായ ഒരു ഫോട്ടോ എടുക്കുക എന്നതാണ് ഏതൊരു ഫോട്ടോഗ്രാഫറും ശ്രദ്ധിക്കുക. വളരെ നേരത്തെ തന്നെ യോഗ സ്ഥലത്തെത്തി കാത്തിരുന്ന ശേഷമാണ് ഇത്രമൊരു ക്ലിക് ലഭിച്ചത്. സാധാരണ യോഗങ്ങളുടെ ഫോട്ടോ എടുക്കുന്നതിലും നല്ലത് ഇത്തരമൊരു ചിത്രമായതിനാൽ കാത്തിരുന്നു  ലഭിച്ചതാണ് ഈ ചിത്രം ലഭിച്ചതും.''

റിങ്കുരാജിന്റെ ചിത്രം സോഷ്യൽ മീഡിയയിലും വൈറലായിട്ടുണ്ട്. ഇതിനാണല്ലേ 'ഒറ്റക്കെട്ട്' എന്ന് കോൺഗ്രസ് നേതാക്കൾ പറയുന്നതെന്ന കാര്യമെന്നാണ് ചില ഫേസ്‌ബുക്ക് കമന്റുകൾ. മാണി ഇടഞ്ഞ സാഹചര്യത്തിൽ കോൺഗ്രസ് നേതാക്കൾ ഒറ്റക്കെട്ടായെന്നും മറ്റുമാണ് മറ്റു ചില കമന്റുകൾ. എന്തായാലും ചിത്രത്തിൽ ഉമ്മൻ ചാണ്ടിയുടെ ചിരി വളരെ ക്ലാസിക്കാണെന്ന അഭിപ്രായമാണ് ഭൂരിപക്ഷം പേരും പറയുന്നത്.

ചിത്രത്തിന് കടപ്പാട്: റിങ്കുരാജ്, മലയാള മനോരമ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP