Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പത്ര മാധ്യമങ്ങളിലൂടെ അമിത പ്രചാരണം നൽകി അവയവ മാറ്റ ശസ്ത്രക്രിയ കൊള്ളലാഭം ഉണ്ടാക്കി തുടങ്ങിയതിന്റെ വിവരങ്ങൾ വെളിയിൽ വന്നതോടെ അവയവദാനം ഉപേക്ഷിച്ച് സാധാരണക്കാർ; ഈ വർഷം ആകെ നടന്നത് 11 ശസ്ത്രക്രിയകൾ; മസ്തിഷ്‌ക്ക മരണം ഉറപ്പു വരുത്താൻ ആശുപത്രിക്ക് പുറത്തുള്ള ഡോക്ടർമാരെ കൂടി ഉൾപ്പെടുത്തി പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ

പത്ര മാധ്യമങ്ങളിലൂടെ അമിത പ്രചാരണം നൽകി അവയവ മാറ്റ ശസ്ത്രക്രിയ കൊള്ളലാഭം ഉണ്ടാക്കി തുടങ്ങിയതിന്റെ വിവരങ്ങൾ വെളിയിൽ വന്നതോടെ അവയവദാനം ഉപേക്ഷിച്ച് സാധാരണക്കാർ; ഈ വർഷം ആകെ നടന്നത് 11 ശസ്ത്രക്രിയകൾ; മസ്തിഷ്‌ക്ക മരണം ഉറപ്പു വരുത്താൻ ആശുപത്രിക്ക് പുറത്തുള്ള ഡോക്ടർമാരെ കൂടി ഉൾപ്പെടുത്തി പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: സംസ്ഥാനത്ത് ഏറ്റവും ചിലവു പിടിച്ച ചികിത്സാ രീതിയാണ് അവയവം മാറ്റിവെക്കുക എന്നത്. ലക്ഷങ്ങൾ ചിലവു വരുന്ന ഈ ചികിത്സ സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികൾ കേന്ദ്രീകരിച്ചാണ് നടക്കുന്നത്. എന്നാൽ, വിജയസാധ്യത വളരെ കുറഞ്ഞ അവയവ മാറ്റ ശസ്ത്രക്രിയകൾദാനം പരാജയങ്ങളിൽ കലാശിച്ചു തുടങ്ങിയെന്ന വാർത്തകൾ വന്നതോടെ അവയവം ദാനത്തിന്റെ എണ്ണവും കുറഞ്ഞു. മസ്തിഷ്‌ക്ക മരണം സ്ഥിരീകരിക്കുന്നത് അടക്കമുള്ള കാര്യങ്ങളിൽ കർക്കശ നിലപാട് സർക്കാറും കൈക്കൊണ്ടതോടെയാണ് അവയവ മാറ്റ ശസ്ത്രക്രിയകൾ കുറഞ്ഞത്.

ഒരിടക്ക് മാധ്യമങ്ങളുടെ അമിതമായ ലാളന ലഭിച്ചിരുന്നു അവയവ മാറ്റ ശസ്ത്രക്രിയകൾക്ക്. മാധ്യമങ്ങൾ വലിയ തോതിൽ പ്രചരണം നടത്തിയതിന് പിന്നിൽ ചില സ്വകാര്യ ആശുപത്രികളുടെ താൽപ്പര്യങ്ങളായിരുന്നു. സർക്കാർ ആശുപത്രികളിൽ നടത്തിയ ശസ്ത്രക്രിയ പരാജയത്തിൽ കലാശിച്ച സംഭവവും ഉണ്ടായി. ഇതോടെ സംസ്ഥാനത്ത് അവയവദാനത്തിന് ആളുകൾ മടിച്ചു തുടങ്ങി. മൃതസഞ്ജീവനി പദ്ധതിയിലൂടെ കേരളത്തിൽ നടന്നിരുന്ന മരണാനന്തര അവയവദാനം ഒറ്റയടിക്ക് ഏഴിലൊന്നായി കുറഞ്ഞു.

2016ൽ മസ്തിഷ്‌കമരണം സംഭവിച്ച 74 പേരുടെ അവയവങ്ങൾ 199 പേർക്കു ജീവിതം തിരിച്ചു നൽകിയപ്പോൾ ഈ വർഷം ഏഴുമാസം കൊണ്ടുണ്ടായതു വെറും 11 മരണാനന്തര അവയവദാനം മാത്രമായിരുന്നു. മാധ്യമങ്ങളിലൂടെ അമിത പ്രാധാന്യം നൽകിയതാണ് ഈ വിഷയത്തിൽ വില്ലനായത്. മരണാനന്തരം സ്വന്തം അവയവങ്ങൾ ദാനം ചെയ്യണമെന്ന നിർദ്ദേശം ബന്ധുക്കൾക്കു നൽകിയ പലരുടെയും ആഗ്രഹം സഫലമായതുമില്ല.

അതേസമയം അവയവദാനം കുറഞ്ഞതോടെ ഈ സ്ഥിതി മറികടക്കാൻ കർശനമായ ചില നിയമങ്ങൾ മസ്തിഷ്‌കമരണം സ്ഥിരീകരിക്കുന്നതിൽ സർക്കാർ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. 2016ലും 2017ലും മസ്തിഷ്‌കമരണം സംഭവിച്ചവർ അവയവദാനം നടത്തിയതിന്റെ കണക്ക്
സുതാര്യത ഉറപ്പാക്കാൻ നടപ്പാക്കിയ ചട്ടങ്ങൾ കൂടിയായപ്പോൾ നൂലാമാലകൾ ഒരുപാടി. രോഗി കഴിയുന്ന ആശുപത്രിക്കു പുറത്തുള്ള രണ്ടു ഡോക്ടർമാരും ഒരു സർക്കാർ ഡോക്ടറും ഉൾപ്പെടെ നാലു ഡോക്ടർമാർ ചേർന്നുവേണം മസ്തിഷ്‌കമരണം സ്ഥിരീകരിക്കാൻ എന്ന നിബന്ധന സർക്കാർ കൊണ്ടുവന്നിരുന്നു.

മസ്തിഷ്‌ക മരണം ഉറപ്പാക്കാൻ ആറുമണിക്കൂർ ഇടവിട്ടു കുറഞ്ഞതു രണ്ടുതവണ നടത്തുന്ന അപ്നിയ ടെസ്റ്റ് വിശദമായി തൽസമയം വിഡിയോ റെക്കോർഡ് ചെയ്യണം. വെന്റിലേറ്റർ നീക്കം ചെയ്യുമ്പോൾ ശ്വസിക്കാത്തതു മരണം മൂലമാണെന്ന് ഉറപ്പുവരുത്തുന്നതിനുള്ള 'പെരിഫെറൽ നെർവ് സ്റ്റിമുലേഷൻ' ടെസ്റ്റ് നടപ്പാക്കും തുടങ്ങിയവാണ് സർക്കാറിന്റെ പുതിയ നിർദേശങ്ങൾ.

രാജ്യത്ത് അവയവം കിട്ടാതെ ഇന്ത്യയിൽ പ്രതിവർഷം മരിക്കുന്നത് അഞ്ചുലക്ഷം പേരാണെന്നാണ് കണക്ക്. കേരളത്തിൽ പതിനായിരങ്ങളും മരിക്കുന്നു. ഇപ്പോൾ അവയവദാനം കുറയാൻ കാരണം മാധ്യമങ്ങളുടെ അമിതമായ പ്രചാരണായിരുന്നു. ഈ അമിത പ്രചരണത്തിന് പിന്നിൽ കച്ചവട താൽപ്പര്യമുണ്ടെന്ന കാര്യം വ്യക്തമായി ബോധ്യമാകുകയും ചെയ്തു. മാത്രമല്ല, സ്വകാര്യ ആശുപത്രികൾ മാത്രം ഈ രംഗത്തുള്ളതും സംശയത്തിന് ഇട നൽകി. ഇതോടെ പലരും അവയവദാനത്തിന് മടി കാണിക്കുകയായിരുന്നു.

ബന്ധുക്കളുടെ നിർബന്ധം മൂലം നടക്കുന്ന അവയവദാനം മാത്രമേ ഈ മേഖലയിൽ ഇപ്പോൾ നടക്കുന്നുള്ളു. പുതിയ ചട്ടങ്ങൾകൂടി വന്നതോടെ ഡോക്ടർമാർക്ക് ധൈര്യപൂർവം ബന്ധുക്കളെ ബോധവൽക്കരിക്കാം. മരണാനന്തര അവയവദാനം നിയന്ത്രിക്കാൻ സംസ്ഥാന സർക്കാർ 2012ൽ നടപ്പാക്കിയ മൃതസഞ്ജീവനി പദ്ധതിയുടെ വെബ്‌സൈറ്റാണു www.knos.org.in. ഇതിൽ രോഗികൾക്കും അവയവങ്ങൾ ദാനം ചെയ്യാൻ താൽപര്യമുള്ളവർക്കും രജിസ്റ്റർ ചെയ്യാം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP