Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഓർത്തഡോക്സ് വൈദികരുടെ പീഡനക്കേസിൽ ഒന്നാം പ്രതിയുടെ അഗ്‌നിശുദ്ധി തെളിയിക്കാൻ ബന്ധു ചാനലുകാരുമായെത്തി: ഫാ ഏബ്രഹാം വർഗീസ് കുർബാനയിൽ പങ്കെടുക്കുന്നത് പള്ളി ജനാലയിലൂടെ ക്യാമറയിൽ പകർത്തുന്നതിനിടെ വിശ്വാസികൾ പിടികൂടി മർദിച്ചു: പീഡനക്കേസിലെ മുഖ്യസൂത്രധാരന്റെ പീഡാനുഭവം ചിത്രീകരിക്കാൻ പോയി അടി കൊണ്ടത് മാതൃഭൂമി ചാനലുകാർക്ക്

ഓർത്തഡോക്സ് വൈദികരുടെ പീഡനക്കേസിൽ ഒന്നാം പ്രതിയുടെ അഗ്‌നിശുദ്ധി തെളിയിക്കാൻ ബന്ധു ചാനലുകാരുമായെത്തി: ഫാ ഏബ്രഹാം വർഗീസ് കുർബാനയിൽ പങ്കെടുക്കുന്നത് പള്ളി ജനാലയിലൂടെ ക്യാമറയിൽ പകർത്തുന്നതിനിടെ വിശ്വാസികൾ പിടികൂടി മർദിച്ചു: പീഡനക്കേസിലെ മുഖ്യസൂത്രധാരന്റെ പീഡാനുഭവം ചിത്രീകരിക്കാൻ പോയി അടി കൊണ്ടത് മാതൃഭൂമി ചാനലുകാർക്ക്

ആർ കനകൻ

തിരുവല്ല: ഓർത്തഡോക്സ് വൈദികരുടെ പീഡന പർവത്തിലെ മുഖ്യസൂത്രധാരനും ഒന്നാം പ്രതിയുമായ ഫാ വെള്ളപൂശാൻ ബന്ധുക്കളുടെ ശ്രമം. ഇതു ക്യാമറയിൽ പകർത്താനെത്തിയ മാതൃഭൂമി ചാനൽ സംഘത്തെ ഇടവക വിശ്വാസികൾ പഞ്ഞിക്കിട്ടു.

രക്തസാക്ഷി പരിവേഷം അച്ചന് ചാർത്തി നൽകാൻ മെനക്കെട്ടവർ ഒടുവിൽ രക്തസാക്ഷികളായി മാറിയത് ഇന്നലെ രാവിലെ മുണ്ടിയപ്പള്ളി സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളിയിലാരുന്നു. യുവതിയെ പീഡിപ്പിച്ച കേസിലെ ഒന്നാംപ്രതി ഫാ. ഏബ്രഹാം വർഗീസ് (സോണി) കുർബാനയിൽ പങ്കുകൊള്ളാൻ മാതൃ ഇടവകയിലെ പള്ളിയിൽ എത്തിയപ്പോഴായിരുന്നു നാടകീയ രംഗങ്ങൾ അരങ്ങേറിയത്. പീഡന കേസിൽ ഇദ്ദേഹത്തിന്റെ അറസ്റ്റ് സുപ്രീംകോടതി താൽകാലികമായി തടഞ്ഞിരിക്കുകയാണ്.

പീഡനകേസ് തന്റെ പ്രതിഛായയെ ബാധിച്ചിട്ടില്ല എന്ന് അറിയിക്കുന്നതിന് വേണ്ടിയാണ് ഇന്നലെ രാവിലെ മുണ്ടിയപ്പള്ളി സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളിയിൽ കുർബാന കൈക്കൊള്ളാനെത്തിയത്. ഈ അസുലഭ മുഹൂർത്തം ക്യാമറയിൽ പകർത്തി ലോകത്തെ കാണിക്കാൻ ചാനൽ പ്രവർത്തകരെ വിളിച്ചു കൊണ്ടു വന്നത് അച്ചന്റെ അളിയനായിരുന്നു. ഇന്നലെ രാവിലെ 10 മണിയോടെ പള്ളിയിൽ കുർബാന മധ്യേയായിരുന്നു ഫാ ഏബ്രഹാം വർഗീസ് പങ്കെടുക്കാൻ എത്തിയത്. അച്ചൻ അകത്തു കടന്നിരുന്നതിന് പിന്നാലെ ചാനലുകാർ ചിത്രീകരണം തുടങ്ങി.

കുർബാന പുറത്തുനിന്ന് ജനലിൽ കൂടി ചാനൽ ക്യാമറാ മാൻ ചിത്രീകരിക്കുന്നത് ഇടവകക്കാർ കണ്ടതോടെയാണ് സംഘർഷമുണ്ടായത്. ചാനൽ ചിത്രീകരണത്തിന് എത്തിയ സംഘത്തെ അത്യാവശ്യം നന്നായി ഇടവകക്കാർ കൈകാര്യം ചെയ്തതായി പറയപ്പെടുന്നു. ഉടൻതന്നെ പൊലീസ് സ്ഥലത്തെത്തി ചാനൽസംഘത്തെ രക്ഷപ്പെടുത്തി. ഇതുസംബന്ധമായി കേസുകളൊന്നും പൊലീസ് എടുത്തിട്ടില്ല എന്നാണ് അറിയുന്നത്.

യുവതിയുടെ മേലുള്ള ഓർത്തഡോക്സ് വൈദികരുടെ പീഡന പരമ്പരയ്ക്ക് തുടക്കം കുറിച്ചത് സോണി എന്ന് അറിയപ്പെടുന്ന ഫാ. ഏബ്രഹാം വർഗീസ് ആണ്. ഇയാളാണ് മറ്റു വൈദികർക്ക് യുവതിയെ എത്തിച്ചു നൽകിയതെന്നും പറയപ്പെടുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP